രാവണൻെറ കൊട്ടാരം
ഭഗവാൻ ശിവൻ ശ്രീപാർവതി ദേവിയെ വിവാഹം ചെയ്ത സമയത്ത് വിശ്വകർമാവു സ്വർണമയമായ ഒരു കൊട്ടാരം നിർമിച്ചു നല്കുകയും ചെയ്തു. തന്റെ പരമ ഭക്തനായ രാവണനെ ക്ഷണിച്ച ഭഗവാൻ ശിവൻ ഗൃഹപ്രവേശ കർമങ്ങൾ ചെയ്യാൻ ആവശ്യപെടുകയും ചെയ്തു. ചടങ്ങുകൾക്ക് ശേഷം ദക്ഷിണയായി എന്താണ് നല്കേണ്ടതെന്ന് ഭഗവാൻ ചോദിച്ചു.കൊട്ടാരത്തിന്റെ മനോഹരിതയിൽ കണ്ണു മഞ്ഞളിച്ചുപോയ രാവണൻ ആ കൊട്ടാരം തന്നെ ദക്ഷിണയായി നല്കുവാൻ കൃപയുണ്ടാവണമെന്നു യാചിച്ചു. അങ്ങനെ ഭഗവാൻ ശിവന്റെ ദക്ഷിണയായി രാവണൻ ആ കൊട്ടാരം കൈക്കലാക്കി.
0 comments:
Post a Comment