Saturday, October 19, 2024

സനാതന ഹിന്ദു അനുഷ്ഠിക്കേണ്ട പഞ്ച കർത്തവ്യങ്ങൾ

സനാതന ഹിന്ദു അനുഷ്ഠിക്കേണ്ട പഞ്ച കർത്തവ്യങ്ങൾ
1- #ആർഷ_കർത്തവ്യം. ഇതിനെ ഋഷി ഋണം (ഋണം - കടം) ഋഷിമാരോടുള്ള കടം എന്ന് ഇതിനെ പറയും ആർഷ കർത്തവ്യം ഇത് അറിവിൻ്റെ പ്രസാരണമാണ് ചെയ്യുന്നത്, അറിവ് സമാർജ്ജിക്കുക അത് സമാജത്തിന് പ്രസരിപ്പിക്കുക, അറിവ് പ്രസരിപ്പിക്കുക ഇതാണ് ഋഷി ഋണം അല്ലെങ്കിൽ ആർഷകർത്തവ്യം.
2- #ദേവ_ഋണം, ദേവന്മാരോടുള്ള കടം. അല്ലങ്കിൽ ദേവ കർത്തവ്യം എന്ന് പറയും. ഇത് അധ്യാത്മകർമ്മാനുഷ്ഠാനങ്ങളാണ് അതായത് വ്രതങ്ങൾ, പൂജകൾ, ജപം, അനുഷ്ഠാനങ്ങൾ തുടങ്ങിയ അധ്യാത്മകാര്യങ്ങളുടെ അനുഷ്ഠാനങ്ങൾക്കാണ് ദേവ കർത്തവ്യം അല്ലെങ്കിൽ ദേവ ഋണം എന്ന് പറയുന്നത്.
3- #പിതൃ_ഋണം, പിതൃക്കൾ. കഴിഞ്ഞുപോയ നമ്മുടെ പിതാമഹന്മാരോടുള്ള കടം അല്ലെങ്കിൽ പിതൃ കർത്തവ്യം എന്ന് പറയും ഇത് നല്ല തലമുറയെ വാർത്തെടുക്കുക, സത്സന്താന നിർമ്മിതി ഇതിനെയാണ് പിതൃ ഋണം എന്ന് പറയുന്നത്. നമ്മുടെ നമ്മുടെ അടുത്ത തലമുറയെ നല്ല കൾച്ചരുള്ളവരായി വാർത്തെടുത്താൽ മാത്രമെ പിതാക്കളോടുള്ള കടം തീരുകയൊള്ളു ഇതിനെ പിതൃ കർത്തവ്യം എന്ന് പറയും.
4- #ധർമ്മാനുഷ്ഠാനം, ധർമ്മത്തിനെ 4 ആയി തിരിച്ചിരിക്കുന്നു. വ്യക്തി ധർമ്മം, കുടുംബ ധർമ്മം, സമൂഹ ധർമ്മം, രാഷ്ട്ര ധർമ്മം എന്നിങ്ങനെ
വ്യക്തി ധർമ്മം എന്നാൽ സ്വന്തം കാര്യം തൻ്റെ ശരീരത്തെയും മനസ്സിനെയും ആരോഗ്യപൂർണ്ണമായി സൂക്ഷിക്കുക.
കുടുംബ ധർമ്മം തന്നെ ആശ്രയിച്ചു നിൽക്കുന്ന എല്ലാറ്റിനെയും സംരക്ഷിക്കുകയും നല്ലവണ്ണം മുൻപോട്ട് കൊണ്ടുപോവുകയും ചെയ്യുക.
സമൂഹ ധർമ്മം തൻ്റെ സമൂഹത്തെ എന്തുവിലകൊടുത്തും സംരക്ഷിച്ചു നിർത്തുക, അതിനെ നിലനിർത്തിക്കൊണ്ട്പോവുക.
5- #രാഷ്ട്ര_ധർമ്മം രാഷ്ട്രം നേരായവഴിയിൽ ഋഷി മാരുടെ വഴിക്കാണോ പോകുന്നത് എന്ന് ശ്രദ്ധിച്ചുകൊണ്ടിരിക്കുക അല്ല എങ്കിൽ അതിനെ ആ വഴിയിലേക്ക് കൊണ്ടുവരാൻ തന്നാലാവുന്നത് ചെയ്യുക ഇതിനെ രാഷ്ട്ര ധർമ്മം എന്ന് പറയും.
പഞ്ച കർത്തവ്യങ്ങളിൽ രാഷ്ട്ര ധർമ്മത്തെ അഞ്ചാമത് ഒരു ധർമ്മമായിട്ടാണ് പരിഗണിക്കുന്നത് എന്നാൽ ചില പണ്ഡിതന്മാർ അതിനെ അഞ്ചാമതായി കാണേണ്ടതില്ല ധർമ്മ അനുഷ്ഠാനത്തിൽ തന്നെ അതും വരേണ്ടതാണ് അതുകൊണ്ട് നാല് കർത്തവ്യങ്ങളായി പരിഗണിച്ചാൽമതി എന്നും അഭിപ്രായമുണ്ട്. അപ്പൊ അഞ്ചാമത്തെ കർത്തവ്യമായി പരിഗണിക്കുന്നത് അടുത്ത ജന്മത്തേക്കുള്ള നമ്മുടെ തയ്യാറെടുപ്പിനെയാണ് അതായത് ഒരു സനാതന ഹിന്ദു തൻ്റെ മക്കളിൽ ഏറ്റവും ഇളയ കുട്ടിയുടെയും വിവാഹം നടന്നുകഴിഞ്ഞാൽ പിന്നെ നാം അടുത്ത ജന്മമത്തിനുവേണ്ടിയുള്ള തയ്യാറെടുപ്പുകളിലേക്ക് പോകണം ആദ്ധ്യാത്മീകകാര്യങ്ങൾ, ജപങ്ങൾ ഒക്കെചെയ്ത് അടുത്തജന്മത്ത് നല്ലതും ശ്രേഷ്ഠമായതുമായ കാര്യങ്ങൾ ലഭിക്കത്തക്കവണ്ണം, അനുഭവങ്ങൾ വരത്തക്ക രീതിയിലും ഉള്ള സൽകർമ്മങ്ങൾ ചെയ്യണം ഇതിനെ അഞ്ചാമത്തെ കർത്തവ്യമായ വാനപ്രസ്ഥ കർത്തവ്യം എന്നാണ് പറയുക. വാനപ്രസ്ഥ ആശ്രമം തെന്നെയാണ് വാനപ്രസ്ഥ കർത്തവ്യവും.
ഒരു സനാതന ഹിന്ദു അനുഷ്ഠികേണ്ട കർമ്മങ്ങളെക്കുറിച്ച് ഋഷീശ്വരന്മാർ വ്യക്തമായ മാർഗ്ഗരേഖകൾ നമുക്ക് തന്നിട്ടുണ്ട് എന്നാൽ നാം നമുക്കാവശ്യമായ ഒരു കർമ്മങ്ങളും അനുഷ്ഠിക്കാതെ അദ്ധ്യാത്മീകത എന്നുപറഞ്ഞാൽ കുറച്ച് ഉപനിഷത്തും, ഭഗവത് ഗീത പാരായണവും, രാമായണ മാസാചരണം എന്നിത്യാതി ചെറിയ ചെറിയ കാര്യങ്ങളിലൂടെ കടന്നുപോകുന്നു എന്നാൽ നാം അടിസ്ഥാന കാര്യങ്ങളിലേക്ക് കടക്കുന്നില്ല ബ്രഹ്മചര്യാസൂത്രങ്ങൾ, ഗൃഹസ്ഥാശ്രമസൂത്രങ്ങൾ, വാനപ്രസ്ഥസൂത്രങ്ങൾ, സന്യാസസൂത്രങ്ങൾ, സമീക്ഷാസൂത്രങ്ങൾ, രാഷ്ട്രമീമാംസാസൂത്രങ്ങൾ ഇങ്ങനെ നിരവധി കാര്യങ്ങൾ അറിഞ്ഞതായിപ്പോലും നടിക്കാതെ അതുമനസ്സിലാക്കുകയോ അടുത്ത തലമുറയ്ക്ക് പകർന്നുകൊടുക്കുകയോ ചെയ്യാതെ തൻ്റെ യാതൊരു കടമകളും ചെയ്യാതെ കടന്നുപോൽകുന്നു. വിദ്യാർത്ഥി ചര്യ, ഗൃഹസ്ഥൻ ചെയ്യേണ്ട കാര്യങ്ങൾ, വാനപ്രസ്ഥി ചെയ്യേണ്ടകാര്യങ്ങൾ, സന്യാസിചെയ്യേണ്ടകാര്യങ്ങൾ, നാം സമൂഹത്തിൽ ചെയ്യേണ്ടകാര്യങ്ങൾ ഇങ്ങനെ ഒരുപാടുകാര്യങ്ങളുണ്ട് ഇതൊന്നും നാം ആചരിക്കുന്നുമില്ല അടുത്ത തലമുറയ്ക്ക് അത് പകർന്നു കൊടുക്കാനും കഴിയുന്നില്ല. ഇതുതന്നെയാണ് സനാതന ഹിന്ദു നേരിടുന്ന പല പ്രശ്നങ്ങളുടെയും കാരണവും. ഹിന്ദുവിന് ഉയർച്ചക്കും ഐശ്വര്യത്തിനും ഓരോരോ കാര്യങ്ങൾക്കും ഓരോരോ കർമ്മങ്ങൾ ചെയ്യാൻ പറയുന്നു ഒന്നും ചെയ്യുന്നില്ല പിന്നെങ്ങനെ ശരിയാവും ?
ഹൈന്ദവമതത്തിൻ്റെ അടിസ്ഥാന സിദ്ധാന്തങ്ങൾ, ധർമ്മം, അനുഷ്ഠാനങ്ങൾ, ആചാരങ്ങൾ എല്ലാം പഠിച്ച്, പഠിപ്പിച്ച്, പ്രചരിപ്പിച്ച്, പ്രവർത്തിച്ച്, സ്വയം പര്യാപ്തതയിലേക്കുയരുക, പ്രതികരിക്കുക. പ്രതികരിക്കാനുള്ള ധീരതയുണ്ടാകട്ടെ.
(#ആചാര്യ_സഭ)

No comments:

Post a Comment