Wednesday, January 24, 2024

ശ്രീരാമ സന്ധ്യാനാമം



രാമ രാമ രാമ രാമ രാമ രാമ പാഹിമാം
രാഘവാ മനോഹരാ ഹരേ മുകുന്ദ പാഹിമാം
രാക്ഷസാന്തക മുകുന്ദ രാമ രാമ പാഹിമാം
ലക്ഷ്മണ സഹോദര ശുഭാവതാര പാഹിമാം

നാന്മുഖേന്ദ്ര ചന്ദ്ര ശങ്കരാദി ദേവരൊക്കെയും
പാല്ക്കടൽക്കകം കടന്നു കൂടിടന്ന ഭക്തിയാൽ
വാഴ്ത്തിടുന്ന സൂക്തപംക്തി കേട്ടുണ൪ന്നു ഭംഗിയിൽ
മങ്ങിടാതനുഗ്രഹം കൊടുത്ത രാമ പാഹിമാം

"രാവണേന്ദ്രജിത്തു കുംഭക൪ണ്ണരാദി ദുഷ്ടരെ
കാലന്നൂ൪ക്കയച്ചു ലോകശാന്തി ഞാ൯ വരുത്തിടാം"
എന്ന സത്യവാക്കുരച്ചു കൊണ്ടു നല്ല വേളയിൽ
ഭൂമിയിലയോദ്ധ്യയിൽ പിറന്ന രാമ പാഹിമാം

ശംഖചക്രമെന്നുതൊട്ട ലക്ഷണങ്ങളൊത്തു ചേ-
൪ന്നുത്തമ൯ ദശരഥന്റെ പുത്രഭാവമാ൪ന്നുട൯
ഭൂമിയിൽ സഹോദരസമേതനായി വാഴവേ
കൌശികന്റെ യാഗരക്ഷചെയ്ത രാമ പാഹിമാം

താടകാവധം കഴിച്ചഹല്യ രക്ഷയേകിയാ-
മന്നനായ മെെഥിലന്റെ പുത്രിയായ സീതയെ
ശെെവചാപഭഞ്ജനം നടത്തി, വേളി ചെയ്തതും
ലോക൪ കണ്ടകം തെളിഞ്ഞു രാമ രാമ പാഹിമാം

ഭാര്യയായ സീതയൊത്തയോദ്ധ്യനോക്കി വന്നിടും
രാമനെപ്പരശുരാമനന്നെതി൪ത്ത കാരണം
ദ൪പ്പശാന്തിയേകി നല്ല വെെഷ്ണവം ധനുസ്സിനെ
കെെക്കലാക്കി വന്നുചേ൪ന്നു രാമ രാമ പാഹിമാം.
 ലക്ഷ്മിതന്റെയംശമായ സീതയൊത്തു രാഘവ൯
പുഷ്ടമോദമന്നയോദ്ധ്യതന്നിൽ വാണിരിക്കവേ,
രാജ്യഭാരമൊക്കെ രാമനേകുവാ൯ ദശരഥ൯
മാനസത്തിലോ൪ത്തുറച്ചു രാമ രാമ പാഹിമാം

എങ്കിലും വിധിബലത്തെയാദരിച്ചു രാഘവ൯
സീതയൊത്തു ലക്ഷ്മണസമേതനായ് മഹാവനം
ചെന്നിരിക്കവേയടുത്തു വന്നൊരു ഭരതനായ്
പാദുകം കൊടുത്തുവിട്ട രാമ രാമ പാഹിമാം

മാമുനി ജനങ്ങളെ വണങ്ങി ദുഷ്ടരാക്ഷസ-
ന്മാരെ നിഗ്രഹിച്ചു ,നല്ല പർണ്ണശാലതീ൪ത്തതിൽ
വാണിരിക്കവേയടുത്തു വന്ന ശൂ൪പ്പണഖയെ
ലക്ഷ്മണ൯ മുറിച്ചുവിട്ടു രാമ രാമ പാഹിമാം

കാര്യഗൌരവങ്ങളൊക്കെയോ൪ത്തറിഞ്ഞു രാവണ൯
മാനിനേയയച്ചു രാമനേയകറ്റി, ഭിക്ഷുവായ്
വന്നു സീതയെ ഹരിച്ചു, പുഷ്പകം കരേറിയാ-
ലങ്കയിൽ കടന്നുപോയി രാമ രാമ പാഹിമാം

കാന്തയെത്തിരഞ്ഞു സങ്കടത്തോടെ നടക്കവേ
മാരുതിപ്രമുഖരായ വാനരപ്രവീരരേ-
കണ്ടു ബാലിയെ ഹരിച്ചു, വാനരപ്രവീരരോ-
ടൊത്തുചേ൪ന്നുസീതയെത്തിരഞ്ഞ രാമ രാമ പാഹിമാം

ദക്ഷിണസമുദ്രലംഘനം നടത്തി മാരുതി
സീതയെത്തിരഞ്ഞു കണ്ടു ലങ്ക ചുട്ടു ശീഘ്രമായ്
രാവണകുചേഷ്ടിതങ്ങളൊക്കെയോതി രാമനെ
പ്രീതനാക്കി രാഘവാ മുകുന്ദ രാമ പാഹിമാം

കോടി കോടി വാനരപ്പടയുമൊത്തു പിന്നെയാ
വാരിധി കടന്നുചെന്നു രാമദേവനങ്ങനെ,
ഭക്തനാം വിഭീഷണവചസ്സുകേട്ടു വേണ്ടപോൽ
യുദ്ധകാര്യസക്തനായ് വസിച്ചു രാമ പാഹിമാം

രാമ രാമ രാമ രാമ രാമ രാമ പാഹിമാം
രാഘവാ മനോഹരാ ഹരേ മുകുന്ദ പാഹിമാം
ലക്ഷ്മണ സഹോദര ശുഭാവതാര പാഹിമാം.

0 comments:

Post a Comment

Popular Posts

Categories

Text Widget

Search This Blog

Powered by Blogger.

Blogger Pages

Total Pageviews

Text Widget

സുഹൃത്തെ , ഈ പേജിൽ കാണുന്ന കഥകൾ എനിക്ക് പല ഓണ്‍ലൈൻ മീഡിയ യിൽ നിന്നും കിട്ടിയതാണ്.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക

Subscribe Us

മഹാഭാരതകഥകൾ

Followers

All Time Popular

Copyright © ഹിന്ദു പുരാണവും ഐതീഹ്യവും കഥകളും | Powered by Blogger
Design by Saeed Salam | Blogger Theme by NewBloggerThemes.com | Distributed By Gooyaabi Templates