Monday, November 16, 2015

എന്താണ് ചാക്ഷുഷി വിദ്യ


പാണ്ഡവൻമാർ അതിഘോരമായ വനത്തിലൂടെ നടന്ന് ഗംഗാതീരത്ത് എത്തപ്പെട്ടു. പാതിരാത്രിയായി. അംഗാരപർണ്ണൻ എന്നും ചിത്രരഥൻ എന്നും പേരുള്ള ഒരു ഗന്ധർവ്വൻ കുറെ അപ്സരസ്സുകളുമായി ഗംഗാനദിയിൽ ക്രീഡ നടത്തുന്ന സമയത്തായിരുന്നു പാണ്ഡവരുടെ വരവ്. ചിത്രരഥനും പാണ്ഡവരുമായി വാക്കേറ്റവും പിന്നെ അർജ്ജുനനുമായി ദ്വന്ദയുദ്ധവുമുണ്ടായി. ഗന്ധർവ്വൻ പരാജയപ്പെട്ടു ഗന്ധർവ്വന്റെ ബന്ധുക്കൾ കരഞ്ഞപേക്ഷിച്ചതിനാൽ അർജ്ജുനൻ ചിത്രരഥനെ വധിച്ചില്ല. സന്തോഷവും നന്ദിയും കൊണ്ട് ഗന്ധർവ്വൻ പല കഥകളും പാണ്ഡവർക്ക് പറഞ്ഞുകൊടുത്തു. ചാക്ഷുഷീവിദ്യ, ദിവ്യാശ്വങ്ങൾ എന്നിവയും പാണ്ഡവർക്ക് നല്കി. ത്രിലോകങ്ങളിലുമുള്ള ഏതൊരു വസ്തുവിനെയും സൂക്ഷ്മമായി ദർശിക്കുന്നതിനുള്ള വിദ്യയാണ് ചാക്ഷുഷീവിദ്യ, മനു, സോമനേയും സോമൻ, വിശ്വാവസുവിനേയും വിശ്വാവസു, ചിത്രരഥൻ അഥവാ അംഗാരപർണ്ണൻ എന്ന ഗന്ധർവ്വനേയും അംഗാരപർണ്ണൻ, അർജ്ജുനനെയും പഠിപ്പിച്ചു.
മനസ്സിനെ ഏകാഗ്രമാക്കി ഒരു വസ്തുവിനെക്കുറിച്ച് ചിന്തിക്കൂ... മഹാമുനികളും ഇന്നുള്ള പ്രശസ്തരായ പല ആത്മീയ ഗുരുക്കന്മാരും മനസ്സിനെ ഏകാഗ്രമാക്കി ദിവസവും ചിന്തിക്കുന്നു. അങ്ങനെ ലഭിക്കുന്ന ഈ ചാക്ഷുഷീവിദ്യയെ ചിലർ 'ഇന്ദ്രജാലം' എന്ന് പറയുന്നു
ദേവതകളും ഗന്ധർവ്വന്മാരും പകർന്നുനല്കിയ ഈ വിദ്യയെ നിത്യവുമുള്ള ഏകാഗ്രചിന്തയോടെ പഠിച്ചെടുത്ത ഇന്നത്തെ പല ആത്മീയഗുരുക്കളും നമുക്ക് ഒരു പാഠമാണ്.
“പഠിക്കാൻ നമുക്ക് മനസ്സുണ്ടെങ്കി ൽ പിന്നൊന്നിനും തടസ്സമുണ്ടാകില്ല.”
അർജ്ജുന്റെ ചിട്ടയായ ബ്രഹ്മചര്യം കൊണ്ട് മാത്രമാണ് ചിത്രരഥനെ ജയിക്കാൻ കഴിഞ്ഞത് എന്ന സത്യവും ഗന്ധർവ്വൻ പാണ്ഡവരോട് പറഞ്ഞു.
“ചിട്ടയായ ജീവിതശൈലി വിജയത്തിലെത്തിക്കും.”
കടപ്പാട് : ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates