Thursday, October 1, 2015

ഗുരുവായൂർ മഹാക്ഷേത്രത്തിലെ വഴിപാടുകൾ--

-കേരളത്തിലെ ക്ഷേത്രങ്ങളിൽ സ്ഥിരം കണ്ടുവരാറുള്ള മിക്ക വഴിപാടുകളും ഗുരുവായൂരിലുമുണ്ടാകാറുണ്ട്.പുരുഷസൂക്തം, ഭാഗ്യസൂക്തം, വിഷ്ണുസഹസ്രനാമം, വിഷ്ണു അഷ്ടോത്തരം, സന്താനഗോപാലം തുടങ്ങിയ വിവിധ മന്ത്രങ്ങൾ കൊണ്ടുള്ള അർച്ചനകൾ;പാൽപായസം, നെയ്പായസം, അപ്പം, അട, വെണ്ണ, അവിൽ, മലർ തുടങ്ങിയ നിവേദ്യങ്ങൾ;ലക്ഷ്മീനാരായണപൂജ, സത്യനാരായണപൂജ, വിഷ്ണുപൂജ തുടങ്ങിയ വിവിധതരം പൂജകൾ;ഗണപതിഹോമം, മൃത്യുഞ്ജയഹോമം,സുദർശനഹോമം തുടങ്ങിയ ഹോമങ്ങൾ;നിത്യേനയുള്ള കളഭച്ചാർത്ത്; തുളസി, താമര തുടങ്ങിയ പുഷ്പങ്ങൾകൊണ്ടുള്ള മാലകൾ; നെയ്വിളക്ക്, എണ്ണവിളക്ക് - അങ്ങനെ പോകുന്നു ആ പട്ടിക. എന്നാൽ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ ഉദയാസ്തമനപൂജയുംകൃഷ്ണനാട്ടവുമാണ്.പ്രത്യേക വഴിപാടുകൾഉദയാസ്തമന പൂജ---------------------------- കേരളത്തിലെ മിക്ക മഹാക്ഷേത്രങ്ങളിലും നിലവിലുള്ള ഒരു വഴിപാടാണിത്. എന്നാൽ ഗുരുവായൂരിലെ ഉദയാസ്തമനപൂജയ്ക്ക് ധാരാളം പ്രത്യേകതകളുണ്ട്.കേരളത്തിൽ ഏറ്റവും കൂടുതൽ ഉദയാസ്തമനപൂജവഴിപാട് നടത്തുന്നത് ഗുരുവായൂരിലാണ്.അതിനാൽ പല അവസരത്തിലും ബുക്കിങ്ങ് ഇല്ലാതെ വന്നിട്ടുണ്ട്. 5,000 രൂപയിൽ കുറയാതെ തുക വരും. 18 പൂജകളാണ് ഉദയാസ്തമനപൂജ നടക്കുന്ന ദിവസം ഗുരുവായൂരിലുണ്ടാകാറുള്ളത്. ഉദയാസ്തമനപൂജദിവസം നടയടയ്ക്കുമ്പോൾരാത്രി ഏകദേശം 12 മണിയാകും.കൃഷ്ണനാട്ടം------------------- ശ്രീകൃഷ്ണൻറെ അവതാരം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള ലീലകൾ എട്ടു കഥകളായി കൃഷ്ണനാട്ടത്തിൽഅവതരിപ്പിക്കുന്നു.അവതാരം, കാളീയമർദ്ദനം, രാസക്രീഡ, കംസവധം, സ്വയംവരം, ബാണയുദ്ധം, വിവിദ വധം, സ്വർഗ്ഗാരോഹണം എന്നിവയാണ് കളികൾ.സ്വർഗ്ഗാരോഹണം ബുക്ക് ചെയ്യുന്നവർ അവതാരം കൂടി ബുക്ക് ചെയ്യേണ്ടാതാണ്.ഈ വഴിപാട് ചൊവ്വാഴ്ചകളിലുംജൂൺ മുതൽ സെപ്തംബർ വരേയും നടത്താറില്ല.കോഴിക്കോട് സാമൂതിരിയായിരുന്ന മാനവേദൻ തമ്പുരാൻ രചിച്ച കൃഷ്ണഗീതി എന്ന സംസ്കൃതകാവ്യത്തെ ആസ്പദമാക്കിയാണ്കൃഷ്ണനാട്ടം എന്ന കലാരൂപം ഉത്ഭവിച്ചത്.കൃഷ്ണനാട്ടത്തെ മാതൃകയാക്കി കൊട്ടാരക്കര തമ്പുരാൻ രാമനാട്ടം എന്ന കലാരൂപം കണ്ടുപിടിച്ചു. ഈ രാമനാട്ടത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാണ് ഇന്ന് കേരളത്തിന്റെ മുഖമുദ്രയായ കഥകളി എന്ന പ്രസിദ്ധ കലാരൂപം ഉദ്ഭവിച്ചത്.തിരുവല്ല ശ്രീ വല്ലഭക്ഷേത്രം, നാല്പത്തെണ്ണീശ്വരം മഹാദേവക്ഷേത്രം,മരുത്തോർവട്ടം ധന്വന്തരിക്ഷേത്രം എന്നിവയാണ് സ്ഥിരമായി കഥകളി നടക്കുന്ന ക്ഷേത്രങ്ങൾ. ഗുരുവായൂരിൽ കഥകളിയേ പാടില്ലെന്നായിരുന്നു നിയമം. എന്നാൽ കുംഭമാസത്തിൽ ഉത്സവത്തിന്റെ ഭാഗമായി ഇന്ന് കഥകളി നടത്താറുണ്ട്. രാത്രി നടയടച്ചശേഷം വടക്കേ നടപ്പുരയിലാണ് കൃഷ്ണനാട്ടം കളി.
................................................ കടപ്പാട് വിക്കിപീഡിയ

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates