Thursday, March 12, 2015

പാലാഴി മഥനത്തിന്‍റെ രഹസ്യമെന്ത്?


പാലാഴി മഥനകഥ മഹാഭാരതം, രാമായണം, മറ്റ് പുരാണങ്ങള്‍ എന്നിവകളില്‍ കാണാം. കഥകളില്‍ പരസ്പരം അല്പം വ്യത്യാസങ്ങളുണ്ടെങ്കിലും സമുദ്രമഥനം, അമൃത് ലഭിച്ചത് അത് അസുര•ാരെടുത്തത്, വിഷ്ണുവിന്‍റെ മോഹിനീരൂപം തുടങ്ങിയവ എല്ലാറ്റിലും കാണാം. ഈ കഥയുടെ ഭാവമെന്താണ്? യഥാര്‍ത്ഥത്തില്‍ ദേവ•ാര്‍ സമുദ്രത്തെ തൈരു പോലെ കടഞ്ഞിട്ടുണ്ടോ? അങ്ങനെ യഥാര്‍ത്ഥത്തില്‍ അമൃത് ലഭിച്ചുവോ? അത് അസുരന്‍മാര്‍ എടുത്തു കൊണ്ടുപോയോ? അതു കഴിച്ച് ദേവ•ാര്‍ അമരന്‍മാരായിത്തീര്‍ന്നുവോ? ഇന്നു നാം കാണുന്ന സമുദ്രത്തെ കടയാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അമൃത് കിട്ടാന്‍ ആരെങ്കിലും ഇക്കാണുന്ന സമുദ്രത്തെ കടയുമോ? അങ്ങനെ 'അമൃത'മെന്ന ഒന്ന് ഉണ്ടെങ്കിലല്ലേ ലഭിക്കുകയുള്ളു. അമര•ാരായ ആ ദേവ•ാര്‍ ഇന്ന് എവിടേയാണ് ഉള്ളത്? ദാനവ•ാര്‍ ഈ ഭൂമിയില്‍ നിന്നാണ് യുദ്ധം ചെയ്യുകയെന്ന് പുരാണങ്ങളില്‍ പറയുന്നു.
എന്നാല്‍ ഇന്ന് ആ ദാനവ•ാര്‍ എവിടേയാണുള്ളത്! യഥാര്‍ത്ഥത്തില്‍ ഈ കഥകള്‍ക്കൊന്നും അത്തരത്തിലുള്ള അര്‍ത്ഥങ്ങളില്ല. 'സമുദ്ര'മെന്നത് ആകാശത്തിന്‍റെ പേരാണെന്ന് പലതവണ പറഞ്ഞുകഴിഞ്ഞു. 'അസുര' നാമം മേഘത്തെക്കുറിക്കുന്നതാണെന്ന് പ്രശസ്തനായ നിഘണ്ടുകാരന്‍ യാസ്കന്‍ പറഞ്ഞിട്ടുണ്ട്. 'ദേവ'ന്‍ എന്ന പേര് സൂര്യകിരണങ്ങളെക്കുറിക്കുന്നതാണ്. ആലങ്കാരിക ഭാഷയില്‍, സൂര്യകിരണങ്ങള്‍ ദേവ•ാരും മേഘങ്ങള്‍ അസുര•ാരുമായി നടക്കുന്ന യുദ്ധത്തെ സങ്കല്പിച്ചുനോക്കൂ. ഇവര്‍ രണ്ടു പേരും ചേര്‍ന്നാണ് 'സമുദ്ര' അഥവാ ആകാശ 'മന്ഥനം' അഥവാ കടയല്‍ നടത്തുന്നത്. പാല്‍ തൈരായി അത് കടഞ്ഞാണ് നെയ്യുണ്ടാക്കുന്നത്. അതുപോലെ സൂര്യകിരണങ്ങളേറ്റ് ഭൂമിയിലെ വെള്ളം ബാഷ്പീകരിച്ച് അല്പാല്പമായി ആകാശത്തില്‍ ഒരുമിച്ചു കൂടുന്നു. മേഘരൂപത്തില്‍ അത് അകാശത്തില്‍ അവിടവിടെയായി ചിന്നിച്ചിതറുന്നു. ഈ സമയം സൂര്യകിരണങ്ങളും (ദേവ•ാരും) അസുരഗണങ്ങളും (മേഘങ്ങളും) സമുദ്ര (ആകാശ) ത്തെ കടയുകയാണ് ചെയ്യുന്നതെന്നാണ് സാങ്കല്പികമായി ഈ ചിത്രീകരണത്തില്‍ പറഞ്ഞിരിക്കുന്നത്. ഈ കടയല്‍ നടക്കുമ്പോള്‍ 'അമൃത്' പിറക്കുന്നു. അമൃതമെന്ന പേര് 'ജല'ത്തിന്റേതാണെന്നും നിഘണ്ടു പഠിച്ചാല്‍ മനസ്സിലാകും. വേദങ്ങളില്‍ ഈ അമൃതിന്റെ അനേകം ഉദാഹരണങ്ങളുണ്ട്. 'അമൃത'മെന്ന പേര് ജലത്തിന്‍റെതു തന്നെയാണ്. അമരകോശത്തില്‍ പറയുന്നു. 'പയഃ കീലാലമൃതം ജീവനം ഭൂവനം വനമ്'' പയം, കിലാലം, അമൃത്, ജീവനം, ഭുവനം, വനം എന്നിവയെല്ലാം ജലത്തിന്റെ പര്യായങ്ങളാണെന്നാണ് ഈ പറഞ്ഞതിന്റെ അര്‍ത്ഥം. ഭൂമിയില്‍ നിന്നു തന്നെയാണ്, വെള്ളം ബാഷ്പീകരിച്ച് മേഘങ്ങളായിത്തീരുന്നത്. അങ്ങനെ ആകാശത്തെ കടയുമ്പോള്‍ അമൃതം ലഭിക്കുന്നു. മഴ പെയ്യാവുന്ന തരത്തിലുള്ള മേഘങ്ങളുണ്ടാകുന്നു.
ആകാശമഥനം നടക്കുമ്പോള്‍ മേഘങ്ങളില്‍ വൈദ്യുതിയുടെ പ്രസരണം പ്രത്യേക ശോഭയായി നമുക്ക് കാണാം. മേഘങ്ങള്‍, നമുക്ക് നോക്കിയാല്‍ ഓടി ഓടി മറയുന്നതു കാണാം. അമൃതകുംഭങ്ങളായ ആ മേഘങ്ങള്‍ ഓടിപ്പോകുന്നതാണ് അസുര•ാര്‍ അമൃതകുംഭവുമായി ഓടി മറഞ്ഞുവെന്ന കഥയുടെ അടിസ്ഥാനം. ആ ഓടിപ്പോകുന്നതിനിടയില്‍ മേഘങ്ങള്‍ സൂര്യകിരണങ്ങളെ കണ്ടുമുട്ടും. ഈ സൂര്യകിരണങ്ങളാണ് ഭൂമിയില്‍ നിന്ന് വെള്ളത്തെ ബാഷ്പീകരിച്ച് കൊണ്ടു വന്നത്. തങ്ങളുടെ പ്രയത്നം വെറുതേയാകുന്നൂവല്ലോയെന്ന് ഈ കിരണങ്ങളാകുന്ന ദേവ•ാര്‍ കരുതും. ആ സമയത്ത് സൂര്യകിരണങ്ങള്‍ ദേവനോട് എന്തെങ്കിലുമൊരു ഉപായം ചെയ്യാന്‍ ആവശ്യപ്പെടുന്നു. അപ്പോള്‍ വിഷ്ണുദേവന്‍ ഒരു സുന്ദരിയായ മോഹിനീരൂപം ധരിക്കുന്നു. അതായത് വിഷ്ണു (സൂര്യന്‍) 'വൈദ്യുതി രൂപത്തിലുള്ള സ്ത്രീ' രൂപം ധരിക്കുന്നു. അതായത് വൈദ്യുതി മിന്നല്‍ രൂപത്തില്‍ അസുരഗണങ്ങളായ മേഘക്കൂട്ടത്തില്‍ കടന്നുവന്ന് അവയെ ഛിന്നഭിന്നമാക്കി മാറ്റുന്നു. അപ്പോള്‍ വെള്ളം മഴയായി, അമൃതായി പെയ്തിറങ്ങുന്നു. ഇതാണ് മോഹിനീരൂപം പൂണ്ട വിഷ്ണു. മേഘങ്ങളില്‍ നിന്ന്, അസുരഗണങ്ങളില്‍ നിന്ന്, അമൃതകുംഭം തിരിച്ചു മേടിക്കുന്നു. മഴ പെയ്യുന്നതാണ് അമൃത പ്രാപ്തി. മഴതന്നെയാണ് അമൃതം. മേഘങ്ങളില്‍ നിന്ന് മിന്നലുണ്ടാകുന്നതിന്റെ കാരണം സൂര്യന്‍ തന്നെയാണ്. സൂര്യന്റെ താപം കൊണ്ടാണ് വായു ചലിക്കുന്നത്. വായുവിന്‍റെ അടിസ്ഥാനത്തിലാണ് മേഘങ്ങള്‍ സഞ്ചരിക്കുന്നത്. ആ മേഘങ്ങളുടെ സംഘര്‍ഷണം കൊണ്ടാണ് മിന്നലുണ്ടാകുന്നത്. യഥാര്‍ത്ഥത്തില്‍ മേഘത്തിന്റെ കാരണവും സൂര്യന്‍ തന്നെയാണ്. ആ മോഹിനീ രൂപമാര്‍ന്ന മിന്നലില്‍ മോഹിക്കുന്ന കാര്‍മേഘങ്ങള്‍ സ്വയംദ്രവീഭൂതമായി അമൃതം അഥവാ ജലം കിനിഞ്ഞു നല്‍കുന്നു. അതായത് സൂര്യന്‍റെ ഉഷ്ണത കൊണ്ടും മഴ പെയ്യുന്നുവെന്നര്‍ത്ഥം. എല്ലാ ദേവ•ാരും അതായത് പദാര്‍ത്ഥങ്ങളും ഈ ജീവജലം അഥവാ അമൃത് കഴിച്ച് അമര•ാരാകുന്നു. വെള്ളമില്ലെങ്കില്‍ എല്ലാവരും മരിക്കുന്നു. ഇവിടെ ദേവശബ്ദത്തിന് സൂര്യകിരണങ്ങളെന്നും ഭൂമിയിലെ പദാര്‍ത്ഥങ്ങളെന്നും അര്‍ത്ഥം പറയാം. വൃക്ഷം അഗ്നിയില്‍പ്പെട്ടാല്‍ ഭസ്മമാകും. അതൊരിക്കലും വൃക്ഷരൂപത്തില്‍ പുനര്‍ജനിക്കില്ല. എല്ലാ പദാര്‍ത്ഥങ്ങളുടേയും ഗതി ഇതു തന്നെയാണ്. എന്നാല്‍ ജലത്തെ നിങ്ങള്‍ ഭസ്മമാക്കാന്‍ ശ്രമിച്ചാലും അത് കേവലം ബാഷ്പരൂപത്തിലായി തിരിച്ച് വീണ്ടും ജലരൂപം പ്രാപിക്കും. ഇക്കാരണങ്ങള്‍ കൊണ്ടു തന്നെ ജലത്തെ വേദങ്ങളില്‍ 'അമൃത്' എന്നു വിളിക്കുന്നു.
പാലാഴി മഥനം നടക്കുമ്പോള്‍ ആദ്യമെത്തിയത് കാളകൂട വിഷമാണ്. ആ വിഷമാണ് രുദ്രന്‍ അഥവാ ശിവന്‍ എടുത്ത് കഴിച്ചത്. എന്താണ് ഈ കാളകൂട വിഷമെന്ന് നമുക്ക് നോക്കാം. മഴ ആരംഭിക്കുന്നതിന് തൊട്ടു മുന്‍പുള്ള ദിവസങ്ങളില്‍ കടുത്ത ഉഷ്ണമാണല്ലോ നമുക്ക് അനുഭവപ്പെടുക. ഈ സമയത്ത് വായു തികച്ചും നിശ്ചലാവസ്ഥയിലാകുന്നു. ഈ കടുത്ത വേനല്‍ച്ചൂട് സകല ജീവജാലങ്ങളേയും ദുഃഖത്തിലാഴ്ത്തുന്നു. തുടര്‍ന്ന് മഴ തുടങ്ങുന്നതോടെ രോഗങ്ങളും കടന്നു വരുന്നു. ഇങ്ങനെ രോഗമുണ്ടാക്കുന്ന വിഷാംശം ആകാശമാകുന്ന സമുദ്രത്തില്‍ ഉണ്ടാകുന്നു. ഈ വിഷാംശത്തെ രുദ്രന്‍ എടുത്തു കുടിക്കുകയാണ് സാധാരണ ചെയ്യുക. 'രുദ്രന്‍' എന്നാല്‍ രോദിപ്പിക്കുന്നവന്‍ അഥവാ കരയിപ്പിക്കുന്നവന്‍ എന്നേ അര്‍ത്ഥമുള്ളു. വൈദ്യുതിയാണ് രുദ്രന്‍. കടുത്ത മഴ പെയ്യുമ്പോള്‍ ഉണ്ടാകുന്ന ഇടിയും മിന്നലും ചിലപ്പോഴെങ്കിലും ആളുകളെ രോദിപ്പിക്കാറുണ്ട്. എന്നാല്‍ ആ വൈദ്യുതി രോഗാണുക്കളെ നശിപ്പിക്കുകയും ചെയ്യുമെന്ന് പ്രാചീന ഋഷിമാര്‍ക്ക് അറിയാമായിരുന്നു. കനത്ത മഴ പെയ്യുന്നതോടെ രോഗങ്ങള്‍ക്കു കാരണമാകുന്ന ഭൂമിയില്‍ കെട്ടിക്കിടക്കുന്ന പാഴ് വസ്തുക്കള്‍ ഒഴുകി ഒലിച്ച് സമുദ്രത്തില്‍പ്പതിക്കുന്നു. ഇങ്ങനെ വൈദ്യുതിയുടേയും ഇടിയുടേയും ഫലമായി ഭൂപ്രദേശങ്ങളും നദികളും അന്തരീക്ഷവും ശുദ്ധമായിത്തീരുന്നു. പാലാഴി മഥനത്തില്‍ നിന്ന് ഉണ്ടായ കാളകൂട വിഷം കൂടാതെ ഉച്ചൈശ്രവസ് എന്ന കുതിരയും ഐരാവതമെന്ന ആനയും ഉണ്ടായി.
എന്താണ് ഈ 'ഉച്ചൈശ്രവസ്' എന്ന കുതിരയെന്നു നമുക്ക് നോക്കാം. വര്‍ഷകാലത്തുള്ള വായു ഒരു കുതിരയേപ്പോലെ കാര്‍മേഘത്തെയും കൊണ്ട് ഓടി നടക്കുന്നു. ഉച്ചസ്വഭാവമുള്ള വായു എങ്ങോട്ട് പോകുന്നുവെന്നതിലാണ് വര്‍ഷകാലത്തെ കാത്തിരിക്കുന്നവര്‍ കണ്ണുനട്ടിരിക്കുന്നത്. ഈ വായുവാകുന്ന 'കുതിര' മഴയുടെ ദേവനായ ഇന്ദ്രന്റെ വാഹനമാകുന്നത് ആലങ്കാരികമായ ഒരു വര്‍ണനമാത്രമാണ്. വായു വേഗവും കുതിരശക്തിയും പരസ്പരം ചേര്‍ന്നിരിക്കുന്നത് നാം ശ്രദ്ധിച്ചാല്‍ വായുവിനെ കുതിരയാക്കിയത് എന്തുകൊണ്ടാണെന്നു മനസ്സിലാകും

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates