Thursday, September 21, 2017

പൂജ വെയ്പ്പ്, വിദ്യാരംഭം-2017: ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍:

പ്രത്യേക ശ്രദ്ധയ്ക്ക്:

ഈ വര്‍ഷത്തെ വിദ്യാരംഭം ക്ഷേത്രത്തില്‍ മാത്രമേ നടത്താന്‍ പാടുള്ളൂ. എന്തെന്നാല്‍ ഈ വര്‍ഷത്തെ നവരാത്രി ആരംഭിക്കുന്ന ദിവസം 21-9-2017 വ്യാഴാഴ്ച വൈകിട്ട് 05.20.32

സെക്കന്‍റ് മുതല്‍ ബുധഗ്രഹത്തിന് മൗഢ്യം ആരംഭിക്കും. ആ മൗഢ്യസ്ഥിതി 31-10-2017 രാത്രി 10.16.31 സെക്കന്‍റ് വരെയുണ്ടായിരിക്കും. മാത്രവുമല്ല വിദ്യാരംഭദിവസം ശനിയാഴ്ച ആകയാലും അന്ന് 'മൃത്യുയോഗം' ഉള്ളതിനാലും ഈ വര്‍ഷത്തെ വിദ്യാരംഭം നടത്തുന്നത് ദക്ഷിണാമൂര്‍ത്തിപൂജയും സരസ്വതീപൂജയും നടത്തുന്ന ക്ഷേത്രത്തില്‍ ആയിരിക്കണമെന്ന് നിര്‍ബ്ബന്ധമാകുന്നു. യാതൊരു കാരണവശാലും ഈ വര്‍ഷത്തെ വിദ്യാരംഭം ക്ഷേത്രത്തില്‍ അല്ലാതെ മറ്റൊരു സ്ഥലത്തും ചെയ്യിക്കരുതെന്ന് ഉത്തരാ ജ്യോതിഷ ഗവേഷണകേന്ദ്രം പ്രത്യേകം ഉപദേശിച്ചുകൊള്ളുന്നു.

കുഞ്ഞുങ്ങളെ ആദ്യാക്ഷരം കുറിക്കുന്ന ദിവസമാണ് വിജയദശമി. ഈ ദിവസം മുഹൂര്‍ത്തഗണനം നടത്താതെ ക്ഷേത്രങ്ങളിലും മറ്റ് ദിവസങ്ങളില്‍ മുഹൂര്‍ത്തഗണനം നടത്തിയും വിദ്യാരംഭം നടത്താവുന്നതാകുന്നു.

ദേവീപൂജയ്ക്ക് ശേഷം മുന്നിലെ താമ്പാളത്തില്‍ നിറച്ച അരിയില്‍ കുഞ്ഞിന്‍റെ വിരല്‍പിടിച്ച് "ഹരിശ്രീഗണപതയെനമ:" എന്നും സ്വര്‍ണ്ണമോതിരം കൊണ്ട് നാവില്‍ "ഓം ഹരിശ്രീഗണപതയെനമ: അവിഘ്നമസ്തു" എന്നും എഴുതുന്നതാണ് വിദ്യാരംഭം.

മദ്യപന്മാരെക്കൊണ്ടും, അടുത്തറിയാത്തവരെക്കൊണ്ടും, മോശം സ്വഭാവക്കാരെക്കൊണ്ടും, കുഞ്ഞിന്‍റെ നക്ഷത്രക്കൂറിന്‍റെ ആറിലോ എട്ടിലോ കൂറ് വരുന്ന നക്ഷത്രക്കാരെക്കൊണ്ടും  വിദ്യാരംഭം കുറിപ്പിക്കരുത് (എഴുതിക്കാനിരിക്കുന്ന ഗുരുവിന്‍റെ നക്ഷത്രം ചോദിക്കുകയെന്നത് അപ്രായോഗികവും മര്യാദയില്ലാത്തതും ആകയാല്‍ ഇത് അവഗണിക്കുന്നതായിരിക്കും നല്ലതെന്ന് തോന്നുന്നു)

തീയതികള്‍:

2017 സെപ്റ്റംബര്‍ 21 (1193 കന്നി 05)  നവരാത്രി വ്രതാരംഭം

2017 സെപ്റ്റംബര്‍ 28 (1193 കന്നി 12) വ്യാഴാഴ്ച: ദുർഗ്ഗാഷ്ടമി (പൂജവെയ്പ്പ്)

2017 സെപ്റ്റംബര്‍ 29 (1193 കന്നി 13) വെള്ളിയാഴ്ച: മഹാനവമി, ആയുധപൂജ (വൈകിട്ട്)

2017 സെപ്റ്റംബര്‍ 30 ശനിയാഴ്ച: വിജയദശമി, പൂജയെടുപ്പ് (രാവിലെ)

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates