Sunday, September 13, 2015

ശ്രീവിഷ്ണുസഹസ്രനാമം:

നിരവധി നൂറ്റാണ്ടുകളായിഭാരതീയര് നിത്യവും പാരായണം ചെയ്തുവരുന്ന ഒരു ഉത്തമസ്തോത്രമാണ് വിഷ്ണുസഹസ്രനാമം. വ്യാസപ്രണീതമായ മഹാഭാരതത്തിലുള്പ്പെട്ട വിഷ്ണുസഹസ്രനാമത്തിനാണ് അധികം ജനപ്രീതി ലഭിച്ചിരിക്കുന്നത്. അതിഭീഷണമായ മഹാഭാരതയുദ്ധത്തിനുശേഷം ഭഗവാന് ശ്രീകൃഷ്ണന്റെ നിര്ദ്ദേശമനുസരിച്ച് യുധിഷ്ഠിരന് ശരശയ്യയില് മരണവും പ്രതീക്ഷിച്ചുകിടന്നിരുന്ന ഭീഷ്മാചാര്യരെ കണ്ടു വന്ദിച്ച് അനുഗ്രഹം തേടുകയുണ്ടായി. ജ്ഞാനവൃദ്ധനായ ഭീഷ്മര് യുധിഷ്ഠിരന്റെ സംശയങ്ങള്ക്ക് യഥോചിതം സമാധാനം പറയുകയും, രാജധര്മ്മം ഉപദേശിക്കുകയും ചെയ്തു. ഒടുവില് യുധിഷ്ഠിരന് ഭീഷ്മപിതാമഹനോട്ഇപ്രകാരം ചോദിച്ചു:“കിമേകം ദൈവതം ലോകേ കിം വാപ്യേകം പരായണംസ്തുവന്തഃ കം കമര്ചന്തഃ പ്രാപ്നുയുര്മാനവാഃ ശുഭംകോ ധര്മഃ സര്വധര്മാണാം ഭവതഃ പരമോ മതഃകിം ജപന്മുച്യതേ ജന്തുര്ജന്മസംസാരബന്ധനാത് “(ലോകത്തില് ഏകനായ ദേവന് ആരാണ്? ഏകവും പരമവുമായ പ്രാപ്യസ്ഥാനം ഏതാണ്? ഏതൊരു ദേവനെ അര്ച്ചിച്ചാലാണ് മനുഷ്യര് സദ്ഗതി നേടുക? എല്ലാ ധര്മ്മങ്ങളിലുംവെച്ച് ഏറ്റവും ശ്രേഷ്ഠമെന്ന് അങ്ങു കരുതുന്ന ധര്മ്മം ഏതാണ്? ഏതിനെ ജപിച്ചാലാണ് മനുഷ്യന് ജന്മസംസാരബന്ധനത്തില്നിന്ന് മുക്തി നേടുക?)ഈ ചോദ്യങ്ങള്ക്കുത്തരമായി “ജഗത്പ്രഭുവും, അനന്തനും, ദേവദേവനുമായവിഷ്ണുവാണ് ഏകനായ ദേവനെന്നും, അവിടുന്നാണ് സകലതിനും പ്രാപ്യസ്ഥാനമെന്നും, അവിടുത്തെ സ്തുതിക്കുകയും അര്ച്ചിക്കുകയും ചെയ്യുകയാണ് ഏറ്റവും ശ്രേഷ്ഠമായ ധര്മ്മമെന്നും,ഭക്തിപൂര്വ്വം സഹസ്രനാമം ജപിച്ചുകൊണ്ട് ഭഗവാനെ അര്ച്ചിക്കുന്നമനുഷ്യര് ജന്മമരണരൂപമായ സംസാരത്തില്നിന്നു മുക്തരായി സദ്ഗതി നേടുന്നു” എന്നും ഭീഷ്മര് ഉത്തരം നല്കി. തദനന്തരം ഭീഷ്മര് യുധിഷ്ഠിരന് ഉപദേശിച്ചതാണ് ശ്രീവിഷ്ണുസഹസ്രനാമസ്തോത്രം.എല്ലാ സജ്ജനങ്ങൾക്കും ഭഗവാന്റെ ഈ സഹസ്രനാമം എന്നും ജപിക്കാനുള്ളദൃഡ ഭക്തിയും സന്മനസ്സും ഉണ്ടാവട്ടെ.ഓം വിഷ്ണവേ നമ:

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates