Saturday, January 17, 2015

ഭസ്‌മധാരണം എന്തിന്‌ ?


കുളികഴിഞ്ഞുവന്നാല്‍ പൂര്‍ണ്ണ വിശ്വാസത്തോടെ ഒരു നുള്ളു ഭസ്‌മം നെറ്റിയില്‍ ചാര്‍ത്തിയിട്ടേ പഴമക്കാര്‍ പ്രാര്‍ത്ഥനയ്‌ക്ക് ഇരിക്കുമായിരുന്നുള്ളൂ. പ്രാര്‍ത്ഥനയില്‍ വിശ്വാസത്തിനുള്ള അതേസ്‌ഥാനം ഭസ്‌മത്തിന്റെ ഔഷധാംശത്തിനുമുണ്ട്‌. ഭസ്‌മ നിര്‍മ്മാണത്തിന്‌ കാലാന്തരത്തില്‍ മാറ്റങ്ങള്‍ ഏറെ വന്നെങ്കിലും വിശുദ്ധഭസ്‌മവും ഇല്ലാതില്ല. പുല്ലുമാത്രം തിന്നുന്ന പശുവിന്റെ ശുദ്ധമായ ചാണകം ശിവരാത്രിനാളില്‍ ഉമിയില്‍ ചുട്ടെടുത്തു കിട്ടുന്ന ഭസ്‌മം വെള്ളത്തില്‍ കലക്കി ഊറിയത്‌ വീണ്ടും ഉണക്കി, ശിവന്‌ അഭിഷേകംചെയ്‌ത ശേഷമാണ്‌ സാധാരണ ഭസ്‌മം നെറ്റിയില്‍ ചാര്‍ത്താനായി സൂക്ഷിച്ചു വയ്‌ക്കുന്നത്‌. ഔഷധച്ചെടികള്‍ ശുദ്ധ പശുവിന്‍നെയ്യില്‍ ഹോമകുണ്ഡത്തില്‍ ഹവനംചെയ്‌തശേഷം ബാക്കി വരുന്നതിനെയാണ്‌ വിശുദ്ധഭസ്‌മം എന്നു വിളിക്കുന്നത്‌. ത്യാഗത്തിന്റെ മൂര്‍ത്തിയായ ശിവനെ സന്തോഷിപ്പിക്കാന്‍ ഏറെ ഉത്തമമാണെന്നാണ്‌ ഭസ്‌മത്തെപ്പറ്റിയുള്ള ഹൈന്ദവ സങ്കല്‌പം. നെറ്റി, കഴുത്ത്‌, തോള്‍ , മുട്ട്‌, കാലിന്റെയും കൈയുടെയും ആണി തുടങ്ങിയ സ്‌ഥലങ്ങളിലാണ്‌ ഭസ്‌മം സാധാരണ ധരിക്കേണ്ടത്‌. ഭസ്‌മധാരണത്തിലൂടെ ഈശ്വരസാമീപ്യം ലഭിക്കുമെന്നു വിശ്വാസം.

ഭസ്‌മ ധാരണത്തിലൂടെ ലഭിക്കുന്ന മറ്റു ഫലങ്ങള്‍

നെറുകയില്‍ ഭസ്‌മം ധരിച്ചാല്‍ അവിടുത്തെ നീര്‍ക്കെട്ടു
മുഴുവന്‍ അത്‌ വലിച്ചെടുക്കും. എന്നാല്‍ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലെ ഭസ്‌മധാരണത്തിനും ഗുണഫലങ്ങളുണ്ട്‌. ഏറ്റവും കൂടുതല്‍ നീരിറക്കത്തിനു സാധ്യതയുള്ള സ്‌ഥാനമാണ്‌ പിന്‍കഴുത്ത്‌. അതുകൊണ്ട്‌ അവിടെ ഭസ്‌മം പൂശുന്നത്‌ നീരിറക്കം തടയും. ശരീരത്തിലെ എഴുപത്തിരണ്ടായിരം നാഡികള്‍ ഒത്തുചേരുന്ന മര്‍മ്മസ്‌ഥാനമാണ്‌ മനുഷ്യശരീരത്തിലെ കാതുകള്‍. ഓരോ നാഡിയിലും നീര്‍ക്കെട്ടും കൊഴുപ്പുകെട്ടും ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്‌. ഇതാകട്ടെ വാതത്തിനും വഴി തെളിക്കും. ഇങ്ങനെ ഭസ്‌മം ധരിക്കുന്നത്‌ എവിടെയായാലും അത്‌ അതാതു സ്‌ഥലങ്ങളിലെ അമിതമായ ഈര്‍പ്പത്തെ വലിച്ചെടുക്കും. ഇത്തരത്തില്‍ ഭസ്‌മധാരണം നടത്താന്‍ കഴിഞ്ഞാല്‍ ആധുനിക ലോകംപോലും അംഗീകരിച്ച 'കായ' ചികിത്സാപദ്ധതിയാണ്‌ ഇതിലൂടെ ലഭ്യമാകുന്നത്‌. ചില നേരത്ത്‌ നനച്ച ഭസ്‌മവും ചില നേരത്ത്‌ നനയ്‌ക്കാത്ത ഭസ്‌മവും ധരിക്കണമെന്നും പറയാറുണ്ട്‌. രാവിലെ ഉണര്‍ന്ന്‌ കൈകാല്‍ മുഖം കഴുകി ഒരുപിടി ഭസ്‌മം നെറ്റിയിലും നെഞ്ചിലും ഇരുഭുജങ്ങളിലും മറ്റുചില മര്‍മ്മസ്‌ഥാനങ്ങളിലും പുരട്ടുന്ന മുതിര്‍ന്നവരെ കാണാറില്ലേ? എന്നാല്‍ ചിലര്‍ കുളി കഴിഞ്ഞുവന്നാല്‍ ഭസ്‌മമെടുത്ത്‌ നനച്ച്‌ ദേഹത്ത്‌ പുരട്ടുന്നു.നനയ്‌ക്കാത്ത ഭസ്‌മത്തിന്‌ അണുക്കളെ നശിപ്പിക്കാനുള്ള കഴിവും, നനച്ച ഭസ്‌മത്തിന്‌ ശരീരത്തിലുണ്ടാകുന്ന അമിത ഈര്‍പ്പത്തെ വലിച്ചെടുക്കാനുള്ള കഴിവുമുണ്ട്‌.
നമ്മുടെ ശരീരത്തില്‍ എങ്ങനെയാണ്‌ രാവിലെയും സന്ധ്യയ്‌ക്കും അണുബാധയുണ്ടാകുക?
നമ്മുടെ കിടക്കയില്‍ ലക്ഷക്കണക്കിന്‌ അണുക്കളാണ്‌ വിഹരിക്കുന്നത്‌. കിടന്നുറങ്ങുമ്പോള്‍ അതു നമ്മുടെ ദേഹത്ത്‌ പ്രവേശിക്കാം. അതുപോലെ സന്ധ്യാവേളയില്‍ അന്തരീക്ഷത്തിലുണ്ടാകുന്ന വിഷാണുബാധ നമ്മുടെ ശരീരത്തെ ബാധിക്കും. അതുകൊണ്ടാണ്‌ അണുബാധയകറ്റാനായി ഈ രണ്ടു സമയങ്ങളിലും നനയ്‌ക്കാതെ ഭസ്‌മം ധരിക്കുന്നത്‌. കുളിക്കുന്ന സമയത്താകട്ടെ, ശരീരത്തിലെ സന്ധികളില്‍ നനവുമൂലം നീര്‍ക്കെട്ടുണ്ടാകുവാനും, ക്രമേണ അതിലൂടെ കൊഴുപ്പ്‌ വര്‍ദ്ധിച്ച്‌ സന്ധിവാതമായി മാറാനുമുള്ള സാധ്യതയുണ്ട്‌. അങ്ങനെയുള്ള നീര്‍ക്കെട്ട്‌ ഒഴിവാക്കാനാണ്‌ കുളിച്ചശേഷം നനഞ്ഞ ഭസ്‌മം ധരിക്കുന്നത്‌.
ഭസ്‌മധാരണം നടത്തുമ്പോള്‍ ചൊല്ലേണ്ട മന്ത്രം:
''ഓം അഗ്നിരിതി ഭസ്‌മ ജലമിതി ഭസ്‌മ സ്‌ഥലമിതി ഭസ്‌മ വ്യോമേതി ഭസ്‌മ
സര്‍വം ഹവാ ഇദം ഭസ്‌മേ മന ഏതാനി ചക്ഷൂം ഷി ഭസ്‌മ.''

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates