Thursday, February 16, 2017

രക്ഷസ്സ്


രക്ഷസ്സ് എന്ന് കേൾക്കുമ്പോൾ നമ്മൾ പേടിക്കുന്നു.... 
ബാധപ്രേത പിശാചുക്കളോ,രക്തരക്ഷസ്സോ അല്ലെങ്കിൽ ഡ്രാക്കുളയോ എന്ന സംശയത്തിലാണ് ജനങ്ങൾ.....ഭയം കൊണ്ട് ഞെട്ടുന്നു...എന്നാൽ ശാസ്ത്രീയമായി പറയുമ്പോൾ പുരാണങ്ങളിൽ പറഞ്ഞിരിക്കുന്ന ഉപദേവതാഗണമാണ്‌ രക്ഷസ്സ്.......🙏🏻🙏🏻🙏🏻

"യക്ഷോ രക്ഷോ ഗന്ധർവ്വ കിന്നര
പിശാചോ ഗുഹ്യക
സിദ്ധോ ഭൂത്മി ദേവ നയോനയ"
എന്നിങ്ങനെ ഉപദേവതകളെ അമരകോശത്തിൽ ഗണിചിരിക്കുന്നു ...☝🏽

കശ്യപ പ്രജാപതിക്ക്‌ ദക്ഷപുത്രിയായ മുനിയിൽ ജനിച്ചവരാണ് രക്ഷസ്സ്കളെന്നു മഹാഭാരതത്തിൽ പറഞ്ഞിരിക്കുന്നു ....
ഇവരെ രാക്ഷസ്സമ്മാരുടെ ഗണത്തിലാണ് പുരാണങ്ങളിൽ വർണ്ണിചിട്ടുള്ളത്...കശ്യപ പ്രജാപതിക്ക്‌ മുനിയെന്ന ഭാര്യയിൽ യക്ഷന്മാരും രക്ഷസ്സുകളും ജനിച്ചതായി അഗ്നിപുരാണത്തിലും കാണുന്നു.....
 അസ് എന്ന വാക്കിനർത്ഥം അറിയുക,ജീവിക്കുക,ഭവിക്കുക,എന്നിവയാണ്.. *അതായത് രക്ഷസ്സ് എന്നാൽ രക്ഷ കൊടുക്കുന്ന മൂർത്തി എന്നർത്ഥം*....

*കേരളത്തിൽരക്ഷസ്സ് എന്ന് സങ്കല്പിച്ചിട്ടുള്ളത് അപമൃത്യു സംഭവിച്ചിട്ടുള്ളവരുടെ ആത്മാക്കളാണത്രെ...ബ്രാഹ്മണര്‍ അപമൃത്യുപ്പെട്ടാൽ ബ്രഹ്മരക്ഷസ്സ്കളാകുന്നു*🌞🌞🌞🌞🌞🌞🌞 ...

തന്ത്രമന്ത്ര വിദ്യാപാണ്ഡ്യത്യമുള്ള കാർമ്മികരായശേഷം ബ്രാഹ്മണ കുടുംബങ്ങളാണ് രക്ഷസ്സിനെ സംബന്ധിച്ചുള്ള അനുഷ്ടാനപൂജാകർ‍മ്മങ്ങൾ പരമ്പരാഗതമായി കേരളത്തിൽ ചെയ്തുവരുന്നത് ....
പൂർവ്വപാപം,ജന്മാന്തരദുരിതങ്ങൾ,ഗ്രഹപ്പിഴകൾ ,മുന്‍ജന്മ പാപങ്ങൾ എന്നിവയ്ക്ക് പരിഹാരം രക്ഷസ്സ്,സർ‍പ്പം ഇവകളെ തൃപ്തിപ്പെടുതുകയാണ്...

കുടുംബത്തിൽ ഉണ്ടാകുന്ന തീരാത്ത ദുരിതങ്ങൾ, ഗ്രഹപ്പിഴകൾ‍ ,രോഗങ്ങൾ‍ ,ശാപങ്ങൾ ,എന്നിവ മാറി ഐശ്വര്യം,ക്ഷേമം ഇവ ലഭിക്കുന്നു. രക്ഷസ്സിന്റെ പ്രതിഷ്ഠ ശിവലിംഗരൂപത്തിലും വാൽക്കണ്ണാടി ആകൃതിയിലുമാണ്....കരിങ്കൽ ശിലയിൽ‍ പ്രതിഷ്ഠകൾ നടത്താറുണ്ട്...


*രക്ഷസ്സ് വിഷ്ണുവുമായി ബന്ധിക്കപ്പെട്ടിട്ടുള്ള ചൈതന്യമാണ്...അതായത് രക്ഷസ്സിനെ നാം കാണുന്നത് അസുരശക്തിയായോ,ദുഷ്ടമൂർത്തിയായോ അല്ല...മറിച്ച് ഒരു വൈഷ്ണവശക്തിയായിട്ടാണ്*🙏🏻🙏🏻🙏🏻🙏🏻
....
കുടുംബത്തിന്റെയും തറവാട്ടിന്റെയും ഉന്നതിയിൽ താത്പര്യമുള്ള ശക്തിയെന്ന രീതിയിൽ നാമെല്ലാം രക്ഷസ്സിനെ ഭക്തിപൂർ‍വ്വം ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യാൻ തുടങ്ങിയിട്ടുണ്ട്...

 എന്തെന്നാൽ കേരളം പരശുരാമനാൽ സൃഷ്ടിക്കപ്പെട്ട് ബ്രാഹ്മണർക്ക് ദാനം കിട്ടിയ ഭൂമിയാണല്ലോ ???☝🏽☝🏽☝🏽☝🏽

രക്ഷസ്സിന് പ്രധാനപ്പെട്ട ദിവസങ്ങൾ വ്യാഴാഴ്ച,വെളുത്തവാവ് ,കറുത്തവാവ് എന്നീ ദിവസ്സങ്ങളാണ് ... *പാല്‍പ്പായസ നിവേദ്യമല്ലാതെ മറ്റു പൂജകളോ,വഴിപാടുകളോ ഇല്ല...*🙏🏻🙏🏻🙏🏻🌞🌞🌞🚩

ബ്രഹ്മരക്ഷസിന്റ ദോഷം തീർക്കാൻ കയിലിയാട് പാതിരിക്കുന്നത്ത് മനക്ക് സമീപം അകത്തേക്കുന്നത്ത് മന പ്രധാനമാണ്

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates