Sunday, November 22, 2015

തത്വമസി

ആദിമ ഗോത്ര വർഗങ്ങൾ ഹിമാലയ പ്രന്തങ്ങളിലൂടെ ഭാരതത്തിൽ എത്തിയത് ഉപജീവനത്തിന് വേണ്ടിയായിരുന്നു. കായ്കനികൾ ഭക്ഷിച്ചും, അത്യാവിശത്തിന് വേട്ടയാടിയും അവർ ദക്ഷിണേന്ത്യ വരെ എത്തി. പ്രകൃത്യാലുള്ള ഭക്ഷണം തികയാതെയാപ്പോൾ അവർ കൃഷി ചെയ്യാനും കന്ന് കാലികളെ വളർത്താനും തുടങ്ങി. സമൂഹമായി ജീവിച്ചു തുടങ്ങിയ അവർക്ക് ഗോത്ര നാഥന്മാർ ഉണ്ടായി. ഗോത്രം വലുതായപ്പോൾ ഗോത്ര നാഥന്മാർ രാജാക്കന്മാരും ആരാധ്യരുമായി.  രാജാവിനെ ചാത്തൻ എന്നാണ് അവർ വിളിച്ചിരുന്നത്‌. അയ്യൻ എന്നത് ശ്രേഷ്ഠനെയും. അങ്ങിനെ ആദിമ ഗോത്രങ്ങൾക്ക് ദൈവത്തെ കിട്ടി അയ്യനായ ചാത്തൻ. ക്രമേണ സഹ്യന്റെ പടിഞ്ഞാറു ഭാഗത്തേയ്ക്ക് കുടിയേറി അവർ സമൂഹങ്ങളും രാജ്യങ്ങളും ഉണ്ടാക്കി. മണ് മറഞ്ഞ ചാത്തന്മാർക്ക് അവർ സ്മൃതി മണ്ഡപങ്ങൾ നിർമ്മിച്ചു. ആ സ്മൃതി മണ്ഡപങ്ങളാണ് ഇന്ന് സഹ്യാദ്രി നിരകളിൽ കാണുന്നശാസ്താ ക്ഷേത്രങ്ങൾ.നൂറ്റാണ്ടുകൾക്ക് ശേഷം ഭാരതത്തിലേയ്ക്ക് താരതമ്യേന പരിഷ്കൃതരായ ദ്രാവിഡ ഗോത്രങ്ങളുടെ വരവായി. ആദ്യം അവർ ഉത്തര പൂർവ്വ ഭാരതത്തിൽ ജനപഥങ്ങൾ നിർമ്മിച്ച്‌ ജീവിച്ചിരുന്നെങ്കിലുംതാമസിയാതെ ഭാരതത്തിലേയ്ക്ക് വന്ന യുദ്ധ നിപുണരായ ആര്യ ഗോത്രങ്ങളുടെ മുമ്പിൽ പിടിച്ചു നിൽക്കാൻ ആകാതെ ദക്ഷിണ ഭാരതത്തിലേയ്ക്ക് പലായനം ചെയ്തു. അവരിൽ ഒരു ഭാഗം കടൽ കടന്ന് ഇന്ന്ശ്രീലങ്ക എന്നറിയപ്പെടുന്ന ദ്വീപിലേയ്ക്കും പോയി. ദക്ഷിണ ഭാരതത്തിൽ സ്ഥിര താമസമാക്കിയ ദ്രാവിഡർ ആദിമ ഗോത്രങ്ങളോട് കലഹിക്കാതെ ഇട കലർന്നു. 6000 വർഷങ്ങൾക്ക് മുമ്പ് ഇന്ന് നാഗാലാൻഡ് എന്ന് വിളിക്കുന്ന പൂർവേൻഡ്യൻ ഭൂവിഭാഗത്തിൽ നിന്ന് മഴു ആയുധമായ ഒരു പറ്റം ദ്രാവിഡർ, രാമൻ എന്ന യുദ്ധ വീരന്റെ നേതൃത്വത്തിൽ ദക്ഷിണ ഭാരതത്തിലേയ്ക്ക് വന്നു. പലവട്ടം ആര്യന്മാരോട് ഏറ്റുമുട്ടിയ രാമൻ ശേഷം കാലം സമാധാനമായി ജീവിക്കാൻ ആര്യന്മാർക്ക് എളുപ്പത്തിൽ കണ്ടുപിടിക്കാൻ ആകാത്ത ഒരു ദേശം സൃഷ്ടിച്ചു. മഴു എറിഞ്ഞ് ഒരു നിമിഷം കൊണ്ട് കേരളം സൃഷ്ടിച്ചു എന്നതിനേക്കാൾ ഏറെ വിശ്വസനീയം രാമനും അനുയായികളായ നാഗന്മാരും ആദിമ ഗോത്രങ്ങളും അവരുടെ പിൻ തുടർച്ചക്കാരും നൂറ്റാണ്ടുകൾ കൊണ്ട് കേരളം ഇന്നത്തെ നിലയിൽ നിർമ്മിച്ച് എടുത്തു എന്നതാണ്. ആ ഭൂമി ചതിയിലൂടെ ആര്യന്മാർ സ്വന്തമാക്കിയ കഥയാണ്‌ മഹാബലി വാമനൻ ഐതീഹ്യം. കടലിൽ നിന്ന് കേരളം കുത്തിയെടുത്ത (മറൈൻ ഡ്രൈവ്) ദ്രാവിഡനായ പരശു രാമനെ പൂണുലിടീപ്പിച്ചത് കൃസ്തബ്ദം ആറാം നൂറ്റാണ്ടിന് ശേഷം നിലവിൽ വന്ന ബ്രാഹ്മണ മേധാവിത്വമാണ്.മല ആഴം (അതോ മല അളമോ) ക്രമേണ സസ്യ ശ്യാമള കോമളമായി. ദ്വീപിലേയ്ക്ക് പോയ ദ്രാവിഡരിൽ കുറച്ചു പേർ കേര വൃഷവുമായി മലയാളത്തിലേയ്ക്ക് വന്നു. രാമനും അനുയായികളും അവരെ സ്വീകരിച്ചു, അവർ കൊണ്ടു വന്ന കേരം മലയാളമാകെ നിറഞ്ഞു, മലയാളം കേരളമായി.  ദ്വീപിൽ നിന്ന് വന്നവർ ദ്വീപർ, തീയർ ആയി (ദ്വീപിന്റെ മറ്റൊരു പേരായ ഇഴത്തിൽ നീന്ന് വന്നവർ എന്ന അർത്ഥത്തിൽ ഈഴവർ എന്നും പേര് വന്നു). ആദിമ ഗോത്രങ്ങളിലെ പ്രബല വിഭാഗം കൃഷിയിലേയ്ക്ക് തിരിഞ്ഞു, പുലം എന്നാൽ കൃഷി സ്ഥലം, പുലത്തിന്റെ ഉടമകളായ അവർ പുലയന്മാർഎന്ന് അറിയപ്പെട്ടു തുടങ്ങി. പരശു രാമൻ കൊണ്ടു വന്ന നാഗങ്ങളെ ആരാധിക്കുന്ന നാഗർ എന്ന വിഭാഗമാണ് നായർ ആയത്.  സർപ്പ (നാഗ) ആരാധന നാഗന്മാർ കൊണ്ട് വന്നതാണ്, ശാക്തേയ (കാളി ദേവി) പൂജയും ആണ്ടവ പൂജയും ഈഴവരും. അങ്ങിനെ നാഗാരാധനയും, ചാത്തൻ സേവയും (ശാസ്താ പൂജ), ശാക്തേയ പൂജയും കേരളീയരുടെ ആചാരങ്ങളായി തീർന്നു.ബീ സീ മൂന്നാം നൂറ്റാണ്ടോടെ കേരളത്തിൽ ഏകീകൃത ഭരണ സംവിധാനമായി. മഹോദയപുരം തലസ്ഥാനമാക്കി ഒന്നാം ചേര സാമ്രാജ്യം നിലവിൽ വന്നു. പക്ഷെ അധികം താമസിയാതെ ജൈന ബുദ്ധ മതങ്ങൾ കേരളത്തിൽ പ്രചുര പ്രചാരം നേടി. വിശ്വാസങ്ങളിൽ സമാന സ്വഭാവം ഉണ്ടായിരുന്ന നാഗർ ജൈന മതത്തിൽ ചേർന്നു. സമാനമായി തന്നെ ഈഴവരും പുലയരും ബുദ്ധമത അനുയായികളായി. നെടും ചേരലാതൻ, ചേരൻ ചെങ്കുട്ടുവൻ എന്നിവർക്ക് ശേഷം കഴിവുള്ള ഭരണാധികാരികളുടെ അഭാവവും ഏതു വിധവും ദ്രാവിഡ സംസ്ക്കാരം തകർക്കാനുള്ള ആര്യന്മാരുടെ ശ്രമവും നിമിത്തം ഒന്നാം ചേര സാമ്രാജ്യം നാമാവശേഷമായി. ആര്യന്മാർ ബുദ്ധ ജൈന സന്യാസിമാരുടെ വേഷത്തിൽ കേരളത്തിൽ എത്തുകയും മത സ്പർദ്ധ വളർത്തി ഈഴവ, പുലയ, നാഗ ഗോത്രങ്ങളെ അടുക്കുവാൻ ആകാത്ത വിധം അകറ്റുകയും ചെയ്തു. മണ്ണ് പരുവമാക്കി ആര്യന്മാർ ചാതുർവർണ്യത്തെയും ശൈവ വൈഷ്ണവ മതങ്ങളെയും കേരളത്തിലേയ്ക്ക് കൊണ്ടു വന്നു. അങ്ങിനെ കേരളം ഒന്നര സഹസ്രബ്ദത്തോളം ബ്രാഹ്മണ മേധാവിത്വത്തിൽ ഞെരിഞ്ഞമർന്നു. കുശാഗ്ര ബുദ്ധികളായ ആര്യർ എണ്ണത്തിൽ ഏറെയുള്ള നാഗരെ പാട്ടിലാക്കി അവരെ ചാതുർ വർണ്യത്തിൽ സേവകരായ ശുദ്രരാക്കി. മണ്ണിന്റെ മക്കളായ ഈഴവരും പുലയരും ചാതുർ വർണ്യത്തിൽ നിന്ന് തന്നെ പുറത്ത്, ദൃഷ്ടിയിൽ പെട്ടാലും ദോഷമുള്ളവർ. നാഗരെയും വെറുതെ വിട്ടില്ല അവരുടെ ആചരാനുഷ്ടാനങ്ങൾ സമൂലം മാറ്റി, മരുമക്കത്തായം കൊണ്ടു വന്നു. നാഗരെന്ന നായന്മാർ തങ്ങൾക്ക് എതിരെ തിരിയാത്തെയിരിക്കാൻ നായർ സ്ത്രീകൾക്ക് മക്കളെ ഉണ്ടാക്കി കൊടുക്കുന്ന ചുമതല ബ്രാഹ്മണർഏറ്റടുത്തു. ഉണ്ടാകുന്ന മക്കൾ ഒരിയ്ക്കലും അച്ഛന് എതിരെ തിരിയില്ലല്ലോ, അപാര ബുദ്ധി തന്നെ. സ്വത്ത് എല്ലാം മനകളുടെയും ഇല്ലങ്ങളുടെയും ദേവസ്വങ്ങളുടെയും വകയാക്കി (നക്കാ പിച്ച ഭൂമി മാത്രം നായന്മാർക്ക്), മണ്ണിന്റെ മക്കൾ വെറും കുടി കിടപ്പുകാർ. കേരളത്തിൽ നിലവിലുണ്ടായിരുന്ന ക്ഷേത്രങ്ങൾ ബ്രാഹ്മണർ ഏറ്റെടുത്തു, അവിടങ്ങളിലെ ദൈവങ്ങളെ സവർണ്ണരാക്കി. ചാത്തൻ ശാസ്താവായി, കാളി ഭദ്രയായി, ആണ്ടവൻ സുബ്രമണ്യനായി. കേരളത്തെ 64 ബ്രാഹ്മണ ഗ്രാമങ്ങളാക്കി, നായർ തുടങ്ങി കീഴ് ജാതിക്കാർ ഗ്രാമങ്ങൾക്ക് പുറത്തും.ബ്രാഹ്മണ ഗ്രാമങ്ങളിൽ ഏകദേശം നടുക്കുള്ള പെരുവനത്തിന്റെ പുറത്തുള്ള ഭാഗങ്ങളായിരുന്നുപുറം നാട്ടു കരയും പെരിങ്ങോട്ടു കരയും. അവിടെങ്ങളിൽ താമസിച്ചിരുന്ന അവർണ്ണർ തങ്ങളുടെ തനത് ദൈവമായ ചാത്തനെ ബുദ്ധ മതത്തിലെ ഒരു പൂജാ സമ്പ്രദായമായ കൗളാചാര പ്രകാരം ആരാധിച്ചു പോന്നു. മേൽ പറഞ്ഞ സ്ഥലങ്ങളിലെ പെരിങ്ങോട്ടുകര ദേവ സ്ഥാനം, ആവണങ്ങാട്ടു വിഷ്ണുമായ ക്ഷേത്രം, കാനാടി മഠം തുടങ്ങിയ ക്ഷേത്രങ്ങളിൽ ഇന്നും ചാത്തൻ സേവ നടക്കുന്നു. പ്രാചീനകേരളത്തില് കൗളാചാര പ്രകാരമുള്ള പൂജകൾ അനുഷ്ഠിച്ചിരുന്ന ചാത്തന് കാവുകളാണ്‌ ശാസ്താ ക്ഷേത്രങ്ങളായത് എന്ന് ആദ്യം തന്നെ സൂചിപ്പിച്ചിരുന്നല്ലോ.ശബരിമലയില് മകര സംക്രമം കഴിഞ്ഞ് പത്താം ഉദയത്തിനു മുമ്പ് നടത്തുന്ന ഗുരുതി പൂജയും ഗോത്ര വര്ഗ്ഗ പൂജാ സമ്പ്രദായമാണ്.പരമശിവന്‌ വിഷ്ണു ഭഗവാനില് പിറന്ന ശാസ്താവിന്റെ അവതാരമായി ഭക്തര് വിശ്വസിക്കുന്ന അയ്യപ്പന്റെ പ്രധാന ക്ഷേത്രങ്ങളെല്ലാം വനത്തിനുള്ളിലാണ്‌. കുളത്തുപ്പുഴ, ആര്യങ്കാവ്‌, അച്ചന് കോവില്, അയ്യപ്പന് കോവില്, ശബരി മല. ശാസ്താവിനേയും ചാത്തനേയും അയ്യപ്പനേയും ഒന്നായി കണ്ടിരുന്നുവെന്നതിന്‌ തെളിവാണ്‌ കന്യാകുമാരി ഗുഹാ ക്ഷേത്രത്തില് കാണുന്ന രാജ രാജ ചോഴന്റെ എഡി 1167 ലെ ശിലാ ശാസനം. അയ്യപ്പന്വേദിയ ചാത്തന് കോവിലന്നാണ്‌ ശാസനത്തില് പറഞ്ഞിരിക്കുന്നത്‌.
Copied #http://prasannanmaradu.blogspot.in/2013/12/blog-post.html

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates