Sunday, March 13, 2016

മാനസ ക്ഷേത്രവും പ്രതിഷ്ഠയും.....

തമിഴ് നാട്ടിലെ ശിവഭക്തനായ നയനാര്‍ക്ക് വലിയൊരു ശിവക്ഷേത്രം പണിയണമെന്ന് ആഗ്രഹമായി. പക്ഷേ സാധാരണക്കാരനായ അദ്ദേഹത്തിന് എങ്ങനെ അത് സാധിക്കാനാകും.
തന്റെ നിസ്സാഹായാവസ്ഥ മനസ്സിലാക്കി നയനാര്‍ മനസ്സില്‍ തന്നെ വിശാലമായൊരു ശിവക്ഷേത്രം പണിയാന്‍ തീരുമാനിച്ചു. അങ്ങനെ നിത്യവും മണിക്കൂറുകളോളം മനസ്സിനകത്ത് ക്ഷേത്രം പണിനടക്കുന്നതായി അദ്ദേഹം ഭാവന ചെയ്തു തുടങ്ങി. മാസങ്ങള്‍ക്കഴിഞ്ഞു. നയനാരുടെ മാനസമന്ദിരനിര്‍മ്മാണം പൂര്‍ത്തിയായി. അടുത്ത ശുഭമുഹൂര്‍ത്തത്തില്‍ കുംഭാഭിഷേകം നടത്താനും തീരുമാനിച്ചു.

ഈ സമയം പല്ലവരാജാവ് കാഞ്ചീപുരത്ത് വലിയൊരു ശിവമന്ദിരം പണികഴിച്ചു കഴിഞ‍്ഞിരുന്നു. അദ്ദേഹം ആ മന്ദിരത്തിന്റെ കുംഭാഭിഷേകം തീരുമാനിച്ചതും അതേ ദിവസം തന്നെയായിരുന്നു. അന്നു രാത്രി പല്ലവരാജാവ് ശിഷ്യനെ സ്വപ്നം കണ്ടു. സ്വപ്നത്തില്‍ ഭഗവാന്‍ അരുളി "രാജന്‍, നിന്റെ കുംഭാഭിഷേകം മാറ്റിവെയ്ക്കൂ. അന്ന് തിരുണാവൂരില്‍ നായനാരുടെ മന്ദിര പൂജയില്‍ പങ്കെടുക്കാന്‍ എനിക്കു പോകണം."

രാജാവ് ഉണര്‍ന്നു. അദ്ദേഹം അത്ഭുതപ്പെട്ടു. തന്റെ രാജ്യത്ത് താനറിയാതെ ഒരു മന്ദിര നിര്‍മ്മാണമോ? ഉടന്‍ അന്വേഷണത്തിന് ഉത്തരവായി. ഭടന്മാര്‍ക്ക് ആ സ്ഥലത്ത് മന്ദിരം കണ്ടെത്താനായില്ല. പക്ഷേ നയനാരെ കണ്ടെത്തി. അദ്ദേഹം രാജാവിനോട് തന്റെ ‘മാനസമന്ദിരനിര്‍മ്മാണ’ കഥ വിവരിച്ചു. കഥ കേട്ട് രാജാവ് അത്ഭുതപരതന്ത്രനായി.

****ബാഹ്യമോടിയോ പ്രൗഢിയോ അല്ല ഭഗവാനെ സ്വാധീനിക്കുന്നത്, നിഷ്കളങ്കമായ ഹൃദയത്തിന്റെ പൂജയാണ് ഈശ്വരന് സ്വീകാര്യം.

**** നിഷ്കളങ്കമായ ഹൃദയത്തിന്റെ പൂജയാണ് ഈശ്വരന് സ്വീകാര്യം

0 comments:

Post a Comment

Popular Posts

Categories

Text Widget

Blog Archive

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates