Tuesday, September 3, 2024

ഗണേശ വിഗ്രഹത്തെഎന്തിന് കടലില്‍ ഒഴുക്കുന്നു?


യുക്തിയും ഭക്തിയും ചേരുന്നതാണ് മനുഷ്യന്റെ ജീവിതം.കാണുന്നതിനെ മാത്രമല്ല സാധാരണ മനുഷ്യർക്ക് കാണാൻ കഴിയാത്തതും എന്നാല്‍ ഋഷിമാർക്ക് കാണാൻ കഴിയുന്നതുമായ ശാസ്ത്ര യുക്തികളേയും വിശ്വസിച്ച്‌ ആരാധിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നതാണ് ഭാരതീയ ആത്മീയത.ലോകത്തിലെ ആധുനിക ശാസ്ത്രം ഭാരതത്തിലെ ഋഷിമാരെയാണ് ഗുരുസ്ഥാനീയരായി കാണുന്നത്.

ആയിരക്കണക്കിന് വർഷങ്ങള്‍ക്ക് മുമ്ബേ ഭാരതത്തിലെ ഋഷിമാരാണ് ജ്ഞാനദൃഷ്ടിയിലൂടെ ആദ്യമായി നവഗ്രഹങ്ങളെ കുറിച്ചും നവഗ്രഹങ്ങള്‍ തമ്മിലുള്ള ദൂരങ്ങളെ കുറിച്ചും പറഞ്ഞത്.അവർ കണ്ടെത്തിയ നവഗ്രഹങ്ങള്‍ക്ക് പേരിട്ടു.നവഗ്രഹങ്ങളെ ആരാധിക്കാൻ ധ്യാന ശ്ലോകങ്ങളും എഴുതി.കാലങ്ങള്‍ക്ക് ശേഷം ആധുനിക ശാസ്ത്രം വികസിച്ചപ്പോള്‍ നവഗ്രഹങ്ങള്‍ യാഥാർത്ഥ്യമാണെന്ന് മനസിലായി.നവഗ്രഹങ്ങളെ കുറിച്ച്‌ ഭാരതത്തിലെ ഋഷിമാർ കണ്ടെത്തിയ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ശാസ്ത്രലോകം
ബഹിരാകാശ ഗവേഷണം തുടങ്ങിയതും തുടരുന്നതും.അറിവിന്റേയും ജ്ഞാനത്തിന്റെയും അധിപതിയായ ഗണപതിയെ കുറിച്ചും ഗണേശോത്സവത്തെ കുറിച്ചും ഋഷിമാരാണ് പറഞ്ഞു തന്നത്.നവഗ്രഹങ്ങള്‍ യാഥാർത്ഥ്യമായതിനാല്‍ ഗണപതിയെ കുറിച്ച്‌ ഋഷിമാർ പറഞ്ഞതിനേയും അവിശ്വസിക്കേണ്ട കാര്യമില്ല.

വേദകാലങ്ങളില്‍ മനുഷ്യൻ ദൈവങ്ങളേക്കാള്‍ മുകളിലായിരുന്നു.ഭൂമിയില്‍ കള്ളങ്ങളില്ലായിരുന്നു.ഒരു വീട്ടിലേയും ധാന്യപ്പുരകള്‍ പൂട്ടിയിരുന്നില്ല.അയല്‍ക്കാരന് ആവശ്യമുള്ളവ അനുവാദമില്ലാതെ എടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു.സമ്ബന്നരായ മനുഷ്യർ ദൈവത്തെ ഭജിക്കാതെയായി.അതോടൊപ്പം അലസരുമായി തീർന്നു.സുഖമറിയണമെങ്കില്‍ ദുരിതങ്ങളും
ദു:ഖങ്ങളുമുണ്ടാകണം.ഇരുളുണ്ടങ്കിലേ വെളിച്ചത്തിന്റെ വിലയറിയൂ.വിശപ്പുണ്ടങ്കിലേ ആഹാരത്തിന്റെ രുചിയറിയൂ.ദു:ഖമുണ്ടങ്കിലെ സുഖത്തിന്റെ മൂല്യമറിയൂ.
ഈ സമയത്താണ് ദേവൻമാരും അസുരൻമാരും തമ്മിലുള്ള യുദ്ധം ആരംഭിച്ചത്.ദേവലോകത്ത് നിരന്തരം ഏറ്റുമുട്ടലുകള്‍ നടത്തുകയും ശല്യപ്പെടുത്തുകയും ചെയ്യുന്ന വിനാശകാരികളായ എട്ട് അസുരൻമാരെ വധിക്കാനായി ദേവൻമാർ അഷ്ടഗണപതിമാരെയാണ് നിയോഗിച്ചത്.മത്സാരാസുരനെ വക്രതുണ്ഡനും മോഹാസുരനെ മഹോദരനും മദാസുരനെ വിഘ്നരാജനും ലോപാസുരനെ ഗജമുഖനും അഹന്താസുരനെ ധൂമവർണ്ണനും ക്രോധാസുരനെ ലംബോദരനും മഹാസുരനെ ഏകദന്തനും കാമാസുരനെ വികടനുമാണ് വധിച്ചത്. വധിക്കപ്പെടുന്നതിന് മുമ്ബ് അസുരൻമാർ ആവശ്യപ്പെട്ടതിൻ പ്രകാരം അസുരൻമാരുടെ ആത്മാക്കളെ ഭൂമിയിലേക്ക് അയച്ചു.

ഗണേശോത്സവം
ഭൂമിയില്‍ എത്തിയ അസുരൻമാർ മനുഷ്യരുടെ മനസുകളില്‍ കയറിക്കൂടി.ഒരു വീട്ടിനുള്ളില്‍ സന്തോഷത്തോടെയും സമാധാനത്തോടെയും താമസിച്ചിരുന്നവർ പോലും പല കാരണങ്ങളാല്‍ മത്സരിക്കാൻ തുടങ്ങി.മോഹവും മദവും വിഘ്നങ്ങളും ലോഭവും അഹന്തയും ക്രോധവും കാമവും തമ്മിലുള്ള മത്സരങ്ങള്‍ കാരണം മനുഷ്യർ തമ്മില്‍ തല്ലി നശിക്കാൻ
തുടങ്ങി.
ഇന്നും മദാസുരനാണ് മതവും ജാതിയും പറഞ്ഞ് മദം പൊട്ടിയ മനുഷ്യരെ തമ്മിലടിപ്പിക്കുന്നത്.രാഷ്ട്രത്തെ നയിക്കേണ്ട രാഷ്ട്രീയക്കാർക്ക് അധികാര മോഹം ജനിപ്പിക്കുന്നത് മോഹാസുരനാണ്.അധികാരത്തിനായി കൂടെ നില്‍ക്കുന്നവനെ പോലും കുതികാല്‍ വെട്ടിക്കുന്നത് മത്സാസുരനാണ്.അനീതിയെ ചൂണ്ടിക്കാണിക്കുമ്ബോള്‍ ക്രോധം ജനിപ്പിക്കുന്നത് ക്രോധാസുരനാണ്.ദൈവതുല്യമായഗുരു ശിഷ്യ ബന്ധം പോലും തകർക്കുന്ന കാമം വളർത്തുന്നത് കാമാസുരനാണ്.അനുനയത്തിന് പകരം അഹന്തയുണ്ടാക്കുന്നത് അഹന്താസുരനാണ്.
വസ്തുവിലും വ്യക്തിയിലും ഗുണം ലോപിച്ച്‌ മായം കലർത്തുന്നത് ലോപാസുരനാണ്.ഇതൊക്കെ ചെറിയ ഉദാഹരണങ്ങള്‍ മാത്രമാണ്.ഇത്തരം അസുരൻമാരെ നശിപ്പിക്കാനാണ് വിഷ്ണു ദശാവതാരം എടുത്തതുപോലെ ഗണപതി എട്ട് അവതാരങ്ങള്‍ എടുത്തത്.
നാമജപം മുടങ്ങിയ ലോകം നശിക്കുമെന്ന ഘട്ടത്തില്‍ പരിഹാരം കാണാൻ ദൈവങ്ങള്‍ ഗണപതിയെ
ചുമതലപ്പെടുത്തി.നന്മയും തിന്മയും തമ്മിലുള്ള മത്സരത്തില്‍ നന്മയെ നിലനിറുത്താൻ വേണ്ടി ദേവൻമാരുടെ നിർദ്ദേശപ്രകാരം തുടങ്ങിയതാണ് ഗണേശോത്സവം.
പഞ്ചഭൂതങ്ങളില്‍ ലയിക്കാൻ കഴിയുന്ന ഗണേശ വിഗ്രഹത്തെ വീടുകളുടേയും സ്ഥാപനങ്ങളുടേയും പുറത്ത് ഒമ്ബത് ദിവസം പൂജിക്കണം.മന്ത്രങ്ങള്‍ പോലും വേണ്ട.അറിയാവുന്ന ഭാഷയില്‍ ആത്മസമർപ്പണത്തോടെ ഗണപതിയോട് മനമുരുകി ഒമ്ബത് ദിവസം പ്രാർത്ഥിക്കുക.ഓരോ ദിവസം പ്രാർത്ഥിക്കുമ്ബോള്‍ മനസിലുള്ള ഓരോ അസുരഭാവത്തേയും ഗണപതി ഏറ്റു വാങ്ങും.എട്ട് ദിവസം പ്രാർത്ഥിക്കുമ്ബോള്‍ എട്ട് അസുരഭാവവും ഗണപതി ഏറ്റു വാങ്ങും.എട്ട് ദിവസം കൊണ്ട് എട്ട് അസുരൻമാരുടെ നെഗറ്റീവ് എനർജി മാത്രം ഉള്‍ക്കൊള്ളുന്ന ഗണപതി വിഗ്രഹത്തെ ഒമ്ബതാമത്തെ ദിവസം കിട്ടാൻ ആഗ്രഹിക്കുന്ന കാര്യം പ്രാർത്ഥനയോടെ പറഞ്ഞ് കടലില്‍ ഒഴുക്കിക്കളയും.കടല്‍ ഇല്ലാത്തിടത്ത് ഒഴുക്കുള്ള വെള്ളത്തില്‍ നിമജ്ജനം ചെയ്യണം.
നിമജ്ജന യജ്ഞ സ്ഥലത്ത് ഗണേശനെ സ്വീകരിക്കാൻ ദേവീ ദേവൻമാർ കാത്ത് നില്‍ക്കും.അതുകൊണ്ടാണ് നിമജ്ജനം കാണാൻ വരുന്നത് പോലും പുണ്യമായി
മാറുന്നത്.ഭാരതവർഷ കലണ്ടർ പ്രകാരമുള്ള എട്ടാം മാസമായ ഭാദ്രമാസത്തിലെ ചതുർത്ഥിക്കാണ് ഗണേശോത്സവം ആഘോഷിക്കേണ്ടത്. മനസില്‍ നന്മ അവശേഷിക്കുന്നവർക്കും നല്ലവരാകാൻ ആഗ്രഹിക്കുന്നവർക്കും ഗണേശോത്സവത്തിലെ ഗണേശ പൂജയിലൂടെ വിജയവും വിനയവും നേടാൻ കഴിയും.

ഗണേശോത്സവവും
ദേശീയതയും
പുതു ലോകത്തിന്റെ ആഘോഷമല്ല ഗണേശോത്സവം.പുരാണങ്ങളിലും മഹാഭാരതത്തിലും ഗണേശോത്സവത്തെ കുറിച്ച്‌ പറയുന്നുണ്ട്.
നള രാജാവ് ചൂതുകളിയില്‍ തോറ്റ് കാട് കയറിയപ്പോള്‍ പത്നി ദമയന്തി ശരഭംഗ മഹർഷിയുടെ ഉപദേശത്താല്‍ ഭാദ്ര മാസത്തിലെ കൃഷ്ണചതുർത്ഥിയില്‍ ഗണേശപൂജയും ഗണേശോത്സവവും നടത്തിയതിന് ശേഷമാണ് നളന് കലിയില്‍ നിന്നും കഷ്ടനഷ്ടങ്ങളില്‍ നിന്നും രക്ഷ നേടാൻ കഴിഞ്ഞത്.ശ്രീകൃഷ്ണന്റെ നിർദ്ദേശ പ്രകാരം ബഹളാമുഖി ബ്രഹ്മാസ്ത്ര ഹോമത്തിന് ശേഷം ഭാദ്രമാസത്തിലെ ചതുർത്ഥിയില്‍ ഗണേശോത്സവം നടത്തിയതിന് ശേഷമാണ് പാണ്ഡവർ യുദ്ധത്തിന് പോയി വിജയം നേടിയത്.ഗണേശോത്സവത്തില്‍ നിന്നുള്ള
അനുഗ്രഹത്തിലാണ് ഛത്രപജി ശിവജി മുഗളൻമാരെ പരാജയപ്പെടുത്തിയത്.
ശിവജി നേടിയ വിജയത്തിന്റെ പാഠമുള്‍ക്കൊണ്ടാണ് ബാലഗംഗാധര തിലകൻ സ്വാതന്ത്ര്യ സമര കാലത്ത് ബ്രിട്ടീഷുകാർക്കെതിരെ പോരാടാൻ ഗണേശോത്സവം നടത്തിയത്.അതോടെ ദേശീയതയുടെ ഉത്സവം കൂടിയായി ഗണേശോത്സവം മാറി.

ഗണേശ വിഗ്രഹത്തെ
എന്തിന് കടലില്‍ ഒഴുക്കുന്നു?
ഭാരത വർഷ കലണ്ടർ പ്രകാരമുള്ള ഭാദ്രമാസത്തിലെ ചതുർത്ഥിയായ സെപ്തംബർ 4 മുതല്‍ 12 വരെയാണ് ഈ വർഷത്തെ ഗണേശോത്സവം നടക്കുന്നത്.കേരളത്തിലും അങ്ങോളമിങ്ങോളമുള്ള ഗണേശ ഭക്തർ ഗണേശോത്സവം നടത്താനുള്ള തയ്യാറെടുപ്പിലാണ്.
മണ്ണിലുണ്ടാക്കിയ ഗണപതി വിഗ്രഹമാണ് ഭക്തിയോടെ പൂജിച്ച്‌ ആരാധിക്കേണ്ടത്.എല്ലാ ദിവസവും കൊഴുക്കട്ട, ഉണ്ണിയപ്പം,ലഡു എന്നിവ നിവേദിക്കണം.എട്ട് ദിവസം ആരാധിച്ച്‌ ഒമ്ബതാമത്തെ ദിവസം മനസിലുള്ള ആഗ്രഹങ്ങള്‍ പറഞ്ഞ് ദീപാരാധനക്ക് ശേഷം പൊതുജന പാതയിലൂടെ വാദ്യാദിഘോഷങ്ങളുമായി ഗണേശനെ
എഴുന്നള്ളിച്ച്‌ കടല്‍തീർത്ഥത്തിലോ നദീ തീർത്ഥത്തിലോ ലയിപ്പിക്കണം.നമ്മുടെ പാപദോഷങ്ങളും കഷ്ടതകളും ദുരിതങ്ങളും ഏറ്റു വാങ്ങിയ വിഗ്രഹത്തെ പൂജിക്കാൻ പാടില്ലാത്തതു കൊണ്ടാണ് ജലത്തില്‍ ലയിപ്പിക്കുന്നത്.ഭക്തർക്ക് അനുഗ്രഹമേകി ജലത്തില്‍ ലയിക്കുന്ന ഗണേശൻ ദേവലോകത്തേക്ക് പോകും.പൂജ ചെയ്യുമ്ബോഴും നിമജ്ജനം ചെയ്യുമ്ബോഴും ആത്മാർത്ഥമായ പ്രാർത്ഥന വേണം.അന്നദാനം,ഗോദാനം,വസ്ത്ര ദാനം,ഭൂമി ദാനം, പുസ്തക ദാനം തുടങ്ങിയവ പൂജ ചെയ്യുന്നവരേക്കാള്‍ സാധുക്കള്‍ക്ക് നല്‍കുന്നത് ശ്രേയസ്കരമാണ്.ഗണേശോത്സവത്തില്‍ പങ്കെടുത്ത് പ്രാർത്ഥിക്കുന്നവർ നെഗറ്റീവായ കാര്യങ്ങള്‍ മനസില്‍ പോലും ചിന്തിക്കരുത്.കടം തീർക്കണേ എന്ന് ഒരിക്കലും പ്രാർത്ഥിക്കരുത്.സമ്ബത്ത് വർദ്ധിപ്പിക്കണേ എന്നാണ് പറയേണ്ടത്.സമ്ബത്ത് വർദ്ധിക്കുമ്ബോള്‍ കടം തീരും.ആരോഗ്യം വർദ്ധിപ്പിക്കണേ എന്നാണ് പ്രാർത്ഥിക്കേണ്ടത്.ആരോഗ്യം വർദ്ധിക്കുമ്ബോള്‍ അസുഖങ്ങള്‍ ഉണ്ടാകില്ല.സന്തോഷം വർദ്ധിപ്പിക്കണേ എന്ന് പ്രാർത്ഥിക്കുമ്ബോള്‍ സങ്കടമുണ്ടാകില്ല.പ്രവർത്തിക്കുമ്ബോഴുംപ്രാർത്ഥിക്കുമ്ബോ
ല്ല വാക്കുകള്‍ മാത്രമേ പറയാവൂ.പുരാണങ്ങളില്‍ ഗണേശോത്സവം തുടങ്ങിയ കാലത്ത് മതങ്ങളോ ജാതികളോ ഇല്ലായിരുന്നു.അതുകൊണ്ട് ഗണപതിയെ വിശ്വസിക്കുന്ന ഏത് മതക്കാർക്കും ഗണേശോത്സവം നടത്താം.എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഗണേശപൂജ നടത്തി ഉത്സവം ആഘോഷിച്ചാല്‍ ഈ നാട് മുഴുവൻ സമ്ബത്സമൃദ്ധിയിലേക്ക് എത്തും.

(ഗണേശോത്സവ ട്രസ്റ്റിന്റെ മുഖ്യകാര്യദർശിയാണ് ലേഖകൻ)

0 comments:

Post a Comment

Popular Posts

Categories

Text Widget

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates