Wednesday, September 25, 2024

ശ്രീവല്ലഭക്ഷേത്രം തിരുവല്ല

🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
ശ്രീവല്ലഭക്ഷേത്രം തിരുവല്ല
🌷🌷🌷🌷🌷🌷

🌷ഐതീ
              ഹ്യം🌷
പ്രാചീനകാലത്ത് തിരുവല്ല മല്ലികാവനം എന്നറിയപ്പെടുന്ന ഒരു ചെറിയ ഗ്രാമമായിരുന്നു.മണിമലയാറിൻ്റെ തീരത്തുള്ള അതിമനോഹരമായഗ്രാമത്തിൽജനങ്ങൾ തികഞ്ഞ ഈശ്വരഭക്തരും,ധർമ്മിഷ്ഠരും ആയിരുന്നു അന്ന് അവിടെ 3000ത്തിലധികം ബ്രാഹ്മണ ഗൃഹങ്ങൾ ഉണ്ടായിരുന്നു അവയിൽ ഒന്നായിരുന്നു ശങ്കരമംഗലത്തുമന. അക്കാലത്ത് മല്ലികാവനം ഭരിച്ചിരുന്നത് ദുഷ്ടനുംക്രൂരനുംഅസുരനുമായയിരുന്ന തുകലൻ എന്ന തികഞ്ഞ ശിവ ഭക്തനായിരുന്നു.തുകലൻ വിഷ്ണുഭക്തരെപലതരത്തിലുംഉപദ്രവിച്ചിരുന്നു.ക്ഷേത്രത്തിനടുത്തുള്ള തുകലശ്ശേരി എന്നസ്ഥലത്തിന് ആ പേര് വരാൻ തന്നെ കാരണംഅവിടെസ്ഥിതി ചെയ്യുന്നതു തുകല ൻ്റെ കൊട്ടാരം ആയിരുന്നു. അയാളുടെ ക്രൂരതകൾ കാരണം പല ബ്രാഹ്മണരും സ്ഥലംവിട്ടുപോയി. എന്നാൽ ശങ്കരമംഗലത്ത് മനക്കാർ ഇവിടെ തന്നെ താമസിക്കാൻ തീരുമാനിച്ചു ഈ മനയിലെ കാരണവരായിരുന്നു നാരായണൻ ഭട്ടതിരിപ്പാടും പത്നി ശ്രീദേവി അന്തർജ്ജനവും.അവർ തികഞ്ഞ ഈശ്വരഭക്തരായിരുന്നു. മക്കളില്ലായിരുന്നുഇരുവർക്കും.നാമജപത്തിൽ മുഴുകി സമയം നീക്കി. സന്താന ഭാഗ്യത്തിന് ഇരുവരും ഏകാദശിവൃതംഅനുഷ്ഠിച്ചിരുന്നു.ദശമിനാളിൽ ഒരിക്കൽ ഉണ്ട്ഏകാദശിനാളിൽ തുളസി തീർത്ഥംമാത്രം സേവിച്ച് ദ്വാദശി നാളിൽ ബ്രഹ്മചാരികളെ ഊട്ടിയാണ് ഇരുവരും വ്രതമനുഷ്ഠിച്ചത്. എന്നാൽ വൃതം അനു
ഷ്ഠിച്ചിട്ടും അവർക്ക് സന്താനഭാഗ്യം ഉണ്ടായില്ല. നാരായണൻ ഭട്ടതിരിപ്പാട് കാലക്രമേണ ഇഹലോകവാസം വെടിഞ്ഞു ശ്രീദേവിഅന്തർജനം അവിടെ ഒറ്റയ്ക്കായി എല്ലാവരും അവരെ ചം ക്രോത്തമ്മ (ശങ്കരമംഗലത്തമ്മ എന്നത് ലോപിച്ചുണ്ടായ വാക്ക് )എന്നാണ്വിളിച്ചിരുന്നത്.ഭർത്താവിൻറെ മരണത്തിന് ശേഷവും അവർ വൃതം അനുഷ്ഠിക്കുന്നത് തുടർന്നു നിരക്ഷരയായിരുന്ന ചംക്രോ ത്തമ്മ.മറ്റുള്ളവരോട്ചോദിച്ചായിരുന്നുഏകാദശി ദിവസം അറിഞ്ഞിരുന്നതുംഏകാദശിവൃതംഅനുഷ്ഠിച്ചിരുന്നതും. നിഷ്ഠയോടെ തന്നെ അവർ വൃതമനുഷ്ഠിച്ചു പോന്നു. അങ്ങനെയിരിക്കെ ഒരു ദ്വാദശി ദിവസം കാലുകൾ കഴുകിച്ചൂട്ടാൻ ബ്രഹ്മചാരികൾ വരും വന്നില്ല ചംക്രോത്തമ്മ അതീവ ദുഃഖിതയായി. അങ്ങനെയിരിക്കെ പെട്ടെന്ന് അമ്മേ എന്നൊരു വിളി കേട്ടു . അവർ നോക്കുമ്പോൾ അതീവതേജസ്വി ആയ ഒരു ബ്രഹ്മചാരിയെ ശ്രീലകത്ത്കണ്ടചംക്രോത്തമ്മഭക്ഷണത്തിനു മുൻപ് അവനോട് പോയി അടുത്തുള്ള കുളത്തിൽ കുളിച്ചു വരാൻ പറഞ്ഞു.എന്നാൽ ഒഴുക്കുള്ള പുഴയിൽ കുളിക്കാൻ ആയിരുന്നു അവൻറെആവശ്യം. ഒഴുക്കുള്ള പുഴയിൽ കുളിക്കരുത് എന്ന് അമ്മ പല പ്രാവശ്യം പറഞ്ഞെങ്കിലും ബ്രഹ്മചാരികേട്ടില്ല. ബ്രഹ്മചാരി യായി വന്നി രിക്കുന്നത് സാക്ഷാൽ വിഷ്ണുഭഗവാൻതന്നെയാണെന്ന്ചoക്രോത്തമ്മയ്ക്ക് മനസ്സിലായി. ഭഗവാൻ തൻ്റെ അനുചരന്മാരുടെ കൂടെ തുകലശ്ശേരിയിൽ പോയി തുകലനെ സുദർശനചക്രംപ്രയോഗിച്ചുകൊലപ്പെടുത്തുകയും, തുടർന്ന്മണിമല ആറ്റിൽ കുളിച്ച് ചക്രം കഴുകുകയും ചെയ്തു. ഭഗവാൻ ചക്രം കഴുകിയ കടവ് അന്നുമുതൽ ചക്രക്ഷാളനകടവ്എന്നറിയപ്പെടാൻതുടങ്ങി. തുടർന്ന് തുകലൻ പൂജിച്ചിരുന്ന ശിവലിംഗം അടുത്തുള്ള ഒരു കുന്നിൽ ക്ഷേത്രംപണിത് പ്രതിഷ്ഠിച്ചു. ഇതാണ് തുകലശ്ശേരി മഹാദേവക്ഷേത്രം. തിരിച്ച് ശങ്കരമംഗലത്ത് എത്തിയ ഭഗവാനെ കണ്ട് ചംക്രോത്തമ്മ ഭക്ത്യാ ശ്രുക്കളോടെ കാലിൽവീണു നമസ്കരിച്ചു തുടർന്ന് വിഭവസമൃദ്ധമായ ഒരു സദ്യ തന്നെ അവർ തന്റെഇഷ്ടദേവന് നൽകി. പാളയിലയിൽ വിളമ്പിയ സദ്യയിൽ പടറ്റിപ്പഴവും, അമ്പഴവും ഉണ്ടായിരുന്നു. ഇന്നും തിരുവല്ല ക്ഷേത്രത്തിൽ പാളനമസ്കാരവും,പടത്തിപ്പഴവും, അമ്പഴവും നിവേദ്യം ഉണ്ട് ഭഗവാൻ ചം ക്രോത്തമ്മയുടെ പുത്രനായി ജീവിച്ച മനയുടെ കിഴക്കനിയിൽ പടിഞ്ഞാറോട്ട് ദർശനമായി സുദർശനചക്രത്തെപ്രതിഷ്ഠിച്ചു ഇതാണ് പടിഞ്ഞാറുഭാഗത്ത് കാണുന്ന സുദർശന മൂർത്തിപ്രതി
ഷ്ഠ.കാലാന്തരത്തിൽശ്രീദേവി അന്തർജനം തൻറെ സകല സ്വത്തുവകകളും സുദർശന മൂർത്തിക്കു ദാനം ചെയ്ത് മുക്തിയടഞ്ഞു.സുദർശനമൂർത്തി പ്രതിഷ്ഠ മൂലംമല്ലികാവനം ചക്രപുരം എന്ന്അറിയപ്പെടാൻതുടങ്ങി.
 🌷 🌷

🌷സമർപ്പണം

No comments:

Post a Comment