Thursday, October 17, 2024

രായിരനല്ലൂർ മലകയറ്റം

_______________________________

*ഇന്ന് തുലാം ഒന്ന്.*

*ചരിത്ര പ്രസിദ്ധമായ രായിരനല്ലൂർ മലകയറ്റം ഇന്ന്*

_______________________________

പറയി പെറ്റ പന്തിരുകുലത്തിലെ നാറാണത്ത്‌ ഭ്രാന്തന്‍ തന്‍റെ പുകയുന്ന മനസ്സുമായി അലയുമ്പോള്‍ പിടികിട്ടാ സമസ്യകളുടെ ഉന്മാദങ്ങളില്‍ വന്യമായ കരുത്തോടെ മലയുടെ മുകളിലേക്ക് കല്ലുരുട്ടി അത് താഴേക്കു തള്ളിയിട്ടു ആര്‍ത്തട്ടഹസിച്ചിരുന്നു എന്ന് പറയപ്പെടുന്ന രായിരനല്ലൂര്‍ മല !

പാലക്കാട് ജില്ലയിലെ രായിരനെല്ലൂര്‍ ദേശത്തെ ഈ മലയിലേക്കു ദേവിയുടെ അനുഗ്രഹം തേടി എല്ലാ വര്‍ഷവും തുലാം ഒന്നിന് ആയിരങ്ങള്‍ മല കയറുന്നു. കാഴ്ച കാണാന്‍ വരുന്നവര്‍ , സാഹസീകത ഇഷ്ടപ്പെടുന്നവര്‍ ,നാറാണത്തു ഭ്രാന്തന്‍റെ ചരിത്രം ചികയുന്നവര്‍ എന്നിങ്ങിനെ സമൂഹത്തിലെ നാനാ തുറയിലുള്ളവരും തുലാം ഒന്നിന് മലമുകളില്‍ സംഗമിക്കുന്നു.

No comments:

Post a Comment