Sunday, November 22, 2015

അഹം ബ്രഹ്മസ്മി

വിജ്ഞാന ഭണ്ഡാകാരമാണ് ഭാരതീയ ഗ്രന്ഥങ്ങള് പ്രധാനമായും ജ്യോതിര്ശാസ്ത്രവും ഗണിതശാസ്ത്രവും. മഹര്ഷിമാരും മാമുനികളും പൌരാണിക കാലഘട്ടത്തില് എഴുതിയ ഗ്രന്ഥങ്ങളിലെ അറിവുകള് വൈദേശിക ശാസ്ത്രകാരന്മാര് ഈ കാലഘട്ടത്തില് പുതിയ കണ്ടുപിടിത്തങ്ങള് എന്ന് പറഞ്ഞു കൊട്ടിഘോഷിക്കുന്നു. പതിനായിരം വര്ഷങ്ങള് മുന്പുള്ള ഈ ഗ്രന്ഥങ്ങളിലെ വിജ്ഞാനംനിഗൂഡ വനാന്തരങ്ങളില് താമസിച്ചിരുന്ന മഹര്ഷിമാര്ക്ക് എങ്ങിനെ കിട്ടി. അതുപോലെ മറ്റു സംസ്ക്കാരങ്ങളില് നിന്ന് വിത്യസ്തമായി സൈന്ധവ നദിതട സംസ്ക്കാരം ബഹുദൈവ വിശ്വാസത്തിലേയ്ക്ക് തിരിയാന് കാരണമെന്ത്. ഈ വിഷയങ്ങളെ കുറിച്ചുള്ള ചിന്തകളും അനുമാനങ്ങളുമാണ് ഇനി ഞാന് പ്രതിപാദിക്കുന്നത്.മുപ്പത്തിമുക്കോടി ദേവതമാരുണ്ടെന്നു ഭാരതിയ സങ്കല്പം എങ്കിലും ശിവനെ ആരാധിക്കുന്ന ശൈവ മതക്കാരും വിഷ്ണുവിനെ ആരാധിക്കുന്ന വൈഷ്ണവ മതക്കാരുമാണ് പ്രധാനമായും. ഈ രണ്ടു കൂട്ടരും ഏറിയും കുറഞ്ഞും മറ്റു ദൈവങ്ങളെയും പ്രകൃതി ശക്തികളെയും ജീവജാലങ്ങളെയും ആരാധിക്കുന്നു. ആദിമ മനുഷ്യര് പ്രകൃതി ശക്തികളായ അഗ്നി വായൂ ജലം തുടങ്ങിയവയെ ആരാധിക്കാന് കാരണം അവര്ക്ക് മനസ്സിലാകാത്തതും എന്നാല് പ്രയോജനപ്രദവും ചില സമയങ്ങളില് സര്വം നശിപ്പിക്കുന്നതുമാണവ എന്നതു കൊണ്ടല്ലേ. ഉദാഹരണത്തിന്  അഗ്നിയെന്തെന്നു അന്ന് മനസ്സിലായിരുന്നില്ല. ശാസ്ത്രം ഇത്ര പുരോഗമിച്ചിട്ടും അഗ്നിയെന്തെന്നു ഇന്നും പൂര്ണമായി മനസ്സിലാക്കിയിട്ടില്ല. യുഷല് കംബസ്റ്റഷന് അക്കൊമ്പനീട് ബൈ എ ബ്രൈറ്റ് ഗ്ലോ (ഇന്ധനം കത്തുമ്പോള് ഉണ്ടാകുന്ന അഭൌമ പ്രകാശം) എന്ന് മാത്രമേ ഇപ്പോഴും പറയുവാന് സാധിക്കുകയുള്ളൂ. അഗ്നിയെ കൊണ്ട് ഒരുപാട് ഗുണങ്ങള് എന്നാല് നിയന്ത്രണ രഹിതമാകുമ്പോഴോ സര്വവും കത്തിച്ചു ചാമ്പലാക്കും. ജലവും വായുവും അങ്ങനെ തന്നെ. ജീവജാലങ്ങളില് പ്രധാനമായും ആരാധിക്കുന്ന നാഗാരാധനയുടെ കാര്യവും അങ്ങനെ തന്നെ. ചുരുക്കത്തില് മനുഷ്യന് ആരാധിക്കുന്ന ദൈവങ്ങള് അവനു പിടികിട്ടാത്ത സംഭവങ്ങള് തന്നെ.ഇവിടെയാണ്‌ വിഷ്ണുവിനെയും ശിവനെയും ആരാധിക്കുന്നതിന്റെ പൊരുള് (മറ്റു ദൈവങ്ങളെല്ലാം ഈ രണ്ടു പേരുടെ അവതാരങ്ങളോ ഭാര്യാപുത്രന്മാരോ അനുയായികളോ തന്നെ). ഒന്ന് ആലോചിക്കുക കടലില് നിന്നോ (വിഷ്ണു) പര്വതത്തില് നിന്നോ (ശിവന്) മനുഷ്യനേക്കാള് വിത്യസ്തമായതും കഴിവുള്ളതുമായ രണ്ടു പേരും കുറെ പരിവാരങ്ങളും നമ്മുടെ ഇടയിലേയ്ക്കു വരുന്നു. അവര് അത്ഭുതങ്ങള് പ്രവര്ത്തിക്കുന്നുഅറിവ് പകര്ന്നു നല്കുന്നു ചില സമയം കോപിച്ചു എല്ലാം ഭസ്മമാക്കുന്നു അവരെ ദൈവങ്ങളാക്കാതെ വേറെ എന്താക്കും. ഇത്രയൊന്നും കഴിവില്ലാതെ ചില ചെപ്പടി വിദ്യ കാണിക്കുന്നവരെ പോലും നമ്മള് ആള് ദൈവങ്ങളാക്കുന്നു അല്ലെ!കടലിനു നടുവില് നിന്ന് അജാനബാഹുവും സൂര്യ തേജസുള്ളതും മനുഷ്യ സമാനനുമായ ഒരു രൂപം വരുന്നു. നാല് കൈകള് അവയില് അതിനശീകരണ ശക്തിയുള്ള ആയുധങ്ങള്. ഒരു വിരലില് കറങ്ങി കൊണ്ടിരിക്കുന്ന ചക്രം പോലെയുള്ള ആയുധം തൊടുത്തു വിട്ടാല് ലക്ഷ്യം ഭേദിച്ച് തിരിച്ചു വിരലില് തന്നെ വന്നു ചേരുന്നു. ഹിമാലയത്തില്  നിന്ന് ഇറങ്ങി വന്ന മറ്റൊരാള് കാഴ്ചയില് സാധാരണക്കാരന് പക്ഷെ അദ്ദേഹത്തിന്റെ നെറ്റിയില് ഒരു കണ്ണ്, അത് തുറന്നാല് സര്വവും ദഹിച്ചു പോകുന്നു. ശരിയ്ക്കും ഒരു ലേസര് ബീം (അതോ ഈയിടെ കണ്ടു പിടിച്ച മേസര് ബീമോ) സോഴ്സ്  തന്നെ ആ കണ്ണ്.അനന്ത വിഹായസില് കോടാനു കോടി നക്ഷത്രങ്ങള് അവയെല്ലാം സൂര്യ സമാനം. ഈ സൂര്യനുകളെ ചുറ്റുന്നഗ്രഹങ്ങളുമുണ്ടാകുമല്ലോ  അവയില് ഏതിലെങ്കിലും മനുഷ്യ സമാനമായ ജീവികള് ഉണ്ടാവാമല്ലേ. അങ്ങനെയുള്ള ജീവികള് മനുഷ്യനെക്കാള് അനേക മടങ്ങ്‌ സാങ്കേതിക പരിജ്ഞാനം ഉള്ളവരാണങ്കിലോ. കാലത്തെ (സമയത്തെ) ഭേദിക്കുവാന് കഴിയുന്ന അവര് ഭൂമിയില് വന്നിട്ടുണ്ടാകണം. പ്രകാശത്തെക്കാള് വേഗതയില് സഞ്ചരിക്കാന് കഴിയുന്ന വസ്തുവിനെ ഭാരമോ കാലമോ ഉണ്ടാകുകയില്ലന്നു ഐന്സ്റ്റന് പറയുന്നു. ഇന്ത്യന് ശാസ്ത്രഞ്ജന് സുദര്ശന് പ്രകാശത്തെക്കാള് വേഗതയില് ടാക്കിയോണ് എന്ന കണികയ്ക്ക് സഞ്ചരിക്കാന് കഴിയുമെന്ന് പറയുന്നു. കോളോയിഡര് പരീഷണത്തിനിടയിലും കാലാതിവര്ത്തിയായ ഹഗീസ് ബോസണ് എന്ന കണിക സാന്നിധ്യം കാണുന്നു.കാലങ്ങളെയും ദേശങ്ങളെയും ഭേദിച്ച് രണ്ടു കാലഘട്ടങ്ങളിലായി അന്യഗ്രഹ ജീവികള് ഭൂമിയില് വരുന്നു അവരുടെ യാനങ്ങള് ലാന്റ് ചെയ്യാന് ഏറ്റവും സുരക്ഷിതമായ കടലും ഉയര്ന്ന പര്വതങ്ങളും തിരഞ്ഞെടുക്കുന്നു. ലാന്റിംഗ് പ്ലേയ്സുകളില്  നിന്ന് അവര് ആര്യാവര്ത്തത്തിലെയ്ക്ക് വരുന്നു. ശക്തി കൊണ്ടും ബുദ്ധി കൊണ്ടും അവര് മനുഷ്യരെ കീഴടക്കുന്നു. കാലക്രമത്തില് മനുഷ്യനുമായി ബന്ധം സ്ഥാപിച്ച അവര്ക്ക് മനുഷ്യനില് കുട്ടികളെ ജനിപ്പിക്കാനാകുന്നു. മനുഷ്യരൂപവും ദൈവികമായ കഴിവുകളുമുള്ള ആ കുട്ടികള് അവതാരങ്ങളാകുന്നു. ഭൂമി സ്വര്ഗം സുതലം എന്നീ  മൂലോകങ്ങള് ഉണ്ടെന്നു പുരാണങ്ങളില് കാണുന്നു (സുതലത്തിനു പാതാളം നരകം എന്നും പറയുന്നുണ്ട്).കുറെ കാലം കഴിഞ്ഞു സ്വര്ഗവാസികളും സുതലവാസികളും അവരുടെ ദൈവികമായ റീസോഷ്സ് തീരാറായപ്പോള് മാതൃഗ്രഹങ്ങളിലേക്ക് (ലോകത്തിലേയ്ക്ക്) തിരിച്ചു പോകുന്നു. അവര്ക്ക് തിരിച്ചു ചെല്ലാന് പറ്റിയിട്ടുണ്ടാകുമോ. യുഗങ്ങളുടെ പ്രയാണങ്ങള്ക്ക് ഒടുവില് തിരിച്ചു ചെല്ലുമ്പോള് അവരുടെ ഗ്രഹങ്ങളുള്പ്പടെയുള്ള ഗാലക്സി നശിച്ചു നാമവശേഷമായി തീര്ന്നു കാണുമോ. ആര്ക്കറിയാം അനന്തം അജ്ഞാതം അവര്ണനീയം..........
Copied #http://prasannanmaradu.blogspot.in

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates