Friday, January 30, 2015

മുപ്പത്തിമുക്കോടി-33 കോടി- ദേവന്മാര്‍ ഉണ്ടോ?

മുപ്പത്തിമുക്കോടി-33 കോടി- ദേവന്മാര്‍ ഉണ്ടോ?. ഇല്ല ... കോടി എന്നാല്‍ ഗണം,group...(ശബ്ദതാരാവലി). വിഷ്ണുവില്‍ നിന്നും ബ്രഹ്മാവും, ബ്രഹ്മാവില്‍ നിന്നും 23- പ്രജാപതിമാരും ജനിച്ചു. പ്രജാപതിമാരില്‍ മരീചി മഹര്‍ഷിക്ക് + കല എന്ന ഭാര്യയില്‍ കശ്യപന്‍ ജനിച്ചു. ദേവന്മാരുടെയും അസുരന്മാരുടെയും പക്ഷിമൃഗാദികളുടെയും പിതാവാണ് കശ്യപന്‍. (അതുകൊണ്ട് കശ്യപ പ്രജാപതി എന്ന് പുരാണങ്ങളില്‍ അറിയപ്പെടുന്നു). ദക്ഷ പുത്രിമാരായ 13 പേരുള്‍പ്പടെ 21 ഭാര്യമാര്‍. അവരില്‍ ദക്ഷപുത്രിയായ അദിതിയില്‍ ജനിച്ച പുത്രന്മാരേ ദേവന്മാര്‍ എന്നറിയപ്പെടുന്നു. ഏകാദശ രുദ്രന്മാര്‍-(11), ദ്വാദശാദിത്യന്മാര്‍-(12), അഷ്ട വസുക്കള്‍-(8), അശ്വിനി ദേവന്മാര്‍-(2),...അങ്ങനെ 33 പുത്രന്മാര്‍. ഇവരില്‍, 11- പേരെ രുദ്രന്മാര്‍ എന്നും, 12- പേരെ ആദിത്യന്മാര്‍ എന്നും, 8- പേരെ വസുക്കള്‍ എന്നും, 2-പേരെ അശ്വിനിദേവന്മാര്‍ എന്നും അറിയപ്പെടുന്നു. ദേവന്മാര്‍ എല്ലാവരും ഈ ഗണത്തില്‍ ഏതെങ്കിലും ഒന്നില്‍ ഉള്‍പ്പെടുന്നു. ദേവന്മാര്‍ എല്ലാവരും ഈ 33- പേരുടെ അവതാരങ്ങളോ, സന്താനങ്ങളോ ആണ്. (വാല്മീകി രാമായണം, ആരണ്യകാണ്ഡം-14-ആം സര്‍ഗ്ഗം).
ഏകാദശ രുദ്രന്മാര്‍---അജൈകപാത്ത്, ആഹിര്‍ബുധ്ന്യന്‍, വിരൂപാക്ഷന്‍, സുരേസ്വരന്‍, ജയന്തന്‍, ബഹുരൂപന്‍, അപരാജിതന്‍, സാവിത്രന്‍, ത്ര്യംബകന്‍, വൈവസ്വതന്‍, ഹരന്‍.
ദ്വാദശാദിത്യന്മാര്‍---ധാതാവു, അര്യമാവ്, മിത്രന്‍, ശുക്രന്‍, വരുണന്‍, അംശന്‍, ഭഗവന്‍, വിവസ്വാന്‍, പൂഷാവ്, സവിതാവ്, ത്വഷ്ടാവ്, വിഷ്ണു.
അഷ്ടവസുക്കള്‍--- ധരന്‍, ധ്രുവന്‍, സോമന്‍, അഹസ്സ്, അനിലന്‍, പ്രത്യുഷന്‍, പ്രദാസന്‍, അനലന്‍.
അശ്വിനി ദേവന്മാര്‍ ഇരട്ടകള്‍ ആണ്.
അങ്ങനെ ദേവന്മാര്‍ 33 കോടി... അഥവാ ഗണം.
ദക്ഷ പുത്രിയും അദിതിയുടെ സഹോദരിയുമായ ദിതി-യില്‍ കശ്യപന് ദൈത്യന്മാര്‍ ജനിച്ചു(അസുരന്മാര്‍).
കശ്യപന്‍+ ദിതി(1)= സിംഹിക- -> വിപ്രചിത്ത -> രാഹു, കേതു.
(2) = ഹിരണ്യകശിപു -> അനുഹ്ലാദന്‍ -> ഹ്ലാദന്‍ -> സംഹ്ലാദന്‍ -> പ്രഹ്ലാദന്‍ -> വിരോചനന്‍ -> ശൂരസേനന്‍(നമ്മുടെ മഹാബലി) -> ബാണന്‍ -> ഉഷ -> വജ്രന്‍(കൃഷ്ണ പരമ്പരയിലെ അവസാന രാജാവ്). ബാണപുത്രിയായ ഉഷ യെയാണ് കൃഷ്ണ പൌത്രനായ അനിരുദ്ധന്‍ വിവാഹം ചെയ്തത്. അവരുടെ പുത്രനാണ് വജ്രന്‍. (ഭാഗവതം ദശമസ്കന്ധം 61, 62, 63, അദ്ധ്യായങ്ങള്‍) ബാണ പുത്രന്മാര്‍ ആണ് നിവാതകവചന്മാര്‍.
(3)= ഹിരണ്യക്ഷന്‍
(4)= വജ്രാന്ഗന്‍ -> വരാംഗി -> താരകാസുരന്‍.
(5)അജാമുഖി
(6)= ഗോമുഖന്‍
(7) = സിംഹവക്ത്രന്‍
(8)ശൂരപദ്മാവ് -. വജ്രബാഹു -. ഹിരണ്യന്‍.
ഈ എട്ടു പേരില്‍ നിന്നും അസുരന്മാര്‍(ദൈത്യന്മാര്‍) ഉണ്ടായി.
കശ്യപന്‍റെ മറ്റൊരു ഭാര്യയായ ദനു-വില്‍ നിന്നും ദാനവന്മാര്‍ ഉണ്ടായി.
കശ്യപന്‍+ ദനു = മയന്‍(അസുര ശില്പി). മയന് മധുര എന്ന ഭാര്യയില്‍ ജനിച്ച മകളാണ് മണ്ഢോദരി.(ദാനവന്മാരും അസുരന്മാരും ദേവന്മാരുടെ ശത്രൂപക്ഷത്താണ്) ദേവന്മാരും അസുരന്മാരും കശ്യപന് ആദിതിയിലും ദിതിയിലും ജനിച്ച മക്കളാണ്. കശ്യപന് താമ്ര എന്നഭാര്യയില്‍ ജനിച്ച ശുകി നതയെയും , നത വിനതയെയും, വിനത ഗരുഡനെയും അരുണനെയും പ്രസവിച്ചു. അരുണനില്‍ നിന്നും സമ്പാതി, ജടായു, ബാലി, സുഗ്രീവന്‍ എന്നിവര്‍ ജനിച്ചു. കശ്യപന് താമ്ര എന്ന ഭാര്യയില്‍ പക്ഷികള്‍ ജനിച്ചു. കശ്യപന് ക്രോധവശ എന്നഭാര്യയില്‍ ജനിച്ച , കദ്രു നാഗങ്ങളെയും പ്രസവിച്ചു. അനലയില്‍ നിന്നും വൃക്ഷങ്ങളും, മനുവില്‍ നിന്നും മനുഷ്യരും ഉണ്ടായി. സുരസ എന്ന ഭാര്യയില്‍ ഉരഗങ്ങള്‍ ജനിച്ചു. സുരഭി എന്ന ഭാര്യയില്‍ 2 പുത്രിമാര്‍, അവരില്‍ രോഹിണിയില്‍ നിന്നും കന്നുകാലികളും, ഗന്ധര്‍വിയില്‍ നിന്നും കുതിരകളും ഉണ്ടായി. ശാര്‍ദൂലിയില്‍ കടുവയും, മാതംഗിയില്‍ ആനകളും, ഭദ്രമതിയില്‍ ഐരാവതവും, ഹരിയില്‍ സിംഹവും കുരങ്ങും, മൃഗിയില്‍ മറ്റുള്ള മൃഗങ്ങളും ഉണ്ടായി.
(വാല്മീകി രാമായണം-ബാലകാണ്ഡം-29-ആം അദ്ധ്യായം. വിഷ്ണു പുരാണം 1-ആം അംശം 15-ഉം, 21-ഉം അദ്ധ്യായങ്ങള്‍. മ:ഭാ: സംഭവ പര്‍വ്വം 16-ഉം 65-ഉം അദ്ധ്യായങ്ങള്‍. അഗ്നി പുരാണം 18-ആം അദ്ധ്യായം).

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates