Thursday, February 16, 2017

മഹാഭാരതയുദ്ധ


മഹാഭാരതയുദ്ധത്തിന് ‌ തൊട്ടുമുൻപ്, സമാധാനദൂതുമായി ഭഗവാൻ ധൃതരാഷ്ട്രരുടെ കൊട്ടാരത്തിലേക്ക്‌ യാത്രയായി..!! ഭഗവാൻ വരുമെന്നറിഞ്ഞ്‌ ധൃതരാഷ്ട്രർ ‌ വിദുരരോട് പറഞ്ഞു:- "ശ്രീകൃഷ്ണൻ ഇവിടെ ദുശ്ശാസനൻറെ മാളികയിൽ താമസിക്കട്ടെ..!! കൂടുതൽ സൗകര്യപ്രദം അവൻറെ മാളികയാണല്ലോ..!!" കാമവും, മോഹവും, ദുരാഗ്രഹങ്ങളും നിറഞ്ഞ ദുശ്ശാസനമാളികയിൽ ശ്രീകൃഷ്ണൻ എത്തിപ്പെട്ടാൽ പൊന്നും പണവും പ്രലോഭനങ്ങളും നൽകി വശത്താക്കണമെന്ന അന്ധരാജാ വിൻറെ ഉദ്ദേശ്യം മനസ്സിലാക്കിയ വിദുരർ പറഞ്ഞു:- "അതൊരിക്കലും സാധ്യമല്ല രാജാവേ..!! അങ്ങയുടെ ആഗ്രഹം സഫലീകൃതമാവുകയില്ല..!!" ഇത് പറഞ്ഞുകൊണ്ട്‌ ഭഗവാനെ വരവേൽക്കാനായി നഗരാതിർത്തതിയിലേക്ക്‌ വിദുരർ പോയി..!! 
അവിടെ, പിതാമഹൻ ഭീഷ്മാചാര്യരും, കുലഗുരുവായ ദ്രോണാചാര്യരും, മറ്റും ഭഗവാനെ സ്വീകരിക്കാൻ കാത്ത് നിൽക്കുന്നുണ്ടായിരുന്നു..!! വിദുരർ ആൾകൂട്ടത്തിനിടയിൽ നിന്നു..!!

അൽപ്പസമയത്തിനുളളിൽ ഭഗവാ‍ൻറെ രഥം അവിടെയെത്തി..!! തന്നെ ഭക്തിപുരസ്സരം കാണാനും സ്വീകരിക്കാനുമായി കാത്ത് നിൽക്കുന്നവരെകണ്ട്‌ ഭഗവാൻ രഥത്തിൽ നിന്നിറങ്ങി.. അവർക്കുനേരെ നടന്നു. ഭക്തർക്കൊപ്പം പൂഴിമണണിൽ ചവിട്ടി നടക്കാൻ തുടങ്ങിയപ്പോൾ ഭീഷ്മരും, ദ്രോണരും ഒപ്പം കൂടി..!! പിന്നാലെ വിദുരരും..!!

പുഞ്ചിരിയോടെ മുന്നോട്ടു നടന്ന ഭഗവാനോട്‌ പിതാമഹൻ പറഞ്ഞു:- "കൃഷ്ണാ..!! ആ കാണുന്നതാണ്‌ എൻറെ മാളിക..!! അവിടെ നിനക്കായി സകല സൗകര്യവും ഒരുക്കിട്ടുണ്ട്‌..!! വരൂ.. അൽപ്പം വിശ്രമിച്ചശേഷം ധൃതരാഷ്ട്രരുടെ കൊട്ടാരത്തിലേക്ക്‌ പോകാം..!!" 
"തീർച്ചയായും..!! പിതാമഹനായ അങ്ങയുടെ ക്ഷണം ഞാൻ സ്വീകരിക്കും..!!" പുഞ്ചിരി മാറാതെ ഭഗവാൻ മറുമൊഴി നൽകിക്കൊണ്ട്‌ മുന്നോട്ട് നടന്നു..!! അൽപ്പം കൂടി മുന്നോട്ട് നടന്നപ്പോൾ ദ്രോണാചാര്യർ പറഞ്ഞു:- "എൻറെ ഭവനം ആ കാണുന്നതാണ്‌ ...!! നമുക്കവിടെ അല്പം വിശ്രമിക്കാം..!!" 
കൃഷ്ണൻ:- "ആചാര്യനായ അങ്ങയുടെ ക്ഷണത്തിന്‌ ഞാൻ കടപ്പെട്ടിരിക്കുന്നു..!!" ഇത് പറഞ്ഞ് ഭഗവാൻ തൻറെ നടത്തം തുടർന്നുകൊണ്ടേയിരുന്നു..!! അൽപം ദൂരെ കണ്ട ഒരു സാധാരണ ഗൃഹം ചൂണ്ടിക്കാട്ടി ഭഗവാൻ തന്നെ ചോദിച്ചു:- "ഇതാരുടെ ഗൃഹമാണ്‌..??" വിദുരർ മുന്നോട്ടുവന്നു പറഞ്ഞു:- "കണ്ണാ അതു നിൻറെ വീടാണ്‌..!! 
ഭഗവാൻ തിരിഞ്ഞുനോക്കി, ഭീഷ്മരരോടും, ദ്രോണരോടും മറ്റുളളവരോടുമായി പറഞ്ഞു:- "നിങ്ങളെല്ലാവരും എന്നെ നിങ്ങളുടെ വീട്ടിലേക്കാണ് ‌ ക്ഷണിച്ചത്..!! ഇവിടെ എൻറെ വീടുളളപ്പോൾ ഞാനെന്തിനു മറ്റു വീടുകളിൽ താമസിക്കണം."...
കൃഷ്ണ ഭഗവൻ വിദുരരുടെ ആതിഥ്യം സ്വീകരിച്ചു...എല്ലാം ഭഗവാന്റേത് എന്ന് കരുതുന്നവർക്കൊപ്പമാണ് ഭഗവാൻ ഉണ്ടാവുക.

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates