Tuesday, August 4, 2015

അരക്കില്ലം


രാജ കുടുംബത്തിൽ ജനിച്ചെങ്കിലും അന്ധനാകയാൽ ധൃതരാഷ്ട്രര്ക്ക് രാജ്യാവകാശം നഷ്ടപ്പെട്ടതുകൊണ്ട് പാണ്ഡുപുത്രന്മാരിൽ മൂത്തവനായ ധർമപുത്രർ രാജ്യം ഭരിക്കട്ടേയെന്നാണ് പൌരന്മാർ വിധികല്പ്പിച്ചത്. .
ഈ വിധികല്പ്പനയെ ഇന്നത്തെ രാഷ്ട്രീയ ഭാഷയിൽ പറഞ്ഞാൽ, അട്ടിമറിക്കാനാണ് ഈർഷ്യാകാലുഷ്യം കൊണ്ട് വിവേകം നശിച്ച ദുര്യോധനൻ കച്ചകെട്ടിയിറങ്ങിയത്.
ജനവിധിയും ജനഹിതവും സമർഹമായ വിധത്തിൽ മാനിക്കപ്പെടുകയും പരിപാലിക്കപ്പെടുകയും ചെയ്തിരുന്ന ഒരു പ്രജാസംരക്ഷണ പാരമ്പര്യ മായിരുന്നു ഭാരതത്തിന്റെത്.അഥവാ ,രാജ ധര്മ്മം അങ്ങനെ ആയിരിക്കണമെന്ന് ഋഷിമാർ എപ്പോഴും അവരെ ദര്ശനത്തിലൂടെ ഉദ്ബോധിപ്പിച്ചുകൊണ്ടിരുന്നു.
ജനവിധിയും ജനഹിതവും ദുര്യോധനൻ ലംഘിച്ചു. തനിക്ക് ഒരു വിധത്തിലും അവകാശമില്ലാത്ത രാജ്യത്തിന്മേൽ സ്വന്തം ആധിപത്യം ഉറപ്പിക്കുന്നതിനു വേണ്ടിയാണ് അദ്ദേഹം പാണ്ഡവരെ അരക്കില്ലത്തിലിട്ടു ചുട്ടുകൊല്ലാൻ ഗൂഡപദ്ധതി തയ്യാറാക്കിയത്. അതിനു കർണ്ണനും ശകുനിയും ദുശ്ശാസനനും മറ്റും കൂട്ട് നിന്നു.
കുലധർമവും നിയമവും പാരമ്പര്യവുമനുശരിച്ച് ദുര്യോധനൻ രാജ്യത്തിന് അവകാശിയല്ല. അത്ദുര്യോധനനും ധൃതരാഷ്ട്രരും ഗാന്ധാരിയും സകലരും സമ്മതിക്കുന്നു. അവർ എല്ലാവരും അത് തുറന്നു പ്രകടിപ്പിക്കുകയും ചെയ്തു. ( ഭഗവദ് ദൂത്)
കുലധർമ്മത്തെയും പാരമ്പര്യത്തെയും നിയമത്തെയും പാടെ നിരാകരിച്ചു കൊണ്ട് ,ജനാഭിപ്രായത്തിന്റെ മാറിൽ ഒരു തൊഴിയും കൊടുത്തീട്ട്, സ്വന്തം ഇച്ഛ സാധിച്ചെടുക്കാൻ ദുര്യോധനൻ പ്രകടിപ്പിച്ച അധികാര നിർലജ്ജതയുടെ ബീഭത്സമായ രാക്ഷസാകാരമാണ് അരക്കില്ലം.
അത് അധികാര നിർലജ്ജതയുടെ കാവ്യബിംബമാണ്. അനർഹന്മാരുടെ അധികാരാസക്തിക്കെതിരെ നിതാന്ത ജാഗ്രത പുലർത്താൻ ജനങ്ങളെ അനുസ്മരിപ്പിക്കുന്ന നിത്യ തമോ ഗോപുരമായി അതിന്നും ലോക സംസ്ക്കാരത്തിൽ നിലനില്ക്കുന്നു.
ശാന്തിയുടെയും സമാധാനത്തിന്റെയും സാരസ്വത ക്ഷേത്രമാകേണ്ടിയുരുന്ന ആ ലോക ചരിത്രത്തെ ശത്രുനിഗ്രഹത്തിന്റെ ഒളിത്താവളവും, കൊടും ചതികളുടെ പ്രയോഗശാലയും, തുറന്ന യുദ്ധത്തിന്റെ കൊലക്കളവുമാക്കി മാറ്റിയ അധികാര രതിയുടെ അനശ്വരമായ പ്രതീകമാണ് അരക്കില്ലം.

ചരിത്ര സംഭവങ്ങളുടെ മൂല്യം നിർണ്ണയിക്കാനുള്ള തുലാമാനമായി ഈ പ്രതീകത്തെ ഉപയോഗിക്കാവുന്നതാണ്.

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates