Friday, January 9, 2015

രാവിലെ എണീക്കുന്നതിന് മുമ്പ് ഭൂമി തൊട്ട് ശിരസ്സില്‍ വയ്ക്കണം



രാവിലെ എണീക്കുന്നതിന് മുമ്പ് ഭൂമി തൊട്ട് ശിരസ്സില്‍ വയ്ക്കണം


എണീറ്റുണര്‍ന്ന് കിടക്കയിലിരുന്ന് രണ്ടു കൈപ്പടങ്ങളും നിവര്‍ത്തി ധനത്തിനും വിദ്യയ്ക്കും ശക്തിക്കുമായി ലക്ഷ്മീദേവിയേയും സരസ്വതീദേവിയേയും പാര്‍വ്വതീദേവിയേയും പ്രാര്‍ഥിച്ചശേഷം കിടക്കയില്‍ നിന്നും പാദങ്ങള്‍ ഭൂമിയില്‍ വയ്ക്കുന്നതിനുമുമ്പ് ഭൂമാതാവിനെ തൊട്ട് ശിരസ്സില്‍ വച്ച് ക്ഷമാപണമന്ത്രം ചൊല്ലണമെന്ന് ആചാര്യന്മാര്‍ വിധിച്ചിട്ടുണ്ട്.

"സമുദ്രവസനേ ദേവീ
പര്‍വ്വതസ്തന മണ്ഡലേ
വിഷ്ണുപത്നീ നമസ്തുഭ്യം
പാദസ്പര്‍ശം ക്ഷമസ്വമേ"

ഇങ്ങനെ ചൊല്ലിയാണ് ഭൂമി തൊട്ട് ശിരസ്സില്‍ വയ്ക്കേണ്ടത്.

ചിലരെങ്കിലും ഈ വിശ്വാസത്തെ അന്ധവിശ്വാസമെന്ന് പരിഹസിച്ച് തള്ളാനാണ് താല്പര്യം കാണിക്കുന്നത്. എന്നാല്‍ ഇതിന്റെ മഹത്തായ ശാസ്ത്രീയവശം പരിശോധിക്കാവുന്നതാണ്.

ഒരു വ്യക്തി ഉറങ്ങികിടക്കുമ്പോള്‍ അയാളുടെ ശരീരത്തിനകത്ത് കുടികൊള്ളുന്ന ഉര്‍ജ്ജത്തെ സ്റ്റാറ്റിക് എനര്‍ജി അഥവാ പൊട്ടന്‍ഷ്യല്‍ എനര്‍ജി എന്നാണ് വിളിക്കുന്നത്. എന്നാല്‍ എഴുന്നേല്‍ക്കുന്ന സമയത്ത് അത് ഡൈനാമിക് അഥവാ കൈനറ്റിക് എനര്‍ജിയായി മാറുന്നു.
ഭൂമിയില്‍ തൊടുന്നതോടെ ശരീരത്തിലെ മലിനോര്‍ജ്ജം (സ്റ്റാറ്റിക്ക് എനര്‍ജി) വിസര്‍ജ്ജിച്ച് ശുദ്ധോര്‍ജ്ജം ശരീരത്തില്‍ നിറയ്ക്കേണ്ടതുണ്ട്.

ഉണര്‍ന്നെണീക്കുമ്പോള്‍ കാലാണ് ആദ്യം തറയില്‍ തൊടുന്നതെങ്കില്‍ ഊര്‍ജ്ജം കീഴോട്ടൊഴുകി ശരീരബലം കുറയുന്നു. എന്നാല്‍ കയ്യാണാദ്യം തറയില്‍ തൊടുന്നതെങ്കില്‍ ഊര്‍ജ്ജമാകട്ടെ മുകളിലോട്ട് വ്യാപിച്ച് കൈയിലൂടെ പുറത്തു പോകുന്നതോടെ ശരീരബലം ഇരട്ടിക്കുന്നു (കൂടുന്നു). ഇത്തരത്തിലുള്ള ഒരു വലിയ ശാസ്ത്രീയ രഹസ്യം ഒളിഞ്ഞു കിടക്കുന്നതുകൊണ്ടാണ് ഭാരതത്തിലെ ആചാര്യന്മാര്‍ രാവിലെ ഭൂമിയെ തൊട്ടു ശിരസ്സില്‍ വച്ചശേഷമേ എണീക്കാവു എന്ന് പിന്‍തലമുറയെ ഓര്‍മ്മിപ്പിച്ചിരുന്നത്.





0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates