Sunday, October 18, 2015

ക്ഷേത്രം/അമ്പലം

ക്ഷേത്രം, അഥവാ അമ്പലം എന്നത് വിവിധ രാജ്യങ്ങളില് വിവിധ മതസ്ഥരുടെ ഇടയില് വേരൂന്നിയ ഒരു ആരാധനാലയാ സങ്കല്പ്പമാണ്.ഹിന്ദു, ബുദ്ധ, ഗ്രീക്ക്, ജൈനരുടെ ആരാധനാലയങ്ങളെ ക്ഷേത്രം എന്ന വിളിപ്പേരില് അറിയപ്പെടുന്നു.ക്ഷേത്രം എന്ന വാക്ക് ക്ഷേത്ര് എന്ന സംസ്കൃത വാക്കില് നിന്നും ഉത്ഭവിച്ചിരിക്കുന്നു. ക്ഷേത്ര് എന്ന പദത്തിന്റെ അര്ത്ഥം ശരീരം എന്നാണ്. ശരീരം എന്നാല് ആകാരമുള്ളത് എന്ന് വിവക്ഷ. ക്ഷേത്രത്തിന്റെമലയാള പദമായി ഉപയോഗിക്കുന്നത്ആദി ദ്രാവിദ ഭാഷയായ തമിഴില് നിന്നു കടമെടുത്ത അമ്പലം എന്ന വാക്കാണ്. പക്ഷേ ഈ വാക്കിന് ക്ഷേത്രം എന്ന വാക്കുമായി പുലബന്ധം പോലും ഇല്ല. അമ്പലം എന്ന തമിഴ് വാക്കിന്റെ അര്ത്ഥം അന്പുള്ള ഇടം എന്നാണ്. ഭക്തര്ക്ക് അന്പ് അല്ലെങ്കില് കരുണ ലഭിക്കുന്ന ഇടം എന്നു ചുരുക്കം. അതായത് അമ്പലം എന്ന വാക്ക് ആധുനിക മലയാളഭാഷയുടെ സംഭാവനയാണെന്ന് നിസംശയം പറയാം.ശാസ്ത്രം, ജ്യോതിശാസ്ത്രം,ഗണിതശാസ്ത്രം, സാംസ്കാരികം, സാഹിത്യം എന്നീ മേഖലകളിൽ അഭൂതപൂർവ്വമായ വളർച്ചയുണ്ടാക്കിയ ബി സി 320 മുതൽ 550 വരെ ഭാരതം ഭരിച്ചിരുന്ന ഗുപ്തരാജാക്കന്മാരുടെ കാലം മുതലുള്ള ക്ഷേത്രങ്ങളോ ക്ഷേത്രാവശിഷ്ടങ്ങളോ മാത്രമേ ഇന്ന് നിലവിലുള്ളു എന്നത് ചരിത്രകാരന്മാരില് അല്പ്പം അത്ഭുതവും, അങ്കലാപ്പും ഉളവാക്കിയിട്ടുണ്ട്. കാരണം പ്രാചീന കാലം മുതല് ആരാധന മനുഷ്യന്റെ ദിനചര്യകളില് ഒന്നാണെന്ന് എഴുതപ്പെട്ട ലിഘിതങ്ങളില് എല്ലാം വിവരിച്ചിട്ടുണ്ട് എങ്കിലും അതിന്റെ അവശിഷ്ടങ്ങള് എങ്ങനെ അപ്രത്യക്ഷമായി എന്നത് ഒരു ചോദ്യചിഹ്നമായി നിലനില്ക്കുന്നു.പുരാതന കാലം മുതൽക്കേ ആരാധന നടന്നിരുന്നു എങ്കിലുംആരാധനാലയത്തെക്ഷേത്രം എന്ന് വിശേഷിപ്പിച്ചു തുടങ്ങിയത് ആര്യ ബ്രാഹ്മണർ ആണെന്ന് വിശ്വസിക്കപ്പെടുന്നു‌. സിന്ധു നദീതട സംസ്കാരം നിലനിന്നിരുന്ന കാലം മുതൽക്കേ ആരാധന ചെയ്തിരുന്ന പ്രത്യേകം സ്ഥലങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അത് ഇന്ന് കാണുന്ന രൂപത്തിലായിരുന്നില്ല. മറിച്ച് തുറസ്സായ സ്ഥലങ്ങളിൽ വച്ചായിരുന്നു ആരാധന. ആദ്യകാലങ്ങളിൽ സൂര്യനേയും കടലിനേയും ഇടിമിന്നലിനേയുംമറ്റുമാണാരാധിച്ചിരുന്നതെങ്കിലും പിന്നീട് ഒറ്റക്കൊമ്പൻ, കാള, മാൻ , ലിംഗം തുടങ്ങി പല രൂപങ്ങളേയും ആരാധിച്ചിരുന്നു. ഇവയുടെ വിവിധഭാവങ്ങള്ക്ക് മനുഷ്യനില് നേരിട്ട് ആധിപത്യം ചെലുത്താന് കഴിവുണ്ട് എന്ന തിരിച്ചറിവാകണം ഇത്തരം ആരാധനയുടെ ഉറവിടം. മേൽക്കൂരയില്ലാത്ത ഇവയാണ് ആദ്യത്തെ ക്ഷേത്രങ്ങൾ എന്ന് വിളിക്കാവുന്നവ.തുറന്ന ക്ഷേത്രങ്ങൾ എന്ന് ഇവയെ വിളിക്കാം.കേരളത്തിൽ ആദ്യമായി അധിവസിച്ചത് ഇന്നത്തെ ആദിവാസികളുടെ മുൻഗാമികളും ദ്രാവിഡരുമായിരുന്നു. ദ്രാവിഡർ നരവംശശാസ്ത്രപരമായി മെഡ്ഡിറ്ററേനിയൻതടങ്ങളില് നിന്നുള്ളവരെത്രെ,. മരുമക്കത്തായികളായ ഇവർ ഭൂമി, സൂര്യൻ, അമ്മദൈവം, സർപ്പം എന്നിങ്ങനെ വിവിധ ആരാധനാ രീതികള് അവലംബിച്ചിട്ടുള്ളവരായിരുന്നു. തുറസ്സായ സ്ഥലത്തായിരുന്നു ആരാധന. കേരളത്തിലെ ‌കാവുകളും മറ്റും ഇത്തരത്തില് തുറസ്സായ ആരാധനാലയങ്ങളായിരുന്നു.അമ്മ ദൈവത്തെയാണ്‌ കാവുകളില് ആരാധിച്ചിരുന്നത്. ആദിവാസികൾ വേട്ടദൈവങ്ങളേയും മല ദൈവത്തേയും ആരാധിച്ചു പോന്നു.കേരളത്തിൽ ആദ്യമായി എത്തിയ മതം ജൈനമതവും അതിനെ പിന്തുടർന്ന് ബുദ്ധമതവുമായിരുന്നു. അതുകൊണ്ട് തന്നെ കേരളത്തില് ഇന്നു കാണുന്ന പുരാതന ഹൈന്ദവ ക്ഷേത്രങ്ങള് പലതും ബുദ്ധന്മാരോ, ജൈനരോ ആരാധിച്ചിരുന്ന ക്ഷേത്രങ്ങളെ പിടിച്ചെടുത്തവയോ അല്ലെങ്കില് ബുദ്ധരുടെയും, ജൈനരുടെയും നിഷ്കാസനത്തിനു ശേഷം പുനര്നിര്മ്മിക്കപ്പെട്ടവയോ ആണ്. ബുദ്ധമതവുമായി ബന്ധപ്പെട്ട പല ആചാരങ്ങളും അതേപടി പിന്തൂടരുന്ന ക്ഷേത്രങ്ങള് പോലും ഇന്നും നിലനില്ക്കുന്നു. കേരളത്തിലെ ക്ഷേത്രങ്ങളില്കാണുന്ന കെട്ടു കാഴ്ച്ചകള് ബുദ്ധമതാചാരവുമായി ബന്ധപ്പെട്ടതാണെന്ന് ചരിത്രകാരന്മാര് വിശേഷിപ്പിക്കുന്നു.തെയ്യവും, പടയണിയും ബുദ്ധമത അനുഷ്ടാനങ്ങളായിരുന്നു എന്ന് ചരിത്രക്കാരന്മാര് അവകാശപ്പെടുന്നു.മഹാക്ഷേത്രങ്ങളിലെ ശ്രീകോവിലുകള് മിക്കവയും ദീര്ഘ വൃത്താകൃതിയിലോ ദീര്ഘ ചതുരാകൃതിയിലോ നിര്മ്മിച്ചവയാണ്. വടക്കേ ഇന്ഡ്യന് ക്ഷേത്രങ്ങളെ അപേക്ഷിച്ച് കേരളത്തിലെ പുരാതന ക്ഷേത്രങ്ങളില്തടികളാല് തീര്ത്ത നിര്മ്മിതി കൂടുതലായി കാണപ്പെടുന്നതിനു പണ്ടുണ്ടായിരുന്ന നിബിഡ വനസമൃദ്ധി തന്നെ കാരണം. വലിയ പാറകള് ചെത്തി മിനുക്കി തീര്ത്ത ശക്തമായ തറകള്ക്കു മുകളില് പാറകള് ചെത്തി മിനുക്കിയതൊ അല്ലെങ്കില് തടിയില് തീര്ത്തതോ അല്ലെങ്കില് പാറയൂടെയും, തടിയുടെയും മിശ്രഭാവത്തിലോ ഭിത്തികള് തീര്ത്തിരിക്കുന്നു. അപൂര്വ്വം ക്ഷേത്രങ്ങളില്ഒഴികെ കേരളത്തിലെ ഒട്ടു മിക്ക മഹാ ക്ഷേത്രങ്ങള്ക്കും തടിയിലും ഓടിലും തീര്ത്ത മേല്ക്കൂരകളാണ്ഉള്ളത്. അപൂര്വ്വം ചില ക്ഷേത്രങ്ങളോ ക്ഷേത്രത്തിന്റെമേല്ക്കൂരയുടെ ചില ഭാഗങ്ങളോ പാറകള് അടുക്കി മനോഹരമാക്കിയിരിക്കുന്നതായും കാണുന്നു. ഇന്ന് അവയെല്ലാം ചെമ്പുതകിടുകള്ക്കോ, സ്വര്ണ പാളികള്ക്കോ വഴിമാറി എന്നതു വിചിത്രമായ മറ്റൊരു വസ്തുത. അപൂര്വ്വം ക്ഷേത്രങ്ങള് ഒന്നിലധികം നിലകളിലും കാണപ്പെടുന്നു.ക്ഷേത്രങ്ങള് നില നില്ക്കുന്നിടത്തോളം കാലം അത് കലകളുടെയും, കലാകാരന്മാരുടെയും സംഗമസ്ഥാനങ്ങളായി നിലനില്ക്കും എന്നതില് സംശയം ഇല്ല. ചെണ്ടയും, നാഗസ്വരവും, പഞ്ച വാദ്യവും, കളമെഴുത്തും, അഷ്ടപദി പാട്ടും മാത്രമല്ല പൂജകള്ക്കൊപ്പമുള്ള ശംഖൊലിയും, മണിനാദങ്ങളും വരെ കലകളായി വിശേഷിപ്പിക്കപ്പെടുന്നു. അതേ പോലെ ക്ഷേത്ര നിര്മ്മാണവും അത്യപൂര്വ്വങ്ങളായ കലകളുടെ കൂടിച്ചേരലുകളാണ്. ശില്പ്പകലയും, ചിത്ര കലയും സംഗമിക്കുന്ന മറ്റൊരിടം കണ്ടെത്തുക പ്രയാസം തന്നെ.ക്ഷേത്രത്തെയും,ക്ഷേത്രാചാരങ്ങളേയും കുറിച്ച് ആധികാരികമായി പ്രതിപാദിക്കുന്ന കുലര്ണവ തന്ത്രയില് ക്ഷേത്രത്തെ ശിവഭഗവാന്റ ശരീരത്തോട് ഉപമിക്കുന്നു. അതുകൊണ്ട് തന്നെ ക്ഷേത്രവും ശരീരവുമായി ബന്ധപ്പെട്ട സങ്കല്പ്പത്തിലാണ് നിര്മ്മിക്കപ്പെട്ടിരിക്കുന്നത് എന്നു വിശ്വസിക്കുന്നു. കേരളത്തിലെ മഹാക്ഷേത്രങ്ങളില് ഏറിയപങ്കും ശരീരസങ്കല്പ്പത്തില് തീര്ത്തവ തന്നെയാണ്. ക്ഷേത്രത്തിന്റെവിവിധ ഭാഗങ്ങള് നിര്മ്മിക്കപ്പെട്ടിരിക്കുന്നത് ശരീരത്തിന്റെ വിവിധഭാഗങ്ങളെ സങ്കല്പ്പിച്ചാണ്. ശ്രീകോവില് അല്ലെങ്കില് ഗര്ഭഗുഹം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഭാഗം തലയായും, അകത്തെ ബലിവട്ടം മുഖമായും, നമസ്കാര മണ്ഡപം ഗളമായും, നാലമ്പലം കൈകളായും, പ്രദ്ദിക്ഷണവഴി ഉദരമായും, പുറംമതില്കെട്ട് കാലുകളായും, ഗോപുരം കാല്പ്പാദങ്ങളായും വിശേഷിക്കപ്പെടുന്നു. ക്ഷേത്രവും പരിസരവും ദേവന്റെ ശരീര ഭാഗങ്ങളായും, അവിടെ കുടികൊള്ളുന്നു എന്നു വിശ്വസിക്കപ്പെടുന്ന ശക്തിയെ പരമശിവന്റെ ആത്മാശമായും ക്ഷേത്രകൊടിമരം ഭഗവല്ശക്തിയെ ക്ഷേത്രത്തിന്റെവിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്ന നാഡീവ്യൂഹങ്ങള്അടങ്ങിയ നട്ടെല്ലായും കരുതപ്പെടുന്നു.ദേവന്മാരുടെ ദേവന് എന്ന് ശിവഭഗവാനെ കരുതുന്നതിനാലാണ് ക്ഷേത്രങ്ങളില്കുടികൊള്ളുന്നു എന്നു വിശ്വസിക്കപ്പെടുന്ന ശക്തിക്കതീതമായിഏതൊരു ക്ഷേത്രത്തെയും ശിവഭഗവാന്റെ ശരീരത്തോട് ഉപമിക്കുന്നത്.

Copied #ദേവദത്തം fb page

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates