Thursday, March 24, 2016

ആദിത്യപുരം സൂര്യക്ഷേത്രം, കടുത്തുരുത്തി


"തമസോ മാ ജ്യോതിര്‍ഗമയ".
ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് നയിക്കണമേ എന്നതാണ് ഭാരതീയരുടെ പ്രാര്‍ത്ഥനയുടെ തുടക്കം തന്നെ
ഋഗ്വേദത്തില്‍ പത്ത് സൂക്തങ്ങള്‍ സൂര്യനെ അഭിസംബോധന ചെയ്യുന്നവയാണ്. ജീവന്‍റെയും പ്രകാശത്തിന്‍റെയും നിര്‍മ്മാതാവാണ് ലോക സ്രഷ്ടാവും രക്ഷിതാവുമായ സൂര്യനെന്നാണ് ഋഗ്വേദത്തില്‍ പറയുന്നത്. സൂര്യനെ ആരാധിക്കുന്ന പതിവ് ഭാരതത്തില്‍ പണ്ടു തൊട്ടേ നിലവിലുണ്ട്.
പൗരാണിക കേരളത്തിലെ ഒരേയൊരു സൂര്യക്ഷേത്രമാണ് ആദിത്യപുരത്തുള്ളത്. പണ്ട് ഇവിടം രവി മംഗലം എന്നറിയപ്പെട്ടിരുന്നു. പിന്നീട് ഇരവിമംഗലം ആയതാകാം എന്ന് കരുതുന്നു. എന്നാല്‍ സൂര്യക്ഷേത്രത്തിന്റെ ആവിര്‍ഭാവത്തോടെ ആദിത്യപുരമായി അറിയപ്പെടാന്‍ തുടങ്ങിയതാവാം. കോട്ടയം ജില്ലയിലെ കടുത്തുരുത്തി പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ സൂര്യദേവനാണ്. സൂര്യന്‍ തപസ്സിരിക്കുന്ന രീതിയിലുള്ള ഈ പ്രതിഷ്ഠ അത്യപൂര്‍വ്വമാണ്. ശംഖും ചക്രവും ഓരോ കൈയിലും മറ്റ് രണ്ടു കൈകള്‍ മടിയില്‍ വച്ച് തപസ് അനുഷ്ഠിക്കുന്ന ഭാവത്തിലുമാണ് ശിലയിലുള്ള പ്രതിഷ്ഠാവിഗ്രഹം.
മറ്റു പല ക്ഷേത്രങ്ങളിലും സൂര്യനെ ഉപദേവതയായി പ്രതിഷ്ഠിച്ചിട്ടുണ്ട്.
പ്രപഞ്ചസൃഷ്ടി നടക്കുന്ന സമയത്ത് ആദിത്യന് മാത്രമേ പ്രത്യക്ഷരൂപം ലഭിച്ചിരുന്നുള്ളൂ. എന്നാല്‍ ശക്തി മറ്റു ദേവീദേവന്മാരെ പോലെയും. അതില്‍ തൃപ്തനാകാതെ ആദിത്യന്‍ തപസ് തുടങ്ങി. ഉടനെ മഹാമായ പ്രത്യക്ഷപ്പെടുകയും ആറുനാഴിക പുലരുന്നതുവരെ മറ്റ് ദേവീദേവന്മാര്‍ക്കുള്ള ശക്തികൂടി ആദിത്യനുണ്ടാകട്ടെ എന്ന് അനുഗ്രഹിക്കുകയും ചെയ്തു. അങ്ങനെ തപസനുഷ്ഠിച്ച അതേ രൂപത്തിലാണത്രെ ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ.
ഇവിടെ സൂര്യന്‍ പടിഞ്ഞാട്ടു ദര്‍ശനമാണ്. ഉപദേവതയായി യക്ഷിയെയും ശാസ്താവിനെയുമാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. മരങ്ങാട് മനയിലെ കാരണവര്‍ സൂര്യനെ തപസ്സ് ചെയ്ത് പ്രത്യക്ഷപ്പെടുത്തി എന്നാണ് ഐതിഹ്യം. ഈ മനയിലെ ആള്‍ക്കാര്‍ തന്നെ ക്ഷേത്രത്തിലെ ശാന്തിക്കാര്‍ ആയിരിക്കണമെന്നാണ് വ്യവസ്ഥ.
രക്തചന്ദനമാണ് ഇവിടത്തെ പ്രസാദം. ഇതും ഇവിടത്തെ മാത്രം പ്രത്യേകതയാണ്. മേടത്തിലെ അവസാന ഞായറാഴ്ച രക്തചന്ദന കാവടി കൊണ്ടുള്ള അഭിഷേകം ഇവിടത്തെ പ്രധാന ചടങ്ങാണ്. കണ്ണ് രോഗവും ത്വക് രോഗവും മാറാന്‍ വേണ്ടിയുള്ള വഴിപാടുകള്‍ക്കാണ് ഇവിടെ പ്രാധാന്യം.
മേടമാസത്തിലാണ് ഉത്സവം. കാവടി ഉത്സവവും മേടമാസത്തിലെ അവസാനത്തെ ഞായറാഴ്ചയും പത്താമുദയവും ഇവിടെ വിശ്വേഷപ്പെട്ടതാണ്. പത്താമുദയം സൂര്യദേവന് പ്രധാനമാണല്ലോ. വൃശ്ചികമാസത്തിലെ അവസാനത്തെ ഞായറാഴ്ചയും കാവടി അഭിഷേകവുമുണ്ട്. ഉച്ചപൂജ സമയത്താണ് ഈ അഭിഷേകം. കാവടിയുടെ വശങ്ങളില്‍ ചന്ദനമുട്ടികള്‍ വച്ചുകെട്ടുന്നപതിവുണ്ട്. രക്തചന്ദന കാവടിയുള്‍പ്പെടെ നൂറുകണക്കിന് കാവടികളാണിവിടെ എത്തുക. മരങ്ങാട്ടുമന കുടുംബത്തിലെ ഒരംഗം കാവടി എടുക്കണമെന്നത് നിര്‍ബന്ധമാണ്. ഇല്ലത്തുനിന്നുള്ള കാവടി മതിലകത്തു മാത്രമേ പ്രദക്ഷിണമുള്ളൂ.
ആദിത്യ പൂജ നടത്തി രക്തചന്ദന മുട്ടികള്‍ നടയില്‍ വയ്ക്കുക എന്ന വഴിപാടുമുണ്ട്. കണ്ണിന്‍റെ അസുഖം മാറാന്‍ ക്ഷേത്രത്തിനകത്തെ വിളക്കില്‍ നിന്നും മഷിയും നെയ്യും ചേര്‍ത്ത് പ്രത്യേക കൂട്ടുണ്ടാക്കി കൊടുക്കാറുണ്ട്. പാണ്ടും വെള്ളയും മാറാന്‍ ക്ഷേത്രത്തിലെ രക്തചന്ദനം ശരീരത്തില്‍ പുരട്ടുന്നതും ഇവിടെ പതിവാണ്.
ഈ ക്ഷേത്രത്തിന് വടക്കുപടിഞ്ഞാറായി ആയാംകുടി മഹാദേവ ക്ഷേത്രവും ശ്രീകൃഷ്ണസ്വാമി ക്ഷേത്രവും സ്ഥിതിചെയ്യുന്നു.
ആദിത്യ ഹൃദയമന്ത്രം
**************************
ധ്യാനം:
നമസ്സവിത്രേ ജഗദേക ചക്ഷുസേ
ജഗത്പ്രസൂതി സ്ഥിതി നാശഹേതവേ
ത്രയീമയായ ത്രിഗുണാത്മ ധാരിണേ
വിരിംചി നാരായണ ശംകരാത്മനേ
തതോ യുദ്ധ പരിശ്രാന്തം സമരേ ചിന്തയാ സ്ഥിതം
രാവണം ചാഗ്രതോ ദൃഷ്ട്വാ യുദ്ധായ സമുപസ്ഥിതം
ദൈവതൈശ്ച സമാഗമ്യ ദ്രഷ്ടുമഭ്യാഗതോ രണം
ഉപഗമ്യാ ബ്രവീദ്രാമം അഗസ്ത്യോ ഭഗവാന് ഋഷിഃ
രാമ രാമ മഹാബാഹോ ശൃണു ഗുഹ്യം സനാതനം
യേന സര്‍വാനരീന് വത്സ സമരേ വിജയിഷ്യസി
ആദിത്യ ഹൃദയം പുണ്യം സര്വശത്രു വിനാശനം
ജയാവഹം ജപേന്നിത്യം അക്ഷയ്യം പരമം ശിവം|
സര്‍വമംഗള മാങ്ഗള്യം സര്‍വ പാപ പ്രണാശനം
ചിന്താശോക പ്രശമനം ആയുര്‍വര്‍ദ്ധനമുത്തമം
രശ്മിമംതം സമുദ്യന്തം ദേവാസുര നമസ്കൃതം
പൂജയസ്വ വിവസ്വന്തം ഭാസ്കരം ഭുവനേശ്വരം
സര്‍വദേവാത്മകോ ഹ്യേഷ തേജസ്വീ രശ്മിഭാവനഃ
ഏഷ ദേവാസുര ഗണാന് ലോകാന് പാതി ഗഭസ്തിഭിഃ
ഏഷ ബ്രഹ്മാ ച വിഷ്ണുശ്ച ശിവഃ സ്കന്ദഃ പ്രജാപതിഃ
മഹേന്ദ്രോ ധനദഃ കാലോ യമഃ സോമോ ഹ്യപാം പതിഃ
പിതരോ വസവഃ സാധ്യാ ഹ്യശ്വിനൗ മരുതോ മനുഃ
വായുര്വഹ്നിഃ പ്രജാപ്രാണഃ ഋതുകര്താ പ്രഭാകരഃ
ആദിത്യഃ സവിതാ സൂര്യഃ ഖഗഃ പൂഷാ ഗഭസ്തിമാന്
സുവര്ണസദൃശോ ഭാനുഃ ഹിരണ്യരേതാ ദിവാകരഃ
ഹരിദശ്വഃ സഹസ്രാര്ചിഃ സപ്തസപ്തി-ര്മരീചിമാന്
തിമിരോന്മഥനഃ ശംഭുഃ ത്വഷ്ടാ മാര്താണ്ഡകോംശുമാന്
ഹിരണ്യഗര്ഭഃ ശിശിരഃ തപനോ ഭാസ്കരോ രവിഃ
അഗ്നിഗര്ഭോ‌ദിതേഃ പുത്രഃ ശങ്ഖഃ ശിശിരനാശനഃ
വ്യോമനാഥ സ്തമോഭേദീ ഋഗ്യജുഃസാമ-പാരഗഃ
ഘനാവൃഷ്ടി രപാം മിത്രോ വിന്ധ്യവീഥീ പ്ലവങ്ഗമഃ
ആതപീ മണ്ഡലീ മൃത്യുഃ പിങ്ഗളഃ സര്‍വതാപനഃ
കവിര്വിശ്വോ മഹാതേജാ രക്തഃ സര്‍വഭവോദ്ഭവഃ
നക്ഷത്ര ഗ്രഹ താരാണാം അധിപോ വിശ്വഭാവനഃ
തേജസാമപി തേജസ്വീ ദ്വാദശാത്മന്നമോ‌സ്തുതേ
നമഃ പൂര്വായ ഗിരയേ പശ്ചിമായാദ്രയേ നമഃ
ജ്യോതിര്ഗണാനാം പതയേ ദിനാധിപതയേ നമഃ
ജയായ ജയഭദ്രായ ഹര്യശ്വായ നമോ നമഃ
നമോ നമഃ സഹസ്രാംശോ ആദിത്യായ നമോ നമഃ
നമ ഉഗ്രായ വീരായ സാരംഗായ നമോ നമഃ
നമഃ പദ്മപ്രബോധായ മാര്താണ്ഡായ നമോ നമഃ
ബ്രഹ്മേശാനാച്യുതേശായ സൂര്യായാദിത്യ-വര്ചസേ
ഭാസ്വതേ സര്വഭക്ഷായ രൗദ്രായ വപുഷേ നമഃ
തമോഘ്നായ ഹിമഘ്നായ ശത്രുഘ്നായാ മിതാത്മനേ
കൃതഘ്നഘ്നായ ദേവായ ജ്യോതിഷാംപതയേ നമഃ
തപ്ത ചാമീകരാഭായ വഹ്നയേ വിശ്വകര്മണേ
നമസ്തമോ‌ഭി നിഘ്നായ രുചയേ ലോകസാക്ഷിണേ
നാശയത്യേഷ വൈ ഭൂതം തദേവ സൃജതി പ്രഭുഃ
പായത്യേഷ തപത്യേഷ വര്ഷത്യേഷ ഗഭസ്തിഭിഃ
ഏഷ സുപ്തേഷു ജാഗര്തി ഭൂതേഷു പരിനിഷ്ഠിതഃ
ഏഷ ഏവാഗ്നിഹോത്രം ച ഫലം ചൈവാഗ്നി ഹോത്രിണാം
വേദാശ്ച ക്രതവശ്ചൈവ ക്രതൂനാം ഫലമേവ ച
യാനി കൃത്യാനി ലോകേഷു സര്‍വ ഏഷ രവിഃ പ്രഭുഃ

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates