Wednesday, October 21, 2015

മഹാനവമി, ആയുധ പൂജ


ഹൈന്ദവരുടെ ആരാധനയുടേയും നൃത്തത്തിന്റെയും ഒരു ഉത്സവമാണ് നവരാത്രി. ഒന്പത് രാത്രിയും പത്ത് പകലും നീണ്ടുനില്ക്കുന്ന ഈ ഉത്സവത്തില് ശക്തിയുടെ ഒന്പത് രൂപങ്ങളെ ആരാധിക്കുന്നു. നവരാത്രിദിവസങ്ങളിലെ ആദ്യത്തെ മൂന്ന് ദിവസം ദേവിയെ പാര്വ്വതിയായുംഅടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്ന് ദിവസം സരസ്വതിയായും സങ്കല്പ്പിച്ച്പൂജ നടത്തുന്നു. ധര്മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള് നല്കുന്നത്. നവരാത്രി ആഘോഷത്തിന് കാരണമായി പറയാവുന്ന ദേവിയുടെ യുദ്ധവിജയ കഥകള് ദേവീ ഭാഗവതത്തിലും മാര്ക്കണ്ഠേയ പുരാണത്തിലും പറയുന്നുണ്ട്. മഹിഷാസുരന്, ചണ്ഡാസുരന്, രക്തബീജന്, ശുഭനിശുംഭന്മാര്, ധൂമ്രലോചനന്, മുണ്ഡാസുരന് എന്നിവരുടെ നിഗ്രഹത്തിനായി ദേവി എടുത്തിട്ടുള്ള അവതാരങ്ങളും അതില് നേടിയ വിജയവും ആണ് നവരാത്രി ആഘോഷത്തിന് കാരണമായത്. കേരളത്തില് അഷ്ടമി, നവമി, ദശമി എന്നീ ദിവസങ്ങള്ക്കാണ് നവരാത്രിയാഘോഷത്തില് പ്രാധാന്യം. ഈ ദിവസങ്ങളില് ദുര്ഗ്ഗാഷ്ടമി,മഹാനവമി, വിജയദശമി എന്നീ പേരുകളില് അറിയപ്പെടുന്നു.അഷ്ടമിക്ക് ദുര്ഗ്ഗയെയും നവമിക്ക് മഹാലക്ഷ്മിയെയുംദശമിക്ക് മഹാസരസ്വതിയെയുംവിശേഷാല് പൂജിക്കുന്നു.രാവണനെ കൊല്ലുന്നതിന് ശക്തി സംഭരിക്കാനായി ശ്രീരാമന് ഒമ്പത് നവരാത്രി ദിനങ്ങളിലും ദേവിയെ പൂജിച്ചിരുന്നു.ദേവിയുടെ ഒമ്പത് ഭാവങ്ങളെയും പൂജിച്ച രാമന് പത്താമത്തെ ദിവസം സര്വശക്തിമാനായെന്നും രാവണനെ ജയിക്കാനുള്ള ശക്തി നേടിയെന്നുമാണ് വിശ്വാസം. രാമകഥയുടെ ഓര്മയ്ക്കായാണ്ഈ ദിനത്തില് രാവണ പ്രതിമ അഗ്നിക്കിരയാക്കുന്ന ചടങ്ങ് വടക്കെ ഇന്ത്യയില് ആചരിക്കുന്നത്. മഹാനവമി നാളിൽ ആയുധങ്ങൾ ദേവിയ്ക്കു മുന്നിൽ പൂജയ്ക്കു വയ്ക്കുന്നത് കർമ്മ മാർഗത്തിൽ ദേവീപ്രീതി നേടുന്നതിനായാണ്. ആ ദിനത്തിൽ പ്രവർത്തികളൊന്നും ചെയ്യാതെ ഉപകരണളെയും ദേവിയ്ക്കു മുന്നിൽ പൂജ വയ്ക്കുന്നു.പഞ്ചപാണ്ഡവര് വനവാസക്കാലത്ത് ആയുധങ്ങളെല്ലാം വലിയൊരു വന്നിമരത്തിന്റെപൊത്തില് ഒളിപ്പിച്ചുവച്ചിരുന്നു. അവരുടെ പന്ത്രണ്ട് വര്ഷത്തെ വനവാസത്തില് സംരക്ഷണമരുളിയത്ഈ വന്നിമരമായിരുന്നു. പാണ്ഡവര് തങ്ങളുടെ രക്ഷയ്ക്കായി നിത്യവും ദുര്ഗ്ഗാദേവിയോട് പ്രാര്ത്ഥിച്ചിരുന്നു. അവര്ക്ക് ദേവിയുടെ അനുഗ്രഹം ലഭിക്കുകയും ചെയ്തു. വനവാസം പൂര്ത്തിയായപ്പോള് മരപ്പൊത്തിലുണ്ടായിരുന്ന ആയുധങ്ങളെല്ലാം എടുത്ത് ആ മരച്ചുവട്ടില്വച്ച് പൂജിച്ചു. വനദുര്ഗ്ഗയായുംതിന്മകളെ അടക്കി നന്മകള്ക്ക് വിജയമേകുന്നവളായും മനസ്സില് കരുതി ഒമ്പത് ദിവസം ദേവിയെ ആരാധിച്ച് ദശമിനാളില് ആയുധങ്ങള് തിരിച്ചെടുത്തു.അവര് നവരാത്രി ദിവസം ആയുധങ്ങള് വച്ച് പൂജിച്ചതിനാല് ആയുധ പൂജ എന്നും അറിയപ്പെട്ടുതുടങ്ങി. നവരാത്രിയെ വിജയനവരാത്രിയെന്നും വന്നിനവരാത്രിയെന്നും ദുര്ഗ്ഗാനവരാത്രിയെന്നും വിശേഷിപ്പിക്കാറുണ്ട്. ഈ ആചാരത്തിന്റെ ഭാഗമായിട്ടാണ് ഇന്നും ആയുധപൂജ നടത്തുന്നതും നവരാത്രി ആഘോഷിക്കുന്നതും

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates