Tuesday, October 13, 2015

വേദങ്ങള്‍


വൈദികസംസ്കൃതത്തിൽ രചിക്കപ്പെട്ടിട്ടുള്ള സൂക്തങ്ങളാണ് വേദങ്ങൾ. 'അറിയുക' എന്ന് അർത്ഥമുള്ള വിദ് (vid) എന്ന വാക്കിൽ നിന്നാണ് വേദം എന്ന പദം ഉണ്ടായതെന്ന് കരുതപ്പെടുന്നു. ബി.സി. 1500 നും 600 ഇടയ്ക്കാണ് വേദകാലഘട്ടം നിലനിന്നിരുന്നത്. വേദങ്ങളെ പൊതുവെ പ്രകൃതികാവ്യം എന്നുവിളിക്കുന്നു. വിദ് എന്നാൽ അറിയുക എന്നാണർത്ഥം. വേദം എന്നാൽ അറിയുക, അറിവ്, ജ്ഞാനം എന്നൊക്കെ വ്യഖ്യാനിക്കാം. കൃഷ്ണദ്വൈപായനൻ അഥവാ വേദവ്യസനാണ് വേദങ്ങളെ നാലെണ്ണമായി ചിട്ടപ്പെടുത്തിയത്. ഋഗ്വേദം, യജുർ‌വേദം, സാമവേദം, അഥർ‌വവേദം എന്നിവയാണ് അവ. വേദമന്ത്രങ്ങൾ ചൊല്ലുന്നതിന് ഒരു പ്രത്യേക രീതിയുണ്ട്. ഇതിനു "ഓത്ത്" എന്നും പറയാറുണ്ട്. UNESCO വേദം ചൊല്ലുന്നത് പൈതൃക സംസ്കൃതിയായി അംഗീകരിച്ചിട്ടുണ്ട്. ഓരോ വേദമന്ത്രത്തിനും ഋഷി, ദേവത, ഛന്ദസ്സ്, സ്വരം എന്നിവയുണ്ട്.സ്വാമി ദയാനന്ദ സരസ്വതിയുടെ നിഗമനം വൈദിക സംസ്കൃതം ആണു വേദങ്ങളിലെ ഭാഷ.
ഒരോ വേദത്തിനും നാല് ഭാഗങ്ങൾ ഉണ്ട്.
വേദ ഭാഗങ്ങൾ - സംഹിത, ബ്രാഹ്മണം, ആരണ്യകം, ഉപനിഷത്ത്
ആദ്യത്തേത് കാതലായ ഭാഗം- ധർമത്തെപ്പറ്റി പ്രതിപാദിക്കുന്നു. രണ്ടാമത്തേത് ധർമ്മാനുഷ്ഠാനങ്ങളെപ്പറ്റിയും അവ എങ്ങനെ ചെയ്യുമെന്നതിനെപ്പറ്റിയും പ്രതിപാദിക്കുന്നു. മൂന്നാമത്തേത് വനവാസകാലത്തേക്കുള്ളത്. നാലാമത്തേത് ഈ ധർമ്മങ്ങളുടെ ആകെത്തുകയുമാണ്‌. ഉപനിഷത്തുകൾ വേദാന്തം എന്നും അറിയപ്പെടുന്നു.
വേദാംഗങ്ങൾ - ശിക്ഷ, കല്പം, വ്യാകരണം, നിരുക്തം, ജ്യോതിഷം, ഛന്ദസ്സ്
ഉപവേദങ്ങൾ - ആയുർവേദം, ധനുർവേദം, ഗന്ധർവ്വവേദം, അർത്ഥശാസ്ത്രം
ഋഗ്വേദം
വേദങ്ങൾ എന്നറിയപ്പെടുന്ന നാല് ഹിന്ദു ഗ്രന്ഥങ്ങളിൽ ആദ്യത്തേതാണ് ഋഗ്വേദം. ഏകദേശം 1700–1100 BC ക്ക് മധ്യേയാണ് ഋഗ്വേദം രചിക്കപ്പെട്ടത് എന്ന് കണക്കാക്കുന്നു. സംസ്കൃതത്തിലുള്ള മന്ത്രങ്ങളുടെ ഒരു സംഹിതയാണ് ഋഗ്വേദം. ലോകത്തിലെ തന്നെ ഏറ്റവും പഴക്കംചെന്ന ഗ്രന്ഥമായാണ് ഋഗ്വേദം പരിഗണിക്കപ്പെടുന്നത്. ശതാബ്ദങ്ങളായി ഇത് വാചികപാരമ്പര്യത്താൽ സം‌രക്ഷിക്കപ്പെട്ട് വന്നു. പ്രകൃതിശക്തികളെ സ്തുതിച്ചുകൊണ്ടുള്ള ഈ ബൃഹത് ഗ്രന്ഥം പ്രാചീനകാല ഭാരതത്തിലെ ജനങ്ങളെപ്പറ്റിയും അവരുടെ സംസ്കാരത്തെപ്പറ്റിയും മനസ്സിലാക്കുന്നതിന് സഹായിക്കുന്നു. പ്രധാനമായും ആര്യന്മാരുടെ ഭാരതത്തിലേക്കുള്ള പ്രവേശവും അവർ ദസ്യുക്കൾ എന്നു വിളിച്ചിരുന്ന തദ്ദേശവാസികളും തമ്മിലുള്ള യുദ്ധങ്ങളെപ്പറ്റിയും ഈ രണ്ട് ജനതയും തമ്മിൽ കലർന്ന് പുതിയ ജനത രൂപം കൊള്ളുന്നതും അവർ ശത്രുക്കളെ ചെറുത്ത് നിൽക്കാൻ നടത്തുന്ന ശ്രമങ്ങളും ഋഗ്വേദത്തിൽ നിന്ന് ഗ്രഹിക്കാം. ഹിന്ദുമതത്തിന്‌ അടിസ്ഥാനമായി കരുതപ്പെടുന്ന ചതുര്‍‌വേദങ്ങളില്‍ ആദ്യത്തേതുമാണ്‌ ഇത്. ഇന്ദ്രന്‍, വരുണന്‍, അഗ്നി, വായു, സൂര്യന്‍ തുടങ്ങിയ ദേവതകളുടെ സ്തുതികളും ഉപാസനാക്രമങ്ങളും ആണ്‌ ഋഗ്വേദത്തില്‍ കൂടുതലായും ഉള്ളത്. ഇതിനു പുറമേ സോമരസം എന്ന പാനീയം നിര്‍മ്മിക്കാനുപയോഗിക്കുന്ന സോമം എന്ന ചെടിയെക്കുറിച്ചുള്ള പരാമര്‍ശവും ഋഗ്വേദത്തില്‍ ധാരാളമായുണ്ട്.മാനവ രാശിക്ക് ഇന്നു ലഭ്യമായതില്‍ ഏറ്റവും പുരാതനമയ സാഹിത്യ ഗ്രന്ഥമാണ് ഋഗ്വേദം.ഋഗ്വേദത്തെ 10 മണ്ഡലങ്ങളായി തിരിച്ചിരിക്കുന്നു. ഓരോ മണ്ഡലത്തെയും അനേകം സൂക്തങ്ങളായി വിഭജിച്ചിരിക്കുന്നു. ഓരോ സൂക്തവും അനേകം മന്ത്രങ്ങള്‍ അഥവാ ഋക്കുകള്‍ ഉള്‍ക്കൊള്ളുന്നു. ഋക്കുകളിൽ മിക്കതും യാഗങ്ങളിലെ ആചാരങ്ങൾ പ്രതിപാദിക്കുന്നവയാണ്. ഋഗ്വേദമന്ത്രങ്ങളെല്ലാം തന്നെ പ്രകൃതിശക്തികളെ സ്തുതിച്ചുകൊണ്ടുള്ളവയാണ്.ഈ മന്ത്രങ്ങള്‍ വെറും സ്തുതികള്‍ എന്നതിലുപരി അന്നത്തെ ജനതയുടെ സംസ്കാരവും സാഹിത്യവും കലയും ജീവിതരീതിയും വിളിച്ചോതുന്നു. അതിമഹത്തായ ദര്‍ശനങ്ങളുടെ ഉറവിടവുമാണ് അവ.പില്‍കാലത്ത് ഈ മന്ത്രങ്ങള്‍ കൃഷ്ണദ്വൈപായനനാല്‍ ക്രമപ്പെടുത്തപ്പെടുകയും ഋഗ്വേദം എന്ന് അറിയപ്പെടുകയും ചെയ്തു.
യജുര്‍വേദം
യജ്ഞപ്രധാനമായത് യജുർ‌വേദം. കൃഷ്ണയജുർവേദമെന്നും ശുക്ലയജുർവേദമെന്നും രണ്ട് ഭാഗങ്ങളുണ്ട്. കൃഷ്ണയജുർവേദത്തിന്റെ ബ്രാഹ്മണമായ തൈതിരീയത്തിൽ അശ്വമേധം, അഗ്നിഷ്ടോമം, രാജസൂയം, എന്നീ യജ്ഞങ്ങളെപ്പറ്റി പ്രതിപാദനമുണ്ട്. ശുക്ലയജുർവേദത്തിൽ അഗ്നിഹോത്രം, ചാതുർമ്മാസ്യം, ഷോഡശി, അശ്വമേധം, പുരഷമേധം, അഗ്നിഷ്ടോമം എന്നീ യജ്ഞങ്ങളുടെ വിവരണമുണ്ട്. ഋഗ്വേദമുണ്ടായ സ്ഥലത്തിന് കിഴക്കുമാറി കുരുപഞ്ചാലദേശത്തായിരിക്കണം യജുർവേദത്തിന്റെ ഉത്ഭവം. യജ്ഞക്രിയകൾക്ക് മാത്രമാണ് യജുർവേദത്തിന്റെ ഉപയോഗം.
സാമവേദം
ഗാനാത്മകമാണ് സാമവേദം (സംസ്കൃതം: सामवेदः) . യജ്ഞാവസരത്തിൽ പാടാനുള്ള സാമവേദം അധികവും ഋഗ്വേദമന്ത്രങ്ങൾ തന്നെയാണ്. കൂടാതെ നൂറോളം പ്രത്യേകമന്ത്രങ്ങൾ ഉണ്ട്. സംഗീതകലയുടെ മൂലഗ്രന്ഥമാണ് സാമം. സ്വരങ്ങൾ, മാത്രകൾ, ഉച്ചാരണലായങ്ങൾ എന്നിവയാണ് പ്രധാനപ്രതിപാദ്യം. ഋഗ്വേദത്തിന്റെ ഗാനരൂപമാണ് സാമവേദമെന്നു പറയാറുണ്ട്. ഭഗവാന്‍ ഗീതയില്‍ പറയുന്നു വേദങ്ങളില്‍ വച്ച് ഞാന്‍ സാമവേദമാകുന്നു. യജ്ഞാവസരത്തില്‍ സാധാരണയായി സാമവേദമാണ് പാടാറു ള്ളത്. വേദങ്ങളില്‍ സാമവേദത്തിന് നല്ലൊരു സ്ഥാനം തന്നെ ഉണ്ട്.സപ്തസ്വരങ്ങളാണ് സാമവേദത്തിൽ അടങ്ങിയിരിക്കുന്നത്.
അഥര്‍വ വേദം
അഥര്‍വ വേദമാണ് ഏറ്റവും അവസാനമായി എഴുതപ്പെട്ട വേദം. ഈ വേദത്തില്‍ മറ്റുള്ള വേദങ്ങളില്‍ നിന്നും വിത്യസ്തമായി ഈശ്വരോപാസന കൂടാതെ ആഭിചാരപ്രയോഗങ്ങളും, ആത്മരക്ഷ, ശത്രുനിവാരണം, ഐശ്വര്യപ്രാപ്തി എന്നിവയും പ്രതിപാദിക്കപെടുന്നു. ഭൂതപ്രേതപിശാചുക്കള്‍, രക്ഷസ്സുകള്‍ എന്നിവയെ അടക്കുന്ന മന്ത്രങ്ങളും ആരോഗ്യരക്ഷക്കുള്ള മന്ത്രങ്ങളും അഥര്‍വ്വവേദത്തിലുണ്ട്. അതിപ്രചീനകാലം മുതൽ തന്നെ മന്ത്രവാദം ജനങ്ങൾക്കിടയിൽ സ്വാധീനം ചെലുത്തിയിരുന്നു. ആദിമവർഗക്കാരുടെയിടയിലാണ് ഇത് ഉൽഭവിച്ചെതെന്ന് തോന്നുന്നു. നാലാമത്തെ വേദമായ അഥർവ വേദത്തിൽ മന്ത്രവാദത്തെപ്പറ്റിയുള്ള പ്രസ്താവം കാണാം. ഇരുപത് കാണ്ഡങ്ങളും നൂറ്റിയെട്ട് അനുപാദങ്ങളും എഴുനൂറ്റിമുപ്പത്തൊന്ന് സൂക്തങ്ങളുമുള്ള ഈ അഥർവ വേദത്തിൽ ആയിരത്തിയിരുനൂറിൽപ്പരം യന്ത്രങ്ങളെപ്പറ്റിയും കൃത്തികബലി, ഖർഗരാവണബലി മുതലായ ഒട്ടനവധി ആഭിചാരകർമ്മങ്ങളെകുറിപ്പറ്റിയും മാരണം, സ്തംഭനം, ഉച്ചാടനം, വശീകരണം, മുതലായ നിരവധി ക്രിയകളെപ്പറ്റിയും പ്രതിപാദിക്കുന്നു. കേരളത്തിലെ ദുർമന്ത്രവാദശാഖ അഥർവ വേദത്തോട് വളരെയധികം കടപ്പെട്ടിരിക്കുന്നു. കൌശികസൂത്രമാണ് മറ്റൊരു പ്രധാനപ്പെട്ടകൃതി. ബി.സി.4000നും 5000നും ഇടക്കാണ് വൈദികകാലമെന്നുപറയാം. ഇക്കാലം മുതൽക്കെ മന്ത്രവാദത്തിനും മറ്റഭിചാരകർമ്മങ്ങൾക്കും പ്രചാരമുണ്ടായിരുന്നു എന്നു വേണം കരുതാൻ. വൈദ്യവും മന്ത്രവാദവും ഒരുമിച്ചു കൊണ്ടുപോകുന്ന അഥർവ വേദ സമ്പ്രദായം തന്നെയാണ് മലയാളത്തിലെ മിക്ക മന്ത്രവാദ ഗ്രന്ഥങ്ങളിലും പിന്തുണർന്നിട്ടുള്ളത്. പുരാണേതിഹാസങ്ങളിലും മന്ത്രവാദത്തെപ്പറ്റി പ്രസ്താവം കാ‍ണാം. കാശിരാജാവായ പൗണ്ഡ്രക വാസുദേവൻ ദ്വാരകയിലേക്ക് കൃത്തികയെ അയച്ചതായും അയോധ്യയിലെ മറ്റൊരു രാജാവാ‍യിരുന്ന അംബരീഷന്റെ നേർക്ക് ദുർവ്വാസാവു മഹർഷി കൃത്തികയെ വിട്ടതായും സുദർശനചക്രം ഉപയോഗിച്ച് അംബരീഷൻ അതിനെ തടഞ്ഞതായും പുരാണങ്ങളിൽ കാണുന്നു.
“യജകന്തസാത്വികാ: ദേവാൽ യക്ഷ രക്ഷാംസി രാജസാ; പ്രേതാൻ ഭൂതഗണാംശ് ചാന്യേ യജകന്ത താമസാ:ജനാ.” (ഭഗവത് ഗീത)
സാത്വിക ചിന്തയുള്ള ജനങ്ങൾ ദേവന്മാരെയും രാജസശ്രദ്ധയുള്ള ജനങ്ങൾ യക്ഷന്മാരെയും രക്ഷസുകളെയും പൂജിക്കുന്നു. താമസശ്രദ്ധയുള്ള ജനങ്ങൾ ആകട്ടേ പ്രേതങ്ങളെയും ഭൂതഗണങ്ങളെയും പൂജിക്കുന്നു. വേദം തൊട്ടുള്ള ജ്ഞാനവിജ്ഞാനങ്ങളുടെ സഹകരണത്തോടെ അതൊരു കാലഘട്ടത്തിന്റെ പ്രതിരോധ ചികിത്സാപദ്ധതിയായി വളർന്നിട്ടും കരിങ്കുട്ടി, കുട്ടിച്ചാ‍ത്തൻ, ചുടലഭദ്രകാളി, ബാലപ്രദക്ഷിണി, രന്തുകാമൻ, ഹന്തുകാമൻ, ആകാശയക്ഷി, ഗന്ധർവൻ, എരിക്കമ മോഹിനി, രക്തചാമുണ്ഡി, ഭൈരവി, യോനിമർദ്ദിനി, പറക്കുട്ടി, മാടൻ, മറുത, അറുകൊല എന്നീ ദുർമൂർത്തികളുടെ വിഹാര രംഗമായും മാട്ട്, മാരണം, ഒടി, കൊല, ചതി, എന്നീ ആഭിചാര-ക്ഷുദ്ര കർമങ്ങളുടെ പ്രയോക്താക്കളായും മാത്രം മന്ത്രവാദവും മാന്ത്രികരും അറിയപ്പെടുന്നു.
പ്രാചീനദശയിൽ ആദിമവാസികളുടെയിൽ നിന്നാണു മന്ത്രവാദമുണ്ടായത്. ഇന്നും പാണൻ, പറയൻ, മണ്ണാൻ തുടങ്ങിയവർക്കിടയിൽ പാരമ്പര്യമായിത്തന്നെ മന്ത്രവാദം(കറുത്ത മന്ത്രവാദം) കൈകാര്യം ചെയ്തുവരുന്നു. എല്ലാ‍പാണനും പറയനും മണ്ണാനും മന്ത്രവാദമുണ്ടാകും, കുടുംബത്തിൽ ഒരാൾക്കെങ്കിലും. എന്നാൽ എല്ലാ നമ്പൂതിരിമാരും മന്ത്രവാദികൾ അല്ല. കേരളത്തിൽ തൊഴിലിന്റെ അടിസ്ഥാനത്തിൽ ജനങ്ങളെ വിഭജിച്ച പരശുരാമൻ, ബ്രാഹ്മണരെയും പ്രത്യേകം പ്രത്യേകം വീതിച്ചു പല തൊഴിൽ നൽകിയത്രെ. ഇങ്ങനെയാണ് അഷ്ടവൈദ്യന്മാരും ഷണ്മന്ത്രവാദികളും താന്ത്രികന്മാരും ഉണ്ടായത്. തരണെല്ലൂർ, തറയിൽക്കുഴിക്കാട്ട്, ഭദ്രകാളിമറ്റപ്പള്ളി, പാമ്പും മേയ്ക്കാട്ട്, പുലിയന്നൂർ, പറമ്പൂർ, ചെമ്പ്ലിയൻസ്, താഴമൺ മുതലായ ഇല്ലക്കാർക്ക് തന്ത്രവും കാട്ടുമാടം, കല്ലൂർ, കാവനാട്, കണ്ണമംഗലം, കാലടി(സൂര്യകാലടി) , കല്ലടിക്കോട്(ഈക്കമുടിക്കോട് വീട്ടുക്കാർ അധഃകൃതസമുദായക്കാരായിരുവത്രെ) മുതലായവർക്ക് മന്ത്രവും കുലതൊഴിലായി ത്തീർന്നിട്ടുള്ളതിങ്ങനെയാണ്. വാൽഹൌസ് എന്ന ഇംഗ്ലീഷുകാരൻ എഴുതിയ (1879) ഒരു ലേഖനത്തിൽ ഏറ്റവും ശക്തിയുള്ള ഭൂതപ്രേതപിശാ‍ചുക്കൾ വസിക്കുന്ന സ്ഥലമായി മലബാറിനെ വിശേഷിപ്പിക്കുന്നു. ജ്യോതിഷത്തിൽ ജനങ്ങൾക്കുണ്ടായിരുന്ന ഉറച്ച വിശ്വാസം ശത്രുക്കൾ മന്ത്രവാദം നടത്തുന്നു എന്നു സ്ഥിതീകരിക്കാനുള്ള ഒരുപാധിയായി വർത്തിച്ചുട്ടൂണ്ടെന്ന വസ്തുത നിഷേദിക്കാൻ വയ്യ. കേരളത്തിൽ ആറ് സദ്മന്ത്രവാദികളും ആറ് ദുർമന്ത്രവാദികളും ഉണ്ടായിരുന്നതായി വില്യം ലോഗൻ അദ്ദേഹത്തിന്റെ മലബാർ മാന്വൽ എന്ന ഗ്രന്ഥത്തിൽ പറയുന്നുണ്ട്. പാശ്ചാത്യരാജ്യങ്ങളിൽ കാണുന്നതുപോലെ സമൂഹമോ രാഷ്ട്രമോ മന്ത്രവാദികളെ വേട്ടയാടിയ ചരിത്രം കേരളത്തിലില്ല. പുരുഷന്മാർ മാത്രമായിരുന്നു മന്ത്രവാദകർമ്മങ്ങളിൽ ബന്ധപ്പെട്ടിരുന്നത്. അവരിൽ പ്രമുഖരെ രാജാക്കന്മാർ പോലും തങ്ങളുടെ ശത്രുക്കളെ നിർന്മാർജ്ജനം ചെയ്യാൻ വേണ്ടി വിനിയോഗിച്ചിരുന്നുവത്രെ. നായ കടിക്കുക, പാമ്പുകടിക്കുക, ഭ്രാന്തു പിടിക്കുക, രക്തം ഛർദിക്കുക, ശ്വാസം മുട്ടി മരിക്കുക, വസൂരി തുടങ്ങിയ രോഗങ്ങൾ പിടിപ്പെടുക, കള്ളന്മാരെ നശിപ്പിക്കുക, വശീകരണം, ഒടിക്കുക, കല്ല്യാണം മുടക്കുക തുടങ്ങിയ വിഷയങ്ങളിൽ ആണ് ശത്രുക്കളെ അടിപ്പെടുത്താൻ മന്ത്രവാദികൾ ശ്രമിച്ചിരുന്നത്.
ആദിമവാസികളുടെ കയ്യിൽ മന്ത്രവാദവും പ്രാകൃതമായിരുന്നു. തമോഗുണ പ്രധാനങ്ങളായ മൂർത്തികളെ ആദ്യം മദ്യം, മാംസം, രക്തം എന്നിവ നൽകി ആരാധിച്ചു. ശാക്തേയ പൂജ എന്നറിയപ്പെടുന്ന ശക്തിപൂജ ഭാവത്തിലും സ്വഭാവത്തിലും ആസുരമായതങ്ങനെയാണ്. (ഉത്തരേന്ത്യയിൽ പലയിടത്തും ഈ ശാക്തേയമായ പൂജാവിധാനങ്ങളും മറ്റും ചുടലക്കളങ്ങളിലും വനാന്തർ ഭാഗങ്ങളിലും ഇന്നും നടത്താറുണ്ട്. മൃഗബലി, നരഹത്യ മുതലായവ നടത്തി നിധി കിട്ടുന്നതിനും വശികരണത്തിനും മറ്റുമായിട്ടാണിത് നടത്തുന്നത്). മന്ത്രമൂർത്തികൾക്ക് ആസുരമായ ഭാവം ഉണ്ടാകുമ്പോൾ കർമിയും ആസുരഭാവം കൈകൊള്ളുന്നു. അപ്പോൾ മന്ത്രവാദ പ്രയോഗത്തന്റെ ഫലമായിത്തന്നെ കർമിയും മദ്യപാനവും രക്തപാനവും നടത്തുന്നു. പ്രതിവിധിയെക്കാളേറെ പ്രത്യാക്രമണമാണ് പ്രാകൃതമന്ത്രവാദിയുടെ രീതി. വശ്യം , മാട്ട്, മാരണം എന്നിവയാണ് പ്രാകൃത മന്ത്രവദിക്കു ചെയ്യാനാവുന്ന കാര്യങ്ങൾ. കുടുംബകലഹം, അനാരോഗ്യം, ധനനാശം, ബന്ധുനാശം(ഒടുവിൽ മരണം) എന്നിവക്കായി പ്രാകൃത മന്ത്രവാദികൾ മാട്ടും മാരണവും നടത്തുന്നു. മന്ത്രവാദം ഏകവസ്ത്രമായോ നിർ വസ്ത്രമായോവേണം ചെയ്യാൻ, മന്ത്രവാദി മാത്രമല്ല, പ്രതിയും നഗ്നരാകണം. ഈ പ്രമാണത്തിന്റെ പിന്നിലും ഒരു പ്രാകൃത മനോഭാവമാണല്ലോ കുടികൊള്ളുന്നത്. പ്രകടനമാണ് പ്രാകൃത മന്ത്രവാദത്തിലെ മുഖ്യഘടകം. കർമി വെളിച്ചപ്പാടിനെ പോലെ ഉറഞ്ഞുതുള്ളൂകയും പ്രതിയെ പിടികൂടിയുള്ള മൂർത്തികളെക്കുറിച്ചും അവരുടെ ഉപദ്രവശാന്തിക്കായി ചെയ്യേണ്ട കർമങ്ങളെക്കുറിച്ചും വെളിപാടുപോലെ പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഇത് ആസുരകർമ്മമാണ്
copied# 
ഹിന്ദു ആചാരങ്ങളും വിശ്വാസങ്ങളും fb page

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates