Wednesday, September 27, 2017

നവരാത്രി ആറാം ദിവസം



ഇന്നു ജപിക്കേണ്ട മന്ത്രം

'ചണ്ഡ വീരാം ചണ്ഡമായാം
ചണ്ഡമുണ്ഡ പ്രഭാംഞ്ജനി
പൂജയാമി സദാ ദേവിം ചണ്ഡീകാം ചണ്ഡ വിക്രമാം..,🙏🙏

നവരാത്രി ആറാം നാളായ ഇന്ന് ഷഷ്ഠിയാണ് തിഥി.
കടുംപിങ്ക് നിറത്തിനു പ്രാധാന്യമുള്ള നവരാത്രിയുടെ ആറാം ദിവസം ദേവികാർത്യായനിപൂജയാണ് നടത്തേണ്ടത്. വിശുദ്ധിയിലേക്ക് പ്രയാണം ചെയ്യുന്നവള്‍ എന്നാണ് കാർത്യായനിയുടെ അര്‍ത്ഥം. ദേവിയെ ആരാധിക്കുന്നവരും വിശുദ്ധിയിലേക്കുള്ള യാത്ര ആരംഭിക്കുന്നു.

കതൻ എന്ന ഒരു മഹാമുനി ഭൂമിയിൽ ജീവിച്ചിരുനു. അദ്ദേഹത്തിന്റെ മകനായിരുന്നു കാത്യൻ. എന്നാൽ ഒരു പുത്രിയില്ലാതിരുന്ന മുനിക്ക് ദേവി ദുർഗ്ഗയെ(പാർവതി) തന്റെ പുത്രിയായ് ലഭിക്കണം എന്നാഗ്രഹമുണ്ടായ്. അതിനുവേണ്ടി അദ്ദേഹം മഹാതപം അനുഷ്ഠിച്ചു. ദേവി ഋഷിയിൽ പ്രസാദിക്കപ്പെട്ടു. അങ്ങനെ കതന്റെ മകളായ് ദേവി കാർത്യായനി എന്ന നാമത്തിൽ അവതരിച്ചു. കാർത്യായനി ഭാവത്തിൽ ആണ് ദേവി ശ്രീ പാർവതി മഹിഷാസുരനെ വധിച്ചത് , ആ സമയം ദേവി ലക്ഷ്മിയും ദേവി സരസ്വതിയും പാർവതിയിൽ ലയിച്ചു എന്നും മൂന്ന് ദേവി മാരുടെയും ( ത്രിദേവി) ശക്തി ഒന്നായി മാറി. ആദി പരാശക്തി ആയി മഹിഷാസുര മർദ്ധിനി ആയി ദേവി മാറി. നവരാത്രിയിൽ പാർവതിയുടെ കാർത്യായനി ഭാവമാണ് ആറാം ദിവസം ആരാധിക്കുന്നത് .

അറിവില്ലായ്‌മയ്ക്ക് മേല്‍ ജ്ഞാനം നേടുന്ന വിജയമാണ് ഈ ആറാം ദിവസം നവരാത്രി പൂജയില്‍ നമുക്ക് ദര്‍ശിക്കാന്‍ കഴിയുക. മാത്രമല്ല, ആറാം ദിന പൂജ കന്യകമാര്‍ക്കും വിശേഷപ്പെട്ടതാണ്. കാർത്യായനീവ്രതം അനുഷ്ഠിച്ചാൽ വിവാഹാഭാഗ്യവും ദീർഘസൗമംഗല്യവും സിദ്ധിക്കുമെന്നാണ് വിശ്വാസം.. ചതുര്‍ഭുജയായ ദേവി പുഷ്പവും വാളും അഭയമുദ്രകളും ധരിച്ച് സിംഹവാഹിനിയായി വരുന്നതാണ് കാർത്യായനീരൂപം.
ദേവിയുടെ ഇഷ്ടനൈവേദ്യം റവ കേസരിയും നാളികേരം ചിരകിയിട്ട അന്നവുമാണ്(coconut rice).ചെമ്പരുത്തിപ്പൂ കൊണ്ടുള്ള അർച്ചനയാണ് ദേവിക്ക് അഭികാമ്യം. നീലാംബരി രാഗത്തിലുള്ള കീർത്തനങ്ങൾ ആലപിച്ചാൽ നല്ലത്.

കാർത്യായിനീ മഹാമായേ
മഹായോഗിന്യധീശ്വരി
നന്ദഗോപസുതം ദേവീപതിം
മേ കുരുദ്ധ്യേ നമഃ

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates