Tuesday, November 29, 2016

ശിവാലയ ഓട്ടത്തിന്റെ ഐതിഹ്യം


🎀🎀🎀🎀🎀🎀🎀🎀🎀
പണ്ടു കാലത്ത് വ്യാഘ്രപാദന്‍ എന്നുപേരായ ഒരു മുനി ജീവിച്ചിരുന്നു. പൂര്വപജന്മനത്തില്‍ ഇദ്ദേഹം ഗൗതമമുനിയായിരുന്നു. വ്യാഘ്രപാദമുനി ദീര്ഘുകാലം ശിവഭഗവാനെ തപസ്സു ചെയ്തു വിചിത്രങ്ങളായ രണ്ട് വരങ്ങള്‍ സമ്പാദിച്ചു. ശിവപൂജയ്ക്ക് പോറലേല്‍ക്കാതെ പൂക്കള്‍ പറിയ്ക്കാന്‍ കൈനഖങ്ങളില്‍ കണ്ണ് എന്നതായിരുന്നു ഒന്നാമത്തെ വരം. ഏതു മരത്തിലും കയറി പൂക്കള്‍ പറിയ്ക്കാന്‍ കാലില്‍ പുലിയെപ്പോലെ നഖങ്ങളുള്ള പാദങ്ങള്‍ എന്നതായിരുന്നു രണ്ടാമത്തെ വരം. പരമേശ്വരന്‍ ഭക്തനെ അനുഗ്രഹിച്ചു. അന്നുമുതല്‍ ഈ മുനി വ്യാഘ്രപാദന്‍ അഥവാ പുലിയെപ്പോലെ പാദങ്ങളുള്ളവന്‍ എന്നറിയപ്പെട്ടു. കുരുക്ഷേത്രയുദ്ധം കഴിഞ്ഞ് പാണ്ഡവര്‍ നടത്തിയ അശ്വമേധ യാഗത്തിനു വ്യാഘ്രപാദമുനിയെ മുഖ്യാതിഥിയാക്കണമെന്നു ശ്രീകൃഷ്ണന്‍ ആവശ്യപ്പെട്ടു. ശിവമാഹാത്മ്യം ശ്രീകൃഷ്ണന് ചൊല്ലിക്കൊടുത്ത ഉപമന്യുവിന്റെയും അനുജന്‍ ധൗമ്യന്റെയും പിതാവായിരുന്നു വ്യാഘ്രപാദന്‍ . അതായിരുന്നു അശ്വമേധയാഗത്തിനു വ്യാഘ്രപാദനെ ക്ഷണിക്കാന്‍ കാരണം. തന്നേയുമല്ല വ്യാഘ്രപാദന്റെ വിഷ്ണുവിദ്വേഷം കുറയ്ക്കാന്‍ ഇതു വഴിവെക്കുമെന്നും ശ്രീകൃഷ്ണന്‍ കണക്കുകൂട്ടി. ഭീമസേനനെയായിരുന്നു വ്യാഘ്രപാദമുനിയെ ക്ഷണിക്കാന്‍ ശ്രീകൃഷ്ണന്‍ നിയോഗിച്ചത്. വ്യാഘ്രപാദമുനിയുടെ സമീപത്തേക്കു യാത്രയാക്കുന്ന വേളയില്‍ ശ്രീകൃഷ്ണന്‍ 12 രുദ്രാക്ഷങ്ങളും ഭീമനെ ഏല്പ്പി്ച്ചു.

തിരുവിതാംകൂറിന്റെ തെക്കു ഭാഗത്ത് മുഞ്ചിറയ്ക്കടുത്തുള്ള താമ്രപര്‍ണി നദീതീരത്ത് 'മുനിമാര്‍തോട്ടം' എന്നറിയപ്പെടുന്ന സ്ഥലത്ത് തപസ്സനുഷ്ഠിക്കുകയായിരുന്നു ഈ സമയം വ്യാഘ്രപാദമുനി. ഭീമന്‍ മുനിക്കു സമീപമെത്തി ശ്രീകൃഷണന്റെ നിര്ദേമശ പ്രകാരം "ഗോവിന്ദാ... ഗോപാലാ..." എന്നു ഉറക്കെ വിളിച്ചു. ശൈവ ഭക്തനായ വ്യാഘ്രപാദമുനി വൈഷ്ണവനാമം കേട്ടു കോപിച്ച് ഭീമന്റെ പിറകെ ഓടാന്‍ തുടങ്ങി. കോപിച്ചു വരുന്ന മുനിയെക്കണ്ട് ഭീമനും ഭയന്നു ഓടാന്‍ തുടങ്ങി. കുറെ ദൂരം ഓടിക്കഴിഞ്ഞപ്പോള്‍ ഭീമന്‍ ശ്രീകൃഷ്ണന്‍ ഏല്പ്പിിച്ച രുദ്രാക്ഷം നിലത്തിട്ടു. രുദ്രാക്ഷം നിലത്തുവീണ സമയത്തു അതു ഒരു ശിവലിംഗമായി മാറി. കോപിച്ചു വന്ന മുനി ശിവലിംഗം കണ്ട് ഭക്തിപരവശനായി. ഉടന്‍ തന്നെ മുനി കുളിച്ച് ശുദ്ധനായി ശിവലിംഗത്തെ പൂജിക്കാന്‍ തുടങ്ങി. ഈ സമയം ഭീമന്‍ വീണ്ടും മുനിയുടെ സമീപത്ത് വന്ന് "ഗോവിന്ദാ... ഗോപാലാ..." എന്നു വിളിക്കാന്‍ തുടങ്ങി. ഭീമന്റെ നാരായണ മന്ത്രം കേട്ട് കോപംവന്ന മുനി വീണ്ടും ഭീമന്റെ പിറകെ ഓടാന്‍ തുടങ്ങി. ഓട്ടത്തിനിടയില്‍ ഭീമന്‍ രണ്ടാമത്തെ രുദ്രാക്ഷം നിലത്തിട്ടു. രുദ്രാക്ഷം നിലത്തു വീണ ഉടനെ അതു ശിവലിംഗമായ് മാറി. കോപാക്രാന്തനായ മുനി ശിവലിംഗം കണ്ട് ശാന്തനായി അതിനെ പൂജിക്കാന്‍ തുടങ്ങി. ഈ വിധം 11 തവണ ഭീമന്‍ മുനിയെ പരീക്ഷിച്ചു കൊണ്ടിരുന്നു. ഈ 11 സ്ഥലങ്ങളില്‍ പിന്നീട് പ്രമുഖങ്ങളായ ശിവക്ഷേത്രങ്ങള്‍ ഉയര്ന്നു വന്നു. അവ തിരുമല, തിക്കുറിച്ചി, തൃപ്പരപ്പു്, തിരുനന്തിക്കര, പൊന്മയന, പന്നിപ്പാകം, കല്ക്കുതളം, മേലാങ്കോട്, തിരുവിടയ്കോട്, തിരുവിതാങ്കോട്, തൃപ്പന്നിക്കോട് എന്നിവയാണു. ഒടുവില്‍ കോപാകുലനായ മുനിയെപ്പേടിച്ചു ഭീമന്‍ തിരുനട്ടാലം എന്ന സ്ഥലത്തെത്തിച്ചേര്‍ന്നു. പന്ത്രണ്ടാമത്തെ രുദ്രാക്ഷം തിരുനട്ടാലത്ത് പ്രതിഷ്ഠിച്ചു. എന്നിട്ടും മുനിയുടെ കോപത്തിന് വിധേയനായ ഭീമന്‍ ശ്രീകൃഷ്ണനെ ധ്യാനിച്ചു. ഉടന്‍ ശ്രീകൃഷന്‍ പ്രത്യക്ഷനായി മുനിക്കു ശിവന്റെ രൂപത്തിലും ഭീമന് വിഷ്ണുവിന്റെ രൂപത്തിലും ദർശനം നല്‍കി. ഇതിനു ശേഷം അവിടെ ശങ്കരനാരായണ രൂപത്തിലും ഒരു പ്രതിഷ്ഠയുണ്ടായി. തുടര്ന്ന് ശ്രീകൃഷ്ണന്‍ മുനിയെ തൃപ്തനാക്കി അശ്വമേധയാഗത്തിനു കൊണ്ടുപോയി.

ഭീമന്‍ മുനിയുടെ സമീപത്തു നിന്നും ഓടിയതിനെ അനുസ്മരിച്ചുകൊണ്ടാണ് പിന്നീട് ശിവാലയഓട്ടം എന്ന സങ്കല്‍പം ഉടലെടുത്തത്. തിരുമല മുതല്‍ തിരുനട്ടാലം വരെ വളരെ ചുരുങ്ങിയ സമയംകൊണ്ട് ഓടിയെത്തി ദര്‍ശനം നടത്തുന്നത് ഏറ്റവും പുണ്യമായി കരുതുന്നു. 12 ക്ഷേത്രങ്ങളിലും വ്യത്യസ്ത ഭാവങ്ങളിലാണ് ശിവപ്രതിഷ്ഠ എന്നതും ശ്രദ്ധേയമാണ് .

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates