Skip to main content

കന്യാകുമാരി ബാലാംബിക


****************
കന്യാകുമാരിയില്‍ ധ്യാനത്തിലമര്‍ന്ന പെണ്‍കിടാവിന്റെ രൂപത്തിലാണ് ദേവി. ഇന്ത്യയുടെ തെക്കേ മുനമ്പില്‍, സമുദ്രങ്ങള്‍ സംഗമിക്കുന്ന ത്രിവേണിയില്‍. ബാലാംബികയായി. സ്വയംവരമംഗല്യഹാരവുമായി ശുചീന്ദ്രനാഥനെ കാത്തിരുന്ന കുമാരിയാണ് ദേവി എന്ന് ഐതിഹ്യം. വിവാഹനാളില്‍ ദേവന്‍ എത്താത്തതിനെ തുടര്‍ന്ന് കുമാരി കന്യകയായി തുടര്‍ന്നു. വലംകൈയ്യില്‍ രണ്ടു മടക്കുള്ള സ്വര്‍ണ്ണരുദ്രാക്ഷ ജപമാലയേന്തി അഭയമുദ്രയുമായി നില്‍ക്കുന്ന കന്യകയായ ദേവിയുടെ രുദ്രാക്ഷശില കൊണ്ടുള്ള വിഗ്രഹമാണ് ക്ഷേത്രത്തിലുള്ളത്്. കുമാരിയുടെ വജ്രമൂക്കുത്തിയുടെ ഉജ്ജ്വലദ്യുതി കേള്‍വികേട്ടതാണ്.
കിഴക്കോട്ടാണ് പ്രതിഷ്ഠയെങ്കിലും വടക്കേനടയിലൂടെയാണ് പ്രവേശനം. പ്രധാന ഉത്സവസമയത്തു മാത്രമെ കിഴക്കെ നട തുറക്കാറുള്ളൂ. ക്ഷേത്രം തമിഴ്‌നാട്ടിലാണെങ്കിലും മലയാളക്ഷേത്രാചാര പ്രകാരമുള്ള പൂജാവിധികളാണ് ഇവിടെ തുടരുന്നത്. ഇടവമാസത്തിലെ വൈകാശി ഉത്സവമാണ് ഏറ്റവും പ്രധാനം. നവരാത്രി ആഘോഷവും ഗംഭീരമാണ്. വിജയദശമി ദിവസം ദേവി വെളളിക്കുതിരപ്പുറത്തേറി പതിനൊന്നു കിലോമിറ്റര്‍ അകലെയുള്ള മഹാദാനപുരത്തേക്ക് ഘോഷയാത്രയായി എഴുന്നള്ളും.
കന്യകയാല്‍ മാത്രമെ വധിക്കപ്പെടൂ എന്ന് ബാണാസുരനു ലഭിച്ച വരദാനത്തെ തുടര്‍ന്നാണ് പരാശക്തി കുമാരിയായി അവതാരമെടുത്തത്. കുമാരിയില്‍ മഹാദേവന്‍ അനുരക്തനായി. വിവാഹമുറച്ചു. അവതാരോദ്ദേശ്യം പാളുമെന്നായപ്പോള്‍ ദേവകള്‍ നാരദനെ സമീപിച്ചു. അര്‍ദ്ധരാത്രിയുള്ള മുഹൂര്‍ത്തത്തിലെത്താന്‍ പുറപ്പെട്ട മഹാദേവനു മുന്നില്‍ നാരദന്‍ കോഴിയായി കൂവി. പ്രഭാതമായെന്നും മുഹൂര്‍ത്തം മാറിയെന്നും ധരിച്ച ശങ്കരന്‍ നിരാശനായി മടങ്ങിപ്പോയി. കാത്തിരുന്നു ദു:ഖിതയായ കുമാരി നിത്യകന്യകയായി തുടര്‍ന്നു. സദ്യക്കു വേണ്ടി തയ്യാറാക്കിയ അരിയു മറ്റും കുമാരി വലിച്ചെറിഞ്ഞതു കൊണ്ടാവണം കന്യാകുമാരിയിലെ മൺതരികൾ ധ്യാനമണികൾ പോലെയാനിന്നും.

Comments

Popular posts from this blog

ഋഷി, മഹർഷി: ആരാണ്?

ഋഷിയും മഹർഷിയും: ഐതിഹ്യവും പദവിയും ഹിന്ദു വിശ്വാസപ്രകാരം, 'ഋഷി', 'മഹർഷി' എന്നീ പദങ്ങൾ കേവലം അറിവുള്ളവരെ സൂചിപ്പിക്കുന്നതല്ല. അവരുടെ ഉത്ഭവം, തപസ്സ്, അവർ നേടിയെടുത്ത ശക്തി, പ്രപഞ്ചത്തിലുള്ള അവരുടെ പങ്ക് എന്നിവയെല്ലാം വിശദീകരിക്കുന്ന ആഴത്തിലുള്ള ഐതിഹ്യങ്ങൾ ഇതിനു പിന്നിലുണ്ട്. ഇത് ഒരു വിശ്വാസിയുടെ കാഴ്ചപ്പാടിൽ നിന്നുള്ള വിശദീകരണമാണ്. ഋഷിമാർ: സത്യം ദർശിച്ചവർ 'ഋഷി' എന്ന വാക്കിൻ്റെ അർത്ഥം 'ദർശിച്ചവൻ' എന്നാണ്. ഈ വിഭാഗത്തിൽപ്പെടുന്നവർ സാധാരണ മനുഷ്യരായി ജനിച്ചവരാണ്. എന്നാൽ, അവർ ലോകത്തിലെ സുഖഭോഗങ്ങളെല്ലാം ഉപേക്ഷിച്ച്, കഠിനമായ തപസ്സും ധ്യാനവും വഴി ആത്മീയമായ ഉണർവ്വ് നേടിയെടുത്തു. തപസ്സിലൂടെ അവർക്ക് സാധാരണക്കാർക്ക് ലഭിക്കാത്ത ഉൾക്കാഴ്ചയും അറിവും ലഭിച്ചു. ഐതിഹ്യപരമായ പങ്ക്:  * വേദങ്ങൾ രചിച്ചവർ: ഋഷിമാരെ 'മന്ത്രദൃഷ്ടാക്കൾ' എന്നാണ് പുരാണങ്ങൾ വിശേഷിപ്പിക്കുന്നത്. അതായത്, ഈശ്വരനിൽ നിന്ന് നേരിട്ട് ലഭിച്ച വേദമന്ത്രങ്ങൾ അവർ ധ്യാനത്തിലൂടെ ദർശിക്കുകയും അത് ലോകത്തിന് വേണ്ടി എഴുതുകയും ചെയ്തു. വിശ്വാസികൾക്ക് വേദങ്ങളെന്നാൽ ഋഷിമാരുടെ സൃഷ്ടിയല്ല, മറിച്ച് അവർ ദൈവീകമ...

മലയാളം ഹൈന്ദവ ഗ്രന്ഥങ്ങൾ സൌജന്യമായി Download ചെയ്യൂ*

*മലയാളം ഹൈന്ദവ ഗ്രന്ഥങ്ങൾ സൌജന്യമായി Download ചെയ്യൂ* *മലയാളം ഹൈന്ദവ ഗ്രന്ഥങ്ങൾ സൌജന്യമായി Download ചെയ്യൂ* *ഋഗ്വേദം - മലയാളം അർത്ഥ സഹിതം-* https://ia601200.us.archive.org/4/items/RigVeda_with_malayalam_translation_-_v_balakrishnan__dr_r_leeladevi/RigVeda-MalayalamTranslation-VBalakrishnanDrRLeeladevi.pdf *അഥർവ്വ വേദം - മലയ...

മാതൃ പഞ്ചകം

🦋🦋🦋🦋🦋🦋🦋🦋🦋🦋🦋                  *മാതൃ പഞ്ചകം* അമ്മയുടെ മഹത്വം ശങ്കരാചാര്യര്‍ ശങ്കരാചാര്യര്‍ രചിച്ച കൃതിയാണ് മാതൃ പഞ്ചകം, "ഇതില്‍ അമ്മയുടെ മഹത്വം നമുക്ക് ദര്‍ശിക്...