Thursday, January 25, 2024

ക്ഷേത്രവിഗ്രഹങ്ങളെ പറ്റി ചില അറിവുകൾ

*🛕ക്ഷേത്രവിഗ്രഹങ്ങളെ പറ്റി ചില അറിവുകൾ🛕*

*1) ക്ഷേത്ര വിഗ്രഹങ്ങളെ മൂന്നായി തിരിച്ചിരിക്കുന്നു, അചലം, ചലം, ചലാചലം.*

*2) ക്ഷേത്രങ്ങളിൽ സ്ഥിരപ്രതിഷ്ഠയുള്ള മൂലവിഗ്രഹങ്ങൾക്ക് അചലബിംബങ്ങൾ എന്ന് പറയും.*

*3) എടുത്തു മാറ്റാവുന്ന ലോഹബിംബങ്ങൾക്ക് 'ചലം ' എന്ന് പറയും.*

*4) പ്രതിഷ്ഠാവിഗ്രഹം തന്നെ അർച്ചനയ്ക്ക് ഉപയോഗിക്കുമ്പോൾ 'ചലാചലം ' എന്ന് പറയും.*

*5 ) സ്ഥാപത്യവേദത്തെ അടിസ്ഥാനമാക്കിയാണ് ക്ഷേത്രവിഗ്രഹങ്ങൾ നിർമ്മിച്ചിരിക്കുന്നത്.*

*6 ) ബിംബം നിർമ്മിക്കാനുള്ള ശില ഏക വർണ്ണം ആയിരിക്കും.*

*7) ബിംബ നിർമ്മാണത്തിന് ഉപയോഗിക്കുന്ന മരങ്ങൾ രക്തചന്ദനം, കരിങ്ങാലി, ദേവദാരു, പ്ലാവ് എന്നിവയാണ്.*

*8) പുരുഷശിലയുടെ പ്രധാന ലക്ഷണം നല്ല ദൃഢതയുള്ളതും ചുറ്റിക കൊണ്ട് തട്ടിയാൽ മണിനാദം കേൾക്കുന്നതും ആയിരിക്കും.*

*9) സ്ത്രിശിലയുടെ പ്രധാന ലക്ഷണം മൃദുത്വവും ചുറ്റിക കൊണ്ട് തട്ടിയാൽ ഇലത്താളത്തിൻ്റെ ശബ്ദം കേൾക്കുന്നതും ആയിരിക്കും.*

*10) ബിംബം ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ശിലയിൽ തീപ്പൊരി അധികം ഉണ്ടാകുന്ന ഭാഗം ശിരസ്സ് ആയിരിക്കും.*

*11) ബിംബത്തിൻ്റെ നേത്രോൻമീലനം ( നേത്രമംഗല്യം) എന്ന ചടങ്ങിന് ഉപയോഗിക്കുന്ന സൂചി സ്വർണ്ണം ആയിരിക്കും.*

*12 ) ക്ഷേത്രത്തിലെ വിഗ്രഹം വെണ്ണശിലയിൽ ആണെങ്കിൾ തരുന്ന ഫലം മോക്ഷമാണ്.*

*13 ) കൃഷ്ണശിലയിൽ ഉള്ള ക്ഷേത്രവിഗ്രഹം ആണെങ്കിൾ തരുന്ന ഫലം ധാന്യാഭിവൃദ്ധിയാണ്.*

*14) മഞ്ഞ ശിലയിൽ ഉള്ള വിഗ്രഹം ആണെങ്കിൾ തരുന്ന ഫലം ധനവർദ്ധനവ് ആണ്.*

*15) പഞ്ചലോഹ വിഗ്രഹത്തിൽ ചേർക്കുന്ന ലോഹാനുപാതം വെള്ളി നാലു ഭാഗം, സ്വർണം ഒരു ഭാഗം, ചെമ്പ്, ഈയം എന്നിവ എട്ട് ഭാഗം, ഇരുമ്പ് ആവശ്യനുസരണം.*

*16) രാജഭാവം, ഗുരുഭാവം, ജീവഭാവം എന്നീ ഭാവങ്ങൾ ക്ഷേത്ര വിഗ്രഹങ്ങൾക്ക് ഉണ്ട്.*

*17 ) ദേവതാവിഗ്രഹം പുരുഷശിലയാണെങ്കിൾ പീഠം സ്ത്രി ശിലയായിരിക്കും, സ്ത്രി ശിലയാണെങ്കിൾ പുരുഷ പീഠവും.*

*18 ) ശൈലി, ദാരുമയി, ലൗഹി, ലേപ്യ, ലേഖ്യ, സൈകതി, മനോമയി, മണിമയി എന്നിങ്ങനെ ദേവതാവിഗ്രഹങ്ങളെ എട്ടായി തിരിച്ചിരിക്കുന്നു.*

*19 ) ക്ഷേത്രങ്ങളിൽ പ്രതിഷ്ഠിക്കുന്ന ശിലാവിഗ്രഹങ്ങൾക്ക് ശൈലി എന്ന് പറയും.*

*20) തടിയിൽ നിർമ്മിച്ച വിഗ്രഹങ്ങളെ ദാരുമയി എന്ന് പറയും.*

*21 ) പാരമ്പര്യമായി ക്ഷേത്ര വിഗ്രഹങ്ങൾ നിർമ്മിക്കുന്നത് വിശ്വകർമ്മശില്പിമാരാണ്.*

*22 ) ക്ഷേത്ര നിർമ്മാണത്തിന് വേണ്ടി തരം തിരിച്ചഭൂമിക്ക് സുപത്മ, ഭദ്ര, പൂർണ്ണ, ധൂമ്രാ എന്നിങ്ങനെ പേരുകൾ പറയും.*

*23) സുപത്മഭൂമിയിൽ ദേവനെ പ്രതിഷ്ഠിച്ച് പൂജിച്ചാൽ രോഗം, അനർത്ഥം എന്നിവ നശിക്കും.*

*24) ഭദ്രാ ഭൂമിയിൽ വിഗ്രഹം പ്രതിഷ്ഠിച്ച് പൂജ ചെയ്താൽ സർവ്വാഭീഷ്ടസിദ്ധി കൈവരിക്കുന്നു.*

*25) പൂർണ്ണ ഭൂമിയിൽ വിഗ്രഹം പ്രതിഷ്ഠിച്ച് പൂജ ചെയ്താൽ ധനധാന്യാതികളുടെ വർദ്ധനവ് ഉണ്ടാകുന്നു.*

*26) ദുർഗ്ഗാക്ഷേത്രങ്ങൾ വായു കോണിലും, ഗണപതി, ശാസ്താ ക്ഷേത്രങ്ങൾ നിര്യാതി കോണിലും, ശിവക്ഷേത്രങ്ങളുടെ ദിക്ക് ഈശാന കോണിലും ആയിരിക്കും.*

 *27) സ്വയംഭൂവിഗ്രഹത്തിന് രൂപമോ ആകൃതിയോ ഉണ്ടായിരിക്കില്ല. പ്രകൃതിദത്തമായിരിക്കും. പ്രതിഷ്ഠ ചെയ്യപ്പെടാത്തതും, എടുത്ത് മാറ്റാൻ കഴിയാത്തതും ആയിരിക്കും. അമർനാഥ് ഹിമലിംഗം സ്വയംഭൂ ആണ്.*

*(കടപ്പാട്)*

*🕉️🪔🛕🪔🪷 🪷🪔🤔🪔🕉️*

0 comments:

Post a Comment

Popular Posts

Categories

Text Widget

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates