Friday, September 11, 2015

ജടായു

ഹിന്ദു ഇതിഹാസമായ രാമായണം അനുസരിച്ച് സൂര്യസാരഥിയായ അരുണന്റെ പുത്രനാണ് ജടായു ജടായു ഒരു കഴുകൻ ആണ്. ശ്യേനിയാണ് ജടായുവിന്റെ മാതാവ്. രാമന്റെ പിതാവായ ദശരഥന്റെ പഴയ സുഹൃത്താണ് ജടായു. രാവണൻ സീതയെ അപഹരിച്ചു ലങ്കയിലേക്കു പോകുമ്പോൾ മാർഗമധ്യേ ജടായു സീതയെ രക്ഷികാൻ ശ്രമിക്കുന്നു. രാവണനുമായുള്ള യുദ്ധത്തിൽ രാവണൻ ജടായുവിന്റെ ചിറകുകൾ അരിഞ്ഞ് ജടായുവിനെ പരാജയപ്പെടുത്തുന്നു. രാമലക്ഷ്മണന്മാർസീതയെ അന്വേഷിച്ചുവരുമ്പോൾ മാർഗമധ്യേ മരിക്കാറായ ജടായുവിനെ കാണുന്നു. രാവണനുമായി താൻ ചെയ്ത യുദ്ധത്തെപ്പറ്റി ജടായു രാമലക്ഷ്മണന്മാരോട് പറയുകയും രാവണൻ സീതയെ അപഹരിച്ചുകൊണ്ടുപോയ ദിക്ക് കാട്ടിക്കൊടുക്കുകയും ചെയ്യുന്നു.കുട്ടിക്കാലത്ത്ജടായു തന്റെ ഭ്രാതാവ് സമ്പാതിയുമായി (സംസ്കൃതം:सम्पातिः) മത്സരിച്ചു പറക്കുമായിരുന്നു. അങ്ങനെയുള്ള ഒരു മത്സരത്തിൽ ഉയർന്നു പറന്ന ജടായു സൂര്യകിരണങ്ങളാൽപൊള്ളിപ്പോകുമായിരുന്നു. സമ്പാതി തന്റെ ചിറകുകൾ വിടർത്തിപ്പിടിച്ച് ജടായുവിനെ സൂര്യാതാപത്തിൽനിന്ന് രക്ഷിച്ചു. എന്നാൽ ഈ ശ്രമത്തിൽ സമ്പാതിക്ക് സ്വന്തം ചിറകുകൾ നഷ്ടപ്പെട്ടു. ശേഷിച്ച ജീവിതം സമ്പാതി ചിറകില്ലാതെ ജീവിച്ചു

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates