Monday, September 14, 2015

പൂജാമുറിയുടെ പ്രാധാന്യം



എപ്പോഴും നെഗറ്റീവ്‌ എനര്‍ജി ഉണ്ടാകുന്നിടമാണ്‌ അടുക്കളയും ടോയ്‌ലെറ്റും. പൂജാമുറി പോസിറ്റീവ്‌ ഉല്‌പ്പാദിപ്പിക്കുന്ന ഇടവും. എന്നാല്‍ അല്‌പം ശ്രദ്ധവച്ചില്ലെങ്കില്‍ പൂജാമുറിയിലും നെഗറ്റീവ്‌ ഉണ്ടാകും. കഴിവതും ദീര്‍ഘചതുരത്തേക്കാള്‍ സമചതുരമായി പൂജാമുറി നിര്‍മ്മിക്കുക.

തറയില്‍ നല്ല മണ്ണുതന്നെ നിറയ്‌ക്കണം. സമയം കിട്ടുമെങ്കില്‍ ആ മണ്ണില്‍ നവധാന്യങ്ങള്‍ ഇട്ടു മുളപ്പിക്കുന്നത്‌ നല്ലത്‌.

ഭൂമിസംബന്ധമായ നെഗറ്റീവ്‌ കളഞ്ഞ്‌ പോസിറ്റീവ്‌ എനര്‍ജി ഉണ്ടാവാന്‍- 6 ഇഞ്ച്‌ വ്യാസത്തില്‍ ചെമ്പുകൊണ്ട്‌ റിംഗ്‌ ഉണ്ടാക്കി അതിന്‌ നടുക്ക്‌ പിരമിഡ്‌ വച്ച്‌ പൂജാമുറിയുടെ നടുക്ക്‌ തറയ്‌ക്കടിയില്‍ സ്‌ഥാപിക്കുക.

വീട്ടിലൊരു പൂജാമുറി ആവശ്യമാണോന്ന്‌ ചോദിച്ചാല്‍ അല്ലേയല്ല. എന്നാല്‍ അതുള്ളത്‌ നല്ലതല്ലേ എന്നായാല്‍ വളരെ നല്ലത്‌ എന്ന്‌ പറയും.

പണ്ടൊക്കെ ക്ഷേത്രങ്ങളുടെ കുറവുകൊണ്ടും വീടുമായുള്ള ദൂരംകൊണ്ടും വാഹന അസൗകര്യം കൊണ്ടുമായിരുന്നു വീട്ടിലെ പൂജാമുറിയെപ്പറ്റി ചിന്തിച്ചു തുടങ്ങിയത്‌. എന്നാല്‍ ഇതിന്‌ ചില സ്‌ഥാനങ്ങളും ചിട്ടവട്ടങ്ങളും ഒക്കെ പാലിച്ചെങ്കില്‍ മാത്രമേ അതുകൊണ്ടുള്ള ഗുണങ്ങള്‍ ലഭിക്കുകയുള്ളൂ.

വാസ്‌തുശാസ്‌ത്രപരമായി ചിന്തിച്ചാല്‍ പൂജാമുറിക്ക്‌ വീടിന്റെ അഗ്നികോണും (തെക്കുകിഴക്ക്‌) വായുകോണും (വടക്കുപടിഞ്ഞാറ്‌) ഒഴിവാക്കിയാല്‍ മറ്റെവിടെയും സ്‌ഥാനമുണ്ട്‌.

ഇതില്‍ ഒന്നാമത്‌ വീടിന്റെ നടുക്കായ ബ്രഹ്‌മസ്‌ഥാനമാണ്‌. പിന്നെ ഈശാനകോണിലും (വടക്കുകിഴക്ക്‌) അതുകഴിഞ്ഞ്‌ കന്നിമൂലയിലും (തെക്കുപടിഞ്ഞാറ്‌) പിന്നെ കിഴക്കോ, പടിഞ്ഞാറോ ഒക്കെ ആവാം.

പൂജാമുറിയുടെ ദര്‍ശനം സാധാരണ കിഴക്കോ പടിഞ്ഞാറോ ആണ്‌ വേണ്ടത്‌. നേരെ കക്കൂസ്‌, സെപ്‌റ്റിക്‌ ടാങ്ക്‌, ദമ്പതിമാരുടെ കിടപ്പുമുറി എന്നിവ ഒഴിവാക്കണം. അതുപോലെ സ്‌റ്റെയര്‍കെയ്‌സിനടിയിലും പൂജാമുറി ഒഴിവാക്കണം.

സാധാരണ കട്ടിളയേക്കാള്‍ വാസ്‌തുശാസ്‌ത്രത്തിലെ അളവ്‌ നോക്കി പൊക്കം കുറഞ്ഞ കട്ടിളയാണ്‌ നല്ലത്‌. തടിയുടെ ചുവട്‌ കീഴോട്ടും പടിയുടെ ചുവട്‌ തെക്കോട്ടോ, പടിഞ്ഞാറോട്ടോ പാടുള്ളൂ. പൂജാമുറിയുടെ ഉളളളവ്‌ പടിഞ്ഞാറ്‌ ദര്‍ശനമെങ്കില്‍ ധ്വജയോനിയും കിഴക്ക്‌ ദര്‍ശനമായാല്‍ മറ്റ്‌ മൂന്ന്‌ യോനികളുമാകാം.

മണികള്‍ പിടിപ്പിച്ച രണ്ടുപാളി കതകാണ്‌ നല്ലത്‌. പ്രധാന ദേവനെ മാത്രം പീഠത്തില്‍ പട്ടുവിരിച്ച്‌ വയ്‌ക്കണം. ഒരു ഫോട്ടോയും പരസ്‌പരം മുട്ടിയിരിക്കാന്‍ പാടില്ല.

മരിച്ചവരുടെയും ആള്‍ദൈവങ്ങളുടെയും മണ്‍മറഞ്ഞ മഹാന്മാരുടെയും ഫോട്ടോകള്‍ പൂജാമുറിയില്‍ ഒഴിവാക്കുകയാണ്‌ നല്ലത്‌; കാരണം തഥാസ്‌തു എന്നു പറഞ്ഞാല്‍ അതുപോലെ സംഭവിപ്പിക്കുന്നവനാണ്‌ ദൈവം.
മനുഷ്യനായി പിറന്നവര്‍ക്കൊന്നും ആ കഴിവില്ല. എത്ര വലിയ ആചാര്യനാണെങ്കിലും ദൈവഫോട്ടോയ്‌ക്ക് സമമായി വയ്‌ക്കുന്നതില്‍ അല്‌പം അനൗചിത്യമുണ്ട്‌.

അതുപോലെ ചില ഫോട്ടോകള്‍ ഒഴിവാക്കണമെന്ന വിശ്വാസവുമുണ്ട്‌. ഭദ്രകാളി, തലമുട്ടയടിച്ച മുരുകന്‍, പുലി വാഹനനായ അയ്യപ്പന്‍, ഓടക്കുഴലൂതുന്ന കൃഷ്‌ണന്‍, നെഞ്ചുപിളര്‍ന്നുനില്‍ക്കുന്ന ഹനുമാന്‍... എന്താണ്‌ ഇതിലെ യുക്‌തിയെന്നറിയില്ല.

എങ്കിലും സാമാന്യമായി പറഞ്ഞാല്‍ അഭയമുദ്രയുള്ള (അനുഗ്രഹം) ഏതൊരു ഫോട്ടോയും പൂജാമുറിയില്‍ വയ്‌ക്കാം. ഉള്ളു പൊള്ളയായ പ്ലാസ്‌റ്റര്‍ ഓഫ്‌ പാരീസില്‍ നിര്‍മ്മിച്ച വിഗ്രഹം വിളക്കു കത്തിക്കുന്നിടത്ത്‌ വയ്‌ക്കണമെങ്കില്‍ അതില്‍ നെല്ല്‌ നിറയ്‌ക്കണം.

യന്ത്രങ്ങള്‍ വയ്‌ക്കുന്നതില്‍ പ്രത്യേകം ശ്രദ്ധവേണം. അതില്‍ പുള്ളിക്കുത്തുകള്‍ വരാന്‍ പാടില്ല. കാലാകാലങ്ങളിലുള്ള പൂജയും കാലാവധിയും മനസ്സിലാക്കണം.

കീറിയതും ചില്ലുപൊട്ടിയതുമായ ഫോട്ടോകള്‍ തീരെ പാടില്ല. രണ്ടിഞ്ചില്‍ കൂടുതല്‍ പൊക്കമുള്ള വിഗ്രഹങ്ങള്‍ പൂജാമുറിയില്‍ പാടില്ലെന്ന്‌ പറയുന്നു. ബിംബം വലുതായാല്‍ ദേവാലയമായിപ്പോകുമത്രേ. ഇതില്‍ അല്‌പം വിയോജിപ്പുണ്ട്‌.

ചെറിയ വിഗ്രഹത്തില്‍ ദൈവചൈതന്യം ഉണ്ടാവില്ലെന്നാണോ അര്‍ത്ഥമാക്കേണ്ടത്‌? അങ്ങനെയെങ്കില്‍ ആ വിഗ്രഹത്തെവച്ച്‌ പ്രാര്‍ത്ഥിച്ചിട്ടോ, പൂജിച്ചിട്ടോ എന്താണ്‌ കാര്യം?

നമ്മുടെ സങ്കട നിവര്‍ത്തിക്കാണ്‌ പൂജാമുറിയില്‍ വിളക്കുകൊളുത്തി പ്രാര്‍ത്ഥിക്കുന്നത്‌. അതിന്‌ ഫലമുണ്ടാവണം.
വിഗ്രഹം അല്‌പം വലുതായാലേ മനസ്സിന്‌ തൃപ്‌തി കിട്ടുംവിധം ഒരു മാല കെട്ടിയിടാനും കണ്‍ കുളിര്‍ക്കെ കാണാനും പറ്റൂ.

തൂക്കുവിളക്ക്‌ പാടില്ല, കര്‍പ്പൂരം ഉഴിയരുത്‌, മണി അടിക്കരുത്‌, മാല കെട്ടിയിടരുത്‌... എന്നൊക്കെയുള്ള അനാവശ്യ നൂലാമാലകള്‍ കൊണ്ടാണ്‌ ഹൈന്ദവന്‌ പ്രാര്‍ത്ഥനപോലും നഷ്‌ടമായത്‌.

കൃത്യമായി അമ്പലത്തില്‍ പോകുന്നതോ സന്ധ്യാസമയത്ത്‌ പ്രാര്‍ത്ഥിക്കുന്നതോ ആയ എത്ര ഹിന്ദുഭവനങ്ങള്‍ ഇന്നുണ്ട്‌? അതുകൊണ്ടാണല്ലോ ജീവിതത്തില്‍ നിന്നും ഇവര്‍ താഴോട്ട്‌ പൊയ്‌ക്കൊണ്ടിരിക്കുന്നത്‌.

ദിവസവും വിളക്കുവച്ച്‌ പ്രാര്‍ത്ഥിക്കുന്നതും മാലകെട്ടിയിടുന്നതും കര്‍പ്പൂരം ഉഴിയുന്നതുമൊക്കെ നല്ലതുതന്നെ. അത്‌ മുടങ്ങിപ്പോയാല്‍ ദൈവകോപം ഉണ്ടാകുമെന്നത്‌ ശുദ്ധ അസംബദ്ധമാണ്‌.

നിത്യവും പാല്‌ കുടിക്കുന്നൊരാള്‍ക്ക്‌ കുറച്ചു ദിവസം അത്‌ മുടങ്ങിപ്പോയാല്‍ ഒരുപക്ഷേ, അല്‌പം ക്ഷീണമുണ്ടാകുമെന്നല്ലാതെ അയാള്‍ ചത്തൊന്നും പോകില്ല.

ഒന്നും മനഃപൂര്‍വ്വമല്ലല്ലോ ഇനി അങ്ങനെ ആണെങ്കില്‍ത്തന്നെയും ഒന്നും സംഭവിക്കില്ല. നമ്മടെ ആയുസ്സിനെ അറിയുന്ന ശക്‌തിയെ ആണ്‌ നമ്മള്‍ ആരാധിക്കുന്നത്‌. അതുകൊണ്ടാണ്‌ ആ ശക്‌തിയെ ദൈവമെന്ന്‌ വിളിക്കുന്നത്‌.

എപ്പോഴും നെഗറ്റീവ്‌ എനര്‍ജി ഉണ്ടാകുന്നിടമാണ്‌ അടുക്കളയും ടോയ്‌ലെറ്റും. പൂജാമുറി പോസിറ്റീവ്‌ ഉല്‌പ്പാദിപ്പിക്കുന്ന ഇടവും. എന്നാല്‍ അല്‌പം ശ്രദ്ധവച്ചില്ലെങ്കില്‍ പൂജാമുറിയിലും നെഗറ്റീവ്‌ ഉണ്ടാകും. കഴിവതും ദീര്‍ഘചതുരത്തേക്കാള്‍ സമചതുരമായി പൂജാമുറി നിര്‍മ്മിക്കുക. തറയില്‍ നല്ല മണ്ണുതന്നെ നിറയ്‌ക്കണം.

സമയം കിട്ടുമെങ്കില്‍ ആ മണ്ണില്‍ നവധാന്യങ്ങള്‍ ഇട്ടു മുളപ്പിക്കുന്നത്‌ നല്ലത്‌. ഭൂമിസംബന്ധമായ നെഗറ്റീവ്‌ കളഞ്ഞ്‌ പോസിറ്റീവ്‌ എനര്‍ജി ഉണ്ടാവാന്‍- 6 ഇഞ്ച്‌ വ്യാസത്തില്‍ ചെമ്പുകൊണ്ട്‌ റിംഗ്‌ ഉണ്ടാക്കി അതിന്‌ നടുക്ക്‌ പിരമിഡ്‌ വച്ച്‌ പൂജാമുറിയുടെ നടുക്ക്‌ തറയ്‌ക്കടിയില്‍ സ്‌ഥാപിക്കുക.

അമിതീസ്‌റ്റ്, ടൊര്‍മ്മലിന്‍ സ്‌റ്റോ ണ്‍ പൂജാമുറിയില്‍ വയ്‌ക്കുന്നത്‌ നല്ലത്‌. പ്രധാനമായും ആരാധിക്കുന്ന വിഗ്രഹത്തെ നമ്മള്‍ പൈസ കൊടുത്ത്‌ വാങ്ങണം. ഗിഫ്‌റ്റ് പ്രതിമ വേണ്ട.

ക്ഷേത്രത്തില്‍ നിന്നും കൊണ്ടുവരുന്ന പ്രസാദത്തിലെ പൂക്കള്‍ ഒരു ദിവസത്തില്‍ കൂടുതല്‍ പൂജാമുറിയില്‍ വയ്‌ക്കരുത്‌.
എന്നും വിളക്കു തെളിക്കാനാകാത്തവര്‍ക്ക്‌ ദേവന്റെ പ്രധാന ദിവസങ്ങളിലെങ്കിലും ഓണം, വിഷു, നവരാത്രി, ശിവരാത്രിവാവ്‌, മാസപ്പിറവി, വിളക്ക്‌ തെളിയുന്നത്‌ മുടക്കാതിരിക്കുക.

പ്രധാനമായും ശ്രദ്ധിക്കേണ്ടത്‌ പൂജാമുറിയിലെ വൃത്തിതന്നെയാണ്‌.

ഒരുകാര്യം ഉറപ്പിച്ചു പറയാം. ദിവസവും പത്തോ, ഇരുപതോ മിനിറ്റ്‌ ഏകാഗ്രതയോടെ ദൈവത്തിന്‌ മുന്നില്‍ പ്രാര്‍ത്ഥിക്കുന്നവര്‍ക്ക്‌ സാധാരണ ദോഷാനുഭവങ്ങള്‍ ഉണ്ടാവുകയില്ല. തന്നെയുമല്ല; നമ്മളാഗ്രഹിക്കുന്ന ഏതൊരു കാര്യവും ദൈവം സാധിച്ചു തരികയും ചെയ്യും.

എന്നാല്‍ ചില കാര്യങ്ങള്‍ നമ്മള്‍ എത്ര പ്രാര്‍ത്ഥിച്ചാലും നടക്കാതെ വരും. അനര്‍ഹമായതോ പിന്നീട്‌ ദുരനുഭങ്ങള്‍ വരുന്നതോ ആയ നമ്മുടെ ഇഷ്‌ടത്തെ ദൈവം ഒരിക്കലും നടത്തിത്തരില്ല; അതുകൊണ്ടാണ്‌ അങ്ങനെ സംഭവിക്കുന്നത്‌.

കട്ടികള്‍ക്ക്‌ പടക്കം വാങ്ങുമ്പോള്‍ മത്താപ്പൂവും, കമ്പിത്തിരിയും നമ്മള്‍ എത്ര വേണമെങ്കിലും വാങ്ങിക്കൊടുക്കും. എന്നാല്‍, ഗുണ്ടിനുവേണ്ടി എത്ര കരഞ്ഞാലും വാങ്ങിക്കെ ാടുക്കില്ലല്ലോ. ഒന്നോര്‍ക്കുക;

നമ്മുടെ പല പ്രാര്‍ത്ഥനകളും ഫലിക്കാതെ പോകുന്നതിന്റെ കാരണം പ്രധാനമായും ഏകാഗ്രത ഇല്ലായ്‌മയാണ്‌.
പിന്നെയുള്ളത്‌ നടക്കുമോയെന്നുള്ള സംശയവും. നമ്മുടെ ആചാരങ്ങളും അനുഷ്‌ഠാനങ്ങളും സൂക്ഷ്‌മമായി ചിന്തിച്ചാല്‍ നമ്മടെ ഏകാഗ്രതയിലേക്ക്‌ നയിക്കുന്നതായി കാണാം. അങ്ങനെയുള്ള ചിന്തയിലുല്‍പ്പാദിപ്പിക്കുന്ന ബയോകെമിക്കല്‍ എനര്‍ജി മാത്രം മതി നമ്മുടെ കാര്യം നടന്നു കിട്ടാന്‍. പിന്നെ ഉപാസനാമൂര്‍ത്തി കൂടി വരുമെങ്കില്‍ എല്ലാം ശുഭമാകും.

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates