Wednesday, December 21, 2016

അഭിമന്യു

അഭിമന്യുവിനെ അറിയാത്തവർ ആരും ഉണ്ടാവില്ല. ഇദ്ദേഹം ശ്രീകൃഷ്ണന്റെ സഹോദരി സുഭദ്രയുടേയും. അർജ്ജുനന്റെയും പുത്രനാണ്.മഹാഭാരതയുദ്ധത്തിൽ സുപ്രധാന പങ്കുവഹിച്ച ഈ വീരയോദ്ധാവിന്റെ പൂർവ്വജന്മത്തെക്കുറിച്ച് മഹാഭാരതത്തിലുള്ള ഒരു കഥ നോക്കാം. ഭൂമിയിൽ ദുഷ്ട സർഗ്ഗം വർദ്ധിച്ചുവന്ന നാളുകളിൽ ദേവന്മാർ കൂടിയാലോചന നടത്താനായി സമ്മേളിച്ചു. ഒരോ ദേവനും ഏതേത് രൂപങ്ങളിൽ ഭൂമിയിൽ അവതരിക്കണമെന്നതിനെ കുറിച്ച് അവർ ചർച്ച ചെയ്തു തുടങ്ങി. മഹാവിഷ്ണു അപ്പോൾ ചന്ദ്രനോട് ഇങ്ങനെ പറഞ്ഞു.ദേവാ അങ്ങയുടെ പുത്രൻ ഭൂമിയിൽ അവതരിക്കേണ്ടിയിരിക്കുന്നു. ഇങ്ങനെ ഭഗവാന്റെ വാക്കുകൾ കേട്ടപ്പോൾ ചന്ദ്രൻ ആകെ സംങ്കടത്തിലായി. ഭഗവാന്റെ നിർദ്ദേശം നിരസിക്കുന്നതെങ്ങനെ? ചന്ദൻ പറഞ്ഞു. ഭഗവാനെ എന്റെ പുത്രനായ വർച്ചസ്സ് എന്റെ ജീവനാണ് അവനെ പിരിഞ്ഞിരിക്കാൻ എനിക്ക് സാധിക്കില്ല എങ്കിലും ദേവനി യോഗത്തിന് തടസ്സം നിൽക്കാൻ ഞാനാളല്ല. അതിനാൽ ഒരു ഉടമ്പടിയ്ക്ക് അങ്ങ് തയ്യാറാകണം. ഭൂമിയിൽ അർജ്ജുനന്റെ പുത്രനായി അവൻ ജനിക്കട്ടെ പക്ഷേ കുറച്ച് വർഷങ്ങൾ മാത്രമേ അവൻ ഭൂമിയിൽ വസിക്കാവൂ. അതിനു ശേഷം കുരുക്ഷേത്രയുദ്ധത്തിൽ ശത്രുക്കളുടെ ചക്രവ്യൂഹത്തിൽ പ്രവേശിച്ച് അവൻ മരിക്കണം.. വിഷ്ണുദേവൻ ആ ഉടമ്പടിസമ്മതിച്ചു. അങ്ങനെ വർച്ചസ്സ് അഭിമന്യുവായി സുഭദ്രയുടെ ഉദരത്തിൽ ജനിച്ചു.കുരുക്ഷേത്രയുദ്ധത്തിൽ അഭിമന്യു കൊടുങ്കാറ്റിനെപോലെ സംഹാര താണ്ഡവമാടി കർണ്ണൻ. ദ്രോണർ.ദുര്യോധനൻ തുടങ്ങിയ വീരപരാക്രമികൾപോലും അഭിമന്യുവിന്റെ കൈവേഗത്തിന് മുന്നിൽ പരാജിതരായി തീർന്നു. യുദ്ധത്തിന്റെ വിജയോന്മഭലഹരിയിൽ അഭിമന്യു ദ്രോണാചര്യർ നിർമ്മിച്ച ചക്രവ്യൂഹത്തിൽ പ്രവേശിച്ചു. പക്ഷേ ചുറ്റും നിന്ന് പോരാടുന്ന കൗരവയോദ്ധാക്കളെ പരാജയപ്പെടുത്തി വ്യൂഹത്തിൽ നിന്നും പുറത്ത് വരാൻ അഭിമന്യുവിന് സാധിച്ചില്ല.ഒടുവിൽ ദുശാസ്സനൻ അഭിമന്യുവിനെ ഗദകൊണ്ട് അടിച്ചു കൊന്നു. ഇവിടെ അഭിമന്യുവിന് ചക്രവ്യുഹത്തിൽ നിന്ന് പുറത്ത് കടക്കാൻ സാധിക്കാതെവന്നതിന് ഒരു കാരണമുണ്ട്. സുഭദ്ര ഗർഭവതിയായിരുന്ന നാളിൽ ഒരു ദിവസം അന്ത:പുരത്തിലെഴുന്നള്ളിയ ജ്യേഷ്ഠനായ ശ്രീകൃഷ്ണനോട് സുഭദ്ര പറഞ്ഞു ജ്യേഷ്ഠാ പലവിധത്തിലുള്ള ആയുധപ്രയോഗരീതികളും അങ്ങ് എനിക്ക് ഉപദേശിച്ചു തന്നിട്ടുണ്ട് എന്നാൽ ചക്രവ്യൂഹം ചമയ്ക്കുന്നത് എങ്ങനെയെന്ന് മാത്രം പറഞ്ഞു തന്നില്ല എനിക്ക് ചക്രവ്യൂഹം ഉപദേശിച്ചാലും.തന്റെ സഹോദരിയുടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ ഭാവാൻ തീർച്ചയാക്കി... അനുജത്തി ചക്രവ്യൂഹനിർമ്മാണം അസാധാണ പരാക്രമിയായ ഒരുവനുമാത്രമേ സാധിക്കുകയുള്ളു. വണ്ടിചക്രത്തിന്റെ ആകൃതിയിൽ നിർമ്മിക്കുന്ന വ്യൂഹത്തെഭേദിക്കാൻ ചക്രവ്യൂഹനിർമ്മാണത്തെക്കാൾ കഴിവ് ആവശ്യമാണ്...ഇങ്ങനെ ഭഗവാൻ ചക്രവ്യൂഹനിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങൾ വിവരിച്ച് കൊടുത്തു. സുഭദ്ര എല്ലാം ശ്രദ്ധ പൂർവ്വം മൂളികേട്ടിരുന്നു. ചക്രവ്യൂഹം ഭേദിച്ച് അകത്ത് കടക്കുന്നതുവരെയുള്ള കാര്യങ്ങൾ കൃഷ്ണൻ പറഞ്ഞു കഴിഞ്ഞു. അപ്പോൾ അദ്ദേഹത്തിന് ഒരു സംശയം തോന്നി താൻ പറയുന്ന കാര്യങ്ങൾ കേൾക്കുന്നത് സുഭദ്ര തന്നെയാണോ? ഭഗവാൻ അൽപനേരത്തെക്ക് സംസാരം നിർത്തിനോക്കിയപ്പോൾ തന്റെ സഹോദരി ഇരിപ്പിടത്തിൽ തല ചായ്ച്ച് മയങ്ങുന്നതാണ് കൃഷ്ണൻകണ്ടത്.. എങ്കിൽ താൻ പറയുന്നത് മൂളികേൾക്കുന്നതാരാണ്.ശ്രീകൃഷ്ണൻ ശ്രദ്ധാപൂർവ്വം വീക്ഷിച്ചു. സുഭദ്രയുടെ ഉദരത്തിൽ നിന്നാണ് ആ ശബ്ദംകേൾക്കുന്നതെന്നും. ആ ശിശു ചക്രവ്യൂഹനിർമ്മാണവും അതിനകത്ത് പ്രവേശിക്കുന്നതും ശ്രദ്ധാപൂർവ്വം പഠിച്ചിരിക്കുന്നുവെന്നും ഭഗവാന് മനസ്സിലായി.പെട്ടെന്ന് ശ്രികൃഷ്ണൻ ചന്ദ്രദേവന്റെ അഭ്യർത്ഥന ഓർമ്മ വന്നു. ചക്രവ്യൂഹത്തിൽ പ്രവേശിച്ച് വർച്ചസ്സ് മരിക്കണമെന്നല്ലേ ചന്ദ്രദേവൻ ആഗ്രഹിക്കുന്നത്. അങ്ങനെയാണങ്കിൽ ചക്രവ്യുഹത്തിൽനിന്ന് പുറത്ത് വരുന്ന രീതി ഇനി പറയേണ്ടതില്ലെന്ന് ഭഗവാൻ തീർച്ചയാക്കി. ഇങ്ങനെ ഗർഭസ്ഥനായിരുന്ന സമയത്ത് ഭഗവാനിൽ നിന്ന് കേട്ടുപഠിച്ച അറിവ് ഉപയോഗിച്ചാണ് അഭിമന്യു ചക്രവ്യുഹത്തിൽ പ്രവേശിച്ചത്.ചന്ദ്രദേവനും ഭഗവാനും തീർച്ചയാക്കിയതുപോലെ അതിൽ നിന്ന് പുറത്ത് വരാൻ സാധിക്കാതെ അഭിമന്യു മരണപെട്ടു തന്റെ പിതാവിന്റെയടുത്തെത്തി...... ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ. എല്ലാവർക്കും നല്ലതു വരട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates