Friday, October 2, 2015

വിഗ്രഹം..

ചില അറിവുകള്!)ഏത് ശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തിയാണ് ശില്പികള് ക്ഷേത്രവിഗ്രഹം നിര്മ്മിക്കുന്നത്?സ്ഥാപത്യശാസ്ത്രം2)വിഗ്രഹങ്ങളെ മൂന്നായി തിരിച്ചതില് അവയ്ക്ക് പറയുന്ന പേരെന്ത്?അചലം, ചലം, ചലാചലം3)ക്ഷേത്രത്തില് സ്ഥിരപ്രതിഷ്ഠ ചെയ്യുന്ന മൂല വിഗ്രഹങ്ങള്ക്ക് പറയുന്ന പേരെന്ത്?അചല ബിംബങ്ങള്4)എടുത്തു മാറ്റാവുന്ന ലോഹബിംബങ്ങള്ക്ക് ഏത് വിഭാഗത്തില്പ്പെടുന്നു?ചലം എന്ന വിഭാഗത്തില്5)പ്രതിഷ്ഠാവിഗ്രഹം തന്നെ അര്ച്ചനയ്ക്ക് ഉപയോഗിക്കുമ്പോള് പറയപ്പെടുന്ന പേരെന്ത്?ചലാചലം6)ബിംബ രചനയ്ക്കുള്ള ശില എത്ര വര്ണ്ണമുള്ളതായിരിക്കണം?ഏകവര്ണ്ണം7)ബിംബനിര്മ്മാണത്തിന് സ്വീകാര്യമായ മരങ്ങള് ഏതെല്ലാം?പ്ലാവ്, ചന്ദനം, ദേവദാരു, ശമീപുരുഷശിലയുടെ പ്രധാനലക്ഷണം എന്ത്?നല്ല ദൃഡതയുള്ളതും, ചുറ്റികകൊണ്ടുതട്ടിയാല് മണിനാദം കേള്ക്കുന്നതും.9)സ്ത്രീ ശിലയുടെ പ്രധാന ലക്ഷണം എന്ത്?മൃദുത്വവും ചുറ്റിക കൊണ്ട് തട്ടിയാല് ഇലതാളത്തിന്റെ ശബ്ദവും കേള്ക്കുന്നതും10) ബിംബം പണിയുവാന് ഉപയോഗിക്കുന്ന ശിലയുടെ അഗ്രഭാഗം (തല) ഏതു ദിക്കിലേക്കായിരിക്കണം?4 മഹാദിക്കുകളില്എതെങ്കിലുമൊന്നില്11) ബിംബം പണിയുവാന് ഉപയോഗിക്കുന്ന ശിലയില് തീപ്പൊരി അധികം ഉണ്ടാകുന്ന ഭാഗം എന്താകുന്നു?ശിരസ്സ്‌12) ഭൂമിയില് പതിഞ്ഞുകിടക്കുന്ന ശിലയുടെ അധോമുഖ ഭാഗം ബിംബത്തിന്റെ എന്താകുന്നു?മുഖം13)ഏതു ദിക്കിലേക്ക് അഭിമുഖമായാണ് ബിംബം പ്രതിഷ്ഠിക്കപ്പെടേണ്ടത്.ഏതു ദിക്കിലേക്ക് അഭിമുഖമായാണ് ശില നിവര്ത്തപ്പെടേണ്ടത് ആ ദിക്കിലേക്ക് അഭിമുഖമായി ബിംബം പ്രതിഷ്ഠിക്കണം14) ബിംബത്തില് നേത്രോന്മലീനം എന്ന ചടങ്ങിന് ഉപയോഗിക്കുന്ന സൂചി ഏതു ലോഹമാണ്?സ്വര്ണ്ണം15) ക്ഷേത്രത്തിലെ വിഗ്രഹം വെളുത്ത ശിലയിലാണെങ്കില് തരുന്ന ഫലമെന്ത്?മോക്ഷം16) ക്ഷേത്രത്തിലെ വിഗ്രഹം കൃഷ്ണശിലയിലാണെങ്കില് തരുന്ന ഗുണമെന്ത്?