Wednesday, March 4, 2015

ജ്ഞാനത്തിന്റെ ലക്ഷണങ്ങള്‍

ഭഗവാന്‍ ഗീതയില്‍ 20 ഗുണങ്ങളെ ജ്ഞാനലക്ഷണങ്ങള്‍ ആയി പറയുന്നു. മാനി എന്ന ഭാവം ഇല്ലായ്കയാണ് ഒന്നാമത്തേത്. ഞാനെന്നഭാവം മാറി വിനയാന്വിതരാകുക.. ഫലസമൃധമാകുമ്പോഴാണ് വൃക്ഷങ്ങള്‍ ശിരസ്സുതാഴ്ത്തുന്നത്. ദംഭമില്ലായ്മയാണ് രണ്ടാമത്തെ ഗുണം. തനിക്കില്ലാത്ത ഗുണം ഉണ്ടെന്നു നടിക്കാതിരിക്കുക. അഹിംസ എന്ന ഗുണം ഒന്നിനെയും ഒരു പ്രകാരത്തിലും ഉപദ്രവിക്കാതിരിക്കല്‍ എന്നതിലുപരി ഞാന്‍ എന്നും, എന്റെ്ത് എന്നും എണ്ണാതിരിക്കലാണ്. ആ എണ്ണലാണ് എല്ലാ ഹിംസക്കും കാരണം. ശാന്തി എന്ന ഗുണമുണ്ടാകുന്നത് എകാഗ്രതയിലാണ്. മനസ്സില്‍ പല ചിന്തകള്‍ വരുമ്പോള്‍ സമാധാനം നഷ്ടപ്പെടും. ആർജ്ജ്വം വക്രതയില്ലായ്മ ആണ്. ഉള്ളത് നേരെ പറയാനുള്ള ധൈര്യം.
ഗുരുശുശ്രൂഷയില്ലാതെ ഒന്നും പൂർണ്ണമാകില്ല. എവിടെയെങ്കിലും അറിവിനായി സമീപിക്കുകയും അവിടെ പൂർണ്ണമായി സമർപ്പിക്കുകയും വേണം. ഗുരുവായി സന്യാസിയെയോ അച്ഛനെയോ അമ്മയെയോ സൂര്യനെയോ സമുദ്രത്തെയോ എന്തിനെ വേണമെങ്കിലും സ്വീകരിക്കാം. ജ്ഞാനത്തിനു വാക്ക്,ശരീരം,കര്മ്മം,,മനസ്സ് എന്നിവയുടെ ശുചിത്വം ആവശ്യമാണ്‌. അത്മസംയമനവും ഇന്ദ്രിയ വിഷയങ്ങളില്‍ വൈരാഗ്യവും സ്ഥിരതയും വേണം.
അഹങ്കാരമില്ലാതിരിക്കുക (ഞാനാണ് ചെയ്യുന്നതെന്ന് ചിന്തയില്ലായ്മ) ജനനം,മരണം,ജര,വ്യാധി എന്നിവ ദുഖമായി കാണാതിരിക്കുക, ഇഷ്ട്ടമായോ അനിഷ്ട്ടമായോ എന്തുവന്നാലും സമചിത്തതയോടെ പാലിക്കുക; ഭഗവാനല്ലാതെ മറ്റൊരു ലക്ഷ്യവുമില്ലാത്ത, തെറ്റിപോകാത്ത ഭക്തിയുണ്ടാകുക; വിജനവാസം (മാസത്തിലൊരിക്കലെങ്കിലും മറ്റെല്ലാം വിട്ടു ഏകാന്തതയില്‍ ഇരിക്കുക); അത്മീയജ്ഞാനത്തില്‍ എപ്പോഴും മനസ്സിനെ നിർത്തുക. തത്വജ്ഞാനം കൊണ്ടുള്ള പ്രയോജനം അറിയുക. ഇതെല്ലാമാണ് ജ്ഞാനത്തിന്റെ ലക്ഷണങ്ങള്‍, മറ്റെല്ലാം അറിവില്ലായ്മയാണ്.
 

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates