Tuesday, November 12, 2024

ശബരിമല അയ്യപ്പ വിഗ്രഹത്തിന്റെ ആത്മീയ തത്വം*

*ശബരിമല അയ്യപ്പ വിഗ്രഹത്തിന്റെ ആത്മീയ തത്വം*

ഭാരതത്തിലെ ഏതാണ്ട് മിക്ക സംസ്ഥാനങ്ങളിലുമുള്ളവര്‍ ശ്രീ അയ്യപ്പനെന്നെ ദേവതാസങ്കല്പത്തെ ആത്മീയമായി ഉള്‍ക്കൊള്ളുന്നവരാണ്. ഇത്രയധികം ജനലക്ഷങ്ങള്‍ എത്തിച്ചേരുന്ന ഒരു ആരാധനാലയം ശബരിമലപോലെ വേറെയുണ്ടോയെന്ന് സംശയമാണ്.

വൃശ്ചികം ഒന്നു മുതല്‍ 41 ദിവസത്തെ മണ്ഡലവ്രതകാലം. ഓരോ ആചാരത്തിലും ഒളിഞ്ഞിരിക്കുന്ന നന്മകള്‍- അന്തസത്തകള്‍ ഉള്‍ക്കൊണ്ട് ആചരിക്കുന്ന ഭക്തരെ അപാര നന്മയിലേക്കും മാറ്റങ്ങളിലേക്കും വിധേയരാക്കും.

എന്നാല്‍ ഭക്തസമൂഹത്തില്‍ എത്രപേര്‍ ഈ ആത്മീയത ഉള്‍ക്കൊണ്ട് ശബരിമല ദര്‍ശനം നടത്തുന്നുണ്ട് എന്ന ചോദ്യം നിലനില്‍ക്കുന്നു. ശബരിമല സന്നിധാനത്തില്‍ എഴുതിവച്ചിട്ടുള്ള 'തത്ത്വമസി' അഹംബ്രഹ്മാസ്മി എന്നതിന്റെ അര്‍ത്ഥം എത്ര പേര്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. ശ്രീ അയ്യപ്പ വിഗ്രഹത്തിന്റെ ആത്മീയ തത്വത്തിലേക്ക് ഒന്നെത്തിനോക്കാം. സനാതന ധര്‍മ്മത്തില്‍ ഏറ്റവും കൂടുതല്‍ ആരാധിക്കുന്ന ഒരു ദേവതാ സങ്കല്പമാണ് ശ്രീ അയ്യപ്പന്‍. എന്നാല്‍ ഈ അയ്യപ്പസങ്കല്പം ഏറെ വിമര്‍ശനവിധേയവുമാണ്. അതില്‍ ഒന്ന് അയ്യപ്പന്റെ അരയിലെ തുണി (പട്ട) കെട്ടിയിരിക്കുന്നത്.

രണ്ട്- അയ്യപ്പന്റെ മാതൃപിതൃത്വം. 
ശ്രീ അയ്യപ്പന്റെ പിതാവ് പരമശിവനും, അമ്മ മഹാവിഷ്ണുവുമായ ഒരു സങ്കല്പം ഭാരതീയ ദേവതാ സങ്കല്പങ്ങളില്‍ വേറെയില്ല തന്നെ. വളരെയധികം വിമര്‍ശന വിധേയമാകാന്‍ കാരണവും ഇതുതന്നെ. പരമശിവന്‍ മഹാവിഷ്ണുവിന്റെ 'മോഹിനി' വേഷം കണ്ട് ഭ്രമിച്ച് ക്രീഡ നടത്തിയതിനാലാണ് അയ്യപ്പന്‍ യോനി പുത്രനല്ലാതായ തെന്ന കഥ ഏവര്‍ക്കും അറിയാവുന്നതാണ്.

ഇവിടെ അയ്യപ്പനെന്ന പ്രതിഷ്ഠാമൂര്‍ത്തിക്ക് അരപ്പട്ട കെട്ടിയ രൂപം. തന്റെ ചൂണ്ടുവിരലും തള്ളവിരലും ചേര്‍ത്ത് മറ്റു മൂന്നുവിരലുകള്‍ മേല്‍പ്പോട്ടും വച്ചുള്ള 'ചിന്‍മുദ്ര'യും കാണിച്ചിരിക്കുന്നു.

ദേവതാ സങ്കല്പത്തില്‍ അരപ്പട്ട കെട്ടിയവര്‍ മൂന്നുപേരാണ്. ഒന്ന് അയ്യപ്പനും, രണ്ട് യോഗദക്ഷിണാമൂര്‍ത്തിയും, മൂന്ന് യോഗ നരസിംഹവുമാണ്. ഇവര്‍ക്കെല്ലാം യോഗത്തിലേക്ക് വിരല്‍ ചൂണ്ടുന്ന 'ചിന്‍മുദ്ര'യുമുണ്ട്. യോഗ ശാസ്ത്രത്തിലേക്ക് കണ്ണോടിച്ചാല്‍ ഈ 'യോഗ പട്ടാസനം' ദീര്‍ഘകാലം തപസ്സിരിക്കാന്‍ വേണ്ടിയുള്ള ഒരു വിശേഷവിധി ആസനമാണ്. ഇത് യോഗശാസ്ത്രത്തിലേക്കും, യോഗയിലേക്കും വിരല്‍ചൂണ്ടുന്നു.

മനുഷ്യശരീരത്തിലെ 72,000 നാഡികളില്‍ പ്രധാനപ്പെട്ടത് മൂന്നെണ്ണമാണ്. അവ 'പിംഗള', 'ഇട', 'സുഷുമ്‌ന' എന്നിവയാണ്. ശ്വാസം അകത്തേക്ക് വിടുമ്പോള്‍ പിംഗളയും, പുറത്തേക്ക് വിടുമ്പോള്‍ 'ഇട' നാഡിയും പ്രവര്‍ത്തിക്കുന്നു. പിംഗളനാഡി പരമശിവനുമായി-ചൂടുമായി ബന്ധപ്പെട്ടതും, 'ഇട' നാഡി ചന്ദ്രനുമായി ബന്ധപ്പെട്ടതുമാണ്. ഇടയും, പിംഗളയുമായി കൂടിച്ചേരുമ്പോള്‍ അകത്തേക്കെടുക്കുന്ന ശ്വാസവും പുറത്തേക്കെടുക്കുന്ന ശ്വാസവും ഒന്നാകുമ്പോള്‍ 'സുഷുമ്‌ന' എന്ന മദ്ധ്യനാഡി തുറക്കുന്നു.

പൃഥ്വി (ഭൂമി) ജലം, അഗ്നി, വായു, ആകാശം എന്നീ പഞ്ചഭൂതങ്ങളുടെ ചേരുവകള്‍ കൊണ്ടാണ് ഈ പ്രപഞ്ച സൃഷ്ടി നടന്നിരിക്കുന്നത്. പ്രകര്‍ഷേണ പഞ്ചീകൃതമായിട്ടുളളത്.അഞ്ചുതട്ടുകളായ മൂലാധാരം, സ്വാധിഷ്ഠാനും, മണിപൂരകം, അനാഹതം, വിശുദ്ധി എന്നീ അഞ്ചിന്റേയും അപ്പനായി വാഴുന്നവന്‍ ആരോ അവന്‍ 'അയ്യപ്പന്‍' എന്ന് ഋഷിമാര്‍ പറയുന്നു.

ശിവന്റേയും വിഷ്ണുവിന്റേയും യോഗത്തില്‍ നിന്ന് ഇട-പിംഗളകള്‍ ചേരുമ്പോള്‍ അകത്തേക്കും പുറത്തേക്കും പോകുന്ന ശ്വാസങ്ങള്‍ ഒന്നാകുമ്പോള്‍ 'സുഷുമ്‌ന' എന്ന നാഡിയുടെ കവാടം തുറക്കുകയും പ്രാണന്‍ ഈ അഞ്ചു ആധാരങ്ങളേയും കടന്ന് ഉല്‍ക്രമിക്കയും ചെയ്യുന്നു.

അയ്യപ്പന്‍ ഈ അഞ്ച് ആധാരങ്ങളേയും കടന്ന് 'സുഷുമ്‌ന' ഭേദനവും ചെയ്ത് ജീവാത്മാവും പരമാത്മാവും ഒന്നാകുന്നു. ജീവാത്മാവിനേയും പരമാത്മാവിനേയും യോജിപ്പിക്കുമ്പോള്‍ 'ആജ്ഞാചക്രത്തേയും ഭേദിച്ച് പ്രാണന്‍ 'സഹസ്രാര' ചക്രത്തില്‍ എത്തിച്ചേരുന്നു.

ചിന്തകളിലേക്ക്- ചൈതന്യത്തിലേക്ക് നയിക്കുന്ന ശക്തിയാണ് ശ്രീ അയ്യപ്പനെന്ന ധര്‍മ്മശാസ്താവ്. ശാസ്താവ്-അര്‍ത്ഥം ശാസിക്കുന്നത് (പറഞ്ഞുതരുന്നത്) ധര്‍മ്മത്തെ പറഞ്ഞുതരുന്നുവെന്നര്‍ത്ഥം.

അഞ്ചു വിരലുകളുള്ള ജീവികളില്‍ മനുഷ്യന് മാത്രമേ ചൂണ്ടുവിരലും തള്ളവിരലുമായി ബന്ധിച്ച് (ചിന്‍മുദ്ര) ഇരിക്കാന്‍ കഴിയൂ. ചിന്‍മുദ്രയിലൂടെ സംസാരിക്കാന്‍ കഴിയുന്നത് ദക്ഷിണാമൂര്‍ത്തിക്കാണത്രെ! ഈശ്വരന്‍ എന്ന സങ്കല്പത്തിന്റെ വാക്കിന്റെ അര്‍ത്ഥം.

ഈ- ഇച്ഛ- ചിന്തകള്‍ ശ്വ- ശ്വാസം- പ്രാണവായു ര- അഗ്നി (ചൂട്) അഗ്നിയുടെ ബീജാക്ഷരം. മരിച്ചാല്‍ ഇതു മൂന്നും ഇല്ല. ചൂടിനേയും ശ്വാസത്തേയും ചേര്‍ത്തുപിടിച്ചുനിര്‍ത്തുന്നത് ഈശ്വരന്‍. കഴിച്ച ഭക്ഷണം ദഹിക്കണമെങ്കില്‍ ചൂട് വേണം. ഉള്ളില്‍ നിറഞ്ഞുനില്‍ക്കുന്ന ചൈതന്യമാണ് ആത്മാവ്.

തെക്കേടത്തു ശ്രീ നരസിംഹമൂർത്തി 🥰🙏🏻

തെക്കേടത്തു ശ്രീ നരസിംഹമൂർത്തി 🥰🙏🏻

.

ശ്രീപത്മനാഭന്റെ ചെറുചുറ്റിന് പുറത്ത്, ചുറ്റമ്പലത്തിന്റെ തെക്ക് ഭാഗത്ത് പ്രത്യേകം ശ്രീകോവിലിനുള്ളിൽ തറയുടെ നിരപ്പിൽ നിന്നും താഴ്ന്ന അവസ്ഥയിലാണ് നരസിംഹസ്വാമിയുടെ പ്രതിഷ്ഠ. ഉഗ്രതയുടെ പര്യായമെന്ന് വിശേഷിപ്പിക്കാവുന്ന പ്രതിഷ്ഠയാണ് ഭഗവാന്റേത്. രണ്ട് കാലുകളും മടക്കി വെച്ച് യോഗപട്ട ബന്ധത്തോട് കൂടി രണ്ട് കൈകളിൽ ശംഖ്-ചക്രങ്ങളോട് കൂടി ബാക്കി രണ്ട് ബാഹുക്കൾ നീട്ടി ഇട്ടിരിക്കുന്നതാണ് ഭഗവാന്റെ രൂപം. ഉഗ്രനരസിംഹമായും യോഗനരസിംഹമായും കൽപ്പിക്കപ്പെടുന്ന ഈ മൂർത്തി അത്യുഗ്രനും ക്ഷിപ്രപ്രസാദിയുമാണ്. സ്വാമിയുടെ ഉഗ്രത കുറയ്ക്കുന്നതിനു വേണ്ടി നിശ്ചിത സമയങ്ങളിൽ ഭഗവാന്റെ മുൻവശത്ത് ദീർഘമായ പടികളിൽ ഒരു വൈദികൻ രാമായണം വായിക്കാറുണ്ട്. ശ്രീപത്മനാഭസ്വാമിയുടെ അകത്തെ ബലിവട്ടത്തിന് ഉള്ളിൽ തന്നെയാണ് ഈ പ്രതിഷ്ഠ. ഒരേ ബലിവട്ടത്തിൽ തന്നെ ഒരു ദേവന്റെ ഏറ്റവും ശാന്തമായ രൂപവും ഏറ്റവും രൗദ്രമായ രൂപവും കുടികൊള്ളുന്ന അപൂർവങ്ങളിലപൂർവമായ സങ്കേതമാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രം. രാത്രികാലങ്ങളിൽ തെക്കേടം ഭാഗത്ത് നിന്ന് അദൃശ്യമായ സിംഹത്തിന്റെ ഗർജനം കേട്ടിട്ടുള്ളതായി പലരും പറഞ്ഞിട്ടുണ്ട്.

Nb തെക്കേടത്ത് നരസിംഹ സ്വാമിയുടെ ഉത്സവ വിഗ്രഹമാണ് ചിത്രത്തിലുള്ളത് 
.
കടപ്പാട്:
.

📸 : @jairam_sreenivasan

✍🏻 : @njan_sreepadmanabha_dasan

Friday, November 8, 2024

പരമ പവിത്രം ഈ ദിനങ്ങൾ, നവരാത്രി 2024; പ്രാധാന്യം, വ്രതനിഷ്ഠ, ഫലപ്രാപ്തി, മന്ത്രജപം


ദേവീ ഉപാസനയ്ക്ക് ഏറ്റവും പ്രധാനമാണ് നവരാത്രി മഹോത്സവം. കന്നിമാസത്തിലെ കറുത്തവാവ് കഴിഞ്ഞ് വരുന്ന പ്രഥമ മുതൽ ദശമി വരെയുള്ള ഒൻപത് രാത്രിയും പത്ത് പകലും നീണ്ടു നിൽക്കുന്ന പുണ്യദിനങ്ങളാണ് നവരാത്രി കാലമായി ആചരിക്കുന്നത്.

ഈ ദിവസങ്ങളിൽ ദേവി ആദിപരാശക്തിയുടെ ഒൻപത് രൂപങ്ങളെ ആരാധിക്കുന്നു. നവരാത്രിയിലെ ആദ്യത്തെ മൂന്ന് ദിവസം ഭഗവതിയെ മഹാകാളിയായും അടുത്ത മൂന്ന് ദിവസം മഹാലക്ഷ്മിയായും അവസാനത്തെ മൂന്ന് നാൾ മഹാസരസ്വതിയായും സങ്കൽപ്പിച്ച് പൂജ നടത്തുന്നു. മറ്റൊരു രീതിയിൽ ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഘണ്ഡാ, കൂശ്‍മാണ്ഡ, സ്‍കന്ദമാതാ, കാത്യായനീ, കാളരാത്രീ, മഹാഗൗരി, സിദ്ധിധാത്രി എന്നിങ്ങനെ ദുർഗ്ഗയുടെ ഒൻപത് ഭാവങ്ങളേയും ആരാധിക്കുന്നു. നവരാത്രിയിലെ ഓരോ ദിവസവും ഓരോ സങ്കല്പമായും അല്ലെങ്കിൽ കാളി, ലക്ഷ്മി, സരസ്വതി എന്നീ മൂർത്തികളെ മാത്രമായും ആരാധിക്കാം.

നവരാത്രി വ്രതം
ഈ വര്‍ഷത്തെ നവരാത്രി വ്രതം ഒക്ടോബര്‍ 3 മുതലാണ് ആരംഭിക്കുന്നത്.



വ്രതചിട്ടകൾ
മത്സ്യമാംസാദികൾ ഉപേക്ഷിച്ച് ബ്രഹ്മചര്യ വ്രതമെടുത്ത് നിത്യം രണ്ടുനേരവും ദേവീക്ഷേത്രദർശനം നടത്തുക. ഏതെങ്കിലും ഒരു ക്ഷേത്രത്തിൽ ദർശനം നടത്തിയാലും മതി. ഉച്ചയ്ക്ക് ഒരു നേരം ഊണും രാവിലെയും വൈകിട്ടും പഴവർഗ്ഗങ്ങളോ ഗോതമ്പുകൊണ്ടുള്ള ആഹാരമോ കഴിക്കാം. മദ്യം, പുകവലി തുടങ്ങിവ ഒഴിവാക്കണം. എല്ലാദിവസവും പരമാവധി ദേവീപ്രാർത്ഥന നടത്തുക. മനസ്സും വാക്കും പ്രവർത്തിയും ശുദ്ധമായിരിക്കാൻ ശ്രദ്ധിക്കുക.

വിദ്യാരംഭത്തിന് പ്രധാനം
ദേവിയുടെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് സങ്കല്പങ്ങളാണ് കാളിയും ലക്ഷ്മിയും സരസ്വതിയും, ശത്രുദോഷത്തിനും ദൃഷ്ടിദോഷത്തിനുമെല്ലാം എതിരെയുള്ള കവചമായി ഉപയോഗിക്കാവുന്ന ഉഗ്രരൗദ്രശക്തിയാണ് കാളി. മഹാലക്ഷ്മി, ഐശ്വര്യവും സമൃദ്ധിയും സൗന്ദര്യവും നൽകുന്നു. നമ്മുടെ വ്യക്തിത്വവികാസത്തിന് ഏറ്റവും പ്രധാനമായ വിദ്യ, വിനയം എന്നീ ഗുണങ്ങളുടെ അധിദേവതയാണ് സരസ്വതി. ശത്രുസംഹാരത്തെക്കാൾ, ധനസമൃദ്ധിയെക്കാൾ പ്രാധാന്യം വിദ്യ, വിനയം, സ്നേഹം, കരുണ, മനഃശാന്തി എന്നിവയ്ക്കാണ്. തമോഗുണ പ്രധാനിയായ കാളിയെക്കാളും രജോഗുണ പ്രധാനിയായ ലക്ഷ്മിയെക്കാളും അധികമായി സത്വഗുണപ്രധാനിയായ സരസ്വതിയെ പൂർവ്വികർ ആദരിച്ചു. അതുകൊണ്ടു തന്നെ വിദ്യാദേവതയായ സരസ്വതി പ്രീതിക്കായി വിദ്യാരംഭം കുറിക്കുന്നതിന് സുപ്രധാനമായി വിജയദശമി ദിനത്തെ കണക്കാക്കുന്നു.

ശുഭമുഹൂർത്തമെടുത്ത് കുട്ടികളെ എപ്പോൾ വേണമെങ്കിലും എഴുത്തിനിരുത്താം. എല്ലാ ദിവസവും വിദ്യാരംഭം കുറിക്കാവുന്ന ക്ഷേത്രങ്ങളുണ്ട്. വിജയദശമി ഒരു വർഷത്തെ ഏറ്റവും നല്ല ദിവസമാണെന്നതിനാലാണ് കൂടുതൽ ആളുകളും കുട്ടികളുടെ വിദ്യാരംഭം വിജയദശമി ദിനത്തിൽ തന്നെ നടത്തുന്നത്.

നവരാത്രിയുടെ പ്രാധാന്യം
ശിവന് ശിവരാത്രി, ശ്രീകൃഷ്ണന് അഷ്ടമിരോഹിണി, ശ്രീരാമന് രാമനവമി, രാമായണ മാസം എന്നിവ പോലെ എല്ലാവിധ ദേവി ആരാധനകൾക്കും പ്രധാനമാണ് നവരാത്രി. പ്രത്യേകിച്ച് ത്രിദേവീപൂജയ്ക്ക് കുംഭഭരണി, മീന ഭരണി, തൃക്കാർത്തിക എന്നിവയും ദേവിയുടെ ആരാധനക്ക് പ്രധാനമാണ്. എന്നാൽ എല്ലാ ദേവീ ശക്തികളെയും ഒന്നിച്ച് ആരാധിക്കുകയും ഏറ്റവും കൂടുതൽ ദേവീ സംബന്ധമായ താന്ത്രിക വിശേഷ കർമ്മങ്ങൾ നടക്കുന്നതുമായ മറ്റ് ദിവസങ്ങൾ നവരാത്രി പോലെ വേറെയില്ല. ഈ ദിവസങ്ങളിൽ ചെയ്യുന്ന എല്ലാ പൂജകളും അത്ഭുതശക്തിയും ഫലസിദ്ധിയും നൽകുന്നുവെന്നാണ് വിശ്വാസം.



നവരാത്രിയിൽ ഏറ്റവും പ്രധാനം അഷ്ടമി, നവമി, ദശമി എന്നിവയാണ്. അഷ്ടമി നാളിൽ ഗ്രന്ഥങ്ങളും നവമിയിൽ പണിയായുധങ്ങളും ദേവിക്ക് സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. ദശമി ദിവസം രാവിലെ വിദ്യാദേവതയായ സരസ്വതിയെയും വിശ്വരനായ ഗണപതിയെയും ലോകഗുരുവായ ദക്ഷിണാമൂർത്തിയെയും വേദവ്യാസനെയും പൂജിച്ച് തൃപ്തിപ്പെടുത്തണം. ഇവരുടെ അനുഗ്രഹം വാങ്ങി വിദ്യയും കർമ്മവും സ്വീകരിക്കാം. കർമ്മങ്ങൾ കൂടുതൽ ഊർജ്ജസ്വ ലതയോടെ പുനരാരംഭിക്കുവാനും കുട്ടികൾക്ക് ആദ്യാക്ഷരം കുറിപ്പിക്കാനും പഠിക്കുന്ന കുട്ടികൾ നന്നായി പഠിക്കാനും വിജയദശമി പ്രധാനമാണ്. അഷ്ടമിയിൽ കാളിയായും നവമിയിൽ ലക്ഷ്മിയായും ദശമിയിൽ സരസ്വതിയായും ആദിപരാശക്തിയെ പൂജിക്കുന്നു. അഷ്ടമി പൂജ കഷ്ടങ്ങളും ദോഷങ്ങളും നീക്കുന്നതിനും നവമി നാളിലെ ആയുധപൂജ അഭിവൃദ്ധി, ഐശ്വര്യം, ധനലാഭം എന്നിവ ലഭിക്കാനും ദശമി നാളിലെ ഉപാസന വിദ്യ, ഭാഗ്യം, കർമ്മസിദ്ധി, ജനനേതൃത്വം, വാക്ചാതുരി, ബുദ്ധി എന്നിവയ്ക്കും ഉത്തമമാണ്.

നവരാത്രി പൂജ
ചുവന്നപ്പൂക്കളാണ് ദേവിക്ക് ഏറ്റവും പ്രിയങ്കരം. ഭദ്രകാളിക്ക് ചുവപ്പും, ലക്ഷ്മിക്ക് മഞ്ഞയും സരസ്വതിക്ക്
വെള്ളയും ആണ് കൂടുതൽ നല്ലത്. 9 ദിവസവും പൂജയ്ക്ക് ചെത്തി, ചെമ്പരത്തി, നന്ത്യാർവട്ടം, തുളസി
അരളി, താമര തുടങ്ങിയവ ഉപയോഗിക്കാം.

നവാക്ഷരി മന്ത്രം
‘ഓം ഐം ഹ്രീം ക്ലീം ചാമുണ്ഡായൈ വിച്ചെ നമ:’ എന്നതാണ് നവാക്ഷരി മന്ത്രം. നിത്യേന 2 നേരം നവാക്ഷരി ജപിക്കാം. 8,21,36 തുടങ്ങി യഥാശക്തി പ്രാവശ്യം ജപിക്കണം. കുളിച്ച് വെള്ളയോ ചുവപ്പോ വസ്ത്രം ധരിച്ച് രാവിലെ കിഴക്ക് ദർശനമായും വൈകിട്ട് പടിഞ്ഞാറ് ദർശനമായും ഇരുന്ന് ജപിക്കണം. നെയ്യ് വിളക്ക് കൊളുത്തിവയ്ക്കുന്നത് നല്ലതാണ്. വെറും നിലത്തിരിക്കാതെ പീഠത്തിലോ ചുവന്ന പട്ടിലോ ഇരുന്ന് ജപിക്കുക. ഗുരുവിൽ നിന്നും മന്ത്രോപദേശം സ്വീകരിച്ച് മാത്രം ജപിക്കുക. വളരെ ശക്തിയേറിയ മന്ത്രമാണ് നവാക്ഷരി

പഞ്ച പാണ്ഡവർക്ക് ഒപ്പം കൂട്ട് പോയ ശ്വാന ശ്രേഷ്ഠൻ

സ്വർഗ്ഗാരോഹണ സമയത്ത് പഞ്ച പാണ്ഡവർക്ക് ഒപ്പം കൂട്ട് പോയിരുന്നത് ഒരു ശ്വാന ശ്രേഷ്ഠനായിരുന്നു....

ദ്രൗപദി വീണു,നകുല - സഹദേവന്മാർ വീണു... അർജ്ജുനൻ വീണു,ഭീമനും വീണു.... അപ്പോഴും യുദ്ധഷ്ഠിരന് ഒപ്പം ഒന്നും മിണ്ടാതെ ആ നായ നടക്കുകയായിരുന്നു...ഒടുവിൽ മനോഹരമായ രഥവുമായി എത്തി സ്വർഗവാതിൽ തുറന്ന് ഇന്ദ്രൻ യുധിഷ്ഠിരന് സ്വർഗം വാഗ്ദാനം ചെയ്തപ്പോൾ ധർമ്മപുത്രർ ഇപ്രകാരം പറഞ്ഞു;

"ശക്രാ,ഇവൻ എന്നോടൊപ്പം കൂട്ട് വന്നവനാണ്...അവൻ എന്നിൽ നിന്നും ഒന്നും പ്രതീക്ഷിച്ചിട്ടില്ല,ഞാൻ അവന് ഒരു വാഗ്ദാനവും നൽകിയിട്ടില്ല...എന്നിട്ടും അവൻ എന്നോടൊപ്പം ഈ യാത്രയിൽ ഉണ്ടായിരുന്നു..എന്നോടൊപ്പം വിശപ്പും ദാഹവും വേദനയും ദുഃഖവും എല്ലാം സഹിച്ച് അവനും എന്നെപ്പോലെ ഈ കടമ്പകൾ കടന്നു....സ്വർഗത്തിലെ വെട്ടിത്തിളങ്ങുന്ന സൗധങ്ങളും രമ്യഹർമ്യങ്ങളും സൗഭാഗ്യങ്ങളും അനുഭവിക്കാൻ ധർമ്മപുത്രനായ ഞാൻ അങ്ങയോടൊപ്പം വരണമെങ്കിൽ എന്നോടൊപ്പം ഈ ശ്വാനനും ഉണ്ടാകണം..അല്ലെങ്കിൽ ഇന്ദ്ര പദവി തന്നെ നൽകുകയെന്ന് വെച്ചാലും എനിക്കാ സ്വർഗം വേണ്ട....ഇതെൻ്റെ ധർമ്മമാണ്...."

നായയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ ഏറ്റവും ഊഷ്മളമായ രീതിയിൽ വരച്ച് കാട്ടുന്ന ഒരു കഥാ സന്ദർഭമാണ് മഹാഭാരതത്തിലെ സ്വർഗ്ഗാരോഹണം എന്നത്...നായ ഒന്നും പ്രതീക്ഷിച്ചില്ല എങ്കിലും, യുധിഷ്ഠിരൻ ഒരു വാഗ്ദാനവും നൽകിയില്ല എങ്കിലും അവൻ അദ്ദേഹത്തോടൊപ്പം ആദ്യാവസാനം വരെ ഉണ്ടായിരുന്നു...ഒരു നിഴൽ പോലെ...

കുക്കൂർ തിഹാർ എന്ന ഹൈന്ദവ ഉത്സവം ഏറ്റവും അടുപ്പമുള്ള സുഹൃത്തുമായി ആഘോഷിക്കാനുള്ളതാണ്...നേപ്പാളിൽ ആരംഭിച്ച ഈ ഉത്സവത്തിൽ പക്ഷേ ഹൈന്ദവർ ഏറ്റവും അടുപ്പമുള്ള സുഹൃത്തായി കണ്ട് ആരാധിച്ച് ആഘോഷിക്കുന്നത് ശ്വാനന്മാരെയാണ്...രാവിലെ തന്നെ ഈ ദിവസങ്ങളിൽ നായ്ക്കളെ കുളിപ്പിക്കും,ശേഷം ഹൈന്ദവർ ചൂടുന്ന തിലക കുറി നായ്ക്കളെയും ചൂടിക്കും,ഒപ്പം ഹാരവും അണിയിച്ച് ആരതി ഉഴിയും...ശേഷം ഇവർക്ക് വയറ് നിറച്ച് ഇഷ്ടമുള്ള ഭക്ഷണവും മറ്റും നൽകും...

അഞ്ച് ദിവസം നീണ്ട് നിൽക്കുന്ന ദീപവലിയോട് അനുബന്ധിച്ച് നടക്കുന്ന ഈ ഉത്സവത്തിലെ രണ്ടാം ദിവസമാണ് കുക്കു തിഹാർ ആയി ആചരിക്കുക...നേപ്പാളിൽ തുടങ്ങിയ ഈ ഹൈന്ദവ ആഘോഷം ഇപ്പോ മെക്സിക്കോ പോലുള്ള രാജ്യങ്ങളും ഇതേ പേരിൽ തന്നെ ഏറ്റെടുത്ത് തുടങ്ങിയിട്ടുണ്ട്....ഈ ദിവസം ഇവന്മാർ എന്തൊക്കെ വികൃതിത്തനം കാണിച്ചാലും വഴക്കോ തല്ലോ കിട്ടില്ല എന്നതുമുണ്ട് പ്രത്യേകത....

സഹജീവി സ്നേഹത്തിൻ്റെ ഏറ്റവും ഉദാത്തമായ ഉദാഹരണങ്ങളിൽ ഒന്നാണ് ഹൈന്ദവരുടെ കുക്കു തിഹാർ..നായ്ക്കളെ വെറും ആത്മമിത്രമായി കണ്ട് മാത്രമല്ല ഈ ഉത്സവം ആഘോഷിക്കുന്നത്....യമരാജൻ്റെ വളർത്ത് മൃഗങ്ങളായി കാവൽ നിൽക്കുന്നത് ശ്യാമനും ശർവരനും എന്ന് പേരുള്ള ശ്വാന ശ്രേഷ്ഠൻമാരാണ്...അതുകൊണ്ട് തന്നെ നായ്ക്കളെ സന്തോഷിപ്പിച്ചാൽ യമൻ തന്നെ സന്തോഷിക്കും എന്നാണ് ഹൈന്ദവരുടെ വിശ്വാസം...യമൻ എന്നത് മരണത്തിൻ്റെ ദേവനാണല്ലോ...അത് പ്രതീകവത്കരിക്കുന്നത് മറ്റൊന്നുമല്ല,

മരണത്തിൻ്റെ മുന്നിൽ പോലും നിങ്ങളെ ഒറ്റയ്ക്ക് വിടാതെ, മറുത്തോന്ന് ചിന്തിക്കാതെ പോലും കൂടെ വരാൻ കഴിയുന്ന ഒരേയൊരാൾ നായയായിരിക്കും...

മനുഷ്യൻ്റെ വിശ്വസ്തനായ ആത്മമിത്രം...

✍️✍️ 

മുരുകക്ഷേത്രങ്ങളിൽ ചെയ്യേണ്ടപ്രധാനവഴിപാടുകൾ



മഹാദേവൻ പരമശിവന്റെയുംപാർവതിയുടെയുംപുത്രനാണ്ഷണ്മുഖൻഅഥവാമുരുകൻ മുരുകൻ. സിദ്ധവൈദ്യമാരുടെയും ജ്യോതിഷ പണ്ഡിതന്മാരുടെയും ആരാധ
നാമൂർത്തിയും സുബ്രഹ്മണ്യനാണ്. ജ്യോതിഷം എഴുതിയതും സുബ്രഹ്മണ്യൻ തന്നെയാണ്. അറിവിൻറെ മൂർത്തിഅല്ലെങ്കിൽജ്ഞാനപ്പഴം എന്നാണ് മുരുകനെ വിശേഷിപ്പിക്കാറുള്ളത്. ആശ്രയിക്കുന്നവർക്കെല്ലാം ഇഷ്ട ഫല പ്രാപ്തികൾ നൽകുന്നദേവനാണ് മുരുകൻ മുരുകന് ചെയ്യാവുന്ന വഴിപാടുകളെയുംഫലസിദ്ധിയെയും കുറിച്ച് നോക്കാം. മുരുകന്റെ അഷ്ടോത്തരനാമങ്ങൾ അതായത് അതിശക്തമായ108നാമങ്ങൾ അടങ്ങിയ സ്തോത്രം ജപിക്കുന്നത് മുരുകപ്രീതി നമ്മളിൽപതിക്കാൻഇടയാവും.മുരുകകടാക്ഷംകിട്ടുന്നതിന് വേണ്ടിയാണ് അഷ്ടോത്തര പുഷ്പാഞ്ജലി കഴിക്കുന്നത്. സഹസ്രനാമ പുഷ്പാഞ്ജലി നടത്തുന്നത് നമ്മിൽഈശ്വരാധീനംഎന്നെന്നുംനിലനിൽക്കാൻ ഉത്തമമാണ് . ഭാഗ്യസൂക്ത പുഷ്പാഞ്ജലി നടത്തുന്നത് ഭാഗ്യദോഷങ്ങൾവിട്ടകലനാണ്.സുബ്രഹ്മണ്യകവചപുഷ്പാഞ്ജലിനടത്തുന്നത് ശക്തമായ ശത്രുദോഷങ്ങൾ ഉള്ളവർക്ക് അത്പ്രതിരോധിക്കാനാണ്. ചുവന്നപുഷ്പങ്ങൾ കൊണ്ട് ഇത് നടത്തു
ന്നതാണ് ഏറെ ഉത്തമം .ഷഷ്ടി ദിവസങ്ങളിൽ, ചൊവ്വാഴ്ചകളിൽ ഒക്കെ സഹസ്രകവച പുഷ്പാഞ്ജലി നടത്തുന്നത് വളരെഉത്തമമാണ്.സുബ്രഹ്മണ്യസ്തോത്രപുഷ്പാഞ്ജലി ഇത് ഭക്തരുടെ പക്ക പിറന്നാള്. ദിവസമോ ,മാസത്തിലെ അവസാന ചൊവ്വാഴ്ചകളിലോനടത്തുന്നത് ഉത്തമമാണ് നമ്മുടെആഗ്രഹസഫലീകരണത്തിന് ആണ്ഈപുഷ്പാഞ്ജലിപ്രധാനമായും നടത്തുന്നത്. സുബ്രഹ്മണ്യ മാല മന്ത്ര പുഷ്പാഞ്ജലി നടത്തുന്നത് ജോലിസ്ഥിരതയ്ക്കുംജോലിയിൽഉണ്ടാകുന്ന തടസ്സങ്ങൾ നീങ്ങാനും ഉത്തമമാണ്. സുബ്രഹ്മണ്യ ഗായത്രി മന്ത്രാ വിദ്യാ വിജയം നേടുന്നതിന് കാര്യവിജയം നേടുന്നതിനും, ബുദ്ധിയുടെ ഉണർവിനും വേണ്ടി നടത്തു
ന്നതാണ് ഈ പുഷ്പാഞ്ജലി. ഇത്ഗായത്രിയുടെയുംസുബ്രഹ്മണ്യന്റെയും പൂർണ്ണ ശക്തി ഉൾക്കൊള്ളുന്നഒരുപുഷ്പാഞ്ജലിയാണ്.പഠിക്കുന്നകുട്ടികൾക്കുവേണ്ടിയാണു ഇത് നിർബന്ധമായുംനടത്തുന്നത്വളരെനല്ലതാണ്. മുരുക ക്ഷേത്രങ്ങളി നടത്തുന്ന ഒരു പ്രധാന പുഷ്പാഞ്ജലി യാണ് കുമാര സൂക്തപുഷ്പാഞ്ജലി.സന്താനങ്ങൾ ഇല്ലാതെ വിഷമിച്ചിരിക്കുന്നവർക്കും സന്താനങ്ങൾ ഉണ്ടായിട്ട് അവർക്ക് രോഗാവസ്ഥ ഉള്ളവർക്കും വേണ്ടിയാണ് ഈപുഷ്പാഞ്ജലി നടത്തുന്നത് സുബ്രഹ്മണ്യക്ഷേത്രങ്ങളിൽ മാത്രമേ ഈ പുഷ്പാഞ്ജലി നടത്താറുള്ളൂ ഈ മന്ത്രം കൊണ്ട് ഇളനീർ ജപിച്ചു സേവിക്കുന്നത് സന്താനങ്ങൾ ഇല്ലാതെ വിഷമിക്കുന്നവർക്ക്ഉത്തമമാണെന്നാണ് വിശ്വാസം കുട്ടികളുടെ ഉന്നമനത്തിനു വേണ്ടിയാണ് ഷഷ്ടി വൃതം പ്രധാനമായും നോൽക്കുന്നത് കുട്ടികൾക്ക് ആന്തരികമായ ഉണർവ് ഉണ്ടാവുകയും അവരുടെ ചുറ്റുമുള്ള ശത്രുക്കളുടെ ഉപദ്രവങ്ങൾ മാറിനിൽക്കാനും കുടുംബ ഐശ്വര്യത്തിനും മറ്റുമാണ ഷഷ്ടി വൃതം ക്കൊള്ളുന്നത് വളരെ ഉത്തമമാണ്. ഷഷ്ടി സോത്ര പുഷ്പാഞ്ജലി എന്തെന്നാൽ ഷഷ്ടി വൃതം എടുക്കുകയും അതോടൊപ്പം തന്നെ നടത്തിക്കുകയും ചെയ്യുന്നത് വ്രത പുണ്യം ഇരട്ടിയാക്കുന്നതിന്തുല്യമാണ്. ഷഷ്ടി ദേവി സ്തോത്രം ജപിക്കുന്നതും ഷഷ്ടിസോത്ര പുഷ്പാഞ്ജലി നടത്തുന്നതും ഉത്തമമാണ് ധനപരമായിട്ടുള്ള ക്ലേശം ധനച്ചോര്‍ച്ച മുതലായവ ക്കും മുരുക ഭഗവാനു ഏറ്റവും ഇഷ്ടമുള്ള പഞ്ചാമൃതം വഴിപാട് പക്കനാളിലും, ജന്മനാളിലും നടത്തുന്നത് വളരെ വിശേഷമാണ്.ണ് നാരങ്ങ, ശർക്കര ,ചുക്ക് ഏലയ്ക്ക /തേൻ മുതലായ ചേർത്ത് തയ്യാറാക്കുന്ന ഒരുഔഷധക്കൂട്ടാണ് പാനകം. പാനകംവഴിപാട്സുബ്രഹ്മണ്യനു നടത്തുന്നത് നമ്മുടെഉള്ളിൽ ഉണ്ടാകുന്ന ആന്തരികമായ ദോഷങ്ങൾ എല്ലാം മാറ്റുന്നതിന് ഉത്തമമാണ്.. ഷഷ്ഠിദിവസവും,ചൊവ്വാഴ്ചയും പാനകം വഴിപാട് നടത്തുന്നവളരെഉത്തമമാണ് രാഹു കേതു ശനിദോഷങ്ങൾക്കും ഇത് വളരെ ഉത്തമമായ വഴിപാടാണ് നിരന്തരമായ ദൃഷ്ടി ദോഷം, ജിഹ്വാദോഷം എന്നിവ മാറി കിട്ടാൻ വേണ്ടിയാണ് സുബ്രഹ്മണ്യൻ ഭസ്മാഭിഷേകവും ഭസ്മാ അർച്ചനയും, നടത്തുന്നത് പേടി,ഉൽക
ണ്ഠഎന്നിവയൊക്കെ മാറി വരുന്നതിന് വളരെഉത്തമമാണ് വേൽ സമർപ്പണം സുബ്രഹ്മണ്യ ക്ഷേത്രങ്ങളിൽ ചൊവ്വാഴ്ചകളിൽ ചുവന്ന പൂക്കൾ കൊണ്ടുള്ള രക്തഹാരം ഇടുന്നത് ശത്രു ദോഷംമാറുന്നതിന് വളരെ ഉചിതമാണെന്ന് ആണ്എന്നാണു വിശ്വാസം കഠിനമായ ആഭിചാരദോഷങ്ങളുംകൂടോത്ര കൈവിഷ ദോഷങ്ങളും ഉള്ളപ്പോൾ സുബ്രഹ്മണ്യ ക്ഷേത്രങ്ങളിൽ സമർപ്പിക്കാറുള്ള വഴിപാടാണ് രക്തപുഷ്പ നാരങ്ങ ഹാര വഴിപാട് ഒരു ഹാരത്തിൽ 64 നാരങ്ങഎങ്കിലുംവേണമെന്നാണ് കണക്ക് ഷഷ്ഠിദിവസവുംമാസങ്ങളിലെ അവസാന ചൊവ്വാഴ്ചയോ നടത്തുന്നതാണ് ഉത്തമം. കുടുംബത്തിലെഈശ്വരാധീനം അടിക്കടി കുറഞ്ഞു വരുമ്പോൾ നമ്മൾക്ക് നടത്താൻ പറ്റുന്ന ഒരു വഴിപാടാണ് പഞ്ചാമൃത പായസം. അത് ഷഷ്ഠി ദിവസം തന്നെയാണ് ഏറെ ഉത്തമം മയിൽപീലി സമർപ്പണം, വിദ്യാവിജയത്തിന് വേണ്ടി ചെയ്യുന്ന ഒരു വഴിപാടാണ് സമർപ്പിക്കുന്ന മയിൽപീലി സാധാരണയായിസുബ്രഹ്മണ്യന്റെ ശിരസ്സിൽ ചൂടാറാണ് പതിവ് കുടുംബ ബന്ധങ്ങൾ ശിഥിലമാവുക പ്രണയത്തിന് നഷ്ടംഉണ്ടാവുകകുടുംബത്തിൽ പലപ്പോഴും കലഹങ്ങൾ വർധിച്ചുവരിക ബിസിനസ്സിൽ പരാജയം ഉണ്ടായി വരിക അങ്ങനെയുള്ള സമയങ്ങളിൽ നടത്താൻ പറ്റിയ ഒരു വഴിപാടാണ് പഞ്ചാമൃതാഭിഷേകം ബാല മുരുകമന്ത്രാർച്ചനസന്താനദുരിതം ഉണ്ടാകു
ന്നവർക്കും സന്താനഭാഗ്യം ഇല്ലാത്തവർക്കുംനടത്തേണ്ട ഒരു പ്രധാന വഴിപാടാണ്. ബാലമുരുക മന്ത്രം കൊണ്ട് നെയ് സേവിച്ച് സേവിക്കുന്നതും കുട്ടികൾ ഇല്ലാതെവിഷമി
ക്കുന്നവർക്ക് ഉത്തമമാണ് മുരുക ഭഗവാനു നടത്താൻ പറ്റുന്ന ഏറ്റവും പ്രധാനപ്പെട്ട വഴിപാടാണ് കാവടി. ഉദിഷ്ടകാര്യ സിദ്ധിയ്ക്ക് വേണ്ടിയാണ് കാവടി വഴിപാട് നടത്തുന്നത് ഷണ്മുഖഹവനം ഇത് വീടുകളിൽ നടത്തപ്പെടുന്ന ഒരു പൂജയാണ് ഷണ്മുഖപത്മമിട്ട് ഷണ്മുഖനെ അതിലാവാഹിച്ച് സപരിവാരം പൂജിച്ചു ഹോമിക്കുന്ന ചടങ്ങാണ് ഇതിൽ ഉള്ളത് കുടുംബത്തിൽ ഐശ്വര്യം വർദ്ധിച്ചു നെഗറ്റീവ് ആയിട്ടുള്ള ചിന്തകൾഎല്ലാം വീടുകളിൽ നിന്ന് പോവുക വരവുപോക്കുകൾ വീടിൻറെ മുന്നിൽ നടത്തുകഎന്നിവയ്ക്കൊക്കെ ഷണ്മുഖഹവനം ചെയ്യുന്നത് വളരെഉത്തമമാണ്.കുട്ടികളുടെവിദ്യാഭ്യാസപരമായ ഉയർച്ചയ്ക്കും അവർക്കുണ്ടാകുന്ന നെഗറ്റീവ് ചിന്തകളും ഒക്കെ മാറാനും ഇതു വളരെ നല്ലതാണ് ഷണ്മുഖ യന്ത്രം പൂജകൾചെയ്ത് ഗൃഹത്തിൽ സ്ഥാപിക്കുന്നതുംശരീരത്തിൽ ധരിക്കു
ന്നതും വളരെ നല്ലതാണ് വിദ്യാർത്ഥികളുടെ പരീക്ഷാ വിജയത്തിനു വളരെനല്ലതാണ് .ഈ യന്ത്രം ധരിക്കുന്നത് ഭൂതപ്രേത പിശാചുകളൊക്കെ ബാധിക്കാതിരിക്കാനുള്ള ഒരു വളരെ നല്ല ദേഹരക്ഷയാണ് ഷൺമുഖ യന്ത്രം