Wednesday, October 7, 2015

പുള്ളുവൻ പാട്ട്

കേരളത്തിലെ ഒരു പരമ്പരാഗത കലാ രൂപമാണ് നാഗംപാട്ട് അഥവാ സർപ്പം തുള്ളൽ എന്ന അനുഷ്ഠാന നൃത്തം. പുള്ളുവർ എന്ന സമുദായക്കാരാണ് പുരാതന തറവാടുകളിലെ സർപ്പക്കാവുകളിൽനാഗംപാട്ട് നടത്തിവരുന്നത്.നാഗാരാധന നടത്തി ജീവിച്ചു കൊള്ളാൻ ബ്രഹ്മാവ് വരം കൊടുത്ത സമുദായക്കാരാണ് പുള്ളുവർ എന്ന് പറയപ്പെടുന്നു. നാഗങ്ങളെ പ്രീതിപ്പെടുത്തുവാൻ വേണ്ടിയാണ് ഈ കലാരൂപം നാഗക്ഷേത്രങ്ങളിലും സർപ്പക്കാവുകളിലും, വീട്ടുമുറ്റത്തും നടത്താറുള്ളത്. പുള്ളോർക്കുടം, വീണ, ഇലത്താളം എന്നിവ ഉപയോഗിച്ചാണ് പുള്ളുവർ നാഗസ്തുതികൾ പാടുന്നത്. ആദ്യകാലങ്ങളിൽ 41 ദിവസം വരെ നീണ്ടുനിന്നിരുന്ന ഈ കലാരൂപം ഇന്ന് 9 ദിവസത്തിനപ്പുറംപോകാറില്ല.മണിപ്പന്തലിൽ വെച്ചാണ് നാഗപ്പാട്ട് നടത്തുന്നത്. കുരുത്തോല കൊണ്ട് അലങ്കരിച്ച ഈ മണിപ്പന്തലിനു നടുവിലായി സർപ്പത്തിന്റെ കളമെഴുതിയാണ് ഈ കലാരൂപം നടത്തിവരുന്നത്.മണിപ്പന്തൽ ഭംഗി വരുത്തിയശേഷം കുരുത്തോലയും 4 ഭാഗത്തായി തൂക്കുവിളക്കും മറ്റു വിളക്കുകളും വെച്ചാണ് കളം വരക്കാൻ ആരംഭിക്കുക. നാഗങ്ങളുടെ രൂപമാണ് കളത്തിൽ വരയ്ക്കാറുള്ളത്. മണിപ്പന്തലിന്റെനടുവിൽ നിന്ന് കൃഷ്ണപ്പൊടി ഉപയോഗിച്ചാണ് കളമെഴുത്ത് ആരംഭിക്കുന്നത്.അരിപ്പൊടി, മഞ്ഞൾ പൊടി, മഞ്ഞളും ചുണ്ണാമ്പും ചേർത്തുണ്ടാക്കുന്ന ചുവപ്പ് പൊടി, ഉമി കരിച്ചുണ്ടാക്കുന്ന ഉമിക്കരി, മഞ്ചാടി ഇലകൾ ഉണക്കി പൊടിച്ചുണ്ടാക്കുന്ന പച്ചപ്പൊടി എന്നീ പഞ്ചവർണ്ണപ്പൊടിയാണ് കളമെഴുത്തിന് ഉപയോഗിക്കുന്നത്. നാഗങ്ങളെയും ദേവികളെയും വരക്കാൻ തുടങ്ങിയാൽ മുഴുവനാക്കിയെ നിറുത്താൻ പാടുകയുള്ളൂ എന്നാണ് വിശ്വാസം. വരച്ചു കഴിഞ്ഞാൽ മുകളിൽ ചവിട്ടാൻ പാടില്ല. ചിരട്ടയാണ് കളമെഴുത്തിനുള്ളഉപകരണം. വരക്കുന്നതിന്റെരീതി അനുസരിച്ച് ചിരട്ടയ്ക്കടിയിൽ തുളകളിട്ടാണ് ഉപയോഗിക്കുന്നത്.സർപ്പം പൂജപുള്ളുവ ദമ്പതികളുടെ പാട്ടിനും വാദ്യോപകരണ സംഗീതത്തിനുമൊത്ത് പുള്ളുവപ്പിണിയാൾ സ്ത്രീ കളത്തിലെത്തി ഉറഞ്ഞാടും. സർപ്പങ്ങളുമായി ബന്ധപ്പെട്ട പ്രബല വിശ്വാസങ്ങളിൽ സർപ്പം തുള്ളലിന് അഭേദ്യമായ സ്ഥാനം തന്നെയുണ്ട്.
പുള്ളുവന് പാട്ട്
നാഗത്തറയിലെ നാഗത്താന്മാരുടെമുന്നില്കുടംക്കൊട്ടിയിന്നു ഞങ്ങള് പാടുന്നേന്ഗൃഹദോഷം മാറുവാന് ശനിദോഷം തീരുവാന്നാഗദൈവങ്ങളെ തുണയേകണെ.ആയില്ലം നാളില് നൂറും പാലും നിവേദ്യമാക്കിഞങ്ങള് കൈതൊഴുന്നോന്കളമെഴുതി പാടുന്നേന് കര്പ്പൂരമുഴിയുന്നെകുരുത്തോല പന്തല്ക്കെട്ടിതോരണം ചാര്ത്തുന്നേന്.സന്തതിസൌഭാഗ്യ പുണ്യങ്ങള് നല്കീടണംഅടിയങ്ങളെയെന്നും തുണച്ചിടെണം.ദുരിതദോഷങ്ങളെല്ലാം അകന്നുപോയീടുവാന്നാഗത്താന്മാര്ക്കൊരു നാഗരൂട്ട്‌ .തുണയേകണം നിത്യ ശരണമായി മാറണംനാഗദൈവങ്ങളെ നിങ്ങള് മാത്രംപാലമരച്ചോട്ടില് കുടികൊള്ളും നാഗങ്ങളെ

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates