Monday, June 1, 2015

വിഷ്ണുപൂജ

വൈഷ്ണവ പ്രീതികരമായ ഈ കര്‍മ്മം ഗ്രഹപ്പിഴകാലങ്ങളില്‍ നടത്തുന്നത് ശാന്തിപ്രദമാണ്. വ്യക്തിയുടെ ജന്മനക്ഷത്രംതോറും ഇതു നടത്താവുന്നതാണ്. ലളിതമായി ചെയ്യാവുന്ന ഈ കര്‍മ്മം സ്വസ്തികപത്മമിട്ട് വിളക്കുവെച്ച്‌നടത്തുന്നു. രാവിലെയാണു പതിവ്. വിഷ്ണുസഹസ്രനാമം, പുരുഷസൂക്തം, നാരായണസൂക്തം തുടങ്ങിയവ ജപിച്ച് അര്‍ച്ചന നടത്തുകയും ചെയ്യാം. ദ്വാദശനാമം, അഷ്‌ടോത്തരശതം എന്നിവകളാല്‍ പുഷ്പാഞ്ജലി നടത്തുന്നതും പതിവാണ്. പാല്‍പ്പായസമാണ് മുഖ്യനിവേദ്യം. വിഷ്ണുപൂജ തന്നെ വിപുലമായ വിധാനങ്ങളോടെ ദ്വാദശ നാമംപൂജയും കാലുകഴൂകിച്ചൂട്ടും എന്നപേരില്‍ ഗോദാനാദി ദശദാനങ്ങള്‍, ഫലമൂല ദാനങ്ങള്‍ തുടങ്ങിയവയോടുകൂടി നടത്താറുണ്ട്. പൂജാന്ത്യത്തില്‍ പന്ത്രണ്ടുപേര്‍ക്ക് ദാനവും കാലുകഴുകിച്ചൂട്ടും നടത്തുന്നു. ഷഷ്ടിപൂര്‍ത്തി, സപ്തതി, ശതാഭിഷേകം, നവതി, ദശാബ്ദി തുടങ്ങിയവയ്ക്ക് വിഷ്ണുപൂജ ഇപ്രകാരം നടത്തുന്നത് ഉത്തമമാണ്. പക്കപ്പിറന്നാള്‍തോറും ലളിതമായും ആട്ടപ്പിറന്നാളിന് വിപുലമായും വിഷ്ണുപൂജ നടത്തുന്നത് ഗ്രഹപ്പിഴാപരിഹാരത്തിന് ഫലപ്രദമായി കണ്ടിട്ടുണ്ട്. ജാതകനെക്കൊണ്ട് യഥാവിധി മന്ത്രങ്ങള്‍ ചൊല്ലിച്ചാണ് ദാനം നിര്‍വഹിക്കേണ്ടത്.

ദാനം സ്വീകരിക്കുന്നയാള്‍ അക്ഷതമിട്ട് ആയുരാരോഗ്യസൗഖ്യം നേര്‍ന്ന് അനുഗ്രഹിക്കുന്നു. വ്യാഴദശാകാലമുള്ളവരും ചാരവശാല്‍ വ്യാഴം അനിഷ്ടമായവരും ജന്മനക്ഷത്രംതോറും വിഷ്ണുപൂജ നടത്തുന്നത് കൂടുതല്‍ ഫലപ്രദമായിരിക്കും.
മാര്‍ഗ്ഗശീര്‍ഷമാസം (വൃശ്ചികത്തിലെ അമാവാസിക്കുശേഷം ധനുവിലെ അമാവാസി വരെ) മുതല്‍ 12 മാസങ്ങള്‍ക്കുശേഷം ധനുവിലെ അമാവാസിവരെ) മുതല്‍ 12 മാസങ്ങള്‍ക്ക് ക്രമത്തില്‍ വിഷ്ണുവിന്റെ ദ്വാദശ മൂര്‍ത്തികള്‍ അധിപതികളാണ്. കേശവന്‍, നാരായണന്‍, മാധവന്‍, ഗോവിന്ദന്‍, വിഷ്ണു, മധുസൂദനന്‍, ത്രിവിക്രമന്‍, വാമനന്‍, ശ്രിധരന്‍, ഹൃഷികേശന്‍, പത്മനാഭന്‍, ദാമോദരന്‍ എന്നിവരെ യഥാക്രമം അതാതു മാസത്തില്‍ ജാതകന്റെ ജന്മനക്ഷത്രം തോറും അതാതു നാമങ്ങളില്‍ പൂജ ചെയ്യുന്നത് അതിവിശേഷമാണ്. ഇതുപോലെ ഐശ്വര്യത്തിനും സമ്പത്തിനുമായി നടത്തുന്ന ലക്ഷ്മീപൂജ, വിദ്യാനൈപുണ്യത്തിനുവേണ്ടിയുള്ള സരസ്വതീപൂജ, പിതൃമോക്ഷം, ദുഷ്‌കൃതക്ഷയം എന്നിവയ്ക്കു നടത്തുന്ന സുകൃതഹോമം, മോക്ഷചതുഷ്ടയങ്ങളിലൊന്നായ സായൂജ്യം ലഭിക്കുന്നതിനുവേണ്ടിയുള്ള സായൂജ്യപൂജ എന്നിങ്ങനെ കര്‍മ്മങ്ങള്‍ അസംഖ്യമുണ്ട്.

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates