Sunday, January 25, 2015

വിഷ്ണുമായ (ചാത്തന്‍) സ്വാമി

ശ്രീ. പരമേശ്വരന്റെ പുത്രനാണ് വിഷ്ണുമായ അല്ലെങ്കില്‍ ചാത്തന്‍ സ്വാമി. ഭൂമിലോകത്ത് നന്മകള്‍ ഉണ്ടാകുവാനും മനുഷ്യര്‍ക്ക്‌ വിളിച്ചാല്‍ ഉടന്‍ സങ്കട നിവൃത്തി ഉണ്ടാക്കികൊടുക്കുവാനും വേണ്ടി അവതരിച്ച് സത്യധര്‍മ്മങ്ങള്‍ അറിഞ്ഞ് രക്ഷിച്ചുകൊടുക്കുന്ന മൂര്‍ത്തിയാണ് വിഷ്ണുമായ.
പരമശിവന്‍ തന്റെ ഭൂതഗണങ്ങളുമായി ഭൂമിലോകത്ത് പള്ളിനായാട്ടിന് വരികയും മഹര്‍ഷിവര്യന്മാര്‍ക്കും, ജനങ്ങള്‍ക്കും നാശം വരുത്തുന്ന അസുരന്മാരെയും, കാട്ടുമൃഗങ്ങളെയും നശിപ്പിച്ച് ക്ഷീണത്താല്‍ കൂളികുന്ന് എന്ന കാനനത്തിന്റെ അരികിലുള്ള കാട്ടാറില്‍ സ്നാനം ചെയ്ത് വിശ്രമിക്കുമ്പോള്‍ കാട്ടാറിന്റെ ഒരു ഭാഗത്ത് അര്‍ദ്ധ നഗ്നയായി നീരാടുന്ന കൂളിവാക എന്ന കാട്ടുസ്ത്രീയെ കാണുകയും അവളുടെ അംഗലാവണ്യത്താല്‍ ആകൃഷ്ടനായ ഭഗവാന്‍ അവളുമായി രതിക്രീഡകള്‍ ചെയ്യണമെന്ന് തോന്നി കൂളിവാകയുടെ അരികില്‍ ചെന്ന് തന്റെ ഇംഗിതം അറിയിക്കുകയും ചെയ്തു.

തന്റെ മുന്നില്‍ നില്‍ക്കുന്ന പുരുഷനെ കണ്ടമാത്രയില്‍ കൂളിവാകയ്ക്ക് ഭഗവാനെ മനസ്സിലാക്കുകയും താന്‍ ദിവസവും പൂജിക്കുന്ന ദേവി പാര്‍വ്വതിയുടെ ഭര്‍ത്താവാണ് എന്ന് മനസ്സിലാക്കി ഭഗവാന്റെ ഇംഗിതത്തിന് വഴങ്ങിയാല്‍ പാര്‍വ്വതീദേവിയുടെ ശാപം ഏല്‍ക്കേണ്ടിവരുമെന്നു മനസ്സിലാക്കി. ധര്‍മ്മ സങ്കടത്തിലായ കൂളിവാക ഭഗവാനോട് ഒരു കള്ളം പറഞ്ഞു. ഞാന്‍ ഇപ്പോള്‍ ആശുദ്ധയാണ്. ഏഴാമത്തെ ദിവസം ഞാന്‍ ഇവിടെ വന്ന് ഭഗവാന്റെ ആഗ്രഹം സാധിപ്പിച്ചുകൊള്ളാം. ഉടന്‍ കൂളിവാക പാര്‍വ്വതീദേവിയെ പ്രാ൪ത്ഥിച്ച്‌ തന്റെ സങ്കടം ഉണര്‍ത്തിച്ചു. തന്റെ പരമഭക്തയായ കൂളിവാകയ്ക്ക് വന്നതായ വിഷമത മനസ്സിലാക്കിയ ദേവി കൂളിവാകയുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. ദേവി കൂളിവാകയോട് അരുളിചെയ്തു. കൂളിവാകേ ഏഴാം ദിവസം നീ പറഞ്ഞ സ്ഥലത്ത് നിന്റെ വേഷത്തില്‍ ഞാന്‍ ചെന്നുകൊള്ളാം. എഴാം ദിവസം കൂളിവാക പറഞ്ഞ സ്ഥലത്ത് പാര്‍വ്വതിദേവി ചെല്ലുകയും കൂളിവാകയാണെന്ന് കരുതി പാര്‍വ്വതിദേവിയുമായി ഭഗവാന്‍ രതിക്രീഡയില്‍ ഏര്‍പ്പെടുകയും ചെയ്തു. തന്റെ ഭര്‍ത്താവ് തന്നെ കണ്ടാല്‍ തിരിച്ചറിയാതിരിക്കുവാന്‍ മായങ്ങള്‍ അവതരിപ്പിക്കുന്ന സാക്ഷാല്‍ മഹാവിഷ്ണുവിനെ പാര്‍വ്വതീദേവി മനസ്സില്‍ പ്രാ൪ത്ഥിക്കുകയും, ഭഗവാന്റെ കൃപയാല്‍ പാര്‍വ്വതിദേവിയെ പരമശിവന് തിരിച്ചറിയാന്‍ കഴിഞ്ഞതുമില്ല. രതിക്രീഡകള്‍ക്കുശേഷം ഭഗവാന്‍ കൂളിവാകയോട് പറഞ്ഞു. എന്റെ ബീജത്തില്‍ നിനക്ക് ഉത്തമനും ത്രിലോകങ്ങള്‍ക്കും രക്ഷകനായ പുത്രന്‍ ജനിക്കും. ഉടന്‍ പാര്‍വ്വതിദേവി ശിവബീജം 2 കാട്ടുകനികളിലായി നിക്ഷേപിക്കുകയും ഒരു കനി കാട്ടാറിന്റെ തീരത്ത് കുഴിച്ചിടുകയും മറ്റേ കനി കൂളിവാകയ്ക്ക് കൊടുക്കുകയും ചെയ്തു. ഈ കനി നീ കഴിച്ചാല്‍ നിനക്ക് ഉത്തമനായ പുത്രന്‍ ജനിക്കും എന്ന് വരം കൊടുത്തു.

കുറച്ച് ദിവസങ്ങള്‍ക്കു ശേഷം കൂളിവാക ഗര്‍ഭിണിയാകുകയും പ്രസവസമയത്ത് വേദനയാല്‍ വിഷമിക്കുമ്പോള്‍ സാക്ഷാല്‍ മഹാവിഷ്ണുവിനെ പ്രാ൪ത്ഥിച്ച്‌ തന്റെ വയറ്റില്‍ കിടക്കുന്ന ശിശു ഉടന്‍ പുറത്തുവരണമെന്ന് സങ്കടപൂര്‍വ്വം അപേക്ഷിക്കുകയും ചെയ്തു.. ഉടന്‍തന്നെ മഹാവിഷ്ണുവിന്റെ മായയാല്‍ കൂളിവാകയ്ക്ക് ഒരു കുഞ്ഞ് പിറക്കുകയും ചെയ്തു. അതോടൊപ്പം തന്നെ പാര്‍വ്വതീദേവി കുഴിച്ചിട്ട കനിയില്‍ നിന്നും കനി പിളര്‍ന്നു 390 മായാചാത്തന്മാര്‍ പിറക്കുകയും ചെയ്തു. കൂളിവാക തന്റെ മകനെ "ചാത്തന്‍" എന്ന ഓമന പേരിട്ട് വിളിക്കുകയായിരുന്നു. മറ്റ് മായാചാത്തന്മാരോടൊപ്പം വളര്‍ത്തുകയും ചെയ്തു.
കൂളിവാക മകന് ആയുധാഭ്യാസങ്ങള്‍ ശീലിപ്പിക്കുന്നതിനും, ആചാരപ്രകാരം പേരിടുന്നതിനും (നാമകരണത്തിന്) വേണ്ടി കൈലാസത്തിലേക്ക് കൊണ്ടുചെന്നു. കൂളിവാകയെ കണ്ടമാത്രയില്‍ പരിഭ്രമിച്ച ഭഗവാന്‍ പരമശിവന്‍ തന്റെ ഭൂതഗങ്ങളെ വിളിച്ച് പാര്‍വ്വതിദേവി കാണാതെ കൂളിവാകയെ കൊണ്ടുവരാന്‍ പറഞ്ഞു. ഇതെല്ലാം കാണുകയായിരുന്ന പാര്‍വ്വതിദേവി തന്റെ ശക്തിയില്‍ പിറന്ന മകനെ കാണുവാന്‍ വരികയും ഭഗവാനോട് നടന്ന കാര്യങ്ങള്‍ പറയുകയും ചെയ്തു. എല്ലാം മനസ്സിലാക്കിയ ഭഗവാന്‍ ശ്രീപരമേശ്വരന്‍ തന്റെ മകനെ എടുത്ത് മടിയിലിരുത്തി ചരട് കെട്ടുകയും, വിഷ്ണുവിന്റെ മായയാല്‍ പിറന്ന നിനക്ക് "വിഷ്ണുമായ" എന്ന പേര് വിളിക്കുകയും ചെയ്തു. അതോടൊപ്പം പാര്‍വ്വതിദേവി മകന് എല്ലാ വരങ്ങളും ശക്തികളും നല്‍കി. ശത്രുക്കളെ നിഗ്രഹിക്കുവാനായി 3 ചാണ്‍ നീളമുള്ള 2 കുറുവടികള്‍ കൊടുക്കുകയും ചെയ്തു. കൈലാസത്തിലെ ഏറ്റവും വലിയ മഹിഷത്തെ പരമശിവന്‍ തന്റെ മകന് വാഹനമായി കൊടുക്കുകയും, 390 മായാചാത്തന്മാരെ വിളിച്ച് മകന്റെ കാര്യങ്ങള്‍ക്കും മായചാതന്മാര്‍ രക്ഷകരായും ആജ്ഞാനുവര്‍ത്തികളായും ഉണ്ടായിരിക്കണമെന്നും എന്ന് കല്‍പ്പിക്കുകയും ചെയ്തു. സത്യധര്‍മ്മപരിപാലനത്തിനായി ഭൂമിലോകത്തിലേക്ക് ഭഗവാന്‍ വിഷ്ണുമായയെ അനുഗ്രഹിച്ചുവിടുകയും ചെയ്തു.

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates