Skip to main content

സ്വയംഭൂശിവലിംഗം(സപ്തവിടങ്കങ്ങള്)

-വിടങ്കം എന്നാല് ഉളികൊണ്ട് കൊത്താത്തത് എന്നര്ത്ഥം.മുചുകുന്ദ ചക്രവര്ത്തിയാണ് ഈ ശിവലിംഗങ്ങള് ഈ ക്ഷേത്രങ്ങളില്പ്രതിഷ്ഠിച്ചിരിക്കുന്നത് എന്ന് കരുതുന്നു.ഈ ഏഴു ക്ഷേത്രങ്ങളിലുംഭഗവാന് ശിവന് ഏഴുരീതിയിലുളള തിരുനടനങ്ങളാടിയിട്ടുണ്ട്.തമിഴ്‌നാട്ടില്രത്‌നക്കല്ലുകള് സ്വയംഭൂ ശിവലിംഗമായി പ്രതിഷ്ഠിച്ചിട്ടുള്ള പുരാണപ്രസിദ്ധവും അതിപ്രാചീനവുമായഏഴ് ശിവക്ഷേത്രങ്ങളാണ് സപ്തവിടങ്കങ്ങള് എന്നറിയപ്പെടുന്നത്.'വിടങ്കം' എന്നാല് 'ഉളികൊണ്ട് കൊത്താത്തത്' എന്നര്ത്ഥം. മുചുകുന്ദ ചക്രവര്ത്തിയാണ് ഈ ശിവലിംഗങ്ങള് ഈ ക്ഷേത്രങ്ങളില്പ്രതിഷ്ഠിച്ചിരിക്കുന്നത് എന്ന് കരുതുന്നു.ഈ ഏഴു ക്ഷേത്രങ്ങളിലുംഭഗവാന് ശിവന് ഏഴുരീതിയിലുളള തിരുനടനങ്ങളാടിയിട്ടുണ്ട്. പ്രത്യേകം നടരാജ സന്നിധിയായി ഈ നടനങ്ങള് ഈ ക്ഷേത്രങ്ങളില്പ്രതിഷ്ഠിച്ചിട്ടുണ്ട്. ഈ ക്ഷേത്രങ്ങളില്ദര്ശനം നടത്തുകയും പൂജകളും വഴിപാടുകളും നടത്തുകയും ചെയ്താല് രാജാവിനെപ്പോലെ വാഴാമെന്നാണ് വിശ്വാസം.സകലമാനവിധത്തിലുള്ള ഐശ്വര്യങ്ങളും ഉദ്ദിഷ്ടകാര്യസിദ്ധിയും ലഭിക്കുന്നതിന് സപ്തവിടങ്ക ക്ഷേത്രദര്ശനം ഉത്തമമാണെന്ന് കരുതുന്നു. സപ്തവിടങ്ക ക്ഷേത്രങ്ങള് ഇവയെല്ലാമാണ്.
1) തിരുവാരൂര്
തിരുവാരൂര് നഗരത്തില് സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണിത്. സപ്തവിടങ്ക ക്ഷേത്രങ്ങളില്ഒന്നാമത്തേതും ഏറ്റവും പ്രാധാന്യമുള്ളതും അതിബൃഹത്തായതുമായ ക്ഷേത്രമാണിത്. ബസ് സ്റ്റാന്ഡില്നിന്നും ഒരു കി.മീ. ദൂരത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.ത്യാഗരാജര് എന്ന പേരില് ശിവനും 'നീലോല്പല അംബാള്' എന്ന പേരില് പാര്വ്വതിയും പ്രത്യേകം കോവിലുകളില് വാണരുളുന്നു. 'അജപാ' നടനമാടിശിവന് നടരാജസ്വാമിയായിപ്രത്യേകം കോവിലില് കുടിയിരിക്കുന്നു.
2) തിരുനള്ളാര്
കാരയ്ക്കലില് നിന്നും അഞ്ച് കി.മീ. ദൂരം. നവഗ്രഹക്ഷേത്രങ്ങളില് ശനീശ്വര ദേവസ്ഥാനമാണ് ഈ ക്ഷേത്രം. ഉന്മത്തനടനമാടി ശിവന് നടരാജ സന്നിധിയില്. സ്വയംഭൂ ശിവലിംഗം ദര്ഭാരണ്യേശ്വരന് എന്ന പേരില് പ്രധാന ശ്രീകോവിലില് സ്ഥിതി ചെയ്യുന്നു. പൂര്ണ്ണമുലയമ്മഎന്ന നാമത്തില് പാര്വ്വതിയും വാണരുളുന്നു.
3) തിരുനാഗൈരക്കോണം
നാഗപട്ടണം റെയില്വേ സ്‌റ്റേഷനില്നിന്നും രണ്ട് കി.മീ. ദൂരം. കടല്ക്കര നടനമാണ് ശിവന് ആടിയത്. കയരോഗണസ്വാമി എന്ന പേരില് ശിവനുംനീലാക്ഷി എന്ന പേരില് പാര്വ്വതിയും വാഴുന്നു. പ്രധാനപ്പെട്ട ശക്തി പീഠങ്ങളില് ഒന്നാണ് ഈ ദേവി സന്നിധി.4) വേദാരണ്യംനാഗപട്ടണത്തുനിന്നും 50 കി.മീ. ദൂരം. ഹസ്തപാദ നടനമാണ് ഈ ക്ഷേത്രത്തില് ശിവന് നടനം ചെയ്തത്. നാലുവേദങ്ങളും മനുഷ്യരൂപത്തില് ഇവിടെ ശിവനെ പൂജിച്ചു. അതിനാല് വേദാരണ്യേശ്വരന് എന്ന പേരില് ശിവന് അറിയപ്പെട്ടു.തിരുമറൈക്കാട് എന്ന പേരും വേദാരണ്യത്തിനുണ്ട്. വേദനായികയായി പാര്വതിയും പ്രത്യേകം കോവിലില് സ്ഥാനം പിടിച്ചിരിക്കുന്നു. പുന്നമരമാണ് സ്ഥലവൃക്ഷം. പ്രധാന തീര്ത്ഥക്കുളമായ വേദതീര്ത്ഥം ക്ഷേത്രത്തിനുള്ളില് സ്ഥിതി ചെയ്യുന്നു.
5) തിരുവായ്മൂര്
തിരുവാരൂരില്നിന്നും അഞ്ച് കി.മീ. ദൂരം. വായ്മൂര്നാഥന്എന്ന പേരില് ശിവനും ക്ഷീര വചനനായികയായി പാര്വ്വതിയും വാണരുളുന്നു. കമലനടനമാണ് ശിവന് ആടിയത്.
6) തിരുക്കാറവാസല്
തിരുവാരൂരില്നിന്നും 12 കി.മീ. ദൂരം. സഹസ്ര നേത്രനാഥസ്വാമി എന്നാണ് ശിവനാമം. കൈലാസനായികയായി പാര്വതിയും. സ്ഥലവൃക്ഷം, പ്ലാവ്. ബ്രഹ്മതീര്ത്ഥം, ശേഷതീര്ത്ഥം തുടങ്ങിയ വിശേഷപ്പെട്ട തീര്ത്ഥഘട്ടങ്ങളും ഉണ്ട്. ആദി നടനമാണ് ശിവന് ആടിയത്.
7) തിരുക്കുവലയ്
തിരുവാരൂരില്നിന്നും തിരുത്തിറപൂണ്ടിഎന്ന സ്ഥലത്തുപോകുന്നറൂട്ടില് 'കാച്ചിനം' എന്ന സ്ഥലത്തുനിന്ന് അഞ്ച് കി.മീ. ദൂരം. ശിവന്,ബ്രഹ്മപുരീശ്വരന്, പാര്വതി, പൂങ്കുഴല് അമ്മ എന്നീ നാമങ്ങളില് പ്രത്യേക സന്നിധിയില്. ബ്രഹ്മതീര്ത്ഥമാണ് പ്രധാന തീര്ത്ഥക്കുളം.ഭൃംഗനടനമാണ് ശിവന് ആടിയത്.
©ദിലീപ് കൈലാസം,
ഭരത ക്ഷേത്ര

Comments

Popular posts from this blog

ഋഷി, മഹർഷി: ആരാണ്?

ഋഷിയും മഹർഷിയും: ഐതിഹ്യവും പദവിയും ഹിന്ദു വിശ്വാസപ്രകാരം, 'ഋഷി', 'മഹർഷി' എന്നീ പദങ്ങൾ കേവലം അറിവുള്ളവരെ സൂചിപ്പിക്കുന്നതല്ല. അവരുടെ ഉത്ഭവം, തപസ്സ്, അവർ നേടിയെടുത്ത ശക്തി, പ്രപഞ്ചത്തിലുള്ള അവരുടെ പങ്ക് എന്നിവയെല്ലാം വിശദീകരിക്കുന്ന ആഴത്തിലുള്ള ഐതിഹ്യങ്ങൾ ഇതിനു പിന്നിലുണ്ട്. ഇത് ഒരു വിശ്വാസിയുടെ കാഴ്ചപ്പാടിൽ നിന്നുള്ള വിശദീകരണമാണ്. ഋഷിമാർ: സത്യം ദർശിച്ചവർ 'ഋഷി' എന്ന വാക്കിൻ്റെ അർത്ഥം 'ദർശിച്ചവൻ' എന്നാണ്. ഈ വിഭാഗത്തിൽപ്പെടുന്നവർ സാധാരണ മനുഷ്യരായി ജനിച്ചവരാണ്. എന്നാൽ, അവർ ലോകത്തിലെ സുഖഭോഗങ്ങളെല്ലാം ഉപേക്ഷിച്ച്, കഠിനമായ തപസ്സും ധ്യാനവും വഴി ആത്മീയമായ ഉണർവ്വ് നേടിയെടുത്തു. തപസ്സിലൂടെ അവർക്ക് സാധാരണക്കാർക്ക് ലഭിക്കാത്ത ഉൾക്കാഴ്ചയും അറിവും ലഭിച്ചു. ഐതിഹ്യപരമായ പങ്ക്:  * വേദങ്ങൾ രചിച്ചവർ: ഋഷിമാരെ 'മന്ത്രദൃഷ്ടാക്കൾ' എന്നാണ് പുരാണങ്ങൾ വിശേഷിപ്പിക്കുന്നത്. അതായത്, ഈശ്വരനിൽ നിന്ന് നേരിട്ട് ലഭിച്ച വേദമന്ത്രങ്ങൾ അവർ ധ്യാനത്തിലൂടെ ദർശിക്കുകയും അത് ലോകത്തിന് വേണ്ടി എഴുതുകയും ചെയ്തു. വിശ്വാസികൾക്ക് വേദങ്ങളെന്നാൽ ഋഷിമാരുടെ സൃഷ്ടിയല്ല, മറിച്ച് അവർ ദൈവീകമ...

മലയാളം ഹൈന്ദവ ഗ്രന്ഥങ്ങൾ സൌജന്യമായി Download ചെയ്യൂ*

*മലയാളം ഹൈന്ദവ ഗ്രന്ഥങ്ങൾ സൌജന്യമായി Download ചെയ്യൂ* *മലയാളം ഹൈന്ദവ ഗ്രന്ഥങ്ങൾ സൌജന്യമായി Download ചെയ്യൂ* *ഋഗ്വേദം - മലയാളം അർത്ഥ സഹിതം-* https://ia601200.us.archive.org/4/items/RigVeda_with_malayalam_translation_-_v_balakrishnan__dr_r_leeladevi/RigVeda-MalayalamTranslation-VBalakrishnanDrRLeeladevi.pdf *അഥർവ്വ വേദം - മലയ...

മാതൃ പഞ്ചകം

🦋🦋🦋🦋🦋🦋🦋🦋🦋🦋🦋                  *മാതൃ പഞ്ചകം* അമ്മയുടെ മഹത്വം ശങ്കരാചാര്യര്‍ ശങ്കരാചാര്യര്‍ രചിച്ച കൃതിയാണ് മാതൃ പഞ്ചകം, "ഇതില്‍ അമ്മയുടെ മഹത്വം നമുക്ക് ദര്‍ശിക്...