Wednesday, September 11, 2024

വകുളാ ദേവി ക്ഷേത്രം തിരുപ്പതി

🎪🎪🎪🎪🎪🎪🎪🎪🎪🎪🎪🎪
വകുളാ ദേവി ക്ഷേത്രം തിരുപ്പതി
🎪🎪🎪🎪🎪🎪

തിരുമല തിരുപ്പതിവെങ്കിടേശ്വരന്റെ വളർത്തമ്മയാണ്വകുളാദേവി. തിരുമലയുടെ ഐതിഹ്യം അനുസരിച്ച് വകുലാദേവിയുടെ കഥ വളരെ മുൻമ്പു മുതലേഉള്ളതാണ്.വിഷ്ണുവിന്റെഅവതാരമായകൃഷ്ണൻറെവളർത്തമ്മയായ യശോദ കൃഷ്ണന്റെ അ
വതാരങ്ങൾ, വിവാഹങ്ങൾ എന്നിവക്കൊന്നുംക്കൊന്നും സാക്ഷ്യം വഹിച്ചിരുന്നില്ല എന്ന് പരാതിപ്പെട്ടു. അമ്മയ്ക്ക് ഇത്തരമൊരു അവസരം ലഭിക്കുമെന്ന് ഭഗവാൻ ഉറപ്പ് നൽകി. കൃഷ്ണൻ വെങ്കിടേശ്വരന്റെ രൂപം സ്വീകരിച്ചു. ഭഗവാൻ വാഗ്ദാനം ചെയ്തതുപോലെതൻറെവളർത്തു മകൻറെ വിവാഹംആകാശരാജാവിൻറെയും ധരണിറാണിയുടെയും മകളായ പത്മാവതിയുമായിനടത്തിയത് കാണാൻ ഈ അമ്മക്കു ഭാഗ്യമുണ്ടായി. ആന്ധ്രപ്രദേശിലെ തിരുപ്പതി നഗരത്തിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത് .5000 വർഷങ്ങൾക്കു മുമ്പ് തിരുപ്പതി 3000 ബിസി യിൽസ്ഥാപിതമായപ്പോൾ നിർമ്മിച്ചതാണ് ഇത്. 3000 വർഷങ്ങൾക്കു മുമ്പ്പതിനേഴാം നൂറ്റാണ്ടിൽ തിരുപ്പതിയിലെ പേരൂരിന്ചുറ്റുമുള്ളസ്ഥലത്തായിരുന്നു. തിരുപ്പതിയിൽ നിന്നു 10 കിലോമീറ്ററിനുള്ളിൽസ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന് 50ഏക്കറിലധികം ഭൂമി ഉണ്ടായിരുന്നുവെങ്കിടേശ്വരൻ താമസിക്കുന്നതായികരുതപ്പെടുന്ന 7 കുന്നുകൾക്ക് അഭിമുഖം ആയിട്ടാണ് വകുളാദേവിയുടെ പ്രതിഷ്ഠ. തിരുമലയിലെ വെങ്കിടേശ്വരന്റെ മുമ്പാകെ നിവേദ്യംസമർപ്പിക്കുന്നതിനു മുമ്പ്വകുളാദേവിക്കാണ്നെവേദ്യംസമർപ്പിക്കുന്നത്. ഭഗവാൻറെ ജീവിതത്തിൽ വകുലാദേവി അമ്മ- മകൻ ബന്ധത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്.മാതൃസ്നേഹത്തിന്റെ പ്രതീകമായി വകുളാദേവിയുടെ ക്ഷേത്രം ഏകദേശം 3000 വർഷങ്ങൾക്കു മുമ്പ് പേരൂരിൽ 50 ഏക്കറിൽ അധികം സ്ഥലമുള്ള മനോഹരമായ സ്ഥലത്താണ് നിർമ്മിച്ചിരുന്നത് .വെങ്കിടേശ്വര ഭഗവാൻറെ വളർത്തമ്മയാണ്വകുളാദേവി വിഷ്ണുവിനെ കൃഷ്ണൻറെ അവതാര രൂപത്തിൽ വളർത്തി കൃഷ്ണൻറെ സാന്നിധ്യം കുറച്ചുകാലം കൂടിനീട്ടണമെന്ന് ആഗ്രഹിച്ചു. മറ്റൊരുഅവസരത്തിൽഅമ്മയുടെ ആഗ്രഹം നിറവേറ്റുംഎന്ന് പറഞ്ഞു ഈ ആഗ്രഹം ഒരു അനുഗ്രഹത്തിൽ നൽകി. ഈ വരത്തിനനുസൃതമായിവിഷ്ണു ഇപ്പോൾ ശ്രീനിവാസന്റെ രൂപത്തിൽ അമ്മയെസന്തോഷിപ്പിക്കുകയായിരുന്നു. കലിയുഗത്തിൽ യശോദ പത്മാവതി മായുള്ളവിവാഹം നടത്താൻ വെങ്കിടേശ്വരന്റെവളർത്തമ്മയായിവകുലാദേവിയായി പുനർജനിച്ചു. അങ്ങനെ ദേവി വെങ്കിടേശ്വരന്റെ കല്യാണം കാണാനുള്ള ആഗ്രഹം നിറവേറ്റി. അമ്മയുടെ - മകൻറെ സ്നേഹവും വാത്സല്യവും  നൽകുന്നത് പ്രകടമാണ് ആദ്യംഅമ്മയ്ക്ക് പിന്നീട് വെങ്കിടേശ്വരനും നിവേദ്യം സമർപ്പിക്കുകയാണ് പതിവ്. ഇത് സൂചിപ്പിക്കാൻ പുരോഹിതന്മാർ വകുളമാതാ ക്ഷേത്രത്തിലെ വലിയമണികൾ മുഴക്കുന്നു. പിന്നീട് തിരുമലയിലെ പുരോഹിതന്മാർ വെങ്കിടേശ്വര ഭഗവാനു വഴിപാടുകൾ സമർപ്പിക്കുന്നു. ക്ഷേത്രം നശി പ്പിക്കപ്പെടുകയും പ്രധാന്യം നഷ്ടപ്പെടുകയും ചെയ്തു വരുന്നതുവരെ മുൻകാലങ്ങളിൽ പിന്തുടർന്ന ആചാരമാണിത്.ശ്രീനിവാസനെ സ്വന്തം അമ്മയെപ്പോലെപരിപാലിച്ചു ശ്രീനിവാസന് മാതൃവാത്സല്യം ഒരിക്കൽ കൂടി ആസ്വദിക്കാൻ പറ്റി. ഒരിക്കൽ ശ്രീനിവാസൻ നായാട്ടിനായി മലഞ്ചെരുവിലേക്ക് പോയി അവിടെ പത്മാവതിയെ ആനക്കൂട്ടം ഓടിക്കുന്നത് ആനയുടെ ആക്രമണത്തിൽനിന്ന്അവളെ സംരക്ഷിച്ച് ശ്രീനിവാസൻ അവളുമായി പ്രണയത്തിലായി.പത്മാവതിയുടെതോഴികൾ ശ്രീനിവാസ കല്ലെറിഞ്ഞ് ഓടിച്ചു. ഈ കഥ കേട്ട് മാതാവ്  അസ്വസ്ഥതയാ പത്മാവതിയോടുള്ള തൻറെ മകൻ്റെ പ്രണയ
ത്തിൻറെ കഥ വിവരിക്കുകയും,സഖ്യത്തിനായി ആകാശ രാജാവുമായി സംസാരിക്കാൻഅഭ്യർത്ഥിക്കുകയും ചെയ്തു.ആകാശരാജനെ പോലെയുള്ള രാജാവ്തങ്ങളെപ്പോലുള്ള വരുമായുള്ളസഖ്യംസ്വീകരിക്കുമോ എന്ന് വാ കുളമാതാവു
ശങ്കിച്ചു വെളിപ്പെടുത്തി .അത് മാത്രമല്ല ആകാശ രാജാവിൻറെ മകൾപത്മാവതി കഴിഞ്ഞ ജന്മത്തിലെ വേദവതിയായിരുന്നുഎന്നതാണ് മറ്റൊരു രഹസ്യം .സീത രാമൻ,ലക്ഷ്മണൻ,എന്നിവരുടെവനവാസത്തിനിടെ രാവണൻസീതയെതട്ടിക്കൊണ്ടു പോയി. അഗ്നിദേവൻ രാവണനെ നേരിട്ടു അവൾ ആരാണെന്ന് ചോദിച്ചപ്പോൾ സീതയാണെന്ന് രാവണൻ അറിയിച്ചു. വേദവതിയെ ചൂണ്ടി പറഞ്ഞു യഥാർത്ഥ സീത എൻറെ കൂടെ ഉണ്ട് ശ്രദ്ധ തെറ്റിയ രാവണൻ യഥാർത്ഥ സീതയുടെ സ്ഥാനത്ത് വേദവതിയെ തന്നോടൊപ്പം കൊണ്ടുപോയി. സീതയുടെ സ്ഥാനത്ത് വേദവതി ലങ്കയിലായിരുന്നു സീതയുടെ അഗ്നിപരീക്ഷയ്ക്കുശേഷം സീതയുടെ വേഷം ധരിച്ച് 2 സ്ത്രീകൾ അഗ്നിജാലയിൽ നിന്ന് പുറത്തുവന്നു രാമനോട്പറഞ്ഞുയഥാർത്ഥ സീതയെവിവാഹം കഴിക്കാൻ സീത രാമനോട് ആവശ്യപ്പെട്ടു പക്ഷേ രാമൻ അവളോട് പറഞ്ഞു ഈ യുഗത്തിൽ ഏക ഭാര്യയുടെ നേരെ പ്രതിജ്ഞാബദ്ധനാണ് ഞാൻ ശ്രീനിവാസനായിജനിക്കുമ്പോൾ വേദവതി പത്മാവതിയായി ജനിക്കും. അപ്പോൾഞാൻ അവളെ വിവാഹംകഴിക്കും.ലക്ഷ്മിയുടെ ഭാവം കൂടിയാണ് വേദവതി. എപ്പോഴും വേദങ്ങൾ പാരായണം ചെയ്തിരുന്ന ഒരുപണ്ഡിതനായിരുന്നു മായ ഒരിക്കൽ അയാൾ ഉർവശിയെ കണ്ടു മുട്ടി അങ്ങനെ
ഒരുകുട്ടിജനിച്ചു വേദങ്ങൾ ചൊല്ലിയപ്പോൾ ജനിച്ചതിനാൽ അവർക്ക് വേ ദവതി എന്ന് പേരിട്ടു.അതാണ്ഇപ്പോഴത്തെപത്മാവതിയുടെ കഥ. അങ്ങനെ ശ്രീനിവാസൻ പത്മാവതിയുടെ ഭൂതകാലത്തെ കുറിച്ച് വാ കുളമാതാവിനോട്പറഞ്ഞു .ക്ഷേത്രത്തിലെ ഗോപുരം സ്വർണം പൂശി മനോഹരമാക്കിയിട്ടുണ്ട് ആഗമശാസ്ത്രപ്രകാരംക്ഷേത്രം പുതുക്കി പണിതിട്ടുണ്ട് ഇവിടെ ഈ ക്ഷേത്രത്തിൽ ആദ്യപൂജ നടത്തിയത് തുടർന്ന് തിരുമലയിലെ പ്രധാനക്ഷേത്രത്തിൽ പൂജ ആരംഭിച്ചതും രസകരമായ ഒരുകാര്യമാണ്. പിന്നീട് ഹൈദരാലിയും ടിപ്പുസുൽത്താൻ ഇവിടെ ആക്രമണം നടത്തിയപ്പോൾക്ഷേത്രത്തിന്പഴയപ്രതാപംനഷ്ടപ്പെടുകയും ചെയ്തു ഇന്നും ക്ഷേത്ര പുനരുദ്ധാരണത്തിന് ശേഷവും അമ്മയുടെയും മകൻറെയും സ്നേഹംനമുക്ക് കാണാൻ കഴിയും.മാതാവിന് നിവേദ്യം സമർപ്പിച്ചു എന്ന്സൂചിപ്പിക്കുവാൻ പുരോഹിതന്മാർ വാകുളമാതാ ക്ഷേത്രത്തിൽ വലിയ മണി മുഴക്കും പിന്നീട് വെങ്കിടേശ്വര ഭഗവാന്റെ പുരോഹിതന്മാർ ഭഗവാനു . നൈവേദ്യം അർപ്പിക്കുന്നു 5 30ന് ക്ഷേത്ര പൂജാരിസുപ്രഭാതം നടത്തി നട തുറക്കും. 6 മുതൽ 6. 45 വരെ നിവേദ്യം നടക്കുന്നു രാവിലെ 6:45 മുതൽ 11 30 വരെ ക്ഷേത്രം തുറന്നിരിക്കും 11 .30 മുതൽ ഉച്ചവരെയാണ് അർച്ചന നിവേദ്യത്തിനുള്ള സമയം ഉച്ചമുതൽ 4 .30 വരെ ക്ഷേത്രം അടച്ചിരിക്കും വൈകിട്ട് 4 .30 'മുതൽ 6 വരെയാണ് സർവദർശന സമയം. വൈകുന്നേരം 6 30 മുതൽ രാത്രി 8 .30 വരെക്ഷേത്രംവീണ്ടും പൊതുജനങ്ങൾക്കായി തുറന്നിരിക്കും രാത്രി 8:30ന് ഏകാന്തസേവയുടെസമയമായതിനാൽ സർവദർശനം നിർത്തുന്നു അതായത് ഭഗവാനെ ഉറക്കുക.തിരുമല ക്ഷേത്ര ഭഗവാന്റെ ക്ഷേത്രത്തിലെ ദൈനംദിന പരിപാടികൾ പോലെ തന്നെ ഈ അവസാന സേവയുംവളരെപ്രധാനമാണ്.

   🌹
Continue Reading…

Monday, September 9, 2024

ഓച്ചിറ പരബ്രഹ്മക്ഷേത്രം



```കേരളത്തിലെ മറ്റ്‌ ഹൈന്ദവക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്‌തമാണ്‌ കായംകുളത്തിനടുത്ത് ഓച്ചിറയിൽ സ്ഥിതി ചെയ്യുന്ന ഓച്ചിറ ശ്രീ പരബ്രഹ്മക്ഷേത്രം. "ദക്ഷിണകാശി" എന്നറിയപ്പെടുന്ന ക്ഷേത്രത്തിന്റെ പ്രത്യേകത ഇവിടെ ശ്രീകോവിലോ പ്രതിഷ്ഠയോ പൂജയോ ഇല്ല എന്നുള്ളതാണ്‌. 

കിഴക്കേ ഗോപുരകവാടം മുതൽ ഇരുപത്തിരണ്ടേക്കർ സ്ഥലത്ത്‌ ശൈവ-വൈഷ്ണവ സങ്കൽപ്പത്തിലുള്ള രണ്ട്‌ ആൽത്തറകളും ചില കാവുകളും അടങ്ങുന്നതാണ്‌ ഇവിടുത്തെ ക്ഷേത്രസങ്കൽപം. അഗതികളും അനാഥരുമായ ധാരാളം ആൾക്കാരുടെ അഭയകേന്ദ്രമാണ് ഈ മഹാക്ഷേത്രം. ഹൈന്ദവ ധർമത്തിലെ "ഈശ്വരൻ" എന്ന് പറയപ്പെടുന്ന "പരമാത്മാവ്" അഥവാ അരൂപിയായ "നിർഗുണ പരബ്രഹ്മം" തന്നെയാണ് ഇവിടുത്തെ ആരാധനാമൂർത്തി.

 "ഓം" എന്നതാണ് പരബ്രഹ്മത്തെ കുറിക്കുന്ന ശബ്ദം. സകല ദേവതകളും "ഓംകാരമൂർത്തിയായ" പരബ്രഹ്മത്തിൽ ലയിച്ചിരിക്കുന്നതായാണ് സങ്കൽപ്പം. ത്രിഗുണത്താൽ പരബ്രഹ്മം രാജസിക ഗുണമുള്ള ബ്രഹ്‌മാവായും, സാത്വിക ഗുണമുള്ള വിഷ്ണുവായും, താമസിക ഗുണമുള്ള മഹാദേവനായും മാറി; രൂപവും, നാമവും, ശക്തിയും ധരിക്കുന്നു എന്ന് വേദങ്ങളും ഭഗവദ്ഗീതയും മറ്റും ഉത്‌ഘോഷിക്കുന്നു. ഇതിൽ മഹാവിഷ്‌ണുവിനെയും, പരമശിവനെയും രണ്ട് ആൽത്തറകളിൽ ഓച്ചിറ പരബ്രഹ്മത്തിന്റെ പ്രതീകമായി ആരാധിക്കപ്പെടുന്നു. 
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
ഇവിടത്തെ "പന്ത്രണ്ട് വിളക്ക്" എന്ന പ്രസിദ്ധമായ ഉത്സവം വൃശ്ചിക മാസത്തിലെ ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള ദിവസങ്ങളിൽ നടത്തുന്നു. കുടിൽ കെട്ടി ഭജനം പാർക്കുക, ദരിദ്രർക്കും രോഗികൾക്കും അന്നദാനം നടത്തുക, ഭാഗവതപാരായണം, ത്വക്ക് രോഗങ്ങൾ മാറുവാൻ എട്ടുകണ്ടം ഉരുളിച്ച എന്നിവ പ്രധാന നേർച്ചകളാണ്. 

മിഥുനമാസത്തിലെ ഓച്ചിറക്കളിയാണ് മറ്റൊരു വിശേഷം.ഓച്ചിറ ക്ഷേത്രത്തോട് അനുബന്ധിച്ച് ഒരു വേദാന്ത പഠന ശാല ഒരു നൂറ്റാണ്ട് മുമ്പ് വരെ പ്രവർത്തിച്ചിരുന്നു . 'ഓണാട്ട് ചിറ' എന്നത് ലോപിച്ചാണ് ഓച്ചിറ ആയതെന്നാണ് ചില ചരിത്രകാരൻമാർ ഊഹിക്കുന്നത് . ഓച്ചിറ പരബ്രഹ്മത്തെ (ശിവൻ) ആരാധിച്ചാൽ ദുരിതശാന്തിയും മോക്ഷപ്രാപ്തിയും ലഭിക്കുമെന്നാണ് ഭക്തരുടെ വിശ്വാസം.```

*ഐതിഹ്യം*

```വ്യത്യസ്‌തങ്ങളായ ഐതിഹ്യങ്ങളും വിശ്വാസങ്ങളും ക്ഷേത്രത്തെ സംബന്ധിച്ച്‌ നിലനിൽക്കുന്നു.```

*അകവൂർ ചാത്തൻ*

```പണ്ട് അകവൂർ മനയിലെ ഒരു നമ്പൂതിരിയുടെ സേവാമൂർത്തി/പരദേവതയായിരുന്നു പരബ്രഹ്മം. നമ്പൂതിരിയുടെ ദാസനായിരുന്നു അകവൂർ ചാത്തൻ.നമ്പൂതിരി ദിവസവും ഏഴരനാഴിക വെളുപ്പുള്ളപ്പോൾ എഴുന്നേറ്റു കുളിച്ച് ഉച്ചവരെ പരബ്രഹ്മപൂജ കഴിച്ചിരിന്നു. ഒരിക്കൽ പരബ്രഹ്മധ്യാനനിരതനായി വർത്തിച്ച നമ്പൂതിരിയോട് പരബ്രഹ്മം എങ്ങനെയിരിക്കുമെന്നു ചാത്തൻ ചോദിച്ചതിന് "നമ്മുടെ മാടൻപോത്തിനെപ്പോലിരിക്കും എന്നു നമ്പൂതിരി പരിഹാസമായി മറുപടി പറഞ്ഞുവെന്നും ചാത്തൻ അതുകേട്ട് 41 ദിവസം ധ്യാനിച്ചതിന്റെ ഫലമായി പരബ്രഹ്മം മാടൻപോത്തിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടു. 
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
മാടൻപോത്ത് ചാത്തന് മാത്രമായിരുന്നു കാണാൻ കഴിയുമായിരുന്നു. ചാത്തന് ഇത് പരബ്രഹ്മമാണനും, അതിനെ തനിക്ക് മാത്രമേ കാണാൻ കഴിയുമായിരുന്നു എന്നും ചാത്തന് അറിയില്ലായിരുന്നു. അത് നമ്പൂതിരിയുടെ വീട്ടിലെ മാടൻപോത്തായിരിക്കുമെന്ന് ചാത്തൻ ധരിച്ചു. അവൻ അതിനോട് സംസാരിക്കുകയും തീറ്റ കൊടുക്കുകയും ചെയ്തിരുന്നു. മാടൻപോത്ത് ചാത്തൻ എവിടെ പോയാലും കൂടെയുണ്ടായിരുന്നു. ഒരിക്കൽ ഇന്നത്തെ "ഓച്ചിറ" ഭാഗത്തുകൂടി നമ്പൂതിരി വരികയായിരുന്നു. പിന്നാലെ ചാത്തനും, പുറകെ മാടൻപോത്തും. 

അന്നവിടെ നിറയെ വയലായിരുന്നു (എട്ടുകണ്ടം ഉരുളിച്ച വഴിപാട് നോക്കുക). പാടങ്ങലെക്കുള്ള പ്രവേശനം ഒരു ചെറിയ വാതിലിൽ കൂടിയായിരുന്നു. നമ്പൂതിരിയും ചാത്തനും കൂടി വാതിൽ കടന്നു. ചാത്തൻ തിരിഞ്ഞുനോക്കിയപ്പോൾ മാടൻപോത്തിന്ൻ തൻറെ വലിയ കൊമ്പ് കാരണം വാതിൽ കടന്നു വരാൻ പ്രയാസമാണന്നു ചാത്തന് മനസ്സില്ലായി. ചാത്തൻ പോത്തിനോട് തല ചരിച്ചു കയറാൻ പറഞ്ഞു. ഇതു കേട്ട നമ്പൂതിരി ചാത്തനോട് ആരോടാ നീ സംസാരിക്കുന്നത് എന്ന് അന്വേഷിച്ചു. "നമ്മുടെ മാടൻപോത്തിനോട്" എന്നായിരുന്നു ചാത്തൻറെ മറുപടി. 

പക്ഷേ നമ്പൂതിരിക്ക് മാടൻപോത്തിനെ കാണാൻ പറ്റില്ലല്ലോ. അവസാനം നമ്പൂതിരി ചാത്തനെ തൊട്ടുകൊണ്ട് നോക്കിയപ്പോൾ മാടൻപോത്തിനെ കണ്ടു. നമ്പൂതിരിയെ കണ്ടമാത്രയിൽ പോത്തിന്റെ രൂപത്തിലുള്ള പരബ്രഹ്മം ഓടിച്ചെന്നു ഒരു ചിറയിലെയ്ക്ക് ചാടി . ആ ചിറയാണ്‌ "പോത്തിൻച്ചിറ" ആയി മാറിയത്. പിന്നീട് ഓച്ചിറയായും. 
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
പരബ്രഹ്മ നാദമായ "ഓംകാരത്തിൽ" നിന്നാണ് ഓച്ചിറ എന്ന പേര് വന്നത്. പോത്തു പോയതോടെ ചാത്തൻ വിഷമത്തിലായി. പിന്നീട് ആ പോത്ത് പരബ്രഹ്മമാണന്ന് മനസ്സിലായതോടെ അവസാനകാലം വരെയും ചാത്തൻ ഓച്ചിറപ്പടനിലത്ത് പരബ്രഹ്മത്തെ ധ്യാനിച്ചുകൊണ്ട് ഭജനമിരിക്കയും അവിടെ ആണ്ടുതോറും നടന്നുവന്നിരുന്ന പടയിലൊന്നിൽ ചേർന്നു മരിച്ചു സായുജ്യം പ്രാപിക്കയും ചെയ്തു.```

*ബുദ്ധമതം*

```ഓച്ചിറ ബുദ്ധവിഹാരകേന്ദ്രമായിരുന്നുവെന്ന വിശ്വാസവും ഉണ്ട്‌. ബുദ്ധമതം വിഗ്രഹാരാധന പ്രോത്സാഹിപ്പിച്ചിരുന്നില്ല. അതിനാൽ സ്വാഭാവികമായും ആൽമരത്തിന്‌ പ്രസക്‌തിയുണ്ടായി. 

ആൽമരച്ചുവട്ടിലെ പരബ്രഹ്മ സൂചന ഓച്ചിറ ഒരു ബുദ്ധവിഹാരകേന്ദ്രമായിരുന്നു എന്ന വിശ്വാസത്തിന്‌ പിൻബലം നൽകുന്നു. ക്ഷേത്രത്തിന്റെ ആവിർഭാവം അജ്ഞാതമാണെന്നാണ്‌ ചരിത്രരേഖകൾ സാക്ഷ്യപ്പെടുത്തുന്നത്‌.```

*ഹൈന്ദവം*

```പരബ്രഹ്മ ചൈതന്യത്തിന്റെ മൂലസ്ഥാനമായ ഓച്ചിറയിൽ വന്നെത്തിയാൽ ആദ്യം കാണുന്നത് അലങ്കരിച്ചു പ്രദക്ഷിണത്തിനു കൊണ്ട് വരുന്ന "കാള"യെയാണ്. ശ്രീകോവിലില്ലാത്ത പ്രതിഷ്ടയില്ലാത്ത മൂലസ്ഥാനത്തിനു ചുറ്റും ത്രിശൂലങ്ങൾ പ്രതിഷ്ടിച്ചിരിക്കുന്നു. 
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
ഇവിടെ ഭസ്മം പ്രസാദമായി നൽകുന്നു. ഇവിടെ "ഭസ്മം" ശിവവിഭൂതിയായും "കാള" യെ ശിവ വാഹനമായും" ത്രിശൂലം" ഭഗവാന്റെ ആയുധമായും കാണുന്നു. ഇതിൽ നിന്നും മനസ്സിലാക്കേണ്ടത് പരബ്രഹ്മ സ്വരൂപം എന്നത് സാക്ഷാൽ ആദിപരാശക്തി സമേതനായ പരമേശ്വരമൂർത്തിയാണെന്നു സാരം..```

*ഓച്ചിറക്കളി*

```രണ്ട്‌ നൂറ്റാണ്ട്‌ മുമ്പ്‌ കായംകുളം രാജാവും അംബലപ്പുഴ രാജാവും തമ്മിൽ യുദ്ധം നടന്ന വേദിയാണ്‌ ഓച്ചിറ പടനിലം എന്നാണ് ശബ്ദതാരവലിയിലും നാഗം അയ്യയുടെ തിരുവിതാംകൂർ ചരിത്രത്തിലും കാണുന്നത് . യുദ്ധത്തിന്റെ അവസാനം പരബ്രഹ്മം പ്രത്യക്ഷപ്പെട്ടു യുദ്ധം അവസാനിപ്പിച്ചത്രേ . ചരിത്രപ്രസിദ്ധമായ ഈ യുദ്ധ്ത്തിന്റെ സ്മരണ നിലനിർത്താനായി വർഷംതോറും മിഥുനം ഒന്ന്‌, രണ്ട്‌ തീയതികളിൽ ഓച്ചിറക്കളി നടത്തിവരുന്നു. 

കാന്റെർ വിഷർ എന്ന പാശ്ചാത്യൻ എ ഡി 1700 ന്റെ തുടക്കത്തിൽ ഓച്ചിറയിൽ വന്നപ്പോൾ അന്നും ഓച്ചിറക്കളി ഉണ്ടായിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട് . യോദ്ധാക്കൾ രണ്ട് ചേരിയിലായി നിന്ന് യുദ്ധം ചെയ്യുകയാണ് പതിവ് . യുദ്ധം തുടങ്ങുന്നതിന് മുൻപായി ഒരു നമ്പ്യാതിരിയുടെ അനുഗ്രഹം വാങ്ങുമായിരുന്നു എന്നും ചരിത്രത്തിൽ കാണുന്നു .```

*ചരിത്രം*

```വേലുത്തമ്പി ദളവ കൊല്ലം ആനന്ദവല്ലീശ്വരം ക്ഷേത്രം പണികഴിപ്പിച്ച അവസരത്തിൽ ഓച്ചിറയിലും ഒരു ക്ഷേത്രം പണികഴിപ്പിക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ ദേവ പ്രശ്നത്തിൽ ക്ഷേത്രം നിർമ്മിക്കുന്നത്‌ ദേവന്‌ ഇഷ്ടമല്ലെന്ന്‌ തെളിഞ്ഞു. ഇന്നു കാണുന്ന പ്രധാന ആരാധനാകേന്ദ്രങ്ങളായ ആൽത്തറകൾ രണ്ടും വേലുത്തമ്പി ദളവ പണികഴിപ്പിച്ചവയാണ്‌. ഈ ആൽമരത്തറകളിൽ പരബ്രഹ്മചൈതന്യം കുടി കൊള്ളുന്നതായാണ്‌ സങ്കൽപം.
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
ക്ഷേത്രപ്രവേശനവിളംബരത്തിനു മുൻപുതന്നെ ഇവിടെ എല്ലാ ഹിന്ദുക്കൾക്കും ഒരു പോലെ ആരാധനാ സ്വാതന്ത്ര്യം ഉണ്ടായിരുന്നു എന്നതാണ്‌ പരബ്രഹ്മം എന്ന നാമം അന്വർത്ഥമാക്കുന്ന മറ്റൊന്ന്‌. ആൽത്തറയിലെ ചുറ്റുവിളക്കിന്‌ പുറത്ത്‌ എവിടെയും അഹിന്ദുക്കൾക്കും പ്രവേശനമുണ്ട്‌. പുരാതനകാലം മുതൽക്കുതന്നെ നാനാ ജാതിമതസ്ഥർ ഇവിടെ ആരാധന നടത്തി വരുന്നു.```

*പ്രത്യേകത*

```ഓച്ചിറക്കളിയും ഓച്ചിറക്കാളകളും ഇവിടുത്തെ പ്രത്യേകതകളാണ്‌. മണ്ണ്‌ പ്രസാദമായി നൽകുന്ന താണ്‌ മറ്റൊരു സവിശേഷത. ദരിദ്രർക്കും രോഗികൾക്കും യാചകർക്കുമായുള്ള 'കഞ്ഞിപ്പകർച്ച' പ്രധാന നേർച്ചയാണ്‌. മിഥുനമാസത്തിലെ ഓച്ചിറക്കളിയും വൃശ്ചികമാസത്തിലെ പന്ത്രണ്ട്‌ വിളക്ക്‌ മഹോത്സവവും പ്രാധാന്യമർഹിക്കുന്നു. വൃശ്ചികം ഒന്നു മുതൽ പന്ത്രണ്ട്‌ വരെയുള്ള ദിവസങ്ങളിൽ കുടിൽകെട്ടി 'ഭജനം' പാർക്കുക എന്നുള്ളതാണ്‌ ഭക്‌തജനങ്ങളുടെ പ്രധാന വഴിപാട്‌.```

*കരകൂടൽ*

```പന്ത്രണ്ടുനാൾ നീളുന്ന വൃശ്ചിക മഹോത്സവം കരകൂടൽ ഘോഷയാത്രകളോടെയാണ് തുടങ്ങുന്നത്. ക്ഷേത്രത്തിന് വടക്കുഭാഗത്തെ കരകളുടെ ഘോഷയാത്ര ആശാന്റെ മുക്കിൽനിന്നും തെക്കുഭാഗത്തെ കരകളുടെ ഘോഷയാത്ര മുതുകാട്ടുകര ദേവീക്ഷേത്രത്തിൽനിന്നുമാണ് ആരംഭിക്കുന്നത്. വാദ്യമേളങ്ങളും വേലകളിയും ഘോഷയാത്രയ്ക്ക് പകിട്ടേകും. നൂറനാട്ട് നടന്ന പടയോട്ടത്തിന്റെയും പടവെട്ടിന്റെയും ചരിത്രസ്മരണ ഉണർത്തുന്നതാണ് കരകൂടൽ. 
𝓟𝓸𝓼𝓽 𝓒𝓻𝓮𝓪𝓽𝓮𝓭 𝓑𝔂 𝓐𝓷𝓸𝓸𝓹 𝓥𝓮𝓵𝓾𝓻
യുദ്ധം നീണ്ടുപോയപ്പോൾ സമാധാന കാംക്ഷികളായ നൂറനാട്ടെ കരനാഥന്മാർ പാഴൂർ മനയിലെത്തി തമ്പുരാനെ മധ്യസ്ഥനായി ക്ഷണിച്ചുവരുത്തി പടവെട്ട് അവസാനിപ്പിച്ചതായാണ് ചരിത്രം. പാഴൂർ തമ്പുരാന്റെ ഓർമ്മയ്ക്കായി എല്ലാവർഷവും വൃശ്ചികച്ചിറപ്പിന് കേരളത്തിന് കിഴക്കുവശത്തായി കുടിൽ സ്ഥാപിച്ച് അദ്ദേഹത്തിന്റെ വാളും പീഠവും പൂജിച്ച് കെടാവിളക്ക് വെയ്ക്കുന്നു. 

യുദ്ധത്തിന്റെ ചരിത്രപരമായ അവശേഷിപ്പാണ് ക്ഷേത്രത്തിന് വടക്കുവശത്തുള്ള ചിറ. പാഴൂർ തമ്പുരാന്റെ പിൻതലമുറക്കാരൻ കൃഷ്ണൻ നമ്പൂതിരിപ്പാടാണ് വാളും പീഠവും സമർപ്പിച്ചത്.```

*എട്ടുകണ്ടം ഉരുളിച്ച*

```ഓച്ചിറയിലെ എട്ട് കണ്ടങ്ങളിലും ഉരുളുന്നത് ഒരു വഴിപാടാചാരമാണ്.ത്വക് രോഗങ്ങൾ മാറാനാണ് ഇങ്ങനെ ചെയ്യുന്നത്.മറ്റ് കാര്യലബ്ധിക്കായും ഉരുളിച്ച നടത്താറുണ്ട്.പണ്ട് രോഗം മാറേണ്ടുന്നവർ തന്നെ എട്ടു കണ്ടങ്ങളിലും ഉരുണ്ടിരുന്നു.ഇവിടത്തെ മണ്ണ് ഔഷധഗുണമുള്ളതാണെന്ന് ദേശവാസികൾ വിശ്വസിക്കുന്നു.ഇപ്പോൾ വഴിപാടുകാരന് പകരം ഉരുളുവാൻ പ്രത്യേകം ആൾക്കാരുണ്ട്.```

*ചലച്ചിത്രങ്ങളിൽ*

```ആർ. സുകുമാരൻ സംവിധാനം ചെയ്ത് മോഹൻലാൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച പാദമുദ്ര എന്ന മലയാളചലച്ചിത്രത്തിൽ ഓച്ചിറയിലെ വിശ്വാസങ്ങളെപ്പറ്റി പരാമർശം ഉണ്ട്. ഈ ചിത്രത്തിൽ കുടപ്പനക്കുന്ന് ഹരി രചിച്ച് വിദ്യാധരൻ സംഗീതസംവിധാനം നിർവഹിച്ച് യേശുദാസ് ആലപിച്ച അമ്പലമില്ലാതെ ആൽത്തറയിൽ വാഴും ഓംകാരമൂർത്തി ഓച്ചിറയിൽ എന്ന ഗാനം വളരെ പ്രശസ്തമാണ്.```

*സാഹിത്യത്തിൽ*

```തകഴിയുടെ അ‍‌‍‍ഞ്ചുപെണ്ണുങ്ങൾ എന്ന നോവൽ ആരംഭിക്കുന്നത് ഓച്ചിറ പടനിലത്തുനിന്നാണ്.```

കടപ്പാട് : 
Continue Reading…

Tuesday, September 3, 2024

ഗണേശ വിഗ്രഹത്തെഎന്തിന് കടലില്‍ ഒഴുക്കുന്നു?


യുക്തിയും ഭക്തിയും ചേരുന്നതാണ് മനുഷ്യന്റെ ജീവിതം.കാണുന്നതിനെ മാത്രമല്ല സാധാരണ മനുഷ്യർക്ക് കാണാൻ കഴിയാത്തതും എന്നാല്‍ ഋഷിമാർക്ക് കാണാൻ കഴിയുന്നതുമായ ശാസ്ത്ര യുക്തികളേയും വിശ്വസിച്ച്‌ ആരാധിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നതാണ് ഭാരതീയ ആത്മീയത.ലോകത്തിലെ ആധുനിക ശാസ്ത്രം ഭാരതത്തിലെ ഋഷിമാരെയാണ് ഗുരുസ്ഥാനീയരായി കാണുന്നത്.

ആയിരക്കണക്കിന് വർഷങ്ങള്‍ക്ക് മുമ്ബേ ഭാരതത്തിലെ ഋഷിമാരാണ് ജ്ഞാനദൃഷ്ടിയിലൂടെ ആദ്യമായി നവഗ്രഹങ്ങളെ കുറിച്ചും നവഗ്രഹങ്ങള്‍ തമ്മിലുള്ള ദൂരങ്ങളെ കുറിച്ചും പറഞ്ഞത്.അവർ കണ്ടെത്തിയ നവഗ്രഹങ്ങള്‍ക്ക് പേരിട്ടു.നവഗ്രഹങ്ങളെ ആരാധിക്കാൻ ധ്യാന ശ്ലോകങ്ങളും എഴുതി.കാലങ്ങള്‍ക്ക് ശേഷം ആധുനിക ശാസ്ത്രം വികസിച്ചപ്പോള്‍ നവഗ്രഹങ്ങള്‍ യാഥാർത്ഥ്യമാണെന്ന് മനസിലായി.നവഗ്രഹങ്ങളെ കുറിച്ച്‌ ഭാരതത്തിലെ ഋഷിമാർ കണ്ടെത്തിയ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ശാസ്ത്രലോകം
ബഹിരാകാശ ഗവേഷണം തുടങ്ങിയതും തുടരുന്നതും.അറിവിന്റേയും ജ്ഞാനത്തിന്റെയും അധിപതിയായ ഗണപതിയെ കുറിച്ചും ഗണേശോത്സവത്തെ കുറിച്ചും ഋഷിമാരാണ് പറഞ്ഞു തന്നത്.നവഗ്രഹങ്ങള്‍ യാഥാർത്ഥ്യമായതിനാല്‍ ഗണപതിയെ കുറിച്ച്‌ ഋഷിമാർ പറഞ്ഞതിനേയും അവിശ്വസിക്കേണ്ട കാര്യമില്ല.

വേദകാലങ്ങളില്‍ മനുഷ്യൻ ദൈവങ്ങളേക്കാള്‍ മുകളിലായിരുന്നു.ഭൂമിയില്‍ കള്ളങ്ങളില്ലായിരുന്നു.ഒരു വീട്ടിലേയും ധാന്യപ്പുരകള്‍ പൂട്ടിയിരുന്നില്ല.അയല്‍ക്കാരന് ആവശ്യമുള്ളവ അനുവാദമില്ലാതെ എടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു.സമ്ബന്നരായ മനുഷ്യർ ദൈവത്തെ ഭജിക്കാതെയായി.അതോടൊപ്പം അലസരുമായി തീർന്നു.സുഖമറിയണമെങ്കില്‍ ദുരിതങ്ങളും
ദു:ഖങ്ങളുമുണ്ടാകണം.ഇരുളുണ്ടങ്കിലേ വെളിച്ചത്തിന്റെ വിലയറിയൂ.വിശപ്പുണ്ടങ്കിലേ ആഹാരത്തിന്റെ രുചിയറിയൂ.ദു:ഖമുണ്ടങ്കിലെ സുഖത്തിന്റെ മൂല്യമറിയൂ.
ഈ സമയത്താണ് ദേവൻമാരും അസുരൻമാരും തമ്മിലുള്ള യുദ്ധം ആരംഭിച്ചത്.ദേവലോകത്ത് നിരന്തരം ഏറ്റുമുട്ടലുകള്‍ നടത്തുകയും ശല്യപ്പെടുത്തുകയും ചെയ്യുന്ന വിനാശകാരികളായ എട്ട് അസുരൻമാരെ വധിക്കാനായി ദേവൻമാർ അഷ്ടഗണപതിമാരെയാണ് നിയോഗിച്ചത്.മത്സാരാസുരനെ വക്രതുണ്ഡനും മോഹാസുരനെ മഹോദരനും മദാസുരനെ വിഘ്നരാജനും ലോപാസുരനെ ഗജമുഖനും അഹന്താസുരനെ ധൂമവർണ്ണനും ക്രോധാസുരനെ ലംബോദരനും മഹാസുരനെ ഏകദന്തനും കാമാസുരനെ വികടനുമാണ് വധിച്ചത്. വധിക്കപ്പെടുന്നതിന് മുമ്ബ് അസുരൻമാർ ആവശ്യപ്പെട്ടതിൻ പ്രകാരം അസുരൻമാരുടെ ആത്മാക്കളെ ഭൂമിയിലേക്ക് അയച്ചു.

ഗണേശോത്സവം
ഭൂമിയില്‍ എത്തിയ അസുരൻമാർ മനുഷ്യരുടെ മനസുകളില്‍ കയറിക്കൂടി.ഒരു വീട്ടിനുള്ളില്‍ സന്തോഷത്തോടെയും സമാധാനത്തോടെയും താമസിച്ചിരുന്നവർ പോലും പല കാരണങ്ങളാല്‍ മത്സരിക്കാൻ തുടങ്ങി.മോഹവും മദവും വിഘ്നങ്ങളും ലോഭവും അഹന്തയും ക്രോധവും കാമവും തമ്മിലുള്ള മത്സരങ്ങള്‍ കാരണം മനുഷ്യർ തമ്മില്‍ തല്ലി നശിക്കാൻ
തുടങ്ങി.
ഇന്നും മദാസുരനാണ് മതവും ജാതിയും പറഞ്ഞ് മദം പൊട്ടിയ മനുഷ്യരെ തമ്മിലടിപ്പിക്കുന്നത്.രാഷ്ട്രത്തെ നയിക്കേണ്ട രാഷ്ട്രീയക്കാർക്ക് അധികാര മോഹം ജനിപ്പിക്കുന്നത് മോഹാസുരനാണ്.അധികാരത്തിനായി കൂടെ നില്‍ക്കുന്നവനെ പോലും കുതികാല്‍ വെട്ടിക്കുന്നത് മത്സാസുരനാണ്.അനീതിയെ ചൂണ്ടിക്കാണിക്കുമ്ബോള്‍ ക്രോധം ജനിപ്പിക്കുന്നത് ക്രോധാസുരനാണ്.ദൈവതുല്യമായഗുരു ശിഷ്യ ബന്ധം പോലും തകർക്കുന്ന കാമം വളർത്തുന്നത് കാമാസുരനാണ്.അനുനയത്തിന് പകരം അഹന്തയുണ്ടാക്കുന്നത് അഹന്താസുരനാണ്.
വസ്തുവിലും വ്യക്തിയിലും ഗുണം ലോപിച്ച്‌ മായം കലർത്തുന്നത് ലോപാസുരനാണ്.ഇതൊക്കെ ചെറിയ ഉദാഹരണങ്ങള്‍ മാത്രമാണ്.ഇത്തരം അസുരൻമാരെ നശിപ്പിക്കാനാണ് വിഷ്ണു ദശാവതാരം എടുത്തതുപോലെ ഗണപതി എട്ട് അവതാരങ്ങള്‍ എടുത്തത്.
നാമജപം മുടങ്ങിയ ലോകം നശിക്കുമെന്ന ഘട്ടത്തില്‍ പരിഹാരം കാണാൻ ദൈവങ്ങള്‍ ഗണപതിയെ
ചുമതലപ്പെടുത്തി.നന്മയും തിന്മയും തമ്മിലുള്ള മത്സരത്തില്‍ നന്മയെ നിലനിറുത്താൻ വേണ്ടി ദേവൻമാരുടെ നിർദ്ദേശപ്രകാരം തുടങ്ങിയതാണ് ഗണേശോത്സവം.
പഞ്ചഭൂതങ്ങളില്‍ ലയിക്കാൻ കഴിയുന്ന ഗണേശ വിഗ്രഹത്തെ വീടുകളുടേയും സ്ഥാപനങ്ങളുടേയും പുറത്ത് ഒമ്ബത് ദിവസം പൂജിക്കണം.മന്ത്രങ്ങള്‍ പോലും വേണ്ട.അറിയാവുന്ന ഭാഷയില്‍ ആത്മസമർപ്പണത്തോടെ ഗണപതിയോട് മനമുരുകി ഒമ്ബത് ദിവസം പ്രാർത്ഥിക്കുക.ഓരോ ദിവസം പ്രാർത്ഥിക്കുമ്ബോള്‍ മനസിലുള്ള ഓരോ അസുരഭാവത്തേയും ഗണപതി ഏറ്റു വാങ്ങും.എട്ട് ദിവസം പ്രാർത്ഥിക്കുമ്ബോള്‍ എട്ട് അസുരഭാവവും ഗണപതി ഏറ്റു വാങ്ങും.എട്ട് ദിവസം കൊണ്ട് എട്ട് അസുരൻമാരുടെ നെഗറ്റീവ് എനർജി മാത്രം ഉള്‍ക്കൊള്ളുന്ന ഗണപതി വിഗ്രഹത്തെ ഒമ്ബതാമത്തെ ദിവസം കിട്ടാൻ ആഗ്രഹിക്കുന്ന കാര്യം പ്രാർത്ഥനയോടെ പറഞ്ഞ് കടലില്‍ ഒഴുക്കിക്കളയും.കടല്‍ ഇല്ലാത്തിടത്ത് ഒഴുക്കുള്ള വെള്ളത്തില്‍ നിമജ്ജനം ചെയ്യണം.
നിമജ്ജന യജ്ഞ സ്ഥലത്ത് ഗണേശനെ സ്വീകരിക്കാൻ ദേവീ ദേവൻമാർ കാത്ത് നില്‍ക്കും.അതുകൊണ്ടാണ് നിമജ്ജനം കാണാൻ വരുന്നത് പോലും പുണ്യമായി
മാറുന്നത്.ഭാരതവർഷ കലണ്ടർ പ്രകാരമുള്ള എട്ടാം മാസമായ ഭാദ്രമാസത്തിലെ ചതുർത്ഥിക്കാണ് ഗണേശോത്സവം ആഘോഷിക്കേണ്ടത്. മനസില്‍ നന്മ അവശേഷിക്കുന്നവർക്കും നല്ലവരാകാൻ ആഗ്രഹിക്കുന്നവർക്കും ഗണേശോത്സവത്തിലെ ഗണേശ പൂജയിലൂടെ വിജയവും വിനയവും നേടാൻ കഴിയും.

ഗണേശോത്സവവും
ദേശീയതയും
പുതു ലോകത്തിന്റെ ആഘോഷമല്ല ഗണേശോത്സവം.പുരാണങ്ങളിലും മഹാഭാരതത്തിലും ഗണേശോത്സവത്തെ കുറിച്ച്‌ പറയുന്നുണ്ട്.
നള രാജാവ് ചൂതുകളിയില്‍ തോറ്റ് കാട് കയറിയപ്പോള്‍ പത്നി ദമയന്തി ശരഭംഗ മഹർഷിയുടെ ഉപദേശത്താല്‍ ഭാദ്ര മാസത്തിലെ കൃഷ്ണചതുർത്ഥിയില്‍ ഗണേശപൂജയും ഗണേശോത്സവവും നടത്തിയതിന് ശേഷമാണ് നളന് കലിയില്‍ നിന്നും കഷ്ടനഷ്ടങ്ങളില്‍ നിന്നും രക്ഷ നേടാൻ കഴിഞ്ഞത്.ശ്രീകൃഷ്ണന്റെ നിർദ്ദേശ പ്രകാരം ബഹളാമുഖി ബ്രഹ്മാസ്ത്ര ഹോമത്തിന് ശേഷം ഭാദ്രമാസത്തിലെ ചതുർത്ഥിയില്‍ ഗണേശോത്സവം നടത്തിയതിന് ശേഷമാണ് പാണ്ഡവർ യുദ്ധത്തിന് പോയി വിജയം നേടിയത്.ഗണേശോത്സവത്തില്‍ നിന്നുള്ള
അനുഗ്രഹത്തിലാണ് ഛത്രപജി ശിവജി മുഗളൻമാരെ പരാജയപ്പെടുത്തിയത്.
ശിവജി നേടിയ വിജയത്തിന്റെ പാഠമുള്‍ക്കൊണ്ടാണ് ബാലഗംഗാധര തിലകൻ സ്വാതന്ത്ര്യ സമര കാലത്ത് ബ്രിട്ടീഷുകാർക്കെതിരെ പോരാടാൻ ഗണേശോത്സവം നടത്തിയത്.അതോടെ ദേശീയതയുടെ ഉത്സവം കൂടിയായി ഗണേശോത്സവം മാറി.

ഗണേശ വിഗ്രഹത്തെ
എന്തിന് കടലില്‍ ഒഴുക്കുന്നു?
ഭാരത വർഷ കലണ്ടർ പ്രകാരമുള്ള ഭാദ്രമാസത്തിലെ ചതുർത്ഥിയായ സെപ്തംബർ 4 മുതല്‍ 12 വരെയാണ് ഈ വർഷത്തെ ഗണേശോത്സവം നടക്കുന്നത്.കേരളത്തിലും അങ്ങോളമിങ്ങോളമുള്ള ഗണേശ ഭക്തർ ഗണേശോത്സവം നടത്താനുള്ള തയ്യാറെടുപ്പിലാണ്.
മണ്ണിലുണ്ടാക്കിയ ഗണപതി വിഗ്രഹമാണ് ഭക്തിയോടെ പൂജിച്ച്‌ ആരാധിക്കേണ്ടത്.എല്ലാ ദിവസവും കൊഴുക്കട്ട, ഉണ്ണിയപ്പം,ലഡു എന്നിവ നിവേദിക്കണം.എട്ട് ദിവസം ആരാധിച്ച്‌ ഒമ്ബതാമത്തെ ദിവസം മനസിലുള്ള ആഗ്രഹങ്ങള്‍ പറഞ്ഞ് ദീപാരാധനക്ക് ശേഷം പൊതുജന പാതയിലൂടെ വാദ്യാദിഘോഷങ്ങളുമായി ഗണേശനെ
എഴുന്നള്ളിച്ച്‌ കടല്‍തീർത്ഥത്തിലോ നദീ തീർത്ഥത്തിലോ ലയിപ്പിക്കണം.നമ്മുടെ പാപദോഷങ്ങളും കഷ്ടതകളും ദുരിതങ്ങളും ഏറ്റു വാങ്ങിയ വിഗ്രഹത്തെ പൂജിക്കാൻ പാടില്ലാത്തതു കൊണ്ടാണ് ജലത്തില്‍ ലയിപ്പിക്കുന്നത്.ഭക്തർക്ക് അനുഗ്രഹമേകി ജലത്തില്‍ ലയിക്കുന്ന ഗണേശൻ ദേവലോകത്തേക്ക് പോകും.പൂജ ചെയ്യുമ്ബോഴും നിമജ്ജനം ചെയ്യുമ്ബോഴും ആത്മാർത്ഥമായ പ്രാർത്ഥന വേണം.അന്നദാനം,ഗോദാനം,വസ്ത്ര ദാനം,ഭൂമി ദാനം, പുസ്തക ദാനം തുടങ്ങിയവ പൂജ ചെയ്യുന്നവരേക്കാള്‍ സാധുക്കള്‍ക്ക് നല്‍കുന്നത് ശ്രേയസ്കരമാണ്.ഗണേശോത്സവത്തില്‍ പങ്കെടുത്ത് പ്രാർത്ഥിക്കുന്നവർ നെഗറ്റീവായ കാര്യങ്ങള്‍ മനസില്‍ പോലും ചിന്തിക്കരുത്.കടം തീർക്കണേ എന്ന് ഒരിക്കലും പ്രാർത്ഥിക്കരുത്.സമ്ബത്ത് വർദ്ധിപ്പിക്കണേ എന്നാണ് പറയേണ്ടത്.സമ്ബത്ത് വർദ്ധിക്കുമ്ബോള്‍ കടം തീരും.ആരോഗ്യം വർദ്ധിപ്പിക്കണേ എന്നാണ് പ്രാർത്ഥിക്കേണ്ടത്.ആരോഗ്യം വർദ്ധിക്കുമ്ബോള്‍ അസുഖങ്ങള്‍ ഉണ്ടാകില്ല.സന്തോഷം വർദ്ധിപ്പിക്കണേ എന്ന് പ്രാർത്ഥിക്കുമ്ബോള്‍ സങ്കടമുണ്ടാകില്ല.പ്രവർത്തിക്കുമ്ബോഴുംപ്രാർത്ഥിക്കുമ്ബോ
ല്ല വാക്കുകള്‍ മാത്രമേ പറയാവൂ.പുരാണങ്ങളില്‍ ഗണേശോത്സവം തുടങ്ങിയ കാലത്ത് മതങ്ങളോ ജാതികളോ ഇല്ലായിരുന്നു.അതുകൊണ്ട് ഗണപതിയെ വിശ്വസിക്കുന്ന ഏത് മതക്കാർക്കും ഗണേശോത്സവം നടത്താം.എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഗണേശപൂജ നടത്തി ഉത്സവം ആഘോഷിച്ചാല്‍ ഈ നാട് മുഴുവൻ സമ്ബത്സമൃദ്ധിയിലേക്ക് എത്തും.

(ഗണേശോത്സവ ട്രസ്റ്റിന്റെ മുഖ്യകാര്യദർശിയാണ് ലേഖകൻ)
Continue Reading…

ശ്രീപത്മനാഭസ്വാമി ക്ഷേത്രം


         

🎪🎪🎪🎪🎪🎪 തിരുവനന്തപുരത്ത്കിഴക്കേകോട്ടയിലെ ശ്രീപത്മനാഭസ്വാമി ക്ഷേത്രം ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിൽ ഒന്നാണ്. കേരള ദ്രാവിഡ ശൈലികളുടെ സങ്കരമാണ് ഈ ക്ഷേത്രനിർമിതി .തിരുവാനന്തപുരി,അനന്തശയനനഗരി, ശ്രീവാഴും കോട് ഇതെല്ലാം തിരുവനന്തപുരത്തിൻ്റെ ഓരോ പേരുകളാണു. തിരുവനന്തപുരംപട്ടണത്തിൻ്റെബ്രഹ്മസ്ഥാനത്താണു ശ്രീ പത്മനാഭസ്വാമി ക്ഷേത്രംസ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിൻ്റെ ബ്രഹ്മ സ്ഥാനം അതിൻ്റെ ശ്രീകോവിലാണ്.പഞ്ചമയകോശങ്ങളിൽ ആനന്ദമയകോശമാണു ശ്രീകോവിൽ. ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളിലെ മൂലവിഗ്രഹം 18 അടി നീളമുള്ള അനന്തശായി ആയിട്ടുള്ള പത്മനാഭസ്വാമിയുടെതാണ്. വളരെസങ്കീർണമായ ഒരു നിർമ്മാണ ശൈലിയായ കടുംശർക്കര യോഗത്തിലാണ് ഈ വിഗ്രഹം നിർമ്മിച്ചിരിക്കുന്നത്. കടും ശർക്കരയോഗ വിഗ്രഹങ്ങൾ വളരെ സങ്കീർ

ണമായതുകൊണ്ടാണ് ഈമാ

തിരിയുള്ള വിഗ്രഹങ്ങൾ വളരെ ദുർലഭ

മായി കാണ

പ്പെടുന്നത്. അഞ്ചു തരത്തിലുള്ള മണ്ണാണ് ഇതിന് ഉപയോഗിക്കുന്നത്. അത് സ്ഥാവരദേശം, ജംഗമ ദേശം, ആനകുത്തിയ മണ്ണ്, കാളയുടെ കുളമ്പിൻ്റെ മണ്ണു .ഞണ്ടിൻ്റെ പുറ്റിൻ്റെ മണ്ണുഎന്നിവയാണു.ഇതും അനവധി ഔഷധക്കുട്ടുകളും,ഉപയോഗിച്ചാണു കടും ശർക്കരയോഗ വിഗ്രഹങ്ങൾ ഉണ്ടാക്കുന്നത്. ആയതിനാൽ ഈവിഗ്രഹത്തിൽ അഭിഷേകം പതിവില്ല.അർച്ചനമാത്രം അതും, ചില പ്രത്യേകതരം പുഷ്പങ്ങൾ ഉപയോഗിച്ചു മാത്രം.നിർമാല്യം മാറ്റുന്നത് മയിൽപ്പീലി ഉപയോഗിച്ചു തഴുകിമാറ്റുകയാണു പതിവ്. അഭിഷേകത്തിനു നിൽക്കുന്ന രൂപത്തിലുള്ളസ്വർണ്ണവിഗ്രഹമാണുഉപയോഗിക്കുന്നത്.ശിവേലിക്കും ഉത്സവത്തിനും മറ്റുംഉപയോഗിക്കുന്നത് ഇരിക്കുന്ന രൂപത്തിലുള്ള ഭഗവാൻ്റെ വെള്ളി വി ഗ്രഹമാണു. മൂല വിഗ്രഹം ശയിക്കുന്നു. അഭിഷേക വി ഗ്രഹംനിൽക്കുന്നു. ശിവേലി വി ഗ്രഹംഇരിക്കുന്നു. പത്മനാഭ

സ്വാമിയുടെ വിഗ്രഹത്തിനുള്ളിൽ 12008 സാളഗ്രാമങ്ങൾ അടുക്കിയിട്ടുണ്ട്.12സാളഗ്രാമങ്ങൾഒരുമിച്ചു 

ഒരുസങ്കേതത്തിൽ വെച്ച് വൈഷ്ണവ ആചാരവിധി പ്രകാരം പൂജിച്ചാൽ കുറെ വർഷ

ങ്ങൾക്കുശേഷം ഈ 12 സാള ഗ്രാമങ്ങൾക്കും  ഒരുമിച്ച് ഒരു മഹാക്ഷേത്രത്തിന്റെ ശക്തി ലഭിക്കുമെന്നാണ് ആഗമവിധി അനുശാസിക്കുന്നത് .അങ്ങനെ ഇവിടെപന്തീരായിരത്തി എട്ടു സാളഗ്രാമങ്ങൾ അടുക്കി വെച്ചി

രിക്കുന്നത്കൊണ്ട് ആയിരം മഹാക്ഷേത്രങ്ങളുടെ ശക്തിയാണ് മൂലവിഗ്രഹത്തിൽഉൾക്കൊള്ളുന്നത് എന്നാണു പറയുന്നത്. പണ്ട് 24000 സാളഗ്രാമങ്ങൾ  നേപ്പാളിലെ രാജാവ് ആന

പ്പുറത്ത്തിരുവനന്തപുരത്തേക്ക്അയച്ചു എന്നാണ് ഐതിഹ്യം അതിൽ പന്തീരായിരത്തിയെട്ട് സാളഗ്രാമങ്ങൾമൂലവിഗ്രഹത്തിൽഉപയോഗിച്ചിട്ട്ബാക്കിയുള്ളത്ഒരുകുടത്തിൽ ആക്കി പത്മതീർത്ഥത്തിൽ കുഴിച്ചു

വച്ചിട്ടുണ്ട് എന്നാണ് ഐതിഹ്യം പറയുന്നത്. ഭഗവാൻറെ തൃപ്പാദം ഭൂമിയാ

യിട്ടാണ് വിശ്വ

സിക്കുന്നത്. രണ്ട്തൃക്കണ്ണുകൾചന്ദ്രനും,സൂര്യനും, രണ്ടു തൃക്കൈകളും, നാഭിയിൽ നിന്നു ഉയരുന്ന താമരയിൽ ബ്രഹ്മാവുമായിട്ടാണ് ഭവാൻ ശയിക്കുന്നത്. ഭഗവാൻ്റെ തൃക്കൈകളുടെ താഴെ ശിവനും സ്ഥിതി ചെയ്യുന്നു .വളരെ അപൂർവ്വം ആയിട്ട് കിട്ടുന്ന ശൈവസാളഗ്രാമശിലയാണ് ഇവിടുത്തെ ശിവവിഗ്രഹംഎന്നാണ് പറയുന്നത്. വിഗ്രഹത്തിൻ്റെ പുറകിൽ കടും ശർക്കര യോഗങ്ങൾ ആയിട്ട് തെക്കുനിന്ന് വടക്കോട്ട് ചാമരം വീശുന്ന ഒരു സ്ത്രീ രൂപം, ഗരുഡൻ നാരദൻ, തുംബുരു 6 ആയുധ ,പുരുഷന്മാർ (6 ആയുധങ്ങൾ ദേവന്മാരുടെ രൂപത്തിൽ) വീണ്ടും ചാമരം വീശുന്ന ഒരു സ്ത്രീരൂപം. മുകളിൽ ഇരിക്കുന്നത് സൂര്യൻ സപ്തർഷികൾ ,വിഗ്രഹത്തിന്റെ മുന്നിൽ ഒരുവശത്ത് ഭൂമിദേവിയും ലക്ഷ്മിദേവിയും .ഈ വിഗ്രഹങ്ങൾ എല്ലാം തന്നെ കടും ശർക്കര യോഗത്തിൽ തന്നെ കാണാം അവരുടെ അടുത്തായിട്ടു ദേവിരുടെ പിതാക്കന്മാരായ ഭൃഗു

മുനിയേയും, മാർക്കണ്ഡേയ മഹർഷിയെയും കാണാം .ഭൂമിദേവിയുടേയും,ലക്ഷ്മിദേവിയുടേയുംവിഗ്രഹങ്ങൾഭഗവാൻറെശക്തിപ്രവാഹങ്ങളാണ് .ഈ ക്ഷേത്രം ഇന്ത്യയിലെ 108വൈഷ്ണവ് ആരാധന കേന്ദ്രങ്ങളിൽ ഒന്നായികണക്കാക്കപ്പെടുന്നു .108ദിവ്യദേശങ്ങൾ എന്നാണ് ഈ ആരാധനാ കേന്ദ്രങ്ങൾ അറിയപ്പെട്ട ന്നത്. തമിഴ് വൈഷ്ണവആചാര്യന്മാരായ ആഴ്വാർമാർ രചിച്ച ദിവ്യ കീർത്തനങ്ങൾ 108വൈഷ്ണവ് ആരാധന കേന്ദ്രങ്ങളെ പ്രകീർപ്പിക്കുന്നതാണു.അതിൽ പെട്ടതാണ് പത്മനാഭസ്വാമി ക്ഷേത്രം. യോഗ

നിദ്രയിൽ വിശ്രമിക്കുന്ന നിലയിലുള്ള വിഷ്ണുവൻറെ വിഗ്രഹമാണ് ഇവിടുത്തെ പ്രധാന ആരാധ

നാമൂർത്തി തിരുവിതാംകൂർരാജവംശത്തിന്റെഅധികാരവും ശക്തിയും വർധിപ്പിച്ചു രാജ്യവിസ്തൃതിയും ഇരട്ടിപ്പിച്ച അനിഴംതിരുനാൾമാർത്താണ്ഡവർമ്മ മഹാരാ

ജാവാണ് ഇന്നത്തെ രീതിയിൽ ഈ ക്ഷേത്രം പുതുക്കിപ്പണിതത്.ക്ഷേത്രനിർമ്മിതിയുടെ പൂർത്തീകരണംമുൻനിർത്തി മുറദീപം ഭദ്രദീപംഎന്നിങ്ങനെ ആരാധന ഉത്സവങ്ങളും ഏർപ്പെടുത്തി.ഋഗ്വേദം,  സാമവേദം, യജുർവേദം എന്നിങ്ങനെ മൂന്നു വേദങ്ങളും പാരമ്പര്യ രീതിയിൽ പല ആവർത്തി ചൊല്ലുന്നതാണ് മുറജപത്തിലെ പ്രധാന ചടങ്ങ് ഓരോ ആറു വർഷംകൂടുമ്പോഴുംഇപ്പോളും ഇത്ആവർത്തിക്കുന്നുണ്ട്.

ദിവാകര മുനിയുടെയും വില്യമംഗലം സ്വാമിയുടെയും കഥകൾ ഐതിഹ്യം ആണെങ്കിലും പത്മനാഭസ്വാമി ക്ഷേത്രോൽപ്പത്തിക്കു കാരണക്കാരി പെരുമാട്ടുകാളിയുടെ കഥ യഥാർത്ഥ സത്യമാണ്. ചരിത്രാന്വേഷണകർ എത്തി

ച്ചേരുന്നത് ആ വഴിക്ക് തന്നെ. സ്റ്റേറ്റ്മാനുവരിലും കാസ്റ്റ് ആൻഡ് റൈറ്റ്സിലും തിരുവിതാംകൂർ സെൻസസ് റിപ്പോർട്ടിലും മഹാദേവ ദേശായിയുടെ കേരളചരിത്രത്തിൽ ഇത് വളരെവ്യക്തമായി തന്നെ പെരുമാട്ടുകാളിയെ കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. പെരു

മാട്ടുകാളിയും, ശ്രീപത്മനാഭ ക്ഷേത്രോൽപ്പത്തിയുംതമ്മിൽ അഭേദ്യമായ ബന്ധമാണ് ചരിത്രരേഖകളിൽ ഉള്ളത്. പ്രസിദ്ധചിത്രകാരനും ഭാഷാ ഗവേഷണക്കും ആയിരുന്ന ശ്രീ ശൂരനാട്ട് കുഞ്ഞൻപിള്ള ചരിത്രങ്ങൾ നിറഞ്ഞവഴിത്താരകൾ എന്നലേഖനത്തിൽശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് ആദ്യ നിവേദ്യം ഒരു ചിരട്ടയിൽ കൊടുത്തതായാണുന്നത്. പക്ഷേ മാമ്പഴം അല്ലപുത്തരിക്കണ്ടത്ത് വിളഞ്ഞുകിടന്ന നെല്ലരി കൈക്കുത്തിൽ വെച്ച് ഞെരടി പകുതിതൊലിച്ചതും പകുതി തൊലിയാത്തതുമായാണ് ഒരു കണ്ണൻചിരട്ടയിൽ വച്ച് ആദ്യ നിവേദ്യമായി ശ്രീപത്മനാഭനു സമർപ്പിച്ചത് ആ ചിരട്ടയ്ക്ക് പകരം ഇന്ന് സ്വർണ്ണ ചിരട്ടയി

ലാണ്നിവേദ്യംഅർപ്പിച്ച്പോരു

ന്നത് .മതിലകം രേഖകളിൽ പരാമർശിക്കുന്നഐതിഹ്യപ്രകാരംശ്രീപത്മനാഭസ്വാമിക്ഷേത്രംതുളുസന്യാസിയായദിവാകര മുനിയാൽ കലിയുഗാരംഭത്തിൽ900-കളിൽപ്രതിഷ്ഠിതമായതാണ്. ദിവാകര മുനി വിഷ്ണു പാദം പ്രാപിക്കു

ന്നതിനായി കഠിന തപസ്സു അനുഷ്ഠിക്കുകയും,തപസിൽസന്തുഷ്ടനായമഹാവിഷ്ണു ബാലരൂപത്തിൽപ്രത്യക്ഷപ്പെടുകയുംചെയ്തു .ആശിശുവിനെ കണ്ട മുനി സന്തുഷ്ടനായി  തൻറെ പൂജാവേവേളയിൽ ആ ദിവ്യ കുമാരന്റെ ദർശനംതനിക്ക് നിത്യവുംലഭ്യമാകണമെന്ന്  പ്രാർത്ഥിച്ചു. തന്നോട് അപ്രീയമായി പ്രവർത്തിക്കുന്നവരെ താൻ ഉണ്ടാകുമെന്ന് ബാലൻസമ്മതി

ക്കുകയുംചെയ്തു പലപ്പോഴും മുനിയുടെമുന്നിൽ ബാലൻ വികൃതിപ്രകടിപ്പിക്കുമായിരുന്നു. ക്രമേണ അത്അനിയന്ത്രിതമായി മാറി. മുനി ധ്യാനനിരതനായിരിക്കുവേ മഹാവിഷ്ണുവിന്റെപ്രതീകമായിപൂജിച്ചിരുന്ന സാളഗ്രാമം ബാലൻ വായ്

ക്കുള്ളിൽആക്കി. മുനി ഇടത് കൈകൊണ്ട് ബാലനെ തള്ളി മാറ്റി .ഇനിഎന്നെകാണണമെങ്കിൽ അനന്തൻകാട്ടിൽ വരണം എന്ന് പറഞ്ഞ് ബാലൻഅപ്രത്യക്ഷനായി എന്ന്ഐതിഹ്യം. ബാലന്റെ വേർപിരിയലിൽ ദുഃഖിതനായ മുനി ബാലനെ കാണാൻ അനന്തൻകാടുകൾ തേടി യാത്ര തുടർന്നു. ആയിരുന്നു ദിവാകരമുനിയല്ല വില്യമംഗലം ആയിരുന്നുഅനന്തൻകാട്ടിൽ വന്നതെന്നും, ദർശനം അദ്ദേഹത്തിനു ആണു ലഭിച്ചത് എന്നും മറ്റൊരു ഐതിഹ്യം കൂടി ഉണ്ട് ...ഒരിക്കൽഗുരുവായൂരപ്പന്വില്വമംഗലം ശംഖാഭിഷേകം നടത്തുകയായിരുന്നു അപ്പോൾ ഭഗവാൻ വന്നു അവൻറെ അദ്ദേഹത്തിൻറെ കണ്ണിൽ പൊത്തിപ്പിടിച്ചു ദേഷ്യം വന്ന വില്യമംഗലം ഇതിനെതിരെ പറഞ്ഞപ്പോൾ ഭഗവാൻ കാട്ടിലേക്ക് പോയി അനന്തൻകാർട്എവിടെയാണെന്ന്അറിയാത്തവില്യമംഗലം അവിടം തപ്പി നടന്നു. അതിനിടയിൽ തൃപ്രയാർ എത്തിയപ്പോൾ അത് ശുചീന്ദ്രം സ്ഥാണനാഥപ്പെരുമാളുടെ  ജടയാണെന്ന് തിരിച്ചറിഞ്ഞു. ദിവാകര മു കിയാണോ, വില്യമംഗലം ആണോ എന്ന് വിഭിന്നാഭിപ്രായം ഉണ്ടെങ്കിലും ഒരു പുലയ സ്ത്രീയുടെ സാന്നിധ്യം രണ്ട് കഥകളിലും പറയുന്നുണ്ട്. യാത്രക്കിടയിലെവിശ്രമവേളയിൽ ഒരു പുലയ സ്ത്രീ തന്റെ മകനെ ശാസിക്കുന്നത് കേൾക്കാൻ ഇട വന്നു.ഞാൻ നിന്നെ ഞാൻ അനന്തൻകാട്ടിലേക്ക്വലിച്ചെറിയുംഎന്നസ്ത്രീയുടെവാക്കുകൾ അദ്ദേഹം ശ്രദ്ധിച്ചു മുനി കാട്ടിലേക്ക് പോവുകയും അവിടെഅനന്തശയനത്തിൽ സാക്ഷാൽ പത്മനാഭസ്വാമി നിദ്ര കൊള്ളുന്ന ദൃശ്യംലഭിക്കുകയും ചെയ്തു മുനി പിന്നീട് ദർശനത്തിനായി അവിടെ അവസാനിപ്പിച്ചു അധികം വൈകിയില്ല അവിടെ ഉണ്ടായിരുന്ന വൻ വൃക്ഷം കടപുഴയ്ക്ക് വീഴുകയും മഹാവിഷ്ണു അനന്തശയയായി മുനിക്ക് മുമ്പിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു ഭഗവാൻറെ ശിരസ്സ്തിരുവല്ലത്തും പാദങ്ങൾ തൃപ്പാപ്പൂരും ഉപദര ഭാഗം തിരുവനന്തപുരത്തുമായികാണപ്പെട്ടു. ഇന്ന് മൂന്നെടുത്തും ക്ഷേത്രങ്ങൾ ഉണ്ട് ഭഗവത് സ്വരൂപം പൂർണമായി ദർശിക്കുവാൻ കഴിയാത്ത വണ്ണംവലിപ്പമുള്ളതായിരുന്നത്രേ. തന്റെ കൈവശം ഉണ്ടായിരുന്ന യോഗദണ്ഡിൻ്റെ മൂന്നിരട്ടി നീളമായി ഭഗവസ്തുരൂപം ദർശിക്കാൻ ആകണമെന്ന് പ്രാർത്ഥിച്ചു. പ്രാർത്ഥന ഫലിച്ചതിനാൽ ഇന്ന് കാണുന്ന രൂപത്തിൽദർശനംകിട്ടിയെന്നു ഐതിഹ്യം പറയുന്നു മുനി ഭക്ത്യാദരപൂർവം ഭഗവാനെ വന്ദിക്കുകയും,പൂജാദികർമ്മങ്ങൾആരംഭിക്കുകയുംചെയ്തു.കാസർഗോഡ് ജില്ലയിലുള്ള അനന്തപുരം തടാക ക്ഷേത്രമാണ് ഈ ക്ഷേത്രത്തിന്റെ മൂലസ്ഥാനം എന്ന് കരുതുന്നവരും ഉണ്ട്.

Continue Reading…

പാമ്പുമേക്കാട്ടുമന

 പാമ്പുമേക്കാട്ടുമന

❦ ════ •⊰❂⊱• ════ ❦



കേരളത്തിലെ സുപ്രസിദ്ധമായ സർപ്പാരാധനാകേന്ദ്രമാണ് പാമ്പു മേക്കാട്ടുമന. കേരളത്തിൽ തൃശൂർ ജില്ലയിൽ മുകുന്ദപുരം താലുക്കിൽ വടമ വില്ലേജിലാണ് പാമ്പു മേക്കാട്ട് ഇല്ലം സ്ഥിതി ചെയ്യുന്നത്. ഐതിഹ്യങ്ങൾ നിറഞ്ഞ ‘പാമ്പു മേക്കാട്’ ഒരു കാലത്ത് ‘മേക്കാട്’ മാത്രമായിരുന്നു. 


മേക്കാട്ടുമനയിൽ സർപ്പാരാധന ആരംഭിച്ചതോടെയാണ്‌ പാമ്പു മേക്കാട് എന്നറിയപ്പെടാൻ തുടങ്ങിയത്. ഇവിടുത്തെ സർപ്പാരാധനയുടെ തുടക്കത്തെപറ്റി വ്യക്തമായ ചരിത്രരേഖകളൊന്നുമില്ല. ഐതിഹ്യങ്ങളെയും പുരാവൃത്തങ്ങളേയും ആശ്രയിക്കുകയേ നിവൃത്തിയുള്ളു.


ഐതിഹ്യം


മന്ത്രതന്ത്ര പ്രവീണരായിരുന്നുവെങ്കിലും ദുസ്സഹമായ ദാരിദ്ര്യദുഃഖം അനുഭവിക്കാനായിരുന്ന് മേക്കാട്ടുമനക്കാരുടെ വിധി. അക്കാലത്തൊരിക്കൽ, ദാരിദ്ര്യദുഃഖത്തിന് നിവൃത്തിയുണ്ടാക്കണമെന്ന പ്രാർത്ഥനയുമായി മനയ്ക്കലെ മൂത്ത നമ്പൂതിരി ചരിത്ര പ്രസിദ്ധമായ തിരുവഞ്ചിക്കുളം ക്ഷേത്രത്തിൽ,ഒരു വ്യാഴവട്ടകാലം നീണ്ട്നിൽക്കുന്ന ഭജനമിരിക്കാൻ ആരംഭിച്ചു. 


ഒരു രാത്രി വാസുകി എന്ന സർപ്പരാജൻ കൈയ്യിൽ മാണിക്യകല്ലുമായി പ്രത്യക്ഷപ്പെടുകയും വരങ്ങൾ ആവശ്യപ്പെടുകയും ചെയ്തു. സർപ്പരാജന്റെ സാന്നിദ്ധ്യം തന്റെ ഭവനത്തിൽ എല്ലായ്പ്പോഴും ഉണ്ടാകണമെന്നും തന്റെ ദാരിദ്ര്യദുഃഖത്തിന് അറുതിവരുത്തണമെന്നും വരം അരുളാൻ ആവശ്യപ്പെട്ടെന്നും, വാസുകി നൽകുകയും ചെയ്തു എന്നുമാണ് വിശ്വാസം.


മനയ്ക്കൽ എത്തിയ നമ്പൂതിരിയുടെ ഓലക്കുടയിൽ പിണഞ്ഞിരുന്ന നാഗത്താനെയാണ് മേക്കാട്ടുമനയിലെ പരദേവതയായി കിഴക്കിനിയിൽ പ്രതിഷ്ഠിച്ചത് എന്നാണ് വിശ്വാസം. നാഗയക്ഷിയുടെയും വാസുകിയുടെയും കല്പനകൾ അനുസരിച്ച് മേക്കാട്ടുമനയിലെ ആളുകൾ ജീവിക്കാനാരംഭിച്ചു എന്നാണ് ഐതിഹ്യം. ഈ കഥയാണ് കൊട്ടാരത്തിൽ ശങ്കുണ്ണി, ‘ഐതിഹ്യമാല’യിൽ പാമ്പു മേക്കാട്ടുമനയിലെ നമ്പൂതിരിമാരുടെ സർപ്പാരാധന പ്രാധാന്യത്തിനു തെളിവായി കാണിക്കുന്നത്.


ചരിത്രം


കേരളത്തിലെ സർപ്പ ആരാധനയ്ക്ക് ശൈവ വൈഷ്ണവ ബന്ധങ്ങൾ ഉണ്ട്. ജൈന മതത്തിലെ സർപ്പ സാന്നിധ്യം ഹിന്ദു മതത്തിൽ നിന്നും കടം കൊണ്ടതാണ്. കന്യാകുമാരി മുതൽ ഗോകരണം വരെ സർപ്പാരാധന കാണാം. പ്രാദേശികമായി സർപ്പരാധനക്കു അവകാശമുള്ള ചില കേന്ദ്രങ്ങൾ ഉണ്ട്. അവർക്ക് അവരുടേതായ ആരാധന ക്രമങ്ങൾ പാരമ്പര്യമായി ഉണ്ട്.


പ്രതിഷ്ഠകൾ


മനയുടെ കിഴക്കിനിയിൽ, വാസുകിയും നാഗയക്ഷിയേയും പ്രതിഷ്ഠിച്ചിടത്ത് ഒരു കെടാവിളക്ക് കത്തികൊണ്ടിരിക്കുന്നു. അവരുടെ പ്രതിഷ്ഠകൾ രണ്ട് മൺപുറ്റുകളായി തീർന്നുവെന്നും പിന്നീട് അവയും നശിച്ച് വെറുമൊരു മൺതറ മാത്രമായി തീർന്നിരിക്കുന്നുവെന്നും പറയപ്പെടുന്നു. 


വാസുകിയിൽ നിന്നും ലഭിച്ച മാണിക്യക്കല്ല് എവിടെയാണ് സംരക്ഷിക്കപ്പെട്ടിരിക്കുന്നതെന്നും മനയിൽ ഇപ്പോഴുള്ള ഒരു വ്യക്തിക്കും വ്യക്തമായി അറിയില്ല. എങ്കിലും സർപ്പങ്ങളുടെയും മാണിക്യക്കല്ലിന്റെയും സാന്നിദ്ധ്യം മനയിൽ ഇപ്പോഴും ഉണ്ടെന്ന് വിശ്വസിക്കുന്നു.


വിശേഷദിവസങ്ങൾ


കേരളത്തിലെ മറ്റെല്ലാ സർപ്പകാവുകളിലും എന്നപോലെ സർപ്പങ്ങൾക്ക് നൂറും പാലും ഊട്ടുന്ന ചടങ്ങ് ഇവിടെയും ഉണ്ട്. അരിപ്പൊടി, മഞ്ഞൾപ്പൊടി, കദളിപ്പഴം, പാൽ എന്നിവയടങ്ങുന്ന മിശ്രിതം സർപ്പങ്ങൾക്ക് ഏറെ പഥ്യമാണെന്നാണ് വിശ്വാസം. വൃശ്ചികം ഒന്ന്, കന്നിമാസത്തിലെ ആയില്യം, മീനമാസത്തിലെ തിരുവോണം മുതൽ ഭരണി വരെ ദിവസങ്ങൾ, മേടമാസം പത്താം തിയതി ഇവയാണ് പാമ്പു മേക്കാട്ടുമനയിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങൾ.


വിശ്വാസങ്ങൾ


മനയിലെത്തുന്ന നാഗങ്ങളെ യാതൊരു കാരണവശാലും ഉപദ്രവിക്കരുതെന്നും, മനപറമ്പ് കിളയ്ക്കുകയോ ഉഴുതുമറിക്കുകയോ ചെയ്യരുതെന്നും, പറമ്പിന്റെ ഒത്തനടുവിൽ ഉള്ള എട്ടുകെട്ടിലെ അടുക്കളയിലല്ലാതെ മറ്റൊരു ദിക്കിലും തീകത്തിക്കരുതെന്നും മറ്റുമുള്ള നിർദ്ദേശങ്ങളാണ് ഇവിടെ ഉള്ളത്. പാമ്പു മേക്കാട്ടുമനയിലെ അംഗങ്ങൾ നാഗങ്ങളെ ‘പാരമ്പര്യങ്ങൾ‘ എന്നാണ് വിളിക്കുക. 


മനയിൽ ഒരു ജനനം ഉണ്ടായാൽ ശിശുവിനെ സ്വീകരിക്കാൻ പാരമ്പര്യങ്ങൾ എത്തുമത്രെ. മരണം സംഭവിച്ചാൽ ഒരു പാരമ്പര്യവും മരിക്കും എന്നാണ് വിശ്വാസം. പറമ്പിലെങ്ങും തീ കത്തിക്കാൻ അനുവാദമില്ലാത്തതിനാൽ ‘തെക്കേക്കാവ്’ എന്നറിയപ്പെടുന്ന തെക്കേപറമ്പിലാണ് പാരമ്പര്യത്തിനും നമ്പൂതിരിക്കും ചിതയൊരുക്കുന്നത്. മനയിലെ അംഗങ്ങളും നാഗങ്ങളും തമ്മിലുള്ള ആത്മബന്ധം ഇവിടെ പ്രകടമാകുന്നു.


ഇരുളിലാണ്ട ആചാരങ്ങൾ


ഏകദേശം ആറോ ഏഴോ വർഷങ്ങൾക്ക് മുമ്പുവരെ പാമ്പു മേക്കാട്ട്മനയിൽ “എണ്ണയിൽ നോക്കൽ“ എന്ന ചടങ്ങ് നടത്തിവന്നിരുന്നു. മനയിലേക്ക് വേളികഴിച്ച് കൊണ്ടുവരുന്ന സ്ത്രീകൾക്കാണ് കുടുംബത്തിൽ സ്ഥാനം. അങ്ങനെയുള്ള സ്ത്രീയായിരിക്കും ഈ ചടങ്ങ് നടത്തുന്നത്. ഒരു പാത്രത്തിൽ, കെടാവിളക്കിലെ എണ്ണയെടുത്ത്, അതിൽ നോക്കിക്കൊണ്ട് സർപ്പദോഷങ്ങളെ കുറിച്ച് പ്രവചിക്കുകയും അതിനു പരിഹാരം നിർദ്ദേശിക്കുകയുമാണു ചെയ്തിരുന്നത്. 


ഇതിന് പ്രത്യേക പരിശീലനം അത്യാവശ്യമാണു. അതുകൊണ്ടായിരിക്കും ഇത് കൈവശമാക്കാൻ ആരും ശ്രമിക്കാത്തത്. മാത്രമല്ല, പ്രശ്നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കാൻ ജ്യോത്സ്യന്മാർക്ക് കഴിയുമെന്നതിനാൽ, ഈ മനയ്ക്കലേക്ക്, സർപ്പദോഷം ഉണ്ടോ എന്നറിയാൻ വേണ്ടിയല്ല ദോഷപരിഹാരത്തിന് വേണ്ടിയാണ് ആളുകൾ വരേണ്ടത് എന്നു മനക്കാർക്ക് തോന്നുകയുമുണ്ടായി. അങ്ങനെ “എണ്ണയിൽ നോക്കൽ“എന്ന അപൂർവ്വ ചടങ്ങ് പാമ്പു മേക്കാട്ടുമനയ്ക്ക് അന്യമായി എന്നു പറയാം.


അതുപോലെ, തെക്കേക്കാവിൽ വളരുന്ന ഒരു ചെടിയുടെ ഇലകൾ പറിച്ച്, മനയുടെ തെക്കിനിയിൽ വച്ച് കാച്ചിയെടുക്കുന്ന ഒരു പ്രത്യേകതരം എണ്ണ കുഷ്ടരോഗത്തിന് വിശിഷ്ടമായ ഔഷധമായിരുന്നുവത്രേ. വർഷങ്ങൾക്ക് മുമ്പുതന്നെ ഈ രോഗചികിത്സ നിന്നുപോയിരിക്കുന്നു. മനയ്ക്കലെ ഇന്നത്തെ ഒരു വ്യക്തിക്കും ആ സസ്യത്തെ കുറിച്ചോ അതിന്റെ ഔഷധഗുണത്തെ കുറിച്ചോ കാര്യമായി ഒന്നും തന്നെ അറിയില്ല.


ഇങ്ങനെ നിന്നുപോയ ആചാരാനുഷ്ടാനങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് “നാഗബലി”. ഇത്ര വിശിഷ്ടവും പ്രയാസമേറിയതുമായ ചടങ്ങ് തുടർന്നുകൊണ്ടു പോകാനുള്ള ശക്തിയും ധൈര്യവും സാഹചര്യവും ഇല്ലാത്തതുകൊണ്ടായിരിക്കണം ഇതും തലമുറകൾക്ക് മുമ്പേ ഇല്ലാതായത്.


ഭരണ നിർവ്വഹണം


ഏറ്റവും പ്രായം ചെന്ന വ്യക്തിയാണ് മനയിലെ കാരണവർ. പ്രായപൂർത്തിയായവർക്ക് ഭരണാവകാശം ലഭിക്കും. ട്രസ്റ്റ് രൂപവൽക്കരിച്ച് ഓരോ ട്രസ്റ്റിക്കും ഒരു വർഷം വീതം ഭരണം നൽകുകയാണ് ഇന്ന് നടന്നുവരുന്നത്. മന്ത്രതന്ത്രങ്ങളെ തലമുറകളിലേക്ക് പകരുന്നത് വാമൊഴിയാണു.


മേടമാസത്തിൽ ചൊവ്വ, വെള്ളി, ഞായർ എന്നീ കൊടിയാഴ്ചയിലൊന്നിൽ മുടിയേറ്റ് നടത്തുന്നു. മേടമാസത്തിൽ കളമെഴുത്തും പാട്ടും ഒരു പ്രധാന ചടങ്ങാണ്. കേരളത്തിൽ സർപ്പബലി നടത്താൻ പാമ്പു മേക്കാട്ടുമനക്കാർക്കും അധികാരമുണ്ട്. 


മണ്ഡലകാലത്ത് എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ ഇവിടെ സർപ്പബലി നടത്തിവരുന്നു. മണ്ഡലകാലത്ത് ചുരുക്കം മൂന്ന് ദിവസമെങ്കിലും ഇവിടെ കളമെഴുത്തും പാട്ടും നടത്തുന്നു. മറ്റ് സർപ്പകാവുകളിലെ പുള്ളുവൻപാട്ട് ഇവിടെ പതിവില്ല. സർപ്പം പാട്ടാണ് നടത്തിവരുന്നത്. വാരണാട്ട് കുറുപ്പന്മാരാണ് ഇവിടെ പരമ്പരാഗതമായി സർപ്പം പാട്ടും കളമെഴുത്തും നടത്തിവരുന്നത്.


ആവാഹനകർമ്മം


സർപ്പക്കാവ് ആവാഹിച്ച് മാറ്റുന്നതിനുള്ള അധികാരം പൂർവ്വീകമായി പാമ്പു മേക്കാട്ട് നമ്പൂതിരിമാർക്ക് മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ പാതിരക്കുന്നത്ത് മനക്കാരും ചെയ്ത് പോരുന്നു. സർപ്പക്കാവ് ആവാഹനം മൂന്ന് രീതിയിലുണ്ട്. 


സർപ്പക്കാവ് പൂർണ്ണമായി മാറ്റുക, സർപ്പക്കാവിന്റെ വലിപ്പം കുറയ്യ്ക്കുക, ഒന്നിലധികം കാവുകളെ ഒന്നിച്ചുചേർത്ത് ഒരു കാവാക്കുക. ആവാഹിച്ച കാവുകളെ മനയിലെ തെക്കേപറമ്പിലാണ് കുടിയിരുത്തുന്നത്. കുടിയിരുത്തിയ ശേഷം പഴയകാവുകളെ നശിപ്പിക്കാൻ മനക്കാർ അനുവാദം നൽകും.


മറ്റ് നാഗാരാധന കേന്ദ്രങ്ങളുമായുള്ള ബന്ധം


പാമ്പുമേക്കാട്ടിനു പുറമേ സർപ്പാരാധനയ്ക്ക് ഏറ്റവുമധികം പ്രാധാന്യം ലഭിക്കുന്ന രണ്ട് കേന്ദ്രങ്ങളാണ് നാഗർകോവിലും മണ്ണാറശാലയും. ഈ മൂന്ന് സ്ഥലങ്ങളേയും ബന്ധിപ്പിച്ച്കൊണ്ട് ഒരു സങ്കൽപ്പം ജനങ്ങൾക്കിടയിൽ നിലവിലുണ്ട്. സർപ്പശ്രേഷ്ഠനായ അനന്തൻ ഈ മൂന്ന് ദിക്കിലുമായി കിടക്കുന്നുവെന്നും അനന്തന്റെ ശിരസ്സ് നാഗർകോവിലിലും മദ്ധ്യം മണ്ണാറശാലയിലും പാദം പാമ്പുമേക്കാട്ടും ആയി വച്ചിരിക്കുകയാണെന്നും വിശ്വാസമുണ്ട്.


ദക്ഷിണേന്ത്യയിൽ പ്രമുഖ സർപ്പക്ഷേത്രമായ നാഗർകോവിലിലെ പ്രധാനതന്ത്രി പാമ്പുമേക്കാട്ട് മനയിലെ കാരണവരാണ്. ഇന്നും നാഗർകോവിലിലെ ഏത് വിശേഷത്തിനും ഈ മനയ്ക്കലെ കാരണവർ എത്തേണ്ടതുണ്ട്.


പാമ്പുമേക്കാട്ടുകാർക്ക് യാതൊരു വിധ ബന്ധവുമില്ലാത്ത ഒരു നാഗാരാധന കേന്ദ്രമാണ് മണ്ണാറശാല. സ്ത്രീകൾ ആണ് അവിടെ പൂജാരികൾ എന്നതും മണ്ണാറശാലയും പാമ്പുമേക്കാട്ടും തമ്മിൽ ബന്ധമില്ലെന്ന് തെളിയിക്കുന്നു.


കടപ്പാട് : ഓൺലെെൻ (Travelguide)

🛕🪷🛕🪷🛕🪷🛕🪷

➿➿➿➿➿➿➿

🦋🙏🙏🙏🦋

Continue Reading…

Popular Posts

Categories

Text Widget

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates