Sunday, November 22, 2015

ഏകാദശി

" വ്രതാനാമപി സര്വ്വേഷാം, മുഖ്യമേകാദശിവ്രതം "- അതായത്‌ എല്ലാ വ്രതങ്ങളിലും വച്ച്‌ മുഖ്യമായത്‌ ഏകാദശിവ്രതം എന്ന് പ്രമാണം. ഇത്തരത്തില് ഏകാദശിക്കു പ്രാമുഖ്യം കല്പ്പിച്ചിരിക്കുന്നതിനാല് മുക്തിദായകമായ ആ വ്രതത്തില് നിന്നു തന്നെ നമുക്കു തുടങ്ങാം.

ഐതിഹ്യം
ഏകാദശിയുടെ ആവിര്ഭാവം ധനുമാസത്തിലെ കൃഷ്ണപക്ഷത്തിലെഏകാദശിദിനത്തിലായിരുന്നു എന്നാണ്‌ ഐതിഹ്യം. അതിപ്രകാരമാണ്‌:പാലാഴിമഥനം നടക്കുന്നതിനു മുന്പായി താലജംഘന് എന്ന പേരില് മഹാഭയങ്കരനായ ഒരസുരന് ഉണ്ടായിരുന്നു. ഈ അസുരന്‌ മുരന് എന്ന പേരില് ഒരു പുത്രനുണ്ട്‌. മുരാസുരന് ദുഷ്ടനും പരാക്രമശാലിയും അമിതമായ ബലവീര്യങ്ങളും ഉള്ള മഹാ അസുരനായി വളര്ന്നു. വരബലംകൊണ്ടും കയ്യൂക്കുകൊണ്ടും മുരാസുരന് ഭൂസ്വര്ഗ്ഗപാതാളങ്ങളുടെയും അധിപനായി ഭവിച്ചു. ദേവന്മാരെ യുദ്ധത്തില് തോല്പ്പിച്ച്‌ സ്വര്ഗത്തില് നിന്നും ആട്ടിയോടിച്ചു. സൂര്യചന്ദ്രന്മാരെ സ്ഥാനഭ്രഷ്ടരാക്കി തത്സ്ഥാനത്ത്‌ പുതിയ സൂര്യചന്ദ്രന്മാരെ സൃഷ്ടിച്ച്‌ അവരോധിച്ചു!
മുരാസുരണ്റ്റെ പീഡകാരണം ദേവന്മാര്ക്ക്‌ പൊറുതിമുട്ടി. ഈ അസുരനില്നിന്ന്എങ്ങനെയും രക്ഷ പ്രാപിക്കണമെന്നഉദ്ദേശ്യത്തോടെഇന്ദ്രന് ഭഗവാന് മഹാവിഷ്ണുവിണ്റ്റെ അടുക്കല്ചെന്ന്അഭയം പ്രാപിച്ച്‌ മുരാസുരനെ നിഗ്രഹിക്കണമെന്ന് അഭ്യര്ത്ഥിച്ചു.ഭഗവാന് ഇന്ദ്രനെ ആശ്വസിപ്പിച്ചുകൊണ്ട്‌ മുരാസുരനുമായി യുദ്ധം പ്രഖ്യാപിക്കാന് നിര്ദ്ദേശിച്ചു. യുദ്ധത്തില് ഭഗവാന് ദേവന്മാരെസഹായിക്കാമെന്നും വാഗ്ദാനം ചെയ്തു.ദേവാസുരയുദ്ധം ആരംഭിച്ചു. ഭഗവാന് ദേവപക്ഷത്തുനിന്ന് മുരാസുരനുമായി ഏറ്റുമുട്ടി. യുദ്ധം കൊടുമ്പിരിക്കൊണ്ടു. ഭഗവാന്‌ മുരാസുരനെ കീഴടക്കാന് സാദ്ധ്യമല്ലെന്നനിലയിലായി. ക്ഷീണിതനായ ഭഗവാന് സ്വയം യുദ്ധത്തില്നിന്നും വിരമിച്ചു.
വിശ്രമാര്ത്ഥം ബദര്യാശ്രമത്തിലുള്ള സിംഹവതിയെന്ന ഗുഹയ്ക്കുള്ളില് പ്രവേശിച്ചു. വിശ്രമിക്കാന് കിടന്ന ശ്രീഹരി നിദ്രയിലാണ്ടുപോയി.മുരാസുരന് ഭഗവാനെ കണാഞ്ഞ്‌ അന്വേഷിച്ച്‌ ഒടുവില് ബദര്യാശ്രമത്തില് ചെന്നു. ഗുഹക്കുള്ളില് തളര്ന്നുറങ്ങുന്ന ഭഗവാനെ വധിക്കാനായി തുനിഞ്ഞു! പെട്ടെന്ന് കണ്ണുകളഞ്ചിക്കുമാറ്‌അത്യുജ്ജ്വലമായ പ്രകാശകിരണങ്ങളോടു കൂടിയ ഒരു തേജസ്സ്‌ ഭഗവാനില്നിന്നും ഉയര്ന്നു പൊങ്ങി. താമസിയാതെ ഒരു തേജോരൂപിണിയായി ആ തേജസ്സ്‌ രൂപാന്തരപ്പെട്ടു. കൈകളില് വഹിച്ചിരുന്ന ദിവ്യായുധങ്ങളാല് ആ ദേവി മുരാസുരനെയും അവണ്റ്റെ അനുയായികളെയും നിഷ്‌പ്രയാസം നിഗ്രഹിച്ചു!കോലാഹലങ്ങള് കേട്ട്‌ ഭഗവാന് ഉണര്ന്നു. അസുരന്മാരെ നിഗ്രഹിക്കപ്പെട്ട നിലയില്ക്കണ്ട്‌ ഇതെങ്ങനെ സംഭവിച്ചു എന്ന് ചിന്തിക്കുന്നതിനിടയില് ഒരശരീരി മുഴങ്ങി. 'ശ്രീഹരേ മുരാസുരനേയും കൂട്ടരേയും എനിക്ക്‌ നിഗ്രഹിക്കേണ്ടതായി വന്നു' എന്നരുളിച്ചെയ്തുകൊണ്ട്‌ ആ സുന്ദരി ഭഗവാണ്റ്റെ മുന്നില് ആവിര്ഭവിച്ചു. 'ഞാന് ഏകാദശിയാണ്‌. മുരാസുരന് വധിക്കപ്പെട്ടയീദിവസം ഏകാദശിയെന്ന പേരില് അറിയപ്പെടണം.
തന്നെയുമല്ല സര്വ്വരക്ഷകനായഅങ്ങയെ ആരാണോ ഏകാദശി ദിനത്തില് വ്രതമനുഷ്ഠിച്ച്‌ ഭജിക്കുന്നത്‌ അവര്ക്കെല്ലാം വൈകുണ്‌ഠപദം സിദ്ധിക്കുമാറാകണം' എന്ന് ഏകാദശി ഭഗവാനില്നിന്നും വരം നേടി.

ധനുമാസത്തിലെ കൃഷ്ണപക്ഷ ഏകാദശി ഏകാദശിയുടെ ഉത്ഭവദിനമെന്ന നിലയില് പ്രാധാന്യം അര്ഹിക്കുന്നു.
ശുക്ളപക്ഷൈകാദശി ധനുമാസത്തിലെ ശുക്ളപക്ഷൈകാദശിക്ക്‌ വ്രതം അനുഷ്ഠിക്കുന്നവര്ക്ക്‌ മോക്ഷം സിദ്ധിക്കുമെന്നാണ്‌ വിശ്വാസം.
'മോക്ഷദായിക' എന്നും മോക്ഷദായിനി എന്നും ഈ ഏകാദശി നമിക്കപ്പെടുന്നു. ഈ ഏകാദശിക്ക്‌ സ്വര്ഗവാതിലേകാദശി എന്നൊരു വിശേഷനാമംകൂടിയുണ്ട്‌.ആരാണോ ഈ ഏകാദശി നിഷ്ഠയോടെ ഉപവാസവ്രതമായി ആചരിക്കുന്നത്‌ അവര്ക്കും, അവരുടെ ഗതികിട്ടാതെ കിടക്കുന്ന പിതൃക്കള്ക്കുംവ്രതഫലം സിദ്ധിക്കുമെന്നാണ്‌ വിശ്വാസം പിതൃക്കള്ക്കായി സ്വര്ഗവാതില് തുറക്കപ്പെടുമെന്ന വിശ്വാസത്തെ മുന്നിര്ത്തിയാണ്‌ സ്വര്ഗവാതിലേകാദശി എന്ന് പറഞ്ഞുവരുന്നത്‌.ധനുമാസത്തിലെ രണ്ടേകാദശികളും ഉപവാസവ്രതത്തോടെവിധിയാംവണ്ണം അനുഷ്ഠിക്കപ്പെടേണ്ടതാണ്‌.ഒരു മാസത്തില് തന്നെ കൃഷ്ണപക്ഷത്തിലും ശുക്ളപക്ഷത്തിലുമായി ഓരോഏകാദശി വീതം വരുന്നു.
ഒരു വര്ഷത്തില് ഒട്ടാകെ 24 ഏകാദശികളാണ്‌ വരുന്നത്‌. ശയനൈകാദശി, ഉത്ഥാനൈകാദശി എന്നിങ്ങനെ ഏകാദശി രണ്ടു തരത്തിലാണ്‌ പറയപ്പെടുന്നത്‌. ഭഗവാന് മഹാവിഷ്ണു പള്ളിക്കുറുപ്പുകൊള്ളുന്നതിനെയും നിദ്രവിട്ടുണരുന്നതിനെയും അടിസ്ഥാനപ്പെടുത്തിയാണ്‌ ഇങ്ങനെ വേര്തിരിച്ചിരിക്കുന്നത്‌.24 ഏകാദശികള്ഒരു വറ്ഷത്തിലെ 24 ഏകാദശികളും പ്രത്യേകം പേരുകളാലും വ്യത്യസ്ത ഫലങ്ങളാലും അറിയപ്പെടുന്നു.
മാസം ------ കൃഷ്ണപക്ഷം------- ശുക്ളപക്ഷം
ധനു ------- ഉല്പ്പന്ന ------- മോക്ഷദ
മകരം ------- സഫല ---------- പുത്രദ
കുംഭം -------- ഷട്‌തല --------- ജയ
മീനം -------- വിജയ -------- ആമലകി
മേടം -------- പാപമോചിനി -------- കാമദ
ഇടവം ------- വരൂഥിനി --------- മോഹിനി
മിഥുനം ---------- അപര -------- നിര്ജ്ജല
കര്ക്കിടകം ----- യോഗിനി ------- ശയനി
ചിങ്ങം -------- കാമിക ------- പുത്രദ
കന്നി ------- അജ ---------- പത്മനാഭ
തുലാം ---------- ഇന്ദിര ----------- പാപാങ്കുശ
വൃശ്ചികം ---------- രമ ----------- ഉത്ഥാനൈകാദശി
ഭഗവാന് പള്ളിക്കുറുപ്പില് നിന്ന് ഉണരുന്നു എന്ന അറ്ത്ഥത്തിലാണ്‌ ഉത്ഥാനൈകാദശി എന്നു പറയുന്നത്‌. ദോവോത്ഥിനി, ഹരിബോധിനി, പ്രബോധിനി എന്നീ പേരുകളും ഈ ഏകാദശിക്കുണ്ട്‌. ഈ ദിനമാണ്‌ ഗുരുവായൂറ് ഏകാദശിയായി അറിയപ്പെടുന്നത്‌.കറ്ക്കിടകത്തിലെ ശുക്ളൈകാദശി മുതല് വൃശ്ചികത്തിലെ ശുക്ളപക്ഷൈകാദശിവരെ ഭഗവാന് പള്ളിക്കുറുപ്പിലായതിനാല് ഈ മാസങ്ങളില് വരുന്ന ഏകാദശികള് 'ചാതുറ്മ്മാസ്യ'മെന്ന പേരില് അറിയപ്പെടുന്നു.ഏകാദശിവ്രതം കൊണ്ടുള്ള ഫലം പൂര്ണ്ണമായി സിദ്ധിക്കണമെങ്കില് വിധിപ്രകാരമുള്ളവ്രതാനുഷ്ഠാനങ്ങള് പാലിച്ചേ മതിയാകൂ എന്നാണ്‌ ശാസ്ത്രമതം.ഗൃഹസ്ഥരായുള്ളവര് ശുക്ളപക്ഷ ഏകാദശിയും വാനപ്രസ്ഥര്, സന്യാസിമാര്, വിധവകള് മുതലായവര് ഇരുപക്ഷ ഏകാദശിയും ആണ്‌ ആചരിക്കാറുള്ളത്‌. എല്ലാ നിലയിലുള്ളവര്ക്കും ഏകാദശി വ്രതാനുഷ്ഠാനം പരമൌഷധമായി വിധിച്ചിട്ടുണ്ട്‌."സംസാരാഖ്യമഹാഘോരദു:ഖിനാം സര്വ്വദേഹിനാംഏകാദശ്യുപവാസോയംനിര്മ്മിതം പരമൌഷധം. "ധനു, മകരം, മീനം, മേടം എന്നീ മാസങ്ങളിലൊരു മാസത്തില് വേണം എകാദശിവ്രതം ആരംഭിക്കുവാന്.

ഏകാദശി വ്രതാനുഷ്ഠാനങ്ങള്.

ഏകാദശിയുടെ തലേന്നാളായ ദശമി ദിവസം ഒരിക്കലിരിക്കണം. അതായത്‌ ഒരുനേരം മാത്രം ഊണു കഴിക്കുക. രാത്രി നിലത്തു കിടന്നേ ഉറങ്ങാവൂ. ഏകാദശി ദിവസം അന്നപാനാദികള് ഒന്നുമില്ലാതെ ഉപവാസം അനുഷ്ഠിക്കണം.ഏണ്ണ തേച്ചു കുളിക്കരുത്‌. പ്രഭാതസ്നാനം നിര്വ്വഹിച്ച്‌മനസ്സില് അന്യചിന്തകള്ക്കൊന്നും ഇട നല്കാതെ ശുദ്ധമനസ്സോടെ ഭഗവാനെ ധ്യാനിക്കുകയും,ശുഭ്രവസ്ത്രം ധരിക്കുകയും വേണം. ക്ഷേത്രോപവാസത്തിന്‌ ഏറെ പ്രാധാന്യമാണുള്ളത്‌. വിഷ്ണുക്ഷേത്രത്തില് ദര്ശനം നടത്തി ഭഗവാനെ വന്ദിച്ച്‌ പ്രദക്ഷിണം വയ്ക്കുക. വിഷ്ണുസഹസ്രനാമംജപിക്കുക. മൌനവ്രതം പാലിക്കുന്നത്‌ എത്രയും ഉത്തമമാണ്‌. ഭാഗവതം , ഭഗവദ്‌ ഗീത, ഏകാദശി മാഹാത്മ്യം തുടങ്ങിയ ഗ്രന്ഥങ്ങള് പാരായണം ചെയ്യുകയോ, ശ്രവിക്കുകയോ ചെയ്യുക. അല്പം തുളസീതീര്ത്ഥം സേവിക്കുക എന്നിവയാണ്‌ ഉത്തമമായ അനുഷ്ഠാനവിധികള്. ബ്രഹ്മചര്യം പാലിക്കപ്പെടണം.താംബൂലചര്വ്വണംഅരുത്‌.

വിശപ്പു സഹിക്കുവാന് സാധിക്കാത്തവര്ക്ക്‌ അരിഭക്ഷണം ഒഴികെ ഗോതമ്പോ, ചാമയോ, പാലോ പഴങ്ങളോ - ലഘുവായ ഭക്ഷണം ആകാം.രാത്രി നിദ്ര അരുത്‌. ക്ഷീണം തോന്നുകയാണെങ്കില് നിലത്തു കിടന്നു വിശ്രമിക്കാം. പകലും രാത്രിയിലും ഉറങ്ങാന് പാടില്ല.

ദ്വാദശി ദിവസം പ്രഭാതസ്നാനം ചെയ്ത ശേഷം പാരണ കഴിക്കണം. അല്പം ജലത്തില് രണ്ടു തുളസീദളം, ഒരു നുള്ള് ചന്ദനം, ലേശം ഉണക്കലരി ചേര്ത്ത്‌ ഭഗവല്സ്മരണയോടെസേവിക്കുന്നതാണ്‌ പാരണ. പിന്നീട്‌ പതിവു ഭക്ഷണം കഴിക്കാവുന്നതാണ്‌.

ഏകാദശിവ്രതത്തിണ്റ്റെ ഫലങ്ങള് അതിരില്ലാത്തതാണ്‌. ഏകാദശി നാമങ്ങളില് നിന്നു തന്നെ ഫലങ്ങളുടെ ഏകദേശരൂപം ഗ്രഹിക്കാവുന്നതാണ്‌. വ്രതഫലമായി ഐശ്വര്യപൂര്ണ്ണമായ ജീവിതംനയിക്കാനും അന്ത്യത്തില് വിഷ്ണുസായൂജ്യം പ്രാപിക്കാനും സംഗതി ആകുമെന്നാണ്‌ വിശ്വാസം.

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates