Thursday, February 16, 2017

ഋഗ്വേദം

ഇന്ന് ലോകത്ത് അറിയപ്പെടുന്നതില്‍ വച്ച് ആദ്യത്തെ Knowledge Source ഋഗ്വേദമാണ്. അതിനുമുമ്പ് എന്തെങ്കിലും ഉണ്ടായിരുന്നതായി ഇതുവരെ ശാസത്രം കണ്ടുപിടിച്ചിട്ടില്ല. അതായത് ഒരു ഗുരു തന്‍റെ ശിഷ്യന് പറഞ്ഞുകൊടുത്ത ലോകത്തിലെ ആദ്യത്തെ അറിവിന്‍റെ കണിക. അത് തുടങ്ങുന്നത് ഇപ്രകാരമാണ്.

"അഗ്നിമീളേ പുരോഹിത യജ്ഞസ്യ ദേവമൃത്വിജം |
ഹോതാരം രത്നധാതമം || "

അര്‍ത്ഥം ഇങ്ങനെയാണ് :

അഗ്രണിയും , ദീപ്തിമാനും, യജ്ഞപുരോഹിതനും, ദേവദൂതനും, രത്നയുക്തനുമായ അഗ്നിയെ ഞാന്‍ സ്തുതിക്കുന്നു. 

ഈ ലോകത്തിലെ അറിവിന്‍റെ ആദ്യത്തെ ഉറവയായ ഋഗ്വേദം ആരംഭിക്കുന്നത് തന്നെ അഗ്നിയെ സ്തുതിച്ചുകൊണ്ടാണ്. 

അതുമല്ലാതെ ഭാരത്തിന്‍റെ പ്രധാന ഗ്രന്ഥമായ ഭഗവദ്ഗീതയില്‍ ഭഗവാന്‍ കൃഷ്ണനും പറയുന്നു, "ഞാന്‍ പഞ്ചഭൂതങ്ങളില്‍ അഗ്നിയാണ്" എന്ന്. അഗ്നിക്ക് സനാതനധര്‍മ്മത്തില്‍ വളരെയധികം പ്രാധാന്യമാണ് കല്പിച്ചിരിക്കുന്നത്. അഗ്നി പ്രത്യക്ഷ ദൈവമാണെന്ന് ഉപനിഷത്തുകള്‍ പറയുന്നു. അതുപോലെത്തന്നെ അഷ്ടദിക്പാലകരില്‍അഗ്നിയെ തെക്ക് കിഴക്കേ ദിക്കിന്‍റെ അധിപനായി കണക്കാക്കുന്നു. വാസ്തുശാസത്രത്തില്‍ ഇതിനെ അഗ്നിമൂല എന്ന് വിളിക്കുന്നത് കേട്ടിട്ടില്ലേ? 

അഗ്നി ബ്രഹ്മാവിന്‍റെ മൂത്ത പുത്രനായി പുരാണങ്ങള്‍ പറയുന്നു. ബ്രഹ്മാവെന്നത് സൃഷ്ടി. സൃഷ്ടിയുടെ മൂത്ത പുത്രനെന്നു പറയുന്നതിനര്‍ത്ഥം ആദ്യമായി ഉണ്ടായത് അഗ്നിയാണ് എന്നാണ്. അഗ്നിയില്‍ നിന്നാണ് ഇതെല്ലാം ഉണ്ടായത് എന്ന് സാരം. 

ഹിന്ദുക്കളുടെ പല മംഗള കര്‍മ്മങ്ങളും അഗ്നിയെ സാക്ഷിയാക്കിയാണ് ചെയ്യുന്നത്. വിവാഹം കഴിക്കുന്നതുതന്നെ അഗ്നിസാക്ഷിയായിട്ടാണ്. മരിച്ചാല്‍ പോലും ചിതയില്‍ വച്ച് ദഹിപ്പിക്കുകയാണ് ഹിന്ദുക്കള്‍ ചെയ്യാറ്. 

അങ്ങനെയുള്ള അഗ്നിയെ ഊതിക്കെടുത്തിയാണ് നമ്മളിന്ന് ബര്‍ത്ത് ഡേ ആഘോഷിക്കുന്നത്. തമസോമാ ജ്യോതിര്‍ഗമയഃ (ഇരുട്ടില്‍ നിന്ന് പ്രകാശത്തിലേക്ക് എന്നെ നയിച്ചാലും) എന്ന് കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുന്നതിന് പകരം പ്രകാശത്തെ ഊതിക്കെടുത്താന്‍ അവരെ പഠിപ്പിക്കുന്നു. അത് കണ്ട് മാതാപിതാക്കളും , ചുറ്റും കൂടി നില്‍ക്കുന്നവരും കൈയ്യടിച്ചു ചിരിക്കുന്നു. ഹാപ്പി ബര്‍ത്ത് ഡേ എന്ന് പാടുന്നു. 

പ്രത്യക്ഷ ദൈവമായ പരമപ്രകാശത്തെ ഊതിക്കെടുത്തിക്കൊണ്ട് ഒരു പുതിയ വര്‍ഷം ആരംഭിച്ചാല്‍ എങ്ങിനെയാണ് ആ കുട്ടിയുടെ ജീവിതത്തില്‍ "ഹാപ്പിനെസ്സ്" ഉണ്ടാകുന്നത്? 

അയ്യോ! ഇതിലും ദുഷ്കരമാണ് അടുത്തത്. കേക്ക് കട്ടിങ്ങ്. പാശ്ചാത്യ വിശ്വാസ പ്രകാരം അപ്പം അവരുടെ പ്രവാചകന്‍റെ ശരീരവും, വീഞ്ഞ് രക്തവുമാണ്. അത് തന്നെയാണ് കേക്ക് കട്ടിങ്ങെന്ന ഈ പാശ്ചാത്യ ആചാരത്തിന് പിന്നിലുമുള്ളത്. കേക്ക് പിറന്നാളാഘോഷിക്കുന്ന കുട്ടിയുടെ ശരീരത്തെ സൂചിപ്പിക്കുന്നു. അത് അവന്‍റെ ശരീരം തന്നെയെന്ന് ഉറപ്പിക്കാന്‍ അവന്‍റെ പേരും അതിലെഴുതിവെക്കും. എന്നിട്ട് അവനെക്കൊണ്ട്തന്നെ അത് കഷ്ണം കഷ്ണമായി മുറിക്കാന്‍ പറയുന്നു.

സ്വന്തം ശരീരം മുറിച്ച് ആദ്യത്തെ കഷ്ണം അവന്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന വ്യക്തിയുടെ വായിലും വച്ച് കൊടുക്കുന്നു. ഹയ്യോ! എന്തോരബദ്ധമാണിത്? നോക്കൂ. ഭാരതീയ ആത്മീയദര്‍ശനങ്ങള്‍ക്ക് ഇതൊന്നും ഒട്ടും യോജിച്ചതല്ല. 

രാവിലെ പിറന്നാളുകാരനായ കുട്ടി കുളികഴിഞ്ഞ് അച്ഛനേയും അമ്മയേയും നമസ്കരിച്ച് ക്ഷേത്രദര്‍ശനം ചെയ്യുന്നു. വിഭവസമൃദ്ധമായ സദ്യയുണ്ടാക്കി ഒരിലയിലത് തെക്കുഭാഗത്ത് കൊണ്ട് വച്ച് പിതൃക്കള്‍ക്ക് സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്നു. പിന്നെയൊരില ഇഷ്ടദേവന് "വിളക്ക് കൊളുത്തി" സമര്‍പ്പിക്കുന്നു. ഇതാണ് നമ്മുടെ സംസ്കാരം. 

വിളക്ക് കൊളുത്തുന്നതുപോലും സൂര്യദേവനു നേരെയാണ്. പകല്‍ സമയങ്ങളില്‍ കിഴക്കോട്ട് ദര്‍ശനമായും, വൈകുന്നേരങ്ങളില്‍ പടിഞ്ഞാറ് ദര്‍ശനമായും വിളക്ക് തെളിക്കുന്നു. "അല്ലയോ സൂര്യദേവാ, ഒരു പക്ഷപാതവുമില്ലാതെ ഈ ഭൂമിയിലെ സകല ജീവജാലങ്ങള്‍ക്കും വേണ്ടി അങ്ങ് സദാ പ്രകാശം ചൊരിഞ്ഞുകൊണ്ടിരിക്കുന്നു. ഞാനുമിതാ നിനക്കു മുന്നില്‍ കൊളുത്തിവെയ്ക്കുന്ന ഈ തിരിനാളത്തെ സ്വന്തം ആത്മാവായി കണ്ടുകൊണ്ട് സകല ജീവജാലങ്ങള്‍ക്കും നന്മ ചെയ്യ്ത് എന്‍റെ ജന്മം പ്രകാശപൂരിതമാക്കട്ടെ. അതിനായി എന്നെ അനുഗ്രഹിച്ചാലും ഭഗവാനേ" എന്ന പ്രാര്‍ത്ഥനയോടെയാണ് വിളക്ക് കൊളുത്തേണ്ടത്. ഇതല്ലേ കുട്ടികള്‍ക്ക് നിങ്ങള്‍ പറഞ്ഞുകൊടുക്കേണ്ടത്? അതോ വിളക്ക് ഊതിക്കെടുത്തി ഭ്രാന്തനെപ്പോലെ കൈകൊട്ടിച്ചിരിക്കാനോ? 

പറ്റുമെങ്കില്‍ ആ കുഞ്ഞിനെ അശരണരായ ആളുകള്‍ക്ക് ഭക്ഷണം വിളംബിക്കൊടുക്കാന്‍ പഠിപ്പിക്കുക. അത് അവനില്‍ കാരുണ്യവും, മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സും വളര്‍ത്തും. ഒപ്പം തനിക്കിന്നുള്ള സൌഭാഗ്യങ്ങളുടെ മൂല്യവും അവനറിയും.

അതിമനോഹരമായ ഒരു സംസ്കാരം നമുക്കുള്ളപ്പോള്‍ എന്തിനാണ് പാശ്ചത്യന്‍റെ അറിവ്കേടിനെ അനുകരിക്കുന്നത് ? ഇനി ആരെങ്കിലും വിളക്ക് ഊതിക്കെടുത്തി പിറന്നാളോഘിക്കാനാവശ്യപ്പെട്ടാല്‍ ഇതെന്‍റെ സംസ്കാരമല്ലെന്ന് ഉറച്ചുതന്നെ പറയുക. 

അറിവിന്‍റെ വിളക്കുകൊളുത്തി ഈ ലോകത്തെ പ്രകാശപൂരിതമാക്കുക

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates