Thursday, September 10, 2015

പത്മവ്യൂഹം & ചക്രവ്യൂഹം

പത്മവ്യൂഹംമുന്‌കൂട്ടിയുള്ള പടയൊരുക്കങ്ങളുംസേനാവിന്യാസങ്ങളും പ്രത്യക്ഷത്തിലുണ്ടാവാത്ത സൈനികവിന്യാസമാണ് പത്മവ്യൂഹം. വിശദമായി പറഞ്ഞാല് " കൂമ്പടയുവാന് തുടങ്ങുന്ന ഒരു താമരയുടെ രൂപത്തിലാണു് സേനാവിന്യാസം. ലക്ഷ്യത്തിലെത്തും തോറും താമരയുടെ ഉള്ളിലേക്കുള്ള പ്രവേശനം ചെറുതായി വരുന്ന രീതിയില് പടനീക്കവും. ഭൃംഗം എപ്രകാരം അടഞ്ഞുപോയ താമരയുടെ ഉള്ളില് പെടുന്നുവോ അപ്രകാരംഎതിരാളിയെ ബന്ധനസ്ഥനാക്കുന്ന യുദ്ധതന്ത്രം " .
ചക്രവ്യൂഹം
മണ്ഡലാകൃതിയിൽ നിലയുറപ്പിച്ചിട്ടുള്ള സൈന്യം, എട്ടുചുറ്റുകളോടുംഒറ്റമാർഗത്തോടുംകൂടിയ സൈന്യവിന്യാസരീതി.അകവും പുറവും ഒരേ സമയം ഒരു ഭ്രമണപഥത്തിലെന്നോണം മഹാരഥികള് അവരവരുടെ യുദ്ധസ്ഥാനങ്ങള് മാറിക്കൊണ്ടിരിക്കുന്ന സേനാവിന്യാസമാണുചക്രവ്യൂഹം. യുദ്ധമുന്നണിയിലുള്ള ഒരു മഹാരഥനെ പിന്‌വലിച്ചു മറ്റൊരാള്ക്കു്എളുപ്പം പകരക്കാരനാവാം എന്നുള്ളതാണു പ്രധാന നേട്ടം. എതിരാളികള് ഒരേ ദിശയില് യുദ്ധം ചെയ്യുവാന് നിര്ബന്ധിതരാകുകയും, വ്യൂഹം ചമച്ചവര്ക്കു തങ്ങളുടെ ഡിഫന്സീവ് പൊസിഷനിലുള്ളവരെവേഗത്തില് മാറ്റിക്കൊണ്ടു യുദ്ധമുന്നണി എല്ലായ്‌പ്പോഴുംസജീവമാക്കി നിലനിര്ത്തുകയും ചെയ്യാം. ഇതുകൊണ്ടുതന്നെ ചക്രവ്യൂഹം സൃഷ്ടിക്കപ്പെട്ടുകഴിഞ്ഞാല് അതു ഭേദിക്കുന്നതു ദുഷ്കരമായ ഒരു പ്രവര്ത്തിയുമാകുന്നു. ചക്രവ്യൂഹത്തിനുള്ളിലും പുറമെ നടക്കുന്നതിനു സമാനമായ നീക്കങ്ങളാണ് നടക്കുന്നതു്. ഇവിടെ വ്യൂഹത്തിനകത്തുബന്ധിക്കപ്പെട്ടയോദ്ധാവിനു അവിശ്രമം മാറിമാറിവരുന്ന എതിരാളികളോടും സ്ഥിരമായി ദ്വന്ദം സ്വീകരിക്കേണ്ടിവരുന്നു. ഒരേ സമയം ഒന്നില് കൂടുതല് പേര് ആക്രമിക്കുകയില്ലെന്നതുകൊണ്ടും,പിന്നില് നിന്നുള്ള ആക്രമണങ്ങള് ഒഴിവാക്കുന്നതുംകാരണം ചക്രവ്യൂഹം അധാര്മ്മികവുമല്ല. ഒരാള്ക്കു പലപേര് എതിരാളികളായി വരുന്നതിന്റെ ക്രൂരതയുണ്ടെന്നുമാത്രം.മഹാഭാരത യുദ്ധത്തിലെ സേനാവ്യൂഹങ്ങൾ
1. ക്രൗഞ്ചവ്യൂഹം (കൊക്കിന്റെ ആകൃതി)
2. മകരവ്യൂഹം (മുതലയുടെ ആകൃതി)
3. കൂർമ്മവ്യൂഹം (ആമയുടെ ആകൃതി)
4. ത്രിശൂലവ്യൂഹം (മൂന്നുമുനയുള്ളശൂലത്തിന്റെ ആകൃതി)
5. ചക്രവ്യൂഹം (കറങ്ങുന്ന ചക്രത്തിന്റെ ആകൃതി)
6. പത്മവ്യൂഹം (പൂർണ്ണമായി വിരിഞ്ഞ താമരപ്പൂവിന്റെ ആകൃതി)
7. ഗരുഢവ്യൂഹം (ചിറകുവിരിച്ച പരുന്തിന്റെ ആകൃതി)
8. അർണ്ണവ്യൂഹം (സമുദ്രാകൃതി)
9. മണ്ഡലവ്യൂഹം (ആകാശഗംഗയുടെ ആകൃതി)
10. വജ്രവ്യൂഹം (മിന്നലിന്റെ ആകൃതി)
11. ശക്തവ്യൂഹം (സമചതുരാകൃതി)
12. അസുരവ്യൂഹം (രാക്ഷസാകൃതി)
13. ദേവവ്യൂഹം (അമാനുഷാകൃതി)
14. സൂചിവ്യൂഹം (സൂചിയുടെ ആകൃതി)
15. ശൃംഗാരകവ്യൂഹം (വളഞ്ഞ കൊമ്പിന്റെ ആകൃതി)
16. അർദ്ധചന്ദ്രവ്യൂഹം (ചന്ദ്രക്കലയുടെആകൃതി)
17. മാലവ്യൂഹം (പുഷ്പചക്രാകൃതി)
18. മത്സ്യവ്യൂഹം (മത്സ്യാകൃതിഗർഭസ്ഥശിശുവായിരിക്കെത്തന്നെ മഹാഭാരതകഥയിൽ പ്രമുഖസ്ഥാനം കരസ്ഥമാക്കിയ കഥാപാത്രമാണ് അഭിമന്യു. സുഭദ്ര ഗർഭിണിയായിരിക്കെ മകരവ്യൂഹം, കൂർമ്മവ്യൂഹം, സർപ്പവ്യൂഹം, ചക്രവ്യൂഹം തുടങ്ങി വിവിധ വ്യൂഹങ്ങളിൽ കടക്കേണ്ടതും അവയെ ആക്രമിച്ച് കീഴ്പ്പെടുത്തേണ്ടതുമായ രീതികൾ കൃഷ്ണൻ അർജ്ജുന സാന്നിധ്യത്തിൽ സുഭദ്രയോട് സവിസ്തരം വിവരിച്ചു കേൾപ്പിച്ചു. വ്യൂഹങ്ങളിൽ പ്രധാനമായ പത്മവ്യൂഹത്തിൽകടക്കുന്നതെങ്ങനെയെന്ന കാര്യം വിശദീകരിച്ചുകഴിഞ്ഞപ്പോൾ സുഭദ്ര ഉറക്കത്തിലേക്ക്വഴുതിയത് കണ്ട് കൃഷ്ണൻ വിവരണം നിർത്തി.

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates