ഹരേ രാമ ഹരേ കൃഷ്ണ
“ഹരേരാമ ഹരേരാമ രാമരാമ ഹരേ ഹരേ ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണകൃഷ്ണ ഹരേഹരേ.”
ഒരിക്കൽ ദേവി പാര്‍വതി പതി മഹാദേവനോട് ചോദിച്ചു
"ഭഗവാനെ ഇത്രയും ദീർഘമായ വിഷ്ണുസഹസ്രനാമം പണ്ഡിതനായിട്ടുള്ളവര്ക്ക് മാത്രമല്ലേ എന്നും ചൊല്ലുവാന്‍ കഴിയൂ. സാധാരണക്കാരായ എല്ലാവര്ക്കും എന്നും ചൊല്ലുവാന്‍ ബുദ്ധിമുട്ടല്ലേ? അപ്പോള്‍ അവര്‍ക്ക് കൂടി ഈ നാമജപപുണ്യം ലഭ്യമാകുവാന്‍ എന്ത് ചെയ്യും?"
ഈശ്വരന് പറഞ്ഞു.
"ചൊല്ലാമല്ലോ ദേവീ. എന്നും വിഷ്ണുസഹസ്രനാമം പൂര്‍ണ്ണമായും ചൊല്ലുവാന്‍ കഴിയാത്തവര്‍ക്ക് വിഷ്ണുനാമജപ പുണ്യം ലഭിക്കുവാന്‍ ഈ ഒരു ശ്ലോകം മാത്രം ചൊല്ലിയാല്‍ മതിയാകും".
"ശ്രീരാമ രാമ രാമേതി രമേ രാമേ മനോരമേ
സഹസ്രനാമതത്തുല്യം രാമനാമ വരാനനേ
ശ്രീരാമനാമ വരാനന ഓം നമ ഇതി".
അതായത് നിര്‍മലമായ ഭക്തിയോടെ ഈ ശ്രീരാമ മന്ത്രം മൂന്നു തവണ ചെല്ലുന്നത് വിഷ്ണുസഹസ്രനാമ ജപത്തിനു തുല്യം.
“ഹരേരാമ ഹരേരാമ രാമരാമ ഹരേ ഹരേ ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണകൃഷ്ണ ഹരേഹരേ
0 comments:
Post a Comment