Thursday, October 1, 2015

വിവാഹത്തിനു കഴുത്തില് താലി ചാര്ത്തുന്നതെന്തിന്?

താലി മംഗല്യസൂത്രമാണ്. മംഗളം എന്നാല് വളരെയധികം നന്മയെന്നര്ത്ഥം. മംഗളത്തില് നിന്നും മാംഗല്യം ( വിവാഹം )എന്നര്ത്ഥ മുണ്ടായി. സൂത്രമെന്നാല് ചരട് എന്നര്ത്ഥം.പുരുഷനാല് ഒരു സ്ത്രീയുടെ കഴുത്തില് ചരടു കെട്ടുമ്പോള് ധാരണാബലമനുസരിച്ച് ചരടു കെട്ടിയ ആളും കെട്ടപ്പെട്ടവരും പരസ്പരംബന്ധിക്കപ്പെട്ടു എന്നര്ത്ഥം. അതോടെ സ്ത്രീ, തന്നെ ചരടു കെട്ടിയ ആളോട് വിധേയപ്പെട്ടുപോകുന്നു. ഇതിന്റെ ഒരറ്റത്ത് ഒരു കെട്ട് ( കൊളുത്ത് ) ഉണ്ട്. അതിനു മുന്നില് സ്വര്ണ്ണാദിയാല് നിര്മ്മിച്ച ഒരു താലി ഉണ്ടായിരിക്കും.ആലിലയുടെ ആകൃതിയിലുള്ള താലി ഒരു ത്രികോണത്തിന്റെ പരിഷ്കൃത രൂപമാണ്. താലിത്തുമ്പില്ബ്രഹ്മാവും, താലിമദ്ധ്യത്തില് വിഷ്ണുവും, താലിമൂലത്തില് മഹേശ്വരനും സ്ഥിതി ചെയ്യുന്നു. ഇതിന്റെ ചരട് മൂന്നു ഗുണങ്ങളുടെ ( സത്വം, രജസ്സ്, തമസ്സ് ) പ്രതീകമാണ്. താലിയുടെ കെട്ടില് ( കൊളുത്ത് ) സര്വ്വലോകത്തിനും ആധാരമായ മഹാമായാശക്തി സ്ഥിതി ചെയ്യുന്നു. കഴുത്ത് എന്നത് പ്രാണസ്ഥാനമാണ്.അപ്പോള് പ്രാണസ്ഥാനത്തെ വലയം ചെയ്യുന്ന മൂന്നു ഗുണങ്ങളും ( ചരട് ), ത്രിമൂര്ത്തികളും ( താലി ), മായാശക്തിയും ( കെട്ട് ) ഒന്നിച്ചു ചേരുമ്പോള് താലിച്ചരട് പ്രപഞ്ചത്തിന്റെ സ്വരൂപമായി മാറുന്നു. ഈ താലിച്ചരടിനെ ബന്ധിച്ചയാള് ജീവാത്മാവിനെബന്ധിക്കുന്ന പരമാത്മാവിനു തുല്യമാകയാല് സ്ത്രീ ഇവിടെ ജീവാത്മാവായും പുരുഷന് പരമാത്മാവായും ഗണിക്കപ്പെടുന്നു. അതുകൊണ്ടാണ് സ്ത്രീയുടെ സംരക്ഷണം പുരുഷനില് നിക്ഷിപ്തമായിരിക്കുന്നത്.സ്ത്രീ വിധവയാകുമ്പോള്ഇതുവരെ പരമാത്മസ്ഥാനത്തു നിന്നിരുന്ന അവളുടെ വ്യക്തമായ ഭര്ത്താവ് ഇല്ലാതാവുകയും, അവ്യക്തനായ പരമാത്മാവ്‌ ( ഈശ്വരന് ) വ്യക്തമാവുകയും ആണ്. അപ്പോള് ജീവാത്മാവായ സ്ത്രീയും പരമാത്മാവായ ഈശ്വരനും ഒന്നാണ് എന്നറിയുന്നു. ഇതാണ് അദ്വൈതബോധം. അതോടെ ജീവാത്മാവായ സ്ത്രീയുടെ സകല ബന്ധനങ്ങളും അവസാനിച്ചിരിക്കുന്നു എന്നു സാരം. ഇത് ഒരു മുക്താവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. ഈ മുക്തിയെ കാണിക്കുവാനാണ് അവള് താലിച്ചരട് കഴുത്തില് നിന്നും മാറ്റിക്കളയുന്നതും.

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates