Sunday, January 25, 2015

വ്രതങ്ങളുടെ പ്രാധാന്യം

ഏകാഗ്രതയോടെ മനസ്‌ ഒന്നില്‍ അര്‍പ്പിച്ചു നില്‍ക്കുന്നതാണ്‌ യഥാര്‍ത്ഥ പ്രാര്‍ത്ഥന. പഞ്ചേന്ദ്രിയങ്ങളാണ്‌ മനുഷ്യന്‍റെ ഏകാഗ്രതയെ തകര്‍ക്കാന്‍ എല്ലായ്‌പ്പോഴും പരിശ്രമിക്കുന്നത്‌. ഇന്ദ്രിയങ്ങളെ മെരുക്കി സ്വന്തം മനസ്‌ അവയ്‌ക്ക്‌ മേല്‍ വിജയിക്കുമ്പോഴാണ്‌ ഒരുവന്‍ ജീവിത വിജയം നേടുന്നത്‌ എന്നാണ്‌ ഹിന്ദു പുരാണങ്ങള്‍ പറയുന്നത്‌..
ഇന്ദ്രിയങ്ങളെ വിജയിക്കാനുള്ള പരിശ്രമങ്ങളാണ്‌ വ്രതങ്ങളിലൂടെ ഭക്തന്‍ നേടുന്നത്‌. ഒരു ദിവസത്തിലും ആചരിക്കേണ്ട കര്‍മ്മങ്ങല്‍ കൃത്യമായി ഹിന്ദുധര്‍മ്മം നിര്‍വ്വചിച്ചിട്ടുണ്ട്‌. മനശുദ്ധിയും ശാന്തിയും ലഭിക്കുന്നതിനായി ഓരോ ദിവസവും വ്രതം ആചരിക്കുന്നത്‌. ഓരോ ദിവസത്തെ വ്രതത്തിനും ഓരോ ലക്ഷ്യങ്ങള്‍ ഉണ്ട്‌.

രോഗമുക്തിക്കായി സൂര്യതേജസിനെയാണ്‌ ഞയറാഴ്ചകളില്‍
പ്രാര്‍ത്ഥിക്കേണ്ടത്‌. സൂര്യഗായത്രി മന്ത്രം ജപിക്കണം. പാര്‍വ്വതി-പരമേശ്വര പൂജയാണ്‌ തിങ്കളാഴ്ച വ്രതത്തിന്‍റെ പ്രധാന്യം. ശിവപ്രീതിക്കാണ്‌ തിങ്കളാഴ്ച വൃതം. ചൈത്രം, വിശാഖം, ശ്രാവണം, കാര്‍ത്തികമാസ വ്രതങ്ങള്‍ ഏറെ പ്രധാനമാണ്‌.. , ദേവീ പ്രീതിക്ക് ചൊവ്വവ്രതം പ്രധാനമാണ്‌. ചിലയിടങ്ങളില്‍ ഗണപതി പ്രീതിക്കാണ്‌ ചൊവ്വ വ്രതം.ചൊവ്വാദോഷം അകറ്റുന്നതിന്‌ ഹനുമത്‌ പ്രീതിക്കായി ചൊവ്വാവ്രതം എടുക്കാറുണ്ട്‌.

സന്തതികളുടെ വിദ്യാഭ്യാസ പരമായ ഉന്നതിക്കായി രക്ഷിതാക്കള്‍ ആചരിക്കുന്ന വ്രതമാണ്‌ ബുധനാഴ്ച വ്രതം. ശ്രീകൃഷ്ണനെയാണ്‌ ഈ ദിവസം പ്രാര്‍ത്ഥിക്കുന്നത്‌., ലോക പരിപാലകനായ വിഷ്ണുവിനെ പ്രീതിപ്പെടുത്താനുള്ള വ്രതമാണ്‌ വ്യാഴാഴ്ച വ്രതം. ശ്രീരാമപ്രീതിക്കും മുരുക പ്രീതിക്കും വ്യാഴദിവസത്തെ വ്രതശുദ്ധി സഹായിക്കും.
വിവാഹതടസം വരുന്നവരാണ്‌ വെള്ളിയാഴ്ച വ്രതം പൊതുവെ ആചരിക്കുക. ദേവീസ്തുതിയാണ്‌ ഈ ദിവസത്തെ പ്രധാന പ്രാര്‍ത്ഥനാ രീതി. ശനിയുടെ ദോഷങ്ങളില്‍ നിന്ന്‌ മോചനത്തനാണ്‌ ശനി വ്രതം എടുക്കുന്നത്‌. ശാസ്താവിനെ പൂജിക്കുകയാണ്‌ പ്രധാനം.

ഓരോ ദിവസങ്ങളിലേയും നിത്യവൃതത്തിന്‌ ഓരോ ഫലവും ചിട്ടയും ഉണ്ട്‌. കുളിയിലൂടെ ശരീരശുദ്ധിയും ആഹാരനിയന്ത്രണത്തിലൂടെ ആന്തരിക ശുദ്ധിയും വരുത്തണം. മനശുദ്ധിക്കായി ഈശ്വര ആരാധന നടത്തണം.

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates