Saturday, August 22, 2015

ആരാണ് ഗുരു ?


ഗുകാരോ ഗുണാതീത:
രുകാരോ രൂപവര്‍ജ്ജിത:

ആരാണോ ഗുണരഹിതനും രൂപരഹിതനും അതാണ് ഗുരു. ദൈവീകതയുടെ രൂപ രാഹിത്യവും ഗുണനിരാസവും നിങ്ങളെ ബോധ്യപ്പെടുത്തുന്നയാളാണ് ഗുരു. അത്തരം ഗുരുക്കന്മാരെ കിട്ടാന്‍ പ്രയാസമായതു കൊണ്ട് ഈശ്വരന്‍ തന്നെയാണ് ഗുരു എന്ന് സങ്കല്‍പ്പിക്കുന്നതാണ് നല്ലത്.

ഇന്നാകട്ടെ എങ്ങനെ പണമുണ്ടാക്കാന്‍ പറ്റും എന്ന് ഉപദേശിക്കുന്ന ആചാര്യന്മാരാണ് അധികവും. അവര്‍ ഗുരു സ്ഥാനത്തിന് യോഗ്യരല്ല. എല്ലാം ദൈവീകതയുടെ ആവിഷ്കാരങ്ങളാണ്. അതുകൊണ്ട് ബ്രഹ്മാവ് ഗുരുവാണ്, വിഷ്ണു ഗൂരുവാണ്, മഹേശ്വരനും ഗൂരുവാണ്. പരബ്രഹ്മവും ഗുരുവാണ് എന്നാണ് ഭാരതീയ സങ്കല്‍പ്പം. എല്ലാം വിരാട് സ്വരൂപത്തിന്‍റെ ഭാഗമാണെന്ന് ചുരുക്കം.

സഹസ്ര ശീര്‍ഷ പുരുഷ
സഹസ്രാക്ഷ സഹസ്രപഥ്

ആയിരം തലകളും ആയിരം കാലുകളും ആയിരം കണ്ണുകളും ഉള്ള ദൈവീകത എല്ലാറ്റിനും മുകളിലാണ്. ഇവിടെ ആയിരം എന്ന് പറയുന്നത് ഒരു എണ്ണത്തിന്‍റെ ഒരു സൂചന മാത്രമായാണ്. ഇന്നത്തെ യുഗത്തില്‍ അത് കോടികള്‍ എന്ന് വ്യാഖ്യാനിക്കേണ്ടിവരും. ഭാരതീയ ദര്‍ശന പ്രകാരം എല്ലാവരും ദൈവീകതയുള്ളവരാണ്. സര്‍വ്വഭൂത നമസ്കാരം കേശവം പ്രതിഗച്ഛതി (എല്ലാ ജീവജാലങ്ങള്‍ക്കുമുള്ള പ്രാര്‍ത്ഥന ദൈവത്തില്‍ എത്തിച്ചേരുന്നു.) ഈശ്വര സര്‍വ്വ ഭൂതാനാം (എല്ലാ ജീവജാലങ്ങളിലും ഈശ്വരനുണ്ട്) ഈശവാസ്യം ഇദം സര്‍വ്വം ( എല്ലാറ്റിലും ഈശ്വരന്‍ വസിക്കുന്നു) തുടങ്ങിയ വേദവാക്യങ്ങള്‍ ഈ സത്യത്തെയാണ് ഓര്‍മ്മിപ്പിക്കുന്നത്. ഗുകാരോ അന്ധകാരസ്യ ഗുകാരസ്ഥാന്നിരോധക: എന്നാണ് പ്രമാണം. അജ്ഞതയുടെ അന്ധകാരത്തില്‍ നിന്നും മനുഷ്യനെ രക്ഷിക്കുന്നവനാണ് ഗുരു. ഒരു വൈദ്യുത ദീപം നിശ്ചിത സ്ഥലത്ത് മാത്രം പ്രകാശം നല്‍കുന്നു. എന്നാല്‍ ദൈവീകത സര്‍വ്വ ചരാചരങ്ങളിലും പ്രകാശിക്കുന്നു. ശരീരം ഒരു ഉപകരണം മാത്രമാണ്. അത് ദൈവദത്തമാണ്. ഒരു കര്‍മ്മം നിര്‍വ്വഹിക്കാനായി ദൈവം നിങ്ങളെ നിയോഗിച്ചിരിക്കുകയാണ്.

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates