Wednesday, September 16, 2015

ഗണേശ ചതുർത്ഥി



ഹിന്ദുമതപ്രകാരം ഗണങ്ങളുടെ അധിപൻ അഥവാ ഗണേശനാണ് ഗണപതി പരമശിവന്റേയും പാർവതിദേവിയുടേയും ആദ്യപുത്രനാണ് ഗണപതി.

ബുദ്ധിയുടെയും സിദ്ധിയുടേയും ഇരിപ്പിടമായാണ് മഹാ ഗണപതിയെ കണക്കാക്കുന്നത്.

മനുഷ്യ ശരീരവും ആനയുടെ തലയും നാലു കയ്യുകളുമുള്ളതായാണ് ഗണപതിയെ വർണ്ണിച്ചിരിയ്ക്കുന്നത്. ഒരു കൊമ്പ് ഒടിഞ്ഞതായി പറഞ്ഞിരിയ്ക്കുന്നു.പൊതുവേ വിഘ്നങ്ങളകറ്റുന്ന ദേവനാണ് ഗണപതി. അധ്യാത്മിക മാർഗ്ഗത്തിലും ലോക വ്യവഹാരങ്ങളിലും ഉണ്ടാകുന്ന വിഘ്നങ്ങൾ ഗണപതിയുടെ അനുഗ്രഹം ലഭിച്ചാൽ ഇല്ലാതെയാകും എന്നാണ് വിശ്വാസം. എലിയാണ് അദ്ദേഹത്തിന്റെ വാഹനം.

ശൈവരേയും വൈഷ്ണവരേയും പോലെ ഗണപതിയെ ഇഷ്ടദേവതയായി ആരാധിയ്ക്കുന്ന സമൂഹങ്ങൾ ഉണ്ടായിരുന്നു. ഇവരെ ഗാണപത്യന്മാർ എന്നു പറയുന്നു.തെക്കൻ ഏഷ്യയിൽ, പ്രധാനമായും ഇന്ത്യയിലും നേപ്പാളിലും ഗണപതി ബിംബങ്ങൾ ധാരാളമായി കാണാം.ഗണപതി ആരാധന ബുദ്ധ-ജൈനമതങ്ങളെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്.

ഗണപതി , വിഘ്നേശ്വരൻ, ഗണേശൻ എന്നീ നാമങ്ങളുൾപ്പെടെ ഗണപതി നിരവധി പേരുകളിൽ അറിയപ്പെടുന്നുണ്ട്. ഹൈന്ദവ ധർമ്മപ്രകാരം ബഹുമാനത്തിന്റെ രൂപമായ 'ശ്രീ' എന്ന പദം മിക്കപ്പോഴും ഗണപതിയുടെ പേരുനു മുൻപിൽ ചേർക്കുന്നതായി കാണാം. ഗണപതി ആരാധനയിൽ പ്രമുഖരീതിയായ 'ഗണേശ സഹസ്രനാമാലാപനത്തിൽ' ഓരോവരിയും, വിവിധങ്ങളായ ആയിരത്തിയെട്ട് ഭാവങ്ങളെ വർണ്ണിക്കുന്നു.

സംസ്കൃത സം‌യുക്തനാമമായ ഗണപതി, ഭൂതഗണങ്ങളെ കുറിക്കുന്ന ഗണം നേതാവ് എന്നർത്ഥമുള്ള അധിപതി എന്നീ വാക്കുകൾ ചേർന്നാണ് ഉണ്ടാകുന്നത്. പതി എന്ന വാക്കിനു പകരം സമാനാർത്ഥമുള്ള ഈശൻ എന്ന പദമാകുമ്പോഴാണ് ഗണേശനായി മാറുന്നത്.

ശിവന്റെ ഭൂതഗണങ്ങളുടെ നേതൃസ്ഥാനത്തിരുന്നതാണ് ഈ പേരുകൾക്ക് ആധാരം. സംസ്കൃത ഗ്രന്ഥമായ അമരകോശത്തിൽ (അമരസിംഹൻ) ഗണപതിയുടെ വിവിധങ്ങളായ എട്ട് നാമങ്ങളെ കുറിക്കുന്നുണ്ട്.

1) വിനായകൻ
2) വിഘ്നരാജൻ (വിഘ്നങ്ങളുടെ നേതൃസ്ഥാനത്തിരിക്കുന്നവൻ)
3) ദ്വൈമാതുരൻ (രണ്ട് മാതാവോടു കൂടിയവൻ)
4) ഗണാധിപൻ (ഗണപതി, ഗണേശൻ എന്നീ നാമങ്ങളുടെ സമാനാർത്ഥം)
5) ഏകദന്തൻ (ഒറ്റ കൊമ്പോടു കൂടിയവൻ)
6) ഹേരംബ
7) ലംബോദരൻ (ലംബമായ-തൂങ്ങിനിൽക്കുന്ന ഉദരത്തോടു കൂടിയവൻ)
8) ഗജാനനൻ (ആനയുടെ മുഖത്തോട് കൂടിയവൻ) എന്നിവയാണവ.

പുരാണങ്ങളിലും ബുദ്ധതന്ത്രങ്ങളിലും സാധാരണയായി വിനായകൻ എന്ന നാമമാണ് ഉപയോഗിച്ച് കാണുന്നത്.
ഇത് മഹാരാഷ്ട്രയിലെ അഷ്ടവിനായകൻ എന്ന നാമത്തിലെ ചരിത്രപസിദ്ധമായ എട്ട് ഗണപതിക്ഷേത്രങ്ങളുടെ പേരിൽ പ്രതിഫലിച്ചിട്ടുണ്ട്.

ഹിന്ദുമതവിശ്വാസപ്രകാരം ഗണപതി തടസ്സങ്ങളുടെ(വിഘ്നം) നിവാരകനായി കരുതപ്പെടുന്നു.ഇതിൻ പ്രകാരമാണ് ഗണപതിക്ക് വിഘ്നേശ് , വിഘ്നേ ശ്വരൻ എന്നീ പേരുകളിൽ അറിയപ്പെടുന്നത്.

തമിഴിൽ ഗണപതി പിള്ള അല്ലെങ്കിൽ പിള്ളയാർ എന്ന പേരിലാണ് അറിയപ്പെടുന്നത്

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates