Skip to main content

മഹാ മൃത്യുഞ്ജയ മന്ത്രത്തിന്റെ അർത്ഥം..!!

 


 

മഹാ മൃത്യുഞ്ജയ മന്ത്രത്തിന്റെ അർത്ഥം..!!


ॐ त्र्यम्बकं यजामहे सुगन्धिं पुष्टिवर्धनम् |
उर्वारुकमिव बन्धनान्मृत्योर्मुक्षीय माऽमृतात् ||

ॐ ത്രയംബകം യജാമഹേ 
സുഗന്ധിം പുഷ്ടിവർധനം । 
ഉർവാരുകമിവ് ബന്ധനാൻ 
മൃത്യോർമുക്ഷീയ മാമൃതാത് ॥

ഓം ത്ര്യംബകം യജാമഹെ
സുഗന്ധിം പുഷ്ടി വര്‍ധനം
ഉര്‍വാരുകമിവ ബന്ധനാത്
മൃത്യോര്‍ മുക്ഷീയ മാമൃതാത്

അർത്ഥം. .

🕉 തിരുനെറ്റിയിലുള്ള ത്ര്യംബകത്തിൽ നടക്കുന്ന മഹായജ്‌ഞം..!! 🕉

“പഞ്ചഭൂതങ്ങളെക്കൊണ്ട് സൃഷ്ടവും പൂർണ്ണവുമായ ഈ ശരീരത്തെ വെടിഞ്ഞു മറ്റൊരു ശരീരം സ്വീകരിക്കുന്നതും അത് ആവർത്തിക്കുന്നതുമായ കാലചക്രനിയമങ്ങളാൽ ബന്ധിതമായതുമായ ജനനമരണങ്ങളിൽ നിന്നും മുക്തമായിക്കൊണ്ട് 
അമൃതത്വത്തെ സ്വീകരിക്കുവാനായി തിരുനെറ്റിയിലെ യജ്ഞസ്ഥാനമായ ത്ര്യംബകത്തിൽ ശിവവും ജീവാത്മാവുമൊരുമിക്കുന്ന മഹായജ്ഞം എന്നിൽ സംഭവിക്കേണമേ..“

പദ അർത്ഥം 

  ത്ര്യംഭകം - തിരുനെറ്റിയിലെ യജ്ഞസ്ഥാനം 
  യജാമഹേ. - മഹായജ്ഞം നടക്കട്ടെ..
  സുഗന്ധിം. - ഭൂമിയടക്കമുള്ള പഞ്ചഭൂതങ്ങൾ 
  പുഷ്ടി. - സൃഷ്ടമായ 
  വര്‍ധനം. - നിലനിൽക്കുകയും പാലിക്കപ്പെടുകയും ചെയ്യുന്ന 
   ഉര്‍വാരുകമിവ - പുനസൃഷ്ടിയുടെ പ്രകൃതിതത്വം 
  ബന്ധനാത്. - മോചിക്കപ്പെടേണ്ടുന്ന ബന്ധനാവസ്ഥ 
   മൃത്യോർ. -വീണ്ടും ജനിച്ചു വീണ്ടും മരിക്കുന്ന അവസ്ഥ 
  മുക്ഷീയ. - പൂർണ്ണമായ മോചനം 
  മാമൃതാത്. - അമൃതത്വം എന്നയോഗാവസ്ഥയെ പ്രാപിക്കൽ..

വ്യാഖ്യാനം.. 

സ്വന്തം ആത്മാവിനെ അറിയുകയും ശിവത്വം പ്രാപിക്കുകയും അതിനെ യോഗപരമായി പൂർണ്ണമാക്കുകയുമാണ് മനുഷ്യന്റെ ജന്മലക്ഷ്യം.
 അതിനായുള്ള പ്രാർത്ഥനയാണ് മൃത്യുജ്ഞയമന്ത്രം.. 

ഹൃദയത്തിൽ വസിക്കുന്ന ആത്മാവുണർന്ന് 
സഹസ്രാരത്തിൽ പ്രവേശിക്കുമ്പോൾ ആത്മസാക്ഷത്കാരമാകുന്നു..
ത്യംബകത്തിൽ അത് ശിവനുമായി സംയോജിക്കുന്നു.. 
  
ഹൃദയത്തിൽ നിന്നും സഞ്ചരിക്കുന്ന ആത്മാവിനോപ്പം ശിവവും ചലിക്കുന്നുണ്ട്, എന്നാൽ 
യോഗി അത് തിരിച്ചറിയുകയും സംയോജനം പൂർണ്ണമാവുകയും ചെയ്യുന്നത് ത്ര്യംബകത്തിൽ പ്രവേശിക്കുമ്പോളാണ്..

അവിടെ നിന്നും വീണ്ടും സഹസ്രാരത്തിൽ പ്രവേശിക്കുന്ന ശിവവും ആത്മാവും പരമാത്മാവിൽ ലയനംചെയ്യുകയും യോഗത്തിന്റെ പൂർണ്ണതയിലേക്കുള്ള സഞ്ചാരം ആരംഭിക്കുകയും ചെയ്യുന്നു.. 
സ്ഥൂലശരീരം നിലനിൽക്കുമ്പോൾതന്നെ ഇതു പ്രാപ്തമാക്കേണ്ടതാണ്.. 

അതൊരു മഹത്തരമായ യജ്ഞമാണ്.. 

പരിമിതമായ പഞ്ചേന്ദ്രിയങ്ങളുടെ അവസ്ഥയിൽ നിന്നും പരിമിതിയില്ലാത്ത അമരത്വത്തിലേക്കുള്ള മനുഷ്യന്റെ മഹാ പരിണാമവുമാണത്..

ത്ര്യംബകം എന്ന തിരുനെറ്റിയിലെ യജ്ഞസ്ഥാനത്തിൽ 
ജീവാത്മാവ് അഗ്നിയോടും സൂര്യനോടും ശിവത്തോടും സംയോജിക്കുന്നു..
അവിടെ അഗ്നിയാഗവും സൂര്യദർശനവും ശിവധർമ്മവും സിദ്ധമാകുന്നു..

ശിരസ്സിൽ ശ്രീശൈലതീർത്ഥവും 
നെറ്റിയിൽ കേദാരതീർത്ഥവും 
പുരികങ്ങൾക്ക് മധ്യത്തിൽ വാരാണാസി തീർത്ഥവും 
സ്തനസ്ഥാനത്ത് കുരുക്ഷേത്രതീർത്ഥവും 
ഹൃദയത്തിൽ പ്രയാഗതീർത്ഥവും 
ഹൃദയപദ്മത്തിൽ ചിദംബര തീർത്ഥവും 
മൂലാധാരത്തിൽ കവലാലയതീർത്ഥവും 
കുടികൊള്ളുന്നു..
ഹൃദയഗുഹയിൽ ആത്മതീർത്ഥവുമുണ്ട്.. 

എന്നാൽ ഒരേഒരു യജ്ഞസ്ഥാനമാണ് മനുഷ്യനിലുള്ളത് അത് ത്ര്യംബകമാണ്.. 
യോഗിയിലെ മഹായാഗങ്ങൾ അവിടെനടക്കുന്നു,
അതിന്റെ പ്രതിഫലനം മാത്രമാണ് ഭൗതികമായി നടത്തെപ്പെടുന്ന യാഗങ്ങൾ 
എന്ന്‌ അറിഞ്ഞിരിക്കുക..

  മരണശേഷം പിതൃലോകത്തിലെ നിർദേശങ്ങൾ ഉൾക്കൊണ്ട് പുനർജ്ജന്മത്തിലേക്കു യാത്രയാകുന്ന ദേഹിക്ക് പ്രാർത്ഥനക്കുള്ള അവസരത്തിൽ ലഭ്യമാകുന്നത് 
മഹാ മൃത്യുജ്ഞയമന്ത്രമാണ് എന്ന്‌ അറിയുമ്പോൾ ഈ മന്ത്രത്തിന്റെ പ്രാധാന്യം എത്രയുണ്ട് എന്ന്‌ ആഴത്തിൽ ഉൾക്കൊള്ളണം..

🙏🙏🙏
കടപ്പാട് :

Comments

Popular posts from this blog

ഋഷി, മഹർഷി: ആരാണ്?

ഋഷിയും മഹർഷിയും: ഐതിഹ്യവും പദവിയും ഹിന്ദു വിശ്വാസപ്രകാരം, 'ഋഷി', 'മഹർഷി' എന്നീ പദങ്ങൾ കേവലം അറിവുള്ളവരെ സൂചിപ്പിക്കുന്നതല്ല. അവരുടെ ഉത്ഭവം, തപസ്സ്, അവർ നേടിയെടുത്ത ശക്തി, പ്രപഞ്ചത്തിലുള്ള അവരുടെ പങ്ക് എന്നിവയെല്ലാം വിശദീകരിക്കുന്ന ആഴത്തിലുള്ള ഐതിഹ്യങ്ങൾ ഇതിനു പിന്നിലുണ്ട്. ഇത് ഒരു വിശ്വാസിയുടെ കാഴ്ചപ്പാടിൽ നിന്നുള്ള വിശദീകരണമാണ്. ഋഷിമാർ: സത്യം ദർശിച്ചവർ 'ഋഷി' എന്ന വാക്കിൻ്റെ അർത്ഥം 'ദർശിച്ചവൻ' എന്നാണ്. ഈ വിഭാഗത്തിൽപ്പെടുന്നവർ സാധാരണ മനുഷ്യരായി ജനിച്ചവരാണ്. എന്നാൽ, അവർ ലോകത്തിലെ സുഖഭോഗങ്ങളെല്ലാം ഉപേക്ഷിച്ച്, കഠിനമായ തപസ്സും ധ്യാനവും വഴി ആത്മീയമായ ഉണർവ്വ് നേടിയെടുത്തു. തപസ്സിലൂടെ അവർക്ക് സാധാരണക്കാർക്ക് ലഭിക്കാത്ത ഉൾക്കാഴ്ചയും അറിവും ലഭിച്ചു. ഐതിഹ്യപരമായ പങ്ക്:  * വേദങ്ങൾ രചിച്ചവർ: ഋഷിമാരെ 'മന്ത്രദൃഷ്ടാക്കൾ' എന്നാണ് പുരാണങ്ങൾ വിശേഷിപ്പിക്കുന്നത്. അതായത്, ഈശ്വരനിൽ നിന്ന് നേരിട്ട് ലഭിച്ച വേദമന്ത്രങ്ങൾ അവർ ധ്യാനത്തിലൂടെ ദർശിക്കുകയും അത് ലോകത്തിന് വേണ്ടി എഴുതുകയും ചെയ്തു. വിശ്വാസികൾക്ക് വേദങ്ങളെന്നാൽ ഋഷിമാരുടെ സൃഷ്ടിയല്ല, മറിച്ച് അവർ ദൈവീകമ...

മലയാളം ഹൈന്ദവ ഗ്രന്ഥങ്ങൾ സൌജന്യമായി Download ചെയ്യൂ*

*മലയാളം ഹൈന്ദവ ഗ്രന്ഥങ്ങൾ സൌജന്യമായി Download ചെയ്യൂ* *മലയാളം ഹൈന്ദവ ഗ്രന്ഥങ്ങൾ സൌജന്യമായി Download ചെയ്യൂ* *ഋഗ്വേദം - മലയാളം അർത്ഥ സഹിതം-* https://ia601200.us.archive.org/4/items/RigVeda_with_malayalam_translation_-_v_balakrishnan__dr_r_leeladevi/RigVeda-MalayalamTranslation-VBalakrishnanDrRLeeladevi.pdf *അഥർവ്വ വേദം - മലയ...

മാതൃ പഞ്ചകം

🦋🦋🦋🦋🦋🦋🦋🦋🦋🦋🦋                  *മാതൃ പഞ്ചകം* അമ്മയുടെ മഹത്വം ശങ്കരാചാര്യര്‍ ശങ്കരാചാര്യര്‍ രചിച്ച കൃതിയാണ് മാതൃ പഞ്ചകം, "ഇതില്‍ അമ്മയുടെ മഹത്വം നമുക്ക് ദര്‍ശിക്...