Monday, August 24, 2015

കുതിരാൻമല ശ്രീധർമ്മശാസ്താ ക്ഷേത്രം


ദേശിയപാത 544 ലിൽ പാലക്കാടിനും തൃശൂരിനും ഇടയിൽ വടക്കഞ്ചേരി കുതിരാൻ മലയിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് കുതിരാൻമല ശ്രീധർമ്മശാസ്താ ക്ഷേത്രം . കുതിരപ്പുറത്തിരിക്കുന്ന ധർമ്മശാസ്താവാണ് ഇവിടുത്തെ പ്രതിഷ്ട്ഠ. ക്ഷേത്രത്തിനു ഏകദേശം 300 വർഷം പഴക്കമുണ്ട് .

കുതിര കയറാൻ മടിച്ച മലയായതിനാലാണ് ഈ മലക്ക് കുതിരാൻമല എന്ന് പേര് വന്നത് എന്നാണ് ഐതീഹ്യം .ബ്രിട്ടീഷ്‌ പ്രഭുക്കന്മാർ കുതിരപ്പുറത്ത് ഈ മല കയറി പാലക്കാട്ടേക്ക് യാത്ര ചെയ്യവേയാണ് കുതിരകൾ കയറാൻ മടിച്ചുനിന്നതത്രേ . അങ്ങനെ കുതിര കയറാത്ത മല പിന്നീടു കുതിരാൻമലയായെന്നു പറയപ്പെടുന്നു .

കുതിരാൻമല ധർമ്മശാസ്താവ് സഞ്ചാരികൾക്ക് ദേശിയപാതയുടെ ദേവൻ കൂടിയാണ് .അശ്രയിക്കുന്നവരെ കൈവിടാത്ത ദേവന് കാഴ്ചയർപ്പിച്ചു ഓരോ യാത്രയും സുഖകരമാക്കുന്നിടം കൂടിയാണ് കുതിരാൻമല ക്ഷേത്രം .ക്ഷേത്രത്തിനു മുന്നിൽ എത്തുമ്പോൾ വാഹനത്തിൽ നിന്നും നാണയത്തുട്ടുകൾ പ്രവഹിക്കും .ചിലർ വാഹനം നിർത്തി പണവും പ്രാർത്ഥനയും അർപ്പിച്ചേ യാത്ര തുടരൂ .

അന്നദാനമാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാട് .2500 രൂപയാണ് നിരക്ക് .ക്ഷേത്രത്തിൽ എത്തുന്ന എല്ലാവർക്കും അന്നദാനം നൽകിവരുന്നുണ്ട് .നീരാഞ്ജനം ,നെയ്‌വിളക്ക് ,നെയ്യഭിഷേകം ,ഇളനീർ നിവേദ്യം എന്നിവയാണ് മറ്റു പ്രധാന വഴിപാടുകൾ .ശബരിമല തീര്ത്ഥാടനകാലത്ത് കെട്ടുനിറയ്ക്കുള്ള സൗകര്യവും പദയാത്രാ സ്വാമികൾക്ക് വിശ്രമത്തിനും,അന്നദാനത്തിനുമുള്ള സൗകര്യവും ഇവിടെ പ്രത്യേകമായി ചെയ്തു നൽകാറുണ്ട് . മേടമാസത്തിലെ രോഹിണി നാളിലാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠദിനം . മേടത്തിൽ എട്ടു ദിവസം നീണ്ടു നിൽക്കുന്ന തൃക്കൊടിയേറ്റ് ,പള്ളിവേട്ട ,ആറാട്ട്‌ എന്നിവയോടുകൂടിയ പ്രതിഷ്ഠദിന മഹോത്സവമാണ് പ്രധാന ഉത്സവം .ശനിയാഴ്ച്ചകളിലെ പൂജാ ചടങ്ങുകളും പ്രത്യേകതയുള്ളതാണ് .
ദേശിയപാത 544ലിൽ പാലക്കാട് - തൃശൂർ റൂട്ടിൽ റോഡ്‌സൈഡിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് .പാലക്കാടു നിന്നും 50 കിലോമീറ്ററും , തൃശ്ശൂരിൽ നിന്ന് 18 കിലോമീറ്ററും വടക്കഞ്ചേരിയിൽ നിന്ന് 16 കിലോമീറ്ററുമാണ് ക്ഷേത്രത്തിലേക്കുള്ള ദൂരം .

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates