തെക്കേടത്തു ശ്രീ നരസിംഹമൂർത്തി 🥰🙏🏻
.
ശ്രീപത്മനാഭന്റെ ചെറുചുറ്റിന് പുറത്ത്, ചുറ്റമ്പലത്തിന്റെ തെക്ക് ഭാഗത്ത് പ്രത്യേകം ശ്രീകോവിലിനുള്ളിൽ തറയുടെ നിരപ്പിൽ നിന്നും താഴ്ന്ന അവസ്ഥയിലാണ് നരസിംഹസ്വാമിയുടെ പ്രതിഷ്ഠ. ഉഗ്രതയുടെ പര്യായമെന്ന് വിശേഷിപ്പിക്കാവുന്ന പ്രതിഷ്ഠയാണ് ഭഗവാന്റേത്. രണ്ട് കാലുകളും മടക്കി വെച്ച് യോഗപട്ട ബന്ധത്തോട് കൂടി രണ്ട് കൈകളിൽ ശംഖ്-ചക്രങ്ങളോട് കൂടി ബാക്കി രണ്ട് ബാഹുക്കൾ നീട്ടി ഇട്ടിരിക്കുന്നതാണ് ഭഗവാന്റെ രൂപം. ഉഗ്രനരസിംഹമായും യോഗനരസിംഹമായും കൽപ്പിക്കപ്പെടുന്ന ഈ മൂർത്തി അത്യുഗ്രനും ക്ഷിപ്രപ്രസാദിയുമാണ്. സ്വാമിയുടെ ഉഗ്രത കുറയ്ക്കുന്നതിനു വേണ്ടി നിശ്ചിത സമയങ്ങളിൽ ഭഗവാന്റെ മുൻവശത്ത് ദീർഘമായ പടികളിൽ ഒരു വൈദികൻ രാമായണം വായിക്കാറുണ്ട്. ശ്രീപത്മനാഭസ്വാമിയുടെ അകത്തെ ബലിവട്ടത്തിന് ഉള്ളിൽ തന്നെയാണ് ഈ പ്രതിഷ്ഠ. ഒരേ ബലിവട്ടത്തിൽ തന്നെ ഒരു ദേവന്റെ ഏറ്റവും ശാന്തമായ രൂപവും ഏറ്റവും രൗദ്രമായ രൂപവും കുടികൊള്ളുന്ന അപൂർവങ്ങളിലപൂർവമായ സങ്കേതമാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രം. രാത്രികാലങ്ങളിൽ തെക്കേടം ഭാഗത്ത് നിന്ന് അദൃശ്യമായ സിംഹത്തിന്റെ ഗർജനം കേട്ടിട്ടുള്ളതായി പലരും പറഞ്ഞിട്ടുണ്ട്.
Nb തെക്കേടത്ത് നരസിംഹ സ്വാമിയുടെ ഉത്സവ വിഗ്രഹമാണ് ചിത്രത്തിലുള്ളത്
.
കടപ്പാട്:
.
📸 : @jairam_sreenivasan
✍🏻 : @njan_sreepadmanabha_dasan
No comments:
Post a Comment