ധാന്യാഭിവൃദ്ധി17) ക്ഷേത്രത്തിലെ വിഗ്രഹം മഞ്ഞ ശിലയിലാണെങ്കില് തരുന്ന ഫലം?ധവര്ദ്ധനവ്‌18) പഞ്ചലോഹ വിഗ്രഹത്തില് ചേര്ക്കേണ്ട ലോഹ അനുപാതം എത്ര?വെള്ളി നാലുഭാഗം, സ്വര്ണ്ണം ഒരുഭാഗം, ചെമ്പ് പിച്ചള എന്നിവ എട്ടുഭാഗം, ഇരുമ്പ് ആവശ്യാനുസരണം19) ക്ഷേത്ര ബിംബങ്ങള്ക്കുള്ള മൂന്നു ഭാവങ്ങള് ഏതെല്ലാം?രാജഭാവം, ഗുരുഭാവം, ജീവഭാവം (സേവ്യഭാവം)20) ദേവാലയ നിര്മ്മാണത്തിനുവേണ്ടി തരം തിരിച്ച ഭൂമിക്ക് പറയുന്ന പേരുകള് ഏതെല്ലാം?സുപത്മ, ഭദ്ര, പൂര്ണ്ണാ, ധൂമ്രാ.21) സുപത്മാ എന്ന ഭൂമിയില് ദേവനെ പ്രതിഷ്ഠിച്ച് പൂജിച്ചാല് ഉണ്ടാകുന്ന ഗുണം?രോഗം, അനര്ത്ഥം എന്നിവയെ നശിപ്പിക്കുന്നു.22) ഭദ്ര എന്ന ഭൂമിയില് ദേവന്റെ പ്രതിഷ്ഠിച്ച് പൂജിച്ചാല് ഉണ്ടാകുന്ന ഫലം?സര്വ്വാഭിഷ്ട സിദ്ധി കൈവരുന്നു.23) പൂര്ണ്ണാ എന്ന ഭൂമിയില് ദേവനെ പ്രതിഷ്ഠിച്ച് പൂജിച്ചാല് ഉണ്ടാകുന്ന ഗുണം?ധനധാന്യാദികളുടെവര്ദ്ധനവ്‌24) ദേവ വിഗ്രഹം പുരുഷശിലയാണെങ്കില് പീഠം ഏതു ശിലയിലായിരിക്കണം?സ്ത്രീശില25) ദേവ വിഗ്രഹം സ്ത്രീശിലയിലാണെങ്കില് പീഠം ഏതു ശിലയിലായിരിക്കണം?പുരുഷശില26) വിഗ്രഹങ്ങളെ എട്ടായി തരം തിരിച്ചതില് അവയ്ക്ക് പറയുന്ന പേരുകള് എന്തെല്ലാം?ശൈലി, ദാരുമയി, ലൗഹി, ലേപ്യ, ലേഖ്യ, സൈകതി, മനോമായി, മണിമയി27) ക്ഷേത്രങ്ങളില്പ്രതിഷ്ഠിക്കുന്ന ശിലാവിഗ്രഹങ്ങള്ക്ക് പറയുന്ന പേര്?ശൈലി28) തടിയില് നിര്മ്മിച്ച വിഗ്രഹങ്ങള്ക്ക് പറയുന്ന പേര്?ദാരുമയി29). ഗ്രാമാദികളില് ശിവ ക്ഷേത്രമാണെങ്കില് ഏത് ദിക്കിലാണ് നിര്മ്മിക്കേണ്ടത്?ഈശാനകോണില്30) ദുര്ഗ്ഗാദേവി ക്ഷേത്രം ഏത് ദിക്കിലാണ് നിര്മ്മിക്കേണ്ടത്?വായുകോണില്31) ഗ്രമാദികളില് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ഏത് ദിക്കിലാണ് നിര്മ്മിക്കേണ്ടത്.വടക്ക്32) ഗണപതിക്കും ശാസ്താവിനും ഗ്രാമാദികളില് ഏത് ദിക്കിലാണ് ക്ഷേത്രം നിര്മ്മിക്കേണ്ടത്?നിര്യതികോണില
©ഹൈന്ദവ ഇശ്വര ചൈതന്യം fbpage

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